Wednesday, December 30, 2009

ബാബുപിവിബാബു007@ജിമെയില്‍.കൊം ( പാര്‍ട്ട് 2 ) !

തുടരുന്നു.....
അങ്ങനെ കല്യ്യണചക്കന്റെ അമ്മവനോടുള്ള കലിപ്പ് മുഴുവന്‍ മിണ്ടാപ്രണികളായ ചോറിനോടും കൂടെയുണ്ടായിരുന്ന കറികളോടും തീര്‍ത്ത് ഞാനും ബാബുവും സ്ലോമോഷനില്‍ പുറത്തു പോയി കൈ കഴുകി വന്നു..സ്പീഡില്‍ നടക്കണമെന്നുണ്ടായിരുന്നു....കൂട്ട്യാകൂടണ്ടേ? വീണ്ടും വീട്ടില്‍ കയറി,ദുബായില്‍ നിന്നും വരുംബോഴേ , പറഞ്ഞു വച്ചിരുന്ന കല്യാണ തലേന്നത്തെ ‘സങതി’ എന്തായീ എന്നറിയുകയയിരുന്നു ഉദ്ദേശം.
യേസ്,‘ സാധനം അകത്തുണ്ട്’, ചക്കന്റെ കണ്‍ഫര്‍മേഷന്‍ കിട്ടീ.ഞങ്ങളെ രണ്ടാളേയും അവന്റെ റൂമില്‍ കയറ്റി ഡോറ് ‘ചാരി’യിട്ട് കട്ടിലിനടിയില്‍ നിന്നും ‘ സാധനം ‘ പുറത്തെടുത്തു... തണുപ്പ് എന്നോ നഷ്ടമായ രണ്ടേ രണ്ടു ബിയറ് കുപ്പികള്‍, കൊച്ചു കുട്ടികളെ തൊട്ടിലില്‍ നിന്നെടുക്കുമ്പോലെ അവന്‍ എടുത്ത് ബാബുവിന്റെ കയ്യില്‍ വച്ചു കൊടുത്തു. എന്നിട്ടൊരു ഡയലോഗും..” നിങ്ങള്‍ക്കു വേണ്ടി മാറ്റി വെച്ചതാ...വേഗം കൊണ്ടക്കോ...മാമന്‍ കാണണ്ടാ....അമ്പലത്തിനടുത്ത് ലോഡ്ജില്‍ റൂം ബുക് ചെയ്തിട്ടുണ്ട്.”.
ഞങ്ങള്‍ ആ രണ്ടു കുപ്പികളേയും , എന്തോ വലിയ സംഭവം ചെയ്ത പോലെ നില്‍ക്കണ കൂട്ടുകാരനേയും മാറി മാറി നോക്കി.പിന്നെ ‘ചാരിയിട്ടിരുന്ന വാതില്‍ ഓടിപോയി കുറ്റിയിട്ടശേഷം , ഞാനും ബാബുവും ചേര്‍ന്ന് അവന്റെ തലവഴി തെറിയഭിഷേകം നടത്തി.ഞങ്ങളൂടെ ബേഗും എടുത്ത് അവിടെയുണ്ടായിരുന്ന ഏതോ രണ്ട് ബൈക്കുകളില്‍ കേറി റൂമിലേക്ക് വിട്ടു.ഏ.സി. ഇല്ലാതെ ഉറക്കം വരാത്ത (ദുബായില്‍ ബെഡ് സ്പേസില്‍ താമസിച്ചലുള്ള ഒരോ പ്രശ്നങ്ങളേയ്!!) ഞങ്ങള്‍ ചൂട് കൊണ്ട് ഇഡ്ഡലികുക്കര്‍ പോലെയുള്ള ആ ഹോട്ടല്‍ റൂമില്‍ ‘പച്ച’ മനുഷ്യരായി ആ രാത്രി കിടന്നുറങ്ങി !
വിചാരിച്ചപോലെത്തന്നെ സെപ്റ്റംബര്‍ പതിമൂന്ന് , കല്യാണദിവസം നേരം വെളുത്തു, എല്ലാം വെരി മച്ച് നോര്‍മല്‍..സൂര്യന്‍..,ആള് വന്ന ഡയറക്ഷന്‍,അമ്പലത്തില്‍ നിന്നുള്ള പാട്ട്..എല്ലാം!പക്ഷെ,രാത്രി നേരേചൊവ്വേ ഉറങ്ങാത്ത കാരണം നേരം വെളുത്തപ്പോളേ വിശപ്പ് തുടങ്ങി (?).പിന്നെ വൈറ്റ് ചെയ്തില്ലാ,ഞങ്ങള്‍ രണ്ടുപേരും കുളിച്ച് ‘മിടുക്കന്മാരായി ‘ . ബാബു പുതിയൊരു ജുബ്ബായും ജീന്‍സ് പാന്റും ഇട്ടു , നോം ഡബിള്‍ മുണ്ടും ഒരു കുഞ്ഞ്യ ഷര്‍ട്ടും ഇട്ട് ,കല്യാണവീട്ടില്‍ വീണ്ടും ഹാജര്‍! കാരണം , ചൂടാ‍റിയാല്‍, ഇഡ്ഡലിയും സാമ്പാറും കഴിക്കാന്‍ ഒരു ഐമുണ്ടാവില്ല്യ..അതന്നെ! ആദ്യത്തെ ട്രിപ് ഇഡ്ഡലി അടുപ്പത്തുനിന്നും ഡൌണ്‍ലോഡ് ചെയ്യുന്ന പെര്‍ഫെക്ട് റ്റൈമിങ്ങില്‍ തന്നെ ഞങ്ങളെത്തി , ചട്ണിയും സാമ്പാറും ആഡ് ഓണ്‍ ചെയ്ത് നേരെ വയറ്റിലോട്ട് അപ് ലോഡ് ചെയ്തു. ഏതാണ്ട്, ത്രിശ്ശൂര്‍ന്ന് ഇത്രയും ദൂരം ഇഡ്ഡലി കഴിക്കാന്‍ വേണ്ടി വന്നവരെ പോലെ ചിലര്‍ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു.
അപ്പോഴേക്കും കല്യാണചക്കനെ ഒരുക്കുന്ന ചടങ്ങ് തുടങ്ങാറായീ., പണി കൊടുക്കാന്‍ പറ്റിയ സമയം..ഞങ്ങള്‍ നേരെ റൂമിലേക്കു കയറി, ബാബുവിന്റെ മൂന്നു കിലോ തൂക്കവും, അതിനൊത്ത സൈസുമുള്ള ക്യാമറയുമായി.ഒരു പ്രതികാരമെന്നപോലെ ബാബു ചറപറാന്ന് ഫോട്ടോകളെടുത്തു...പല പോസുകളില്‍ , ചക്കന്‍ അണ്ടര്‍വെയറിടുന്നതു മുതല്‍ കാര്‍ന്നോന്മാര്‍ക്ക് ദക്ഷിണ കൊടുക്കുന്നതു വരെ!കല്യാണത്തിന്റെ ഒഫീഷ്യല്‍ ബ്രോഡ്കാസ്റ്റ് റൈറ്റ്സുള്ള സ്റ്റുഡിയോക്കാര്‍ക്കുപോലും കിട്ടാത്ത പല പോസുകളും നമ്മുടെ ബാബുവിന്റെ കയ്യില്‍ ഇപ്പോഴും ഭദ്രമായി ഉണ്ട്.പല സമയത്തും സ്റ്റുഡിയോക്കരുടെയും , ബാബുവിന്റേയും ക്യാമറകള്‍ തമ്മില്‍ കൊമ്പുകോര്‍ത്തു.’ അവരെക്കൂടെ ഫോട്ടോ എടുക്കാന്‍ ഒന്നു സമ്മതിക്കടാ...കാശു കൊടുത്തു ചെയ്യിക്കണതല്ലെ ? ‘ എന്ന കല്യാണചെക്കന്റെ അഭ്യര്‍ഥന ‘ പിന്നേ, ഞാന്‍ കുറെ മാറും, എടാ ലവന്മാര്‍ക്ക് എന്റെ ‘കേനണ്‍’ കണ്ടീട്ട് അസൂയയാടാ...അത്ര പിടിച്ചിട്ടില്ല..ജെലസി..നതിങ്ങ് എല്‍-സ് ! “ എന്നു പറഞ്ഞ് കൂളായി ഗഡി തള്ളീക്കളഞ്ഞു. അങ്ങനെ ബാബു ക്യമറ ക്ലിക് ചെയ്യാതെ റെസ്റ്റ് എടുക്കുന്ന സമയങ്ങളില്‍ സ്റ്റുഡിയോക്കാര്‍ക്ക് അവരുടെ പണി ചെയ്യേണ്ടി വന്നു! എത്ര തല്ല് കിട്ടിയാലും താങ്ങാന്‍ കഴിയുന്ന പരുവത്തിലുള്ള ലവന്റെ ശരീരം കൊണ്ട്മാത്രമാവും അവരവനെ കൈ’ വെക്കാതിരുന്നത്...അതോ ഇനി എന്റെ ‘ബോഡി’ കണ്ടിട്ടോ ?!!
ദക്ഷിണ കൊടുക്കല്‍ -വാങ്ങല്‍ ചടങ്ങുകള്‍ക്ക് ശേഷം കല്യണചക്കനും വീട്ടാരും ‘സമ്മാനങ്ങള്‍’ കിട്ട്യാ വാങ്ങാനായി ഒരു വല്യ പെട്ടിയുമായി കല്യാണമണ്ഡ്പം ലക്ഷ്യമാക്കി ഇറങ്ങി. 'സൈസും , സ്റ്റാറ്റസും' പരിഗണിച്ച് ഞങ്ങള്‍ രണ്ടാള്‍ക്കും കല്യാണഓട്ടത്തിന് ഒരു ഡെഡികേറ്റഡ് കാ‍ര്‍ ദുബായില്‍ വച്ചേ ലവന്‍ ഓഫര്‍ ചെയ്തിട്ടുണ്ടായിരുന്നു. ' ദേ കിടക്കണ ‘ഇന്റിക്ക നിങ്ങള്‍ക്കു വേണ്ടി പറഞ്ഞിട്ടുള്ളതാ..അതില്‍ക്കേറിപോരേ..’ എന്നു പറഞ്ഞ് അവന്‍ അവന്റെ പെണ്ണിനെക്കെട്ടാന്‍ വേറെ കാറില്‍ക്കേറി സ്കൂട്ടായീ. ഞങ്ങള്‍ റിലാക്സ്ഡായി കുറച്ചു നേരംകൂടി അവടെത്തന്നെ ഇരുന്നു.പക്ഷെ അമ്മാവന്‍ പിന്നേം പണി തന്നു,’ നിങ്ങള്‍ കേറിക്കോളൂ , ലേറ്റാക്കണ്ടായെന്നും പറഞ്ഞ് അങ്ങേര് ഞങ്ങളെ കാറില്‍കേറ്റി മെയിന്‍ റോഡില്‍കൊണ്ടോയി ഒരു ടൂറിസ്റ്റ് ബസ്സില്‍ കേറ്റി വിട്ടു. കല്യാണവീടായതു കൊണ്ടും , അമ്മാവനായതു കൊണ്ടൂം , തനി സ്വഭാവം ‘ ‘ഹിഡന്‍’ ഫോര്‍മാറ്റിലാക്കി മിണ്ടാപ്രാണികളെപ്പോലെ ഞങ്ങള്‍ ബസ്സില്‍ക്കേറി. തലെദിവസം തന്നെ കല്യാണം മുടങ്ങിയ പെണ്ണിനെപ്പോലെ ‘ കേനണ്‍’ ക്യാമറയും കെട്ടിപ്പിടിച്ച് “ ഡിസ്-ഗസ്റ്റിങ്ങ് ഡാ” എന്നും പറഞ്ഞ് പാവം ബാബു വിന്റോസീറ്റില്‍ തളര്‍ന്നുകിടന്നു...അടുത്ത് ഞാനും. ഏറ്റവും പുറകിലെ സീറ്റില്‍ നിന്നും കലാഭവന്‍ മണിയുടെ “ നാടന്‍ ക്ലാസ്സിക്കുകള്‍ ‘ ഉയര്‍ന്നുകേള്‍ക്കാമായിരുന്നു...മണ്ഡപത്തിലെത്തും വരെ.
അങ്ങനെ വഴിയിലെ പേട്രോള്‍ പമ്പുകള്‍ വിസിറ്റ് ചെയ്തും തെറ്റിയ വഴി രണ്ടു പ്രാവശ്യം തിരിച്ചു വന്നും ഞങ്ങളുടെ മിടുമിടുക്കനായ’ ഡ്രൈവര്‍ അവസാനം വണ്ടി കല്യാണമണ്ഡപത്തിലെത്തിച്ചു. ക്യാമറക്കു നഷ്ടമായ ധന്യമായ നിമിഷങ്ങളെയോര്‍ത്ത് , ബാബുവും ഞാനും ഓടിയെത്തിയെപ്പോഴേക്കും ‘കെട്ട്’ കഴിഞ് ഞിരുന്നു....ഭാഗ്യം, സദ്യ തുടങ്ങിയിട്ടില്ല്യ. അപ്പൊഴാണ് കല്യാണപ്പെണ്ണിന്റെ ടീമിലെ ആ ഉണ്ടക്കണ്ണി കൊച്ചിനെ കാണുന്നത്...ഒരു ചെറിയ ഇന്‍-വെസ്റ്റിഗേഷനില്‍ നിന്നും ഞെട്ടിക്കുന്ന ആ സത്യം ഞങ്ങള്‍ അറിഞ്ഞു...അടുത്തയാഴ്ച ആ ക്ടാവിന്റെ കല്യാണനിശ്ചയമാണത്രെ!..ബെസ്റ്റ്...അതു പിന്നെ അങ്ങിനെയേ വരൂ...എനിക്കറിയാര്‍ന്നൂ..!
എന്തായാലും ചെക്കന്റേയും ഒന്നരക്കിലോ സ്വര്‍ണ്ണത്തിന്റെ ഭാരവുമയി നില്‍ക്കുന്ന കല്യാണപെണ്ണിന്റേയും കൂടെ ഒരു ഫോട്ടോ സെഷനും കഴിഞ്ഞ് സദ്യ നടക്കുന്ന ഹോളിലേക്ക് ഞങ്ങള്‍ തെറിച്ചു. ജൂബ്ബായും, ജീന്‍സും കൂളിങ്ഗ്ന്‍ ഗ്ലാസും , പിന്നെ ക്യാമറയും തൂക്കിയുള്ള നമ്മടെ ബാബുവിന്റെ ഗാംഭീര്യം കണ്ട് ‘ ഇവനേതോ വല്യ പുള്ളിയാണെന്ന് തെറ്റിദ്ധരിച്ച് ഞങ്ങളുടെ അടുത്തിരുന്ന ഒരു വല്യമ്മ ലവനെ ബഹുമാനിക്കണതു കണ്ട് ചിരിക്കാതിരിക്കാന്‍ ഞാനൊരുപാട് ബുദ്ധിമുട്ടി.ഇലയില്‍ ഒരോ കറികളും വിളമ്പുമ്പോള്‍ “ ഇതെന്താ ആന്റി,.ഇതാണോ അവിയല്‍ ?.. ഇതെന്താ ഇങനെ ? “ എന്നൊക്കെ ആ സ്ത്രീയോട് നമ്മടേ ബാബു ചോദിക്കണത് കേട്ട് ഞാന്‍ അന്തം വിട്ടിരുന്നു!പിന്നെ ലവനെ ശരിക്കും അറിയാവുന്നതു കൊണ്ട് “ ബാബൂ, നീ ഉഗ്രനാടാ! “ എന്നു മനസ്സില്‍പ്പറഞ്ഞ് ഞാന്‍ വീണ്ടും എന്റെ ഇലയിലേക്കു കോണ്‍സണ്ട്രേറ്റ് ചെയ്തു. കാറിന്റെ ‘ വൈപ്പര്‍’ വര്‍ക്ക് ചെയ്യുന്നതു പോലെ എന്റെ ഇലയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ക്ലീനായിക്കൊണ്ടിരുന്നു.ബാബുവാണെങ്കിലോ , ഒന്നും അറിയാത്തവന്‍ ചെസ്സ് കളിക്കുമ്പോലെ ഒരോ കറികളേയും സംശയത്തോടെ എടുത്ത് പതുക്കെ പതുക്കെ കഴിക്ക്യയിരുന്നു. കറികള്‍ തീര്‍ന്ന് റീഫില്ല് ചെയ്യുന്ന ഗ്യാപ്പില്‍ ഞാനൊന്ന് തലയുയര്‍ത്തി നോക്കിയപ്പോള്‍, “ ദേ അങ്ങോട്ടു നോക്ക്യേ , ആ കുട്ടി് കഴിക്കണ കണ്ടോ ? അതുപോലെ എല്ലാം എടുത്ത് അങ്ങട് കഴിക്കൂ മോനെ “ എന്നും പറഞ്ഞ് എന്റെ ഇല ചൂണ്ടീക്കാട്ടി ‘പരിഷ്കാരി’ബാബൂനെ പ്രൊത്സാഹിപ്പിക്ക്യാണ് ആ തള്ള! ഞാന്‍ ബാബുവിന്റെ മുഖത്തേക്ക് നോക്കിയപ്പോള്‍...റേഞ്ച് റോവറില്‍ പോണ അറബി അപ്പുറത്ത് നിസ്സാന്‍ സണ്ണിയില്‍ പോണ മലബാറിയെ നോക്കുമ്പോലേ ലവന്‍ എന്റെ തീറ്റ നോക്കി “ ഓ..ഹൊവ് സേഡ് !” എന്നു പറഞ്ഞു...ആ അഭിനയപ്രതിഭ!
എന്നിട്ട്.......!

( ഞാനിവിടെ ഈ കഥക്ക് ഇടയ്ക്ക് കര്‍ട്ടനിടുന്നു...നമ്മുടെ ബ്ലോഗ് വായിച്ചിട്ട് ‘ബാബു നാട്ടീന്ന് വിളിച്ചുരുന്നു....”വന്നിട്ട് കാണിച്ചു തരാമെന്ന് !”...ലവന്‍ നാട്ടിലാണെന്ന ധൈര്യത്തിലാ‍ , ഇത് മുഴുവന്‍ എഴുതിക്കൂട്ടിയത്.
ഏയ് ,ഒന്നുമുണ്ടായിട്ടല്ലാ...സ്നേഹം കൊണ്ടാ ! )

Thursday, December 24, 2009

ഡിസംബറിലെ ബൈജു !

ഡിസംബര്‍ 21 , 2009- വല്ല്യ കുഴപ്പമില്ല്യാത്ത ദിവസാ‍യിരുന്നു..ഒരു ദിവസത്തെ ഓഫീസിലെ ‘അഭിനയം’ കഴിഞ്ഞ് വൈകീട്ട് ബര്‍ദുബായിലെ ഞങ്ങള്‍ കുറേ പേര്‍ ( ‘എണ്ണം‘ എന്നെക്കൊണ്ട് പറയിപ്പിക്കണ്ട!)ഒരുമിച്ച് താമസിക്കുന്ന ബംങ്ലാവിലെത്തും വരെ.അങ്ങനെ കുടുമ്മത്തെത്തി വളഞ്ഞവഴിയിലൂടെ ‘ ഓര്‍ക്കുട്ട്’ തൊറന്ന് ,ഉന്നം പിടിക്കാന്‍ അറിയാത്തവന്‍ കാടടച്ച് വെടി വക്കുമ്പോലെ അയച്ച ഫ്രന്റ്സ് റിക്വസ്റ്റ്കള് ഏതെങ്കിലും ഏറ്റോയെന്നു നോക്കി..യെവടെ? ഇനി എന്തു ചെയ്യും എന്നു ആലൊചിച്ച് നില്‍ക്കുമ്പോളാണ് നമ്മടെ മെയിന്‍ ഗഡി മോജിത്ത് വിളിക്കണത്.
“ ഡാ , ഒരു കേസ്ണ്ട്..നമ്മടെ ബൈജു വണ്ടിയിടിച്ച് ആശൂത്രീലാ..നമുക്ക് പോയി നോക്കാം “. ഈ ബൈജു എന്നു പറയണ സംഭവം അവന്റെ കൂടെ ഓഫീസില്‍ തന്നെ ജോലി ചെയ്യുന്നവനാണ്.മാത്രമല്ല , ലവന്‍ ഒരു ‘കട്ടയും’ , എന്റെയും സുഹ്രുത്തും ജിം-ഗുരുവും കൂടിയാണ്.സംഭവം എന്താണെന്നു വച്ചാല്‍ ദയര സിറ്റിസെന്റര്‍ കഴിഞ്ഞുള്ള ട്രാഫിക് സിഗ്നലില് നമ്മടെ ചുള്ളന്‍ അവന്റെ ബജാജ് പള്‍സറുമായി നില്‍കായിരുന്നു..സിഗ്നല്‍ പച്ചയായതും മറ്റു വണ്ട്കള്‍ നീങ്ങിതുടങ്ങിയതും ഗഡി അറിഞ്ഞില്ലാ, അവിടെ കടക്കണോ വേണ്ടയോ എന്നു സശയിച്ചു നില്‍കായിരുന്ന ഒരു മലബാറി ക്ടാവിന് ‘ പോക്കോളൂ കുട്ടീ’ എന്നു കണ്ണ് കൊണ്ട് സിഗ്നലും കൊടുത്ത് നില്‍കായിരുന്നു നമ്മടെ ബൈജു.പെട്ടന്ന് പുറകിലെ വണ്ടി ഹോണടിച്ചതും ഞ്ഞെട്ടിപോയ ചുള്ളന്‍ വണ്ടി ഒറ്റ എടുക്കലായിരുന്നു..അപ്പുറത്തെ ട്രാക്കില്‍ സമാധാനപരമായി പൊവായിരുന്ന ഒരു കാറിന്റെ പള്ളക്ക് പോയിടിച്ച് മറിഞ്ഞ് വീണു.വണ്ടിക്കു ഒന്നും പറ്റിയില്ലാ...അല്ലെങ്കിലും പള്‍സറ് ഉഗ്രന്‍ വണ്ടീയല്ലേ? പിന്നെ ബൈജു...ഉടനെ തന്നെ ആമ്പുലന്‍സ് എത്തി ബൈജുവിനെ പൊക്കി റാഷീദ് ഹോസ്പിറ്റലില് എത്തിച്ചു.
പാവം ബൈജു , കല്യാണ ആലോചന നടക്കണ ചക്കനും , ഡ്രൈവിങ് ടെസ്റ്റുകള്‍ പൊട്ടിയതില്‍ എന്റെ നമ്പറിനോട് അടുത്തെങും എത്തിയിട്ടുമില്ലാത്ത ഒരു നിരുപദ്രവകാരിയായിരുന്നു. കാര്യം ചുള്ളന്‍ ഒരു ഫിലിപ്പിനോക്ടാവിനെ ‘ജാതകം ചേരില്ല്യ ’ എന്നും പറഞ്ഞു കളിപ്പിച്ചവനാണെങ്കിലും , തന്റെ ഈമെയില്‍ ഐ.ഡി. എഴുതിയെടുക്കാന്‍ അറിയാത്ത പെറ്റമ്മയെ ഇങ്ലീഷില് ‘ ഹോ മോം, വാടീസ് ദിസ്, അയാം ഫെഡപ് !” എന്നു വഴക്കു പറഞ്ഞവനാണെങ്കിലും , ദുബായി പോലീസിന്റെ അംബുലന്‍സില്‍ തട്ടീക്കൊണ്ടുപോകാന്‍ മാത്രം തെറ്റുകളൊന്നും ചെയ്തിട്ടില്ലായിരുന്നു.

അങ്ങനെ ഞാനും ,മോജിത്തും പിന്നെ ലവന്റെ ഓഫീസിലെ തന്നെ നവീനും കൂടി റാഷീദ് ഹോസ്പിറ്റലില്‍ ചെന്നപ്പോളുള്ള അവസ്ഥ..! ഹോ, എന്തൊരു ഹോസ്പിറ്റലാ...എന്താ ഇന്റീരിയര്‍ , എന്താ അതിനകത്തെ ഒരു സെറ്റപ്പ്,റ്സപ്ഷനിസ്റ്റുകള്‍,..സീലിങ്ങിന്റേയും ഫ്ലോറിങ്ങിന്റേയും കാര്യം പിന്നെ പറയണ്ട....ശോ‍ാ...വിഷയം മാറിപ്പോയീ...പറഞ്ഞു വന്നത് നമ്മടെ ബൈജൂന്റെ അവസ്ഥയെപ്പറ്റിയാ‍രുന്നു.കഷ്വാലിറ്റിയില്‍ റൂം നമ്പര്‍ മൂന്നില്‍ വലതുകാലില്‍ മുട്ടില്‍ ഒരു വല്യ കെട്ടൂമായി കിടന്ന് ഒരു ഗര്‍ഭിണിയായ ഫിലിപ്പി നേഴ്സിനോട് ചൂടാവുകയാണ് ഗഡി.അവനെ ഒന്നു സമാധാനിപ്പിച്ച് കാര്യം ചോദിച്ചപ്പോഴാണ് ആള് പറയണത്.നേഴ്സിനോട് ബൈജു വെള്ളവും ഫുഡും ചോദിപ്പോ , ‘ നോ ബ്രദര്‍ , യൂ വോണ്ട് ഗെറ്റ് എനിതിങ്ങ് വിത്തൌട്ട് ഡൊക്ടേഴ്സ് പെര്‍മിഷന്‍’ എന്നു പറഞ്ഞ് ഇന്‍സള്‍ട്ട് ചെയ്തു എന്നതാണ് പ്രശ്നം.കാര്യം , പരിക്കു അത്ര നിസ്സരമല്ല, കാല്‍മുട്ട് നീരുവന്ന് ഒരുപരുവമായിട്ടുണ്ട്.‘എനിക്കിതു കാ‍ണാന്‍ വയ്യാ ‘ എന്നും പറഞ്ഞ് മോജിത്ത് വാര്‍ഡിനു പുറത്തേക്കു പോയി.പിന്നെ ഞാനും നവീനും കൂടി “വലിയതെന്തോ വരാനുള്ളത് ഇങ്ങനെ പോയീ എന്നു കരുതിയാ മതി, കാറിനു പകരം വല്ല കണ്ടൈനര്‍ ലോറിയുമായിരുന്നെങ്കിലോ, ബൈക്കിന്റെ കിടപ്പു കണ്ടപ്പോ തീര്‍ന്നൂന്നാ വിചാരിച്ചേ!“ എന്നെല്ലാം പറഞ്ഞ് ബൈജൂനെ ‘ആശ്വസിപ്പിച്ചുകൊണ്ടിരുന്നു’!
നെഞുവേദന ബൈജൂനെ ശരിക്കും തകര്‍ത്തുകളഞ്ഞു.” എടാ, ആരെങ്കിലുംമൊന്ന് പോയി ആ ഡോക്ടറോട് ചോദിക്കെടാ , എനിക്കെന്താ ശെരിക്കും പറ്റിയതെന്ന്..ഞാന്‍ മരിച്ചു പൂവുമെന്നാ തോന്നണേ..ചിലപ്പൊ എന്നോട് പറഞ്ഞാല്‍ ഞാന്‍ വിഷമിക്കണ്ടാന്ന് വിചാരിച്ച് ആള് പറയാത്തതാവും ‘ എന്നൊക്കെ പറയാന്‍ തുടങ്ങി.അങ്ങനെ അവന്റെ സമാധാനത്തിനു വേണ്ടി ഞങ്ങള് ഡോക്ടറെപോയിക്കണ്ടു.”ഏയ്, കര്യായിട്ടൊന്നൂല്ലാ..വീഴ്ചയിലുണ്ടായ പേടിയാണ്.കാല്‍മുട്ടിലെ ബ്ലഡ് കട്ടപിടിച്ചിട്ടുണ്ട് , അതു വലിച്ചെടുക്കണം .”എന്നു പറഞ്ഞു.എന്നിട്ട് പ്രസവവാര്‍ഡില്‍നിന്നും ആണുങ്ങളെ മാറ്റുണ പോലെ ഞങ്ങളെ റൂമില്‍ നിന്നും മാറ്റി.ആദ്യമായി നേഴ്സറി ക്ലാസിലാക്കി പോകുന്ന അച്ഛനമ്മമാരെ കുട്ടികള്‍ നോക്കുമ്പോലെ ബൈജു ഞങ്ങളെ നോക്കി , ഡോക്ടര്‍ അകത്തു കയറി, റൂമിന്റെ കര്‍ട്ടണ്‍ വീണു...ബൈജുവിന്റെ ‘സങതികള്‍’ എല്ലാം കറക്റ്റായ നിലവിളി കേട്ടു!
വാര്‍ഡിനു വെളിയില്‍ ഇറങ്ങിയ ഞങ്ങള്‍ കണ്ടത് ‘ ഇതൊന്നും കാണാന്‍ വയ്യതെ’ നേരത്തെ പുറത്തിറങ്ങിയ മോജിത്തും അവരുടെ ഓഫീസിലെ കണക്ക്പ്പിള്ള ചന്ദ്രേട്ടനും കൂടി ‘ലേയ്സ്’ ചിപ്സും , ജൂസും കഴിക്കണ കാഴചയാണ്.മഹാപാപികള്‍ , അതു മുഴുവന്‍ തീര്‍ത്തിരിക്കണു !
എന്തായാലും , പുറത്ത് നിന്നു കുറച്ചു നേരം ‘ടെന്‍ഷന്‍ ’ മാറ്റിയശേഷം , ‘ഇനിയും വൈകിയാ ഭാര്യയുടെ അക്ഷരശ്ലോകം കേള്‍ക്കേണ്ടി വരുമെ‘ന്ന് പറഞ്ഞ് ചന്ദ്രേട്ടനും,പിന്നാലെ നവീനും കൂടി എസ്കേപ്പായീ.പിന്നെ ഞാനും മോജിത്തും കൂടി തിരിച്ചു റൂമിലെത്തിയപ്പോ , ‘ഡെലിവറി‘ കഴിഞ്ഞപോലെ ഹോസ്പിറ്റലിലെ നീലനിറത്തിലുള്ള‘നൈറ്റി’പോലത്തെ ഒരു ഡ്രസ്സുമുട്ട് തളര്‍ന്നവശനായി ബൈജു കിടക്കണു.ഡോക്ടര്‍ പറഞ്ഞു, ‘ ഹീ ഈസ് ഓക്കെ നൌ‍..നത്തിങ്ങ് സീരിയസ് ,വി ആര്‍ ഡിസ്ചാര്‍ജിങ്ങ് ഹിം”..കൊണ്ടോക്കോളാന്‍ !
അങ്ങനെ ഒരു വീല്‍ചെയറിലിരുത്തി ,എവിടേയും തട്ടാതേയും മുട്ടാതേയും ബൈജൂനെ ഞങ്ങ പുറത്തെത്തിച്ചു.ഇനി അടുത്ത പ്രോബ്ലം, ലവനേയും കൂട്ടി പോലീസ് സ്റ്റേഷനില്‍ പോണം, ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുമായി.കാരണം , കാറോടിച്ചിരുന്നവനെ സ്റ്റേഷനില്‍ എടുത്തുവച്ചിരിക്ക്യായിരുന്നു....കാരണം,ഈ സാധനമെങ്ങാന്‍ ആശുപത്രീല്‍ കിടന്നു പടമായാലോ?! പിന്നെ ബൈജൂന്റെ ബേഗും മൊബൈല്‍ ഫോണുമൊക്കെ അവിടാരുന്നു.അങ്ങിനെ, റഹീമെന്ന സുഹ്രുത്തിന്റെ കാറില്‍ അവനെയും കയറ്റി പോലീസ് സ്റ്റേഷനിലേക്ക് വിട്ടു.
‘മുറാഖാബാ‍ത് ‘ പോലീസ്സ്റ്റേഷന്‍ ..നല്ല ഐശ്വര്യമുള്ള ബില്‍ഡിങ്ങ്,വിശാലമായ പാര്‍ക്കിങ്.മോജിത്തും റഹീമും കൂടി ‘ദിപ്പൊ വരാം’ എന്നും പറഞ്ഞു അകത്തു പോയി .കുറച്ചുകഴിഞ്ഞപ്പോള്‍ , ദേ ഒരു പോലീസുകാരനും അവന്മാരുടെ കൂടെ.അയാള്‍ വന്നിട്ടു ബൈജൂനെ നിരീക്ഷിച്ച ശേഷം ‘നഷ്ടപരിഹാരം എന്ത്ങ്കിലും വേണൊയെന്നു ചോദിച്ചു.ഇതു കേട്ടതോടെ നമ്മടെ ബൈജു ആശുപത്രീന്ന് ഫ്രീയായി കിട്ടിയ ‘നൈറ്റി’ മാറി കാറിലുണ്ടായിരുന്ന ഷര്‍ട്ടും ബര്‍മുടയും എടുത്തിടലും , ‘ എന്നെ പൊക്കിയേടാ’ എന്നെന്നോട് ഓര്‍ഡറിടലും വളരെ പെട്ടന്ന് കഴിഞ്ഞു.അങ്ങിനെ, കഴുത്തില്‍ തൂങ്ങിയ നിലയില്‍ ബൈജുവിനേയും കൊണ്ട് ഞാന്‍ വലതുകാല്‍ വച്ച് സ്റ്റേഷനകത്തു കയറി.ദുബായില്‍ വന്നിട്ട് നടാടെ പോലീസ് സ്റ്റേഷനില്‍ കയറ്വാണേയ്..ഐശ്വര്യം ഒട്ടും കുറയണ്ടാ! ഞങ്ങളെ സ്വീകരിച്ചാനയിച്ച് റൂം നമ്പര്‍ പത്തിലേക്കെത്തിച്ചു...അവിടെയാണത്രേ നഷ്ടപരിഹാരം കൊടുക്കണ സ്ഥലം! അവിടെ രണ്ടു കമ്പ്യൂടറുകളും രണ്ട് പോലീസുകാരും ഇരിപ്പുണ്ട് , ഇഷ്ടമ്പോലെ കസേരകളും.ബൈജൂനെ ഒരു കമ്പ്യൂടറിനു മുന്നില്‍ പ്രതിഷ്ടിച്ച ശേഷം , ഞങ്ങള്‍ നല്ല കസേര നോക്കി ഇരുന്നു . ങ്ങങ്ങളുടെ നേരെ ഇടിച്ച കാറോടിച്ചിരുന്നവനും ഇരിപ്പുണ്ട്.
( ഇനി ബൈജുവും പോലീസുകാരും തമ്മിലുള്ള സംഭാഷണം , മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത്. അകത്തു കയറുമ്പോള്‍ ഉണ്ടായിരുന്ന ആവേശവും ധൈര്യവും ബൈജുവിനും ഞങ്ങള്‍ക്കും നഷ്ടപ്പെട്ടിരിക്കുന്നു )
പോലീസ് : എന്താ പറ്റിയെ ?
ബൈജു: ഏ !...ആക്സിഡന്റാ !
പോ: എന്നിട്ട് പരിക്കൊന്നുമില്ലല്ലൊ?
ബൈജു: ഒരു ലുക്കില്ലന്നേയുള്ളൂ..അകത്ത് ഭയങ്കര പരിക്കാ..ഒരു മാസത്തേക്ക് പണിക്കു പൂവാന്‍ പറ്റില്ലാ..
പോ: ഊം..ഇപ്പൊ എന്താ വേണ്ടേ ?..
ബൈജു : അല്ലാ..നഷ്ടപരിഹാരം...എന്റെ മരുന്ന് , ചിലവ്..ശമ്പളം.
പോ: ഇപ്പൊ എത്രയാ വേണ്ടേ ? കേസാക്കേണ്ടീ വരും.
ബൈജു : ഒരു പതിനായിരം മതി! കേസാക്കാം..
ബൈജു ( എന്നോട്) :ഡാ, എന്നെ പിടിച്ചോ ...എനിക്കു വാളു വെക്കണം ,കക്കൂസില്‍ പോണം , എനിക്കു തല തിരിയണൂ !
ഞാന്‍ വിചാരിച്ചു , യവന്‍ ചുമ്മ പറഞ്ഞതണെന്നു, പക്ഷെ , ബൈജു ആള് സീരിയസായിരുന്നു! ‘ ഇപ്പൊ കൊണ്ടോയില്ലെങ്കില്‍ അതിവിടെ നടത്താനും മടിക്കില്ല്യ ‘ എന്നു അവന്റെ അവന്റെ ഫേഷ്യല്‍ എക്സ്പ്രഷനില്‍ നിന്നും മനസ്സിലായി. അരയില്‍ തോക്കും കെട്ടിവച്ച് ‘സാധനം പുറത്തേക്കെടുക്കണോ ‘ എന്ന റോളില്‍ നില്‍ക്കണ ആ പോലീസുകാരുടെ മുന്നില്‍‍ വച്ച് ‘ എന്തെങ്കിലും’ സംഭവിച്ചാലുള്ള അവസ്ഥയോര്‍ത്ത് ഞാന്‍ ശെരിക്കും ഞെട്ടി. ദയനീയമായി മോജിത്തിനേയും റഹീമിനേയും നോക്കിയപ്പോ , രണ്ടു ഡേഷുകളും ഇങ്ങോട്ട് തീരെ ശ്രദ്ധിക്കാതെ, സ്റ്റേഷന്റെ ഇന്റീരിയറ് ഡിസൈനെപ്പറ്റി ഡിസ്കഷനൈലയിരുന്നു! അങ്ങനെ ബൈജൂനേയും തൂക്കി ബാത്രൂമില്‍ കൊണ്ടോയി ‘കാര്യം’ നടത്തിയ ശേഷം , തിരിച്ചു വന്നപ്പോ രണ്ട് പോലീസ് കൊണാപ്പന്മാരും കൂടി കമ്പൂടറിനെ തട്ടി നോക്കുന്നു , ഞോണ്ടിനോക്ക്ക്കുന്നു.സിസ്റ്റം പെട്ടന്ന് ഓഫായത്രെ! അപ്പൊ മോജിത്താണ് പറഞ്ഞത് , പോലീസുകാരില്‍ ഒരുത്തന്‍ അവന്റെ ബ്ലാക് ബെറി ‘ ചാര്‍ജ് ചെയ്യന്‍ വേണ്ടി ഊരിയ പ്ലഗ് മാറി, സി.പി.യൂവിന്റെ പ്ലഗ് ഊരിയതാണ് സംഭവം. ഇതൊന്നും ശ്രദ്ധിക്കാതെ സ്ക്രീന്‍ല്‍ നോക്കിയിരിക്ക്യരുന്ന മറ്റെ പോലീസുകാരന്‍ കമ്പ്യൂടറിനെന്തോ ‘അത്യാപത്ത്’ സംഭവിചിരിക്കുന്നു എന്ന് വിചാരിച്ച് ആകെ ടെന്‍ഷനിലയി.എന്തായാലും കുറേ നേരത്തെ ‘ഇന്‍-വെസ്റ്റിഗേഷനു’ ശേഷം , അവര്‍ക്ക് സംഭവം ക്ലിയറായി , എല്ലാം വീണ്ടും ‘ചാലൂ’ ആക്കി.അങ്ങിനെ , കുറേ നേരത്തെ ചോദ്യോത്തരവേളക്ക് ശേഷം, കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതായി പോലീസുകാരന്‍ പ്രഖ്യാപിചു.‘ യള്ളാ , ജാവോ !” എന്നും കൂടി കേട്ടപ്പോള്‍ ,വീണ്ടൂം നമ്മടേ മൊതലിനെയും കൊണ്ട് സ്റ്റേഷനു പുറത്തേക്ക്...സമയം രാത്രി(പുലര്‍ച്ചെ)രണ്ടു മണി !

Sunday, December 20, 2009

ദേശവിളക്ക് !

ധനു ഒന്നാം തിയതി..അന്നാണ് ത്രിക്കുരുകാരുടെ മകരവിളക്കായ ‘ ദേശവിളക്ക്’ ഞങ്ങള്‍ ഭക്തിപൂര്‍വ്വം ആഘോഷിക്കണത്.വൈകീട്ട് തുടങ്ങി , രാത്രി മുഴുവനും , പിന്നെ പുലര്‍ച്ചെ 5 മണി വരെയും നീളുന്ന പരിപാടികള്‍ .വാഴപ്പിണ്ടി കൊണ്ടുണ്ടക്കിയ അഞ്ചമ്പലങ്ങളും , അയ്യന്‍പാട്ടും,ഭജനയും, ആനയും പഞ്ചവദ്യവുമായി എഴുന്നള്ളിപ്പും.എന്റെ തറവാടിന്റെ തൊട്ടടുത്തുള്ള കിഴക്കേ അമ്പലനടയിലാണ് വലിയ ആല്‍മരത്തിന്റെ തണലില്‍ ടാര്‍പായ കൊണ്ട് പന്തലുണ്ടാക്കി , കല്യാണ്യേച്ചി ചാണകം മെഴുകിയ നിലത്ത് , അയ്യപ്പന്‍ പാട്ട് ടീമിന്റെ ക്യപ്റ്റനായ ശ്രീ. അയ്യപ്പേട്ടനും ഗ്യാങ്ങും വാഴപ്പിണ്ടികൊണ്ട് മനോഹരമായി അമ്പലങ്ങള്‍ തീര്‍ക്കുന്നത്. ഈ കുഞ്ഞമ്പലങ്ങള്‍ എനിക്ക് കുട്ടിക്കാലം മുതല്‍ക്കേ വല്യ അതിശയമായിരുന്നു.കുറേക്കാലം ഈ ദേശവിളക്കിന്റെ കമ്മറ്റി പ്രസിഡന്റ് , ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയ കാലം മുതല്‍ മുരളി എന്ന ഒരു ഗഡിയായിരുന്നു.വെള്ളപ്പള്ളീയേയും , നാരയണപണിക്കരേയും പോലെ ഇങ്ങേര് ആ സ്ഥാനം വേറെ ആര്‍ക്കും കൊടുക്കില്ല്യ.കാരണം,നാട്ടുകാര്‍ക്കും പിന്നെ ആള്‍ക്കും അതൊരു ശീലമായിപ്പോയീ..അതന്നെ! വിളക്കിന് ഒരുമാസം മുന്‍പേ ഒരു ഞായറാഴ്ച ദേശവിളക്ക് കമ്മറ്റി മീറ്റിങ്ങ് ഉണ്ടാവും.പക്ഷെ , ഇതിന്റെ നോട്ടീസ് നാട്ടുകാര് കാണുക തിങ്കളാഴ്ച രാവിലെയായിരിക്കും.സ്വഭാവികമായും , നമ്മടെ മുരളിയേട്ടനും ഞായറാഴ്ച അമ്പലത്തില്‍ ഭജനക്ക് വരണ കുറെ പിള്ളേരും ആവും മീറ്റിങ്ങിലെ മെയിന്‍ ആള്‍ക്കാര്‍.
ഭജനക്ക് ഞാനടക്കമുള്ള പിള്ളേരുണ്ടാവാന്‍ കാരണം ഭക്തി മാത്രമായിരുന്നില്ല. പിന്നെയോ , ത്രിക്കൂരിലെ ചുരുക്കം ബുദ്ധിജീവികളില്‍ ഒരാളായ ഗിരിയേട്ടന്റെ നേത്രുത്വത്തില്‍ ഒരു മണിക്കൂറ് ഇരുന്നു ആളുടെ ഒപ്പം ഇരുന്ന് ഉറക്കെ നാമം ചൊല്ലി തീരുമ്പോള്‍ അമ്പലത്തില്‍ നിന്നും തരാറുള്ള നെയ്പായസം ആന്റ് അപ്പം ആയിരുന്നു.‘മംഗളം’ പാടി തീര്‍ത്ത് ഞാന്‍ ഓടി ചെല്ലും , ചുറ്റമ്പലത്തിലേക്ക് ..എന്നിട്ടു “ വാര്യര്‍മാന്‍ , പായസം എവട്യാ ? “ എന്നൊരു ചോദ്യമാ‍ണ് .അപ്പൊ ആള് തിരുമേനിയുടെ കയ്യില്‍ നിന്നും ചെറിയ ഉരുളി അങ്ങനെ തന്നെ വാങ്ങി കയ്യില്‍ തരും. പിന്നെ പായസ വിതരണം,ചുറ്റമ്പലത്തോട് ചേര്‍ന്നുള്ള പാറപ്പുറത്ത് വച്ച്, എന്റെ നേത്രുത്വത്തില്‍...എല്ലാര്‍ക്കും കൊടുത്ത ശേഷം (എല്ലാര്‍ക്കും കിട്ട്യാ, കിട്ടി..അത്രന്നെ!),കൈ കൊണ്ട് ഉരുളി ‘ക്ലീന്‍ ‘ ചെയ്ത ശേഷം, അവിടെ പൂജക്കുള്ള പാത്രങ്ങള്‍ കഴുകുന്ന പറുട്ട്യമ്മയുടെ കയ്യില്‍ പതുക്കെ വച്ചു കൊടുത്ത ശേഷം ഒറ്റ മുങ്ങലാണ്, കുടുമ്മത്തേക്ക് ! അങ്ങനെ പായസം കഴിച്ച് പോകുന്ന പിള്ളേരാണ് 'വിളക്ക്'കമ്മറ്റി മീറ്റിങ്ങിന് കൂടുതലും ഉണ്ടാവുക.അങ്ങനെ നമ്മടെ മുരള്യേട്ടന്‍ പുലി ‘ കമ്മറ്റി ഇന്‍ ചാര്‍ജ്’ ആയി ഡിക്ലയര്‍ ചെയ്യപ്പെടും,കാരണം ഈ പിള്ളാര്‍ക്കെല്ലാം അങ്ങേരെ വല്യ പേടിയാ(പിള്ളേര്‍ക്കു മാത്രം)..അവരെല്ലാം കോറസായി പറയും,“ മുരള്യേട്ടന്‍ തന്നെ മതി “.അങ്ങനെ ചുള്ളന്‍ എല്ലാ കൊല്ലവും കമമറ്റി പ്രസിഡന്റാവുന്നത് തികച്ചും യാദ്രിശ്ചികം മാത്രം!
അതിനു ശേഷം, പിരിവ് ആരംഭിക്കും, അതും മുരള്യേട്ടന്റെ നേത്രുത്വത്തില്‍ തന്നെ.വാഴക്രിഷിയുള്ള വീടുകളില്‍ നിന്നും അവരുടെ പറമ്പിലെ നല്ല വാഴപ്പിണ്ടികള്‍ നൊക്കി , അതും പിരിവായി രസീറ്റില്ലാതെ വാങ്ങും.ആളുടെ പിരിവു രീതികളും രസകരമാണ്. വല്ലോരുടേയും വീട്ടില്‍ കേറിച്ചെന്ന് “ ആ , ചേട്ടാ ഒരു നൂറ്റിയൊന്ന് എഴുതീട്ട്ണ്ട് , കൊടുത്തെ! അയ്യപ്പസാമീടെ കാര്യാണ്..അറിയാല്ലോ, ഇക്കൊല്ലം ഗംഭീര പരിപാടികളാണ്.( എന്താണെന്നു ചോദിക്കാന്‍ പാടില്ല്യ!).ആ ചേച്ചി , പിന്നേയ് , ആ കിഴക്കു ഭാഗത്തെ വാഴ രണ്ടെണ്ണം പിള്ളേര് വെട്ടീട്ട്ണ്ട്, അയ് , അമ്പലം പൂട്ടാനാണ് “(അമ്പലം ഉണ്ടാക്കാന്‍ ), ഇമ്മാതിരി ഡയലോഗുകളാണ്. ‘ അല്ലാ മുരള്യേ , ആ വാഴാ..” എന്നു വീട്ടുകാര് തുടങ്ങുംബോഴേക്കും, ചുള്ളനും ടീമും വാഴയും പിരിവും കൊണ്ട് പോയിട്ടുണ്ടാവും.പിന്നെ, ഒരു നല്ല കാര്യത്തിനല്ലേ , എന്നു കരുതി എല്ലാരും അങ്ങുസഹിക്കും.
സാധാരണ ഈ കമ്മറ്റിയില്‍ നോം ഇണ്ടാവാറില്ല , കാരണം എന്റെ ശ്രദ്ധ മുഴുവനും, കൂടുതല്‍ ഗ്ലാമറും പോപ്പുലാരിറ്റുയുമുള്ള എട്ട് ദിവസത്തെ ത്രിക്കുര്‍ ഉത്സവത്തിലായിരുന്നു.സാധരണ ‘ദെശവിളക്ക്’ ഞങ്ങള്‍ കോളേജ് പയ്യന്‍സിന്,ത്രിശൂര്‍ പൂരത്തിനു മുന്‍പുള്ള ‘സാമ്പില്‍ വെടിക്കെട്ട് ‘ പോലെ ഉത്സവത്തിന് മുന്‍പുള്ള ഒരു റിഹേഴ്സല്‍ ആയിരുന്നു. അതായത്,ഈ ഉത്സവത്തിന് എന്തൊക്കെ ഉഡായിപ്പുകള്‍ പ്രതീക്ഷിക്കാം ? എന്നതിന്റെ ഒരു സൂചന നല്‍കനുള്ള ഒരു അസുലഭസന്ദര്‍ഭം. ദേശവിളക്ക്,ഉത്സവം, മതിക്കുന്ന്-അയ്യപ്പങ്കുന്ന് പൂരങ്ങള്‍ തുടങ്ങിയ ത്രിക്കൂരിലെ പ്രധാന ആഘോഷങ്ങള്‍ നടക്കണ ഡിസംബര്‍-ജനുവരി മാസങ്ങളില്‍ ഞങ്ങള്‍ ത്രിക്കുര്‍ പുലികളുടെ കളരിയായ ‘ ഒളിമ്പ്യാ ജിമ്മില്‍’ പോലും തിരക്കു കൂടും , കാരണം അമ്പലങ്ങളില്‍ ഷര്‍ടൂരിയുള്ള ബോഡിഷോകള്‍ തന്നെ. അമ്പലത്തില്‍ ചെന്ന് രണ്ട് കയ്യും കൂപ്പി, ബൈസെപ്സ് ടൈറ്റാക്കിയുള്ള പ്രാര്‍ഥന,’പുഷപ്’ എടുക്കുമ്പോലെയുള്ള കമഴ്ന്ന് കിടന്നുള്ള നമസ്കരിക്കല്‍ ,’ഫോര്‍-ആംസ്’ ടൈറ്റാക്കി തിരുമേനിയുടെ കയ്യില്‍ നിന്നും പ്രസാധം വാങ്ങല്‍ ,ദര്‍ശനശേഷം ചുറ്റമ്പലത്തിനു പുറത്ത് കൈ രണ്ടും പിണച്ച് വച്ച് ചെസ്റ്റില്‍ മാക്സിമം പ്രഷര്‍ കൊട്ത്ത് , ഏതാണ്ട് ദുബായിലെ ഡാന്‍സ്ബാറുകള്‍ക്കു മുന്നില് നിക്കണ നീഗ്രോ കട്ടകളുടെ പോസിലുള്ള നില്പ് - തുടങ്ങിയവയാണ് അമ്പലത്തിനകത്തെ ‘ബോഡിഷോ’കള്‍ കോണ്ട് ഉദ്ദേശിക്കുന്നത്.

പക്ഷെ ഒരു കൊല്ലം,ഞാനും നിഷാദും , മാമന്റെ മോന്‍ - ഞങ്ങള്‍ ‘സാമി’ എന്നു വിളിക്കണ ജിതുവും ദേശവിളക്ക് കമ്മറ്റിയില്‍ ജോയിന്‍ ചെയ്തു.പിരിവു പരിപാടി നമുക്ക് എക്സ്പീരിയന്‍സുള്ള ഐറ്റമായതുകൊണ്ട് രസകരമായിരുന്നു.ഒരേയൊരു കുഴപ്പം , ചില വീടുകളില്‍ പിരിവിനു പോയാല്‍ , ചില കാര്‍ന്നോമാരുണ്ടാവും ,മെനെക്കെടുത്താനായിട്ട്..അവര്‍ക്കു കൂട്ടത്തിലെ ഒരോരുത്തരുടെയും വീട്ടുപേരും അഡ്രസ്സും അറിയണം.’ഞാനെയ്, അമ്പലനടയിലുള്ള, മെച്ചൂരെ , ലീലമ്മേടെ..മൂത്തമോളില്ലേ..സതി...ആ..അതന്നെ...മൂത്ത മോനാ‍.., പിന്നെ ഇതു അമ്മാമന്റെ മോന്‍..പിന്നെ ഇതു നമ്മടെ മാലത്യേചീടെ മോന്‍...എന്നെല്ലാം പറഞ്ഞ് ഒരുവിധം ബോധവല്‍കരിക്കും.ചിലര്‍ എന്നാലും വിടില്ല്യ,’അപ്പൊ നമ്മടെ..കല്ല്യാണിയമ്മേടേ....” എന്നും പറഞ്ഞു വീണ്ടും തുടങ്ങും...അപ്പോ ” കല്ല്യാണിയമ്മേടെ..അമ്മേടേ നായര് “ എന്നു മനസ്സില്‍ പ്രാകിക്കൊണ്ട് അവിടന്നും ഇറങ്ങിപോരും!
( അതു ഞങ്ങള്‍ നായന്മാരുടെ ഒരു രീതിയാ...ഏത് ?)
അങ്ങനെ ദേശവിളക്ക് ദിവസം വന്നെത്തി.അന്നത്തെ ദിവസത്തെ പിരിവിനു പ്രത്യേകതയുണ്ട്.അമ്പലനട, മെയിന്‍ റോഡില്‍തന്നെ ഒരു വളവില്‍ ആയതുകൊണ്ട് , കയ്യില്‍ രസീറ്റ് കുറ്റിയും പിടിച്ച് ഹൈവേയില്‍ പിരിവ് ..അല്ലാ..’ചെക്കിങ്’ നടത്തുന്ന പുതുക്കാട് എസ്.ഐ. യുടെ പോസില്‍ മുരള്യേട്ടന്‍ ഒരു നില്‍പ്പുണ്ട്..കോണ്‍സ്റ്റബിള്‍സിനെപ്പോലെ ഞങ്ങളും. രവിലെ എട്ടു മുതല്‍ ഒന്‍പത് മണി വരേയും , വൈകീട്ട് നാലു മുതല്‍ അഞ്ചര വരേയുമുള്ള ‘പീക് ടൈമിലാണ്’ ഞങ്ങള്‍ മെയിനായിട്ട് റോഡില്‍ പിരിവ് നടത്താന്‍ നില്‍ക്കാറ്.അല്ലാതെ പിന്നെ, ഈ ‘നട്ടാപ്പറ’വെയിലത്ത് നിന്നിട്ട് ആരെക്കാണിക്കാനാ? അങ്ങനെയുള്ള ഒരു ‘പീക്’ ടൈമില്‍ പിരിവ് നടത്തി ക്ഷീണിച്ചു നില്‍ക്കുമ്പോഴാണ് ‘എസ്.ഐ. മുരളിയേട്ടന്റെ വക ഓര്‍ഡറ്..” ഡാ, നീയും ജിതുവും കൂടി എരുമപറമ്പ് ഗ്രൌണ്ടില് കൂട്ടിയിട്ടേക്കണ വാഴപ്പിണ്ടിയൊക്കെ ഒരു വണ്ടി വിളിച്ച് ഇങ്ങട് കൊണ്ട് വാ..നീയൊക്കെ ഇരുമ്പ് പൊക്കാ‍ന്‍ ( ജിമ്മിലേയ്) പോയിട്ട് എന്തെങ്കിലും ഒരുപകാരമുണ്ടാ‍ാവട്ടേഡാ...ന്ന് !ബെസ്റ്റ്... “ ഡാ, ആ ദോശയൊന്നു മറച്ചിട്ടേ “ എന്നു അമ്മ പറഞ്ഞപ്പോ , “ നോ വേ അമ്മാ..ഇന്നു ഞാന്‍ ജിമ്മില്‍ ഷോള്‍ഡറിനടിച്ചു റെസ്റ്റ് ഏടുക്കാണ്..ഒരു രക്ഷയില്ല്യാ! ” എന്നും പറഞ്ഞു രാവിലെ കുടുമ്മത്തു നിന്നും ഇറങ്ങിയതാണ്.” ഇപ്പൊ വാഴപ്പിണ്ടികള്‍ ചുമക്കാന്‍ പോണു..’കുരുത്തക്കേട്!. അങ്ങനെ ഞങ്ങള് ഒരു ‘ത്രീടണ്‍ ‍‘ പികപ് വിളിച്ചു വാഴപ്പിണ്ടികളെ ചെസ്റ്റുകൊണ്ടും ഷോള്‍ഡറുകൊണ്ടും താങ്ങി പന്തലില്‍ കൊണ്ടിട്ടിട്ട് , ത്രിക്കൂര് 25 വര്‍ഷങ്ങള്‍ക്കു മുന്‍പേ കാതില്‍ ‘ഒറ്റകമ്മല്‍‘ ഫാഷന്‍ കൊണ്ടുവന്ന പാ‍വം കാര്‍ന്നോരായ ഭാസ്കരേട്ടനോട് “ ഭാസ്കരേട്ടാ,ദേ കിടക്കണൂ സങതി,വേഗം അമ്പലം പൂശ് !” എന്നാജ്ഞാപിച്ചു!....കുരുത്തക്കേട് വീണ്ടും!
ഉച്ചയായപ്പോ എഴുന്നള്ളിപ്പിനുള്ള ഗജവീരന്‍’ എത്തി...തിരുവമ്പാടി കുട്ടിശങ്കരന്‍ .അച്ഛന്റെ ക്ലാസ്മേറ്റായ ‘ആന ഡേവീസ്’ എന്നറിയപ്പെടുന്ന ഡേവീസേട്ടന്റെയാണ് ആന.പണ്ടേ ഒരു ആനപ്രാന്തനായ ആള്‍ ഹാപ്പിയായി , നമ്മടെ പറമ്പിന്റെ തൊട്ടപറമ്പില് പാപ്പാനോട് പറഞ്ഞ് ആനയെ പാര്‍ക്ക് ചെയ്യിച്ചു.ആനക്ക് പട്ട വെട്ടട്ടേയെന്നു ചോദിച്ചപ്പോ, “ എത്രയാച്ചാ നോക്കി വെട്ടിക്കോളോ ചേട്ടാ “ എന്നു പറഞ്ഞ് ഞാന്‍ പെര്‍മിഷന്‍ കൊടുത്തു , അല്ലെങ്കിലും നാട്ടാരുടെ പറമ്പീന്ന് പട്ട വെട്ടണതിനു എനിക്കെന്ത് കുന്താ ? ആന ലഞ്ച് കഴിക്കുന്നതും നോക്കി ഞാന്‍ വീടിന്റെ തെക്കു ഭാഗത്ത് ഫൈബറിന്റെ ചുവന്ന കസേരയില്‍ ‘ നമ്മടെ സ്വന്തം ആന” എന്നഭാവത്തോടെ ഞെളിഞ്ഞിരുന്നു.
പിന്നെ ഉച്ച തിരിഞ്ഞ് രണ്ട് സെറ്റ് പുഷപ്പെടുത്ത്, കുളിച്ച് ഫെയര്‍ ആന്റ് ലവ്ലിയും തേച്ച് ആല്‍തറയില്‍ ചാരി ,കതിന നിരത്തിവച്ച പോലെ ഞങ്ങള്‍ മൂന്നാളും പിന്നെ നമ്മടെ അമ്മവന്റെ മോന്‍ കണ്ണന്‍ ചേട്ടനും കൂടി നില്പായീ.വൈകുന്നേരമായി , ഭക്തജനങ്ങളും ‘ കുട്ട്യോളും’ എത്തിതുടങ്ങി.ആല്‍തറക്കു പുറകില്‍ അമ്പലം പണി കഴിഞ്ഞ് അയ്യപ്പേട്ടനും ഭാസ്കരേട്ടനും ടീമും ബോഡി ‘ സ്ട്രെച്ച്’ ചെയ്യുന്നു.നമ്മടെ മുരള്യേട്ടനും ടീമും അപ്പൊളും , റോഡിലൂടെ പോവണ കാറ്, ബസ്,ബൈക്ക് എന്നു വേണ്ടാ,വേണ്വെട്ടന്റെ റേഷന്‍ കടയില്‍ വരണവരെ പോലും തടഞ്ഞ് നിര്‍ത്ത് പിരിവ് ചോദിക്കുന്നുണ്ട്.‘ ഇയാള്‍ക്കു വേറെ പണിയില്ലേ ? “ എന്നു ചോദിച്ച് ഞാന് ശ്രദ്ധ് വീണ്ടും കിഴക്ക് ഭാഗത്തു നിന്നും വരുന്ന ‘ഭക്തജനങ്ങളിലേക്ക്’ മാറ്റി.അപ്പോഴാണ് ഞാന്‍ ആകാംഷപൂര്‍വ്വം കാത്തുനിന്ന ‘ഭക്ത’ അവളുടെ അനിയത്തിയുകൂടി റ്റ്യൂഷന്‍ കഴിഞ്ഞ് വരുന്നത് കണ്ടത്.ഈശ്വരാ, ഇപ്പൊ എന്തെങ്കിലും കാര്യായിട്ടുള്ള പണി ചെയ്യണമല്ലോ , കാരണം അവളുടെ വീട്ടില് പിരിവിനു പോയപ്പൊ കമ്മറ്റിക്കരിലെ എന്റെ പേര് പേന കൊണ്ട് അണ്ടര്‍ലൈന്‍ ചെയ്താണ് ഞാന്‍ കൊടുത്തത്.എന്നിട്ടിപ്പൊ , ഇവിടെ ആല്‍തറക്കുമുന്നില്‍ കുന്തം വിഴുങ്ങി നില്‍ക്കണ കണ്ടാല്‍ മതി..ഇമ്പ്രഷന്‍ പൂവാന്‍ .അപ്പോഴാണ് , കുരുത്തോല കെട്ടാനായി കുഞ്ഞന്‍ സുന്യേട്ടന്‍ തയ്യാറെടുക്കുന്നത് കണ്ടത്. ചാന്‍സ് മിസ്സാക്കണ്ടാ‍ായെന്നു കരുതി , ആളുടെ കയ്യീന്ന് കുരുത്തോല തട്ടിപ്പറിച്ച് “ വേണ്ടാ‍ാ..ഇതു ഞാന്‍ കെട്ടിക്കോളാം” എന്നു അവളെ നോക്കിക്കോണ്ട് പറഞ്ഞ് ആല്‍തറയുടെ മുകളിലേക്ക് ചാടിക്കയറി.പക്ഷെ, മുളയില്‍ കെട്ടേണ്ടതിനു പകരം ,‘ആവേശം‘ കൊണ്ടോ എന്തോ , ഞാ‍ന്‍ കുരുത്തോല കെട്ടിയത് മാലബള്‍ബിന്റേയും റ്റ്യൂബ് ലൈറ്റുകളുടേയും വയറുകളുടെ മുകളിലൂടെയായിരുന്നു. ഷോക്കടിച്ചുവെന്ന് എന്നു തിരിച്ചറിഞ്ഞപ്പോഴേക്കും ” അമ്മേ “ എന്ന നിലവിളിയോടെ ഗണപതിക്കുണ്ടാക്കിയ അമ്പലത്തിനു മുന്നിലേക്കു ഞാന്‍ ഒരു വീഴ്ചയയിരുന്നു.’രാമായണം’ സീരിയലില്‍ അമ്പിനു ചുറ്റൂമുള്ള പോലത്തെ ഒരു കളര്‍ഫുള്‍ ഡിസ് പ്ലേ തെളിഞ്ഞു വന്നു..പിന്നെ റിലേ കട്ടായീ.
കുറച്ചു സമയത്തിനു ശേഷം ,സം-പ്രേഷണം പുനരാരംഭിച്ചപ്പോള്‍ അടുത്തുള്ള കോപ്പറേറ്റീവ് സ്റ്റോറിന്റെ മുന്നില്‍ ഞാന്‍ ചാരിയിരിക്ക്യായിരുന്നു ! മുന്നില്‍ നമ്മടെ ഭാസ്കരേട്ടന്‍ നില്‍ക്കണു..” ഒന്നും പറ്റീല്ല്യലോ..സാമി ശരണം” എന്നും പറഞ്ഞ് ആള്‍ എന്റെ നെറ്റിയില്‍ ഭസ്മം തൊടുവിച്ചു. അറിയാതെ ഞാനും പറഞ്ഞു..”സ്വാമിയേ ശരണമയ്യപ്പാ..!”..പക്ഷെ ശബ്ദം പുറത്തേക്കു വന്നില്ലാ.....!
( ഓം ഹരിഹരസുതനാനന്ദചിത്തനയ്യനയ്യപ്പ സ്വാമിയേ.യ്..ശരണമയ്യപ്പാ !)

Tuesday, December 15, 2009

ബാബുപിവിബാബു007@ജിമെയില്‍.കൊം ( പാര്‍ട്ട് 1 )

( ഇവിടെ ഉപയോഗിച്ചിരിക്കുന്ന ചില ഇങ്ലീഷ് വാക്കുകള്‍ ദയവായി സഹിക്കുക..ഒക്കെ നമ്മുടെ കഥാനായകന്റെ വകയാണ് ! )
ഈ കഥ ആരംഭിക്കുന്നത് ദുബായി നഗരത്തിന്റെ പ്രാന്തപ്രദേശമായ ‘ബര്‍ദുബായി’യില്‍ നിന്നാണ്.ഞങ്ങള്‍ താമസിക്കുന്ന രണ്ട് നിലയുള്ള പടുകൂറ്റന്‍ കെട്ടിടത്തിലെ ഞങ്ങളുടെ ഫ്ലാറ്റില്‍ 110 കി.ഗ്രം ഭാരവും , ആറടി പൊക്കവും , കവിയൂര്‍പൊന്നമ്മ പ്രോട്ടീന്‍ പൌഡര്‍ കഴിച്ച പോലെ ഷേപ്പിലുമുള്ള ഒരു സങ്ങതി വന്നു ചേര്‍ന്നു...പേര് ‘മുല്ലശ്ശേരി ബാബു.’ചുള്ളനെപറ്റി ആളു തന്നെ പറയുന്ന കാര്യങ്ങള്‍ കേട്ടാല്‍ പെറ്റമ്മ പോലും സഹിക്കില്ല്യ..തല്ലി പോകും!.. “ എന്നെപോലെ സുന്ദരനും , നിഷ്കളങ്കനുമായ വേറൊരു ചെറുപ്പകാരനും ഞങ്ങടെ പഞ്ചായത്തിലില്ല്യ,ഞാന്‍ വളച്ച പെണ്‍കുട്ടികളുടെ എണ്ണം കണ്ട് ഞാന്‍ തന്നെ പേടിച്ച്പോയിട്ടുണ്ട്,ഈ പെണ്‍കുട്ടികളുടെ ശല്ല്യം സഹിക്കാന്‍ വയ്യാഞ്ഞിട്ടാണ് ഞാന്‍ ദുബായില്‍ വന്നത് ,ഞാന്‍ ദുബായിലോട്ട് വരുന്ന ദിവസം ‘ബാബുമോനേ” എന്നു വിളിച്ചു ഒരു ഗ്രാമം മുഴുവന്‍ കരഞ്ഞു..”..എന്നൊക്കെ പറയണത് എത്ര നേരാ കേട്ട് സഹിച്ചു നില്‍ക്കാ ? പക്ഷെ , ദുബായില്‍ തന്നെയുള്ള മറ്റു നാട്ടുകാര്‍ പറയണത്..’ഒരുദിവസം സന്ധ്യനേരത്ത് കറുത്ത ഷര്‍ട്ടുമിട്ട് പോകുമ്പോള്‍ “ എയ് ഓട്ടോ , ത്രിശ്ശൂര്ക്ക് പോണം “ എന്നു അറിയാതെ പുറകീന്ന് വിളിച്ച കാര്‍ന്നോരെ ‘വെറുതെ‘ വിട്ടവന്‍ ,താന്‍ നേഴ്സറി ക്ലാസ് മുതല്‍ ട്രൈ ചെയ്ത് കൊണ്ടിരുന്ന ഒരോ പെണ്‍കുട്ടികളേയും ആമ്പിളേര്‍ കെട്ടികൊണ്ട് പോകുമ്പോള്‍ ആ ദേഷ്യം മുഴുവന്‍ കള്ളുകുടിച്ചും ‘പുഷപ്പുകള്‍’ എടുത്തും സഹിച്ചവന്‍ ,സിനിമാനടന്‍ മോഹന്‍ലാലിന്റെ അതേ സ്വരൂപമയിട്ടും ( അങ്ങനെയാണ്‍ ഗഡി സ്വയം പറയണത്)അദ്ദേഹത്തെപ്പോലും അറിയിക്കാതെ നാട്ടീല്‍ ‘ഒതുങ്ങി‘ ജീവിച്ചവന്‍ , അബുദാബിയില്‍ താമസിക്കുന്ന സ്വന്തം പെങ്ങളേയും അളിയനേയും ആഴ്ചയില്‍ ഒരൊറ്റ ദിവസത്തെ വിസിറ്റ് കൊണ്ട് അവരുടെ ബഡ്ജറ്റിന്റെ താളം തെറ്റിക്കുന്നവന്‍ “..എന്നിങ്ങനെയൊക്കെയാണ് .അങ്ങനെയുള്ള മിസ്റ്റര്‍ബാബുവും , ഞാനും കൂടി ദുബായില്‍ തന്നെയുള്ള ഒരു സുഹ്രുത്തിന്റെ കല്യാണത്തിന് നാട്ടില്‍ വച്ച് പോയ സംഭവമാണിത്.
എല്ലാം പ്ലാന്‍ ചെയ്തപോലെ തന്നെ, ഞങ്ങള്‍ ഏതാണ്ട് അടുത്ത ദിവസങ്ങളിലായി നാട്ടിലെത്തി.സെപ്റ്റമ്പര്‍ പതിമൂന്നിനായിരുന്നൂ കല്യണം.കല്യാണചക്കന്റെ ശക്തമായ നിര്‍ബന്ധം കൊണ്ട്മാത്രം(ഊം..)തലേദിവസം തന്നെ അവന്റെ വീട്ടിലെത്തി എല്ലാം മങളകരമാക്കണമെന്ന തിരുമാനമെടുത്തു.നേരത്തെ പറഞ്ഞുറപ്പിച്ചപോലെ തലേ ദിവസം ഞാന്‍ ത്രിശ്ശൂര്‍ റയില്‍വേസ്റ്റേഷനിലെത്തി എത്തി ചുള്ളനെ കാത്തു നിന്നു.കുറെ കഴിഞ്ഞപ്പോള്‍ ഒരു എന്‍ഫീല്‍ഡ് ബൈക്ക് വരികയും , ടിപ്പര്‍ലോറി മണല്‍ മറിക്കണ പോലെ ഒരു സാധനത്തെ സ്റ്റേഷനു മുന്നില്‍ തട്ടുന്നതും കണ്ടു...അതു മറ്റാരുമല്ലായിരുന്നു..സാക്ഷാല്‍ ‘മുല്ലശ്ശേരി ബാബു’ എന്ന നമ്മുടെ പുലിയെ. ഒരു വലിയ വെളുത്ത ജുബ്ബ ,പാള ജീന്‍സ് ,കയ്യില്‍ ഒരു ഡസന്‍ ചരടുകള്‍ ,മീന്‍ പിടിക്കാന്‍ പോണവര് ബസ്സിന്റെ പുറകിലെ കോണിയില്‍ തൂക്കിയിടണ ടൈപ്പ് ‘കുട്ട’ പോലത്തെ ഒരു വല്യ ബേഗും,പിന്നെ ‘ റേബാന്‍ “ ഗ്ലാസ് ഒരെണ്ണം ..(ഒറിജിനല്‍)മുഖത്ത്! ‘ ഹായ് ഗോപ്സ് , ഹൊവ് ഡു ഐ ലൂക്??..സിമ്പിള്‍ റൈറ്റ് ?” എന്നും പറഞ്ഞ് ഗഡി അടുത്ത് വന്ന് ,ഇങ്ലീഷില് പതിവുപോലെ‘ തള്ളല്‍’ ആരംഭിച്ചു. ‘ എന്തൂട്ടാട ബാബുവേ ഈ കുഞ്യ ബേഗില് ?” എന്നു ചോദിച്ചപ്പോഴാണ് ചുള്ളന്‍ പറയണത്...മേകപ് കിറ്റ്,ലാപ്ടോപ്,ആറായിരം ദിര്‍ഹംസ് കൊടുത്ത്(?) ദുബായില്‍ നിന്നു വാങ്ങിയ ഡിജിറ്റല്‍ ക്യാമറ,വയസ്സയവര് കുത്തിനടക്കണ വടി പോലത്തെ അതിന്റെ സ്റ്റാന്റ്,പിന്നെ അവന്റെ കല്യാണ ഡ്രസ്സും! സ്റ്റേഷനില്‍ നില്‍ക്കണ ആള്‍ക്കാര്‍ ഞങളെ നോക്കാന്‍ തുടങ്ങി, ചിലര്‍ മൂക്കത്തും ചിലര്‍ താടിക്കും കൈ കൊടുത്തുകൊണ്ട് !!. അപകടം മണത്ത് ഞങ്ങള്‍ വേഗം കൌണ്ടറിലെത്തി രണ്ട് എറണാകുളം ടികറ്റുകളെടുത്തു.പ്ലാറ്റ്ഫോമില്‍ എത്തിയ ഉടന്‍ ലവന്‍ നേരെ ബുക്സ്റ്റാളില്‍ പോയി ‘ദി വീക്ക്’,‘ഔട്ട് ലുക്ക്’,‘ ബോബനും മോളിയും’ - എന്നീ ഗ്രന്ധങ്ങള്‍ ഒരോന്നുവീതം വാങ്ങി...’ആവശ്യം വരുമത്രെ!’.അപ്പുറത്തെ കടയില്‍ നിന്നും ‘ ആപ്പിള്‍ ഫിസ്സും’, ഇത്തവണ ഞാന്‍ എതിര്‍ത്തില്ല..അല്ലെങ്കിലും തിന്നണ കാര്യത്തില്‍ എനിക്കു അവനുമായി നല്ല യോജിപ്പായിരുന്നൂ. അങ്ങനെ ട്രെയിന്‍ വന്നപ്പോഴോ,ഷാര്‍ജായിലെ റോള സ്കൊയറില്‍ പോലും കാണാത്തപോലെ തിരക്ക് അതിനകത്ത്.തന്റെ കുഞ്ഞ്യ ശരീരവും , കൂടയുള്ള ഇലക്ട്രോണിക് സാധനങ്ങളുടേയും സേഫ്റ്റിയെക്കരുതി ഈ ട്രെയിന്‍ മിസ്സാക്കണതാണ് നല്ലതെന്നു ചുള്ളന്‍ മനസ്സിലായി.’ ഗോപ്സ് , ഇറ്റ്സ് ടൂ മച് ക്രൊവ്ഡെഡ് യാര്‍ ,ബെട്ടര്‍ റ്റു മിസ്സ് ദിസ് ഡാം ട്രെയിന്‍...വി വില്‍ റ്റേക് ദ് ബസ്സ് “ എന്നും പറ്ഞ്ഞ് ഗഡി ഒറ്റ നടത്തം സ്റ്റേഷനു പുറത്തേക്കു..പിന്നാലെ ഞാനും, എന്തിനാ വിഷമിക്കണേ , ടിക്കറ്റ് ലവന്‍ എടുക്കാമെന്നേറ്റല്ലോ! അങ്ങനെ ഞങ്ങള്‍ കെ.എസ്.ആര്‍ .ടി.സി. സ്റ്റാന്റില്‍എത്തി.ദേ കിടക്കണൂ , എറണാകുളം ഫാസ്റ്റ്.ഓടിക്കയറി സീറ്റ് പിടിച്ചു ,രണ്ട് പേരുടേയും ഭാണ്ഡക്കെട്ടുകള്‍ എടുത്ത് മുകളിലെ സ്റ്റാന്റില്‍ വച്ചു.അങനെ ഞങ്ങടെ ‘സൂപ്പര്‍ഫാസ്റ്റ്’ സ്റ്റാന്റില്‍ നിന്നും പുറത്തിറങ്ങി,ത്രിശ്ശൂര്‍ പൂരത്തിന് കണിമങലം ശാസ്താവിന്റെ എഴുന്നള്ളീപ്പുപോലെ ശക്തന്‍ തമ്പുരാന്‍ സ്റ്റാന്റിലേയും ഒന്നര മീറ്റര്‍ വ്യാസമുള്ള ‘മനോരമ’ റൌണ്ടബൌട്ടിന്റേയും ട്രാഫിക്കിലൂടെ ത്രിശ്ശൂര്‍-എറണാകുളം ഹൈവേയിലേക്കു കുടന്നു!പതിവുപോലെ ബസ്സിലെ വാച്ചബിള്‍ ഡിസ്റ്റന്‍സിലുള്ള അയല്‍ വാസികളെ ഞങ്ങള്‍ നോട്ട് ചെയ്യാന്‍ തുടങ്ങി...ഫ്രണ്ടിലും ബേക്കിലും കുറെ ബോറിങ് ക്യരക്ടേഴ്സ്.പിന്നെ ഒരു ആശ്വാസത്തിന്, ഇടതു വശത്തെ വിന്‍ഡോ സീറ്റില്‍ ഒരുഗ്രന്‍ ക്ടാവും,അടുത്ത് ഒരു കാര്‍ന്നോരും ഇരിപ്പുണ്ടായിരുന്നു. ‘കൊള്ളാം ഒട്ടും മുഷിയില്ല്യാ’ എന്നും പറഞ്ഞു ഞങ്ങള്‍ ഒരോ ‘ആപ്പിള്‍ ഫിസ്സ് ‘ പൊട്ടിച്ച് ,ചിയേഴ്സ് പറഞ്ഞ് കുടി തുടങ്ങി.കുറച്ചു കഴിഞ്ഞപ്പോള്‍ ആ പെണ്‍കുട്ടി വിന്‍ഡോ സൈഡില്‍ നിന്നും മാറി ഞങ്ങളുടെ സൈഡില്‍ ഇരുന്നു.ശുഭ ലക്ഷണം , ‘കൊച്ചു കള്ളീ, എന്നെ കാണിക്കാന്‍ വേണ്ടിയല്ലേ ?‘ എന്നു ഞാനും ബാബുവും കണക്കു കൂട്ടി , കുറച്ചു, ഗുണിച്ചു. പെട്ടന്ന് ബാബുവിന്റെ ഉള്ളില്‍ കിടന്നുറങ്ങണ കാമുകന്‍പുലി ഉണര്‍ന്നു,ആളുടെ ‘പൊന്നുപോലത്തെ‘ നാക്ക് വര്‍ക്ക് ചെയ്യാന്‍ തുടങ്ങി.ആള്‍ നേരത്തെ റെയില്‍ വേസ്റ്റേഷനില്‍ നിന്നും വാങ്ങിയ ഗ്രന്ഥങ്ങള്‍ എടുത്ത് ‘ദി വീക്കി’ല്‍ തുടങ്ങി , ‘ ബോബനും മോളിയിലും’ അവസാനിച്ചു.ഒരുവിധം കഥകളൊക്കെ ആ കൊച്ചിനെ വായിച്ചു കേള്‍പ്പിച്ചു! പിന്നെ, ആ ക്ടാവിനെ ലക്ഷ്യമാക്കി ,” അളിയാ , നമ്മള്‍ക്കിപ്പോ ദുബായില്‍ പത്തുപതിനായിരം ദിര്‍ഹംസ് ശമ്പളവും , കാറും ഒക്കെ ഉണ്ടെന്നു പറഞ്ഞിട്ടെന്താ കാര്യം ? റ്റെന്‍ഷനും ഏകന്തതയും മാത്രം ! വീട്ടിലാണെങ്കില്‍ അമ്മ നിര്‍ബന്ധിക്കുന്നു, കല്യണം കഴിക്കാന്‍ , പക്ഷെ എന്താ ചെയ്യാ ? മനസ്സിനിഷ്ടപ്പെട്ട ഒരു കുട്ട്യെ കാണണ്ടേ? പക്ഷെ,എവിടെയെങ്കിലും വച്ച് ഞാന്‍ അവളെ കണ്ടെത്തും...” തുടങ്ങിയ ഡയലോഗുകള്‍ ഇറക്കാന്‍ തുടങ്ങി.ആ കുട്ടി ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടപ്പോള്‍ ചുള്ളന്‍ ഹാപ്പിയായി.അതെനിക്കു പിടിച്ചില്ല്യ... ’ അതേയതെ , ഞാനും അതേ ഏകന്തത തന്നെയാണിഷ്ടാ അനുഭവിക്കണത്...അതു മാറ്റാനാണ് ഞാന്‍ എന്നും ജിമ്മില്‍ പോയി ഒന്നു റീഫ്രഷാവാന്‍ ശ്രമിക്കണെ!” എന്നും പറഞ്ഞ് ലവനെ ഓവര്‍ടേക്ക് ചെയ്ത് കുഞ്ഞ്യ ടി-ഷര്‍ട്ടിനുള്ളിലെ എന്റെ മസിത്സ്(!) ടൈറ്റാക്കി...അതു കണ്ടിട്ട് ചിലപ്പോള്‍ ആ ക്ടാവ് എനിക്കൊരു സ്പെഷല്‍ പ്രിഫറന്‍സ് തന്നാലോ ?ഇപ്പ്രാവശ്യം എന്തായാലും ക്ടാവ് ഒന്നു പാളിനോക്കി, അല്ലാ, എനിക്കിനി തോന്നിയതാണോ ?ഇല്ല്യ..നോക്കി!
അതോടെ സകലകണ്ട്രോളും പോയ ബാബു , ‘ ഡാ ഗോപാ, ഞാന്‍ ഒരക്രമം കാണിക്കാന്‍ പൂവാ..നോക്കിക്കൊ” എന്നു പറയലും , സീറ്റില്‍ നിന്നും ചാടിയെഴുന്നേറ്റ് ലവന്റെ ബേഗില്‍ നിന്നും ലാപ്ടോപ് പുറത്തേക്കെടുത്തു. ഇവനിതെന്തൂട്ടാ കാണിക്കാന്‍പോണെ എന്നും വിചാരിച്ച് ഞാന്‍ വായും പൊളിച്ചിരുന്നു.ചുള്ളന്‍ ലാപ്റ്റോപ് ഓണ്‍ ചെയ്ത് ചാലക്കുടി സെന്ററിലെ , ഇല്ല്യാത്ത വയര്‍ലെസ് ഇന്റെര്‍നെറ്റ് തപ്പാന്‍ തുടങ്ങി.സത്യമായിട്ടൂം ഞാന്‍ ഞെട്ടി.പോരാഞ്ഞിട്ട് “ ശോ , ഇവിടെ വയര്‍ലെസ് കിട്ടണില്ല്യല്ലോടേയ് ..ഓ ഷിറ്റ്..എനിക്കത്യവശ്യമായി ചില മെയിത്സ് നോക്കാനുമുണ്ട്.എന്തൊരു കഷ്ടം !” എന്നു രണ്ട് തള്ളൂം ! അതുംപോരാഞ്ഞിട്ട് , ആ ക്ടാവ് വേണമെങ്കില്‍ എഴുതിയെടുത്തോട്ടെ എന്ന ലൈനില്‍ , ‘ ബാബുപിവിബാബു007@ജിമെയില്‍ .കൊം ‘എന്ന അവന്റെ ഈമെയില്‍ ഐ.ഡി. ലേലം വിളിക്കുമ്പോലെ മൂന്ന് പ്രാവശ്യം വിളിച്ചുപറഞ്ഞു.ബെസ്റ്റ് , അവന്റെ ആ ഡയലോഗ് ശെരിക്കും ഏറ്റു . ആ ക്ടാവു ഉടന്‍ തന്നെ ഉറങ്ങിക്കിടക്കയിരുന്ന കാര്‍ന്നോരെ വിളിച്ചുണര്‍ത്തി , ഞങ്ങളെ ചൂണ്ടി എന്തോ പറയുകയും ,പഴയപോലെ വിന്റോ സീറ്റിലേക്കുതന്നെ വീണ്ടും മാറിയിരിക്കുകയും ചെയ്തു.ഉറക്കമെണീറ്റ കാര്‍ന്നോര് , ഉച്ചനേരത്ത് ചെണ്ട കോട്ടിവന്ന് മനുഷ്യരെ ശല്യപ്പെടുത്തുന്ന ചില പിച്ചക്കാരെ നോക്കുമ്പോലെ ഞങ്ങളെ ഒന്നിരുത്തി നോക്കി , എന്തോ പിറുപിറുത്തു...” നാണവും മാനവുമില്ല്യത്ത ഒരോന്നു വന്നു കേറിക്കോളും,പെണ്‍കുട്ട്യോളെ ശല്ല്യപ്പെടുത്താനായിട്ട്’..അങ്ങനെ എന്തോ ആണ് ഞങ്ങള്‍ കേട്ടത് . എന്തായാലും അതോടുകൂടി ബസ്സിലെ പ്രകടനം അവസാനിപ്പിക്കാനുള്ള തിരുമാനം നിശബ്ദരായി ഞങ്ങളെടുത്തു.റോഡിലെ കുണ്ടും കുഴികളും പോലും മൈന്റ് ചെയ്യതെ ശക്തമായ ഉറക്കത്തിലേക്കു പ്രവേശിച്ചു!അങ്ങനെ വെറും ‘മൂന്ന്’ മണിക്കൂറുകള്‍ കൊണ്ട് ഞങ്ങടെ ‘സൂപ്പര്‍ഫാസ്റ്റ്’കലൂര്‍ ബസ്സാന്റ്റിലെത്തി.അപ്പോഴേക്കും കല്ല്യാണവീട്ടില്‍ നിന്നുള്ള ഞങ്ങടെ കൂട്ടുകാരന്റെ ഫോണ്‍ വിളി തുടങ്ങി.എനിക്കാണെങ്കില്‍ നല്ല വിശപ്പും.പക്ഷെ , ഈമെയില്‍ ചെക് ചെയ്യന്‍ മുട്ടിനില്‍ക്കായിരുന്ന നമ്മടെ ബാബു സ്റ്റാന്റില്‍ ലപ്റ്റോപും ബേഗുമായി ഇറങ്ങിയ ഉടനെ അവിടെ കണ്ട ഒരു ലോട്ടറിക്കടയില്‍ക്കേറി “ എക്സ്ക്യൂസ്മി, ചേട്ടാ, ഇവിടെ അടുത്തെവെട്യാ നെറ്റ്കഫെ ഉള്ളത് ?’ എന്നൊരു ചോദ്യായിരുന്നു.ഇതു ചോദിക്കാന്‍ വേറെ ആരെയും കണ്ടില്ലേ ? എന്നു ഞാന്‍ അവനോട് ചോദിക്കാനാഞ്ഞു, എന്നാല്‍ ആളുടെ മറുപടി സാക്ഷാല്‍ മുല്ലശ്ശേരിബാബുവിനെ പോലും ഞെട്ടിക്കുന്നതായിരുന്നു...” ലാപ്ടോപ് ഇല്ലേ ?വയര്‍ലെസ്സ് ഒന്നു ട്രൈ ചെയ്തു നോക്ക് , അല്ലെങ്കില്‍ ആ ബില്‍ഡിങില്‍ ഒരെണ്ണം ഉണ്ട്, എ.ഡി.എസ്.എല്‍ കണക്ഷനാ! “ എന്നു കൂളായി പറഞ്ഞ് ചുള്ളന്‍ ആളുടെ പണി തുടര്‍ന്നു.ഉം..‘സ്മാര്‍ട് സിറ്റി ‘ വന്നില്ലെങ്കിലും നട്ടുകാര്‍ എല്ലാം സ്മാര്‍റ്റയിക്കഴിഞ്ഞിരിക്കുന്നു! ആ ഒറ്റ മറുപടിയില്‍ തളര്‍ന്നുപോയ ബാബുവിനേയും കോണ്ട് ഞാന്‍ ആ ഇന്റര്‍നെറ്റ് കഫേയിലേക്കു വിട്ടൂ.അത്യാവശ്യമായി വരാനുള്ള മെയില്‍ നോക്കിയ ബാബു വീണ്ടും പരാജയപ്പെട്ടു....ആകെ രണ്ടു മെയിലുകള്‍ മാത്രം..ഒന്നു ഭാരത് മാട്രിമോണിയുടെ ‘നിങ്ങള്‍ക്കൊരു ജോഡി’യും, രണ്ടാമത് ‘ ഇവിടെ ഒന്നു ക്ലിക്ക് ചെയ്യൂ , നിങള്‍ മില്ല്യനെയര്‍ ആയിരിക്കുന്നൂ’ എന്ന ഒരു ഫ്രോഡ് മെയിലും.ഹാപ്പിയായി ഞങ്ങള്‍ അവടെ നിന്നും വേഗം ഇറങ്ങി,സമയം ഇനിയും കളയണ്ടാ എന്നു കരുതി,കല്യാണവീട്ടിലേക്കു ഒരു ഓട്ടോ പിടിച്ചു.വീടിനു തൊട്ടുമുമ്പായി ഒരു ‘ചെറിയ‘ കയറ്റമുണ്ട്, ചെറുതെന്നു പറഞ്ഞാല്‍ ഒരു എണ്‍പത് ഡിഗ്രി ചെരിവില്‍ , ‘S' ഷേപ്പില്‍ ഒരുമാതിരി വ്രിത്തികെട്ട കയറ്റം.ദൂരെനിനും ആ കയറ്റം കണ്ടപ്പോഴേ ,ഓട്ടോയും അതിന്റെ ഡ്രൈവറും , പറഞ്ഞു , “ ഹോ, ഇതെന്നെക്കൊണ്ട് പറ്റുമെന്നു തോന്നണില്ല്യ’ എന്ന്.എന്നാല്‍ “ ചേട്ടാ, ഇതൊന്നും കണ്ട് പതറരുത്, പതറിയാല്‍ എല്ലാം പോയീ ” എന്നെല്ലാം പറഞ്ഞ് ഞങ്ങള്‍ ഡ്രൈവറെ പ്രൊത്സാഹിപ്പിചു.കാരണം ,ഇയാള് നമ്മളെ താഴെയെങാനും ഇറക്കിവിട്ടാല്‍ ആ കയറ്റം മുഴുവന്‍ നടന്നു കയറുകയെന്നുള്ളത് ‘നടക്കണ’ കേസല്ലാ , എന്നു ഞങ്ങള്‍ക്കു വളരെ ക്ലിയറായിരുന്നു.അങ്ങനെ ടോട്ടല്‍ ഇരുനൂറ് കിലോക്കടുത്ത് ഭാരമുള്ള ഞങ്ങള്‍ രണ്ടു പേരേയും വലിച്ചുകൊണ്ട് ഓട്ടോ വിജയകരമായി കയറ്റം കയറി ,വീടിനു മുമ്പിലെത്തിയപ്പോള്‍ സമയം പത്ത് മണി.ഓട്ടൊ കാശും കൊടുത്ത് “ ഫൂഡ് തീര്‍ന്നുകാണുമോ ദൈവമേ” എന്ന ആധിയോടെ തളര്‍ന്നവശരായി ഞങ്ങള്‍ വീട്ടില്‍ കയറി ,കല്യാണചക്കനേയും അമ്മയേയും കണ്ടു.“ ഈ നേരത്താണോ കയറി വരണത് ഡേഷുകളേ “ എന്നും പറഞ്ഞു കൂട്ടുകാരന്‍ ഞങ്ങളെ എതിരേറ്റു , അവന്റെ അമ്മ കേള്‍ക്കതെ!എന്നല്‍ അതൊന്നും മൈന്റ് ചെയ്യാതെ നേരെ ഭക്ഷണം കൊടുക്കണ സ്ഥലത്തേക്ക് ഞങ്ങള്‍ വിട്ടൂ .അവിടത്തെ ഞങ്ങടെ ‘പ്രകടനം‘ കണ്ടിട്ട് ചക്കന്റെ അമ്മാവന്‍ പുറകില്‍ നിന്നു പറയണ കേട്ടു..” അവന്റെ കൂട്ടുകാരാ..ത്രിശൂര്‍ന്നാ , രണ്ടും നല്ല ഫിറ്റാന്നാ തോന്നണത് !”. അതുംകൂടി കേട്ടപ്പോള്‍ സകല നിയന്ത്രണവും വിട്ട ഞാന്‍ ഒന്നും നോക്കതെ വിളിച്ചു പറഞ്ഞു..” ചേട്ടോ , ഇവിടെ കൊറച്ചു സാമ്പാറ് കൂടി ! “. ബാബുവും വിട്ടില്ലാ..”ചേട്ടാ, സേം ഹിയര്‍ “ !
(ചിലപ്പോ തുടരും )

Tuesday, December 8, 2009

ദുഫായിലോട്ട് !!!

ആവശ്യത്തില്‍ കൂടുതല്‍ ഗള്‍‍ഫുകാരുള്ള കേരളത്തിലെ പല നാടുകളില്‍ ഒന്നായിരുന്നു ത്രിക്കൂരും.അതു കൊണ്ട് തന്നെ ഗള്‍ഫ് കഥകള്‍ , എസ്പെഷ്യലി ‘ദുഫായി’ കഥകള്‍ ഞാനും കേട്ടിരുന്നു.ഗുള്‍ഫില്‍ പോയിട്ടുള്ള ഞങ്ങടെ നാട്ടിലെ ചില ചേട്ടന്മാര്‍ ലീവില്‍ വരുമ്പോള്‍ കാണിക്കുന്ന ഒരോ വേഷംകെട്ടലുകളും പിന്നെ മണികുട്ടന്‍ എന്ന ‘ തള്ളൂവീരന്‍’ ( അതായത് , പത്ത് ശതമാനം സത്യവും ബാക്കി ‘നുണ’ എന്നു സിമ്പളായി പറയുന്ന ‘വെടിമരുന്നും ‘ ചേര്‍ത്ത കഥകള്‍ പറയുന്നവന്‍ - എന്ന് ത്രിശ്ശൂര്‍ ഭാഷയില്‍ അര്‍ഥം) തള്ളീവിടുന്ന കഥകളും ഓര്‍ത്താണ് ഞാന്‍ ഈ ദുബായിയുടെ ഒരു “ സിനിമാറ്റിക് സെറ്റ് ‘ എന്റെ മനസ്സിലിട്ടത്. നമ്മടെ മണിക്കുട്ടന്‍ പറയണ ഒരോ കാര്യങ്ങളേ... “ എന്റെ അച്ഛന് കമ്പനി കാര്‍ കൊടുത്തിട്ടൂണ്ട് , എന്റെ അച്ഛന്റെ കാര്‍ ഏ.സി. ആണ്, ആളുടെ റൂം ഏ.സി. ആണ് , ദുബായിയില്‍ ഡ്രൈസിങ്ങ് ലൈസന്‍സ് ഉള്ള വളരേ കുറച്ചു പേറെയുള്ളു, (സ്വാഭാവികമായും ലവന്റെ അച്ഛനും അതുണ്ട്!) , ദുബായില്‍ ഡ്രൈവിങ്ങ് ലൈസന്‍സ് കിട്ടണമെങ്കില്‍ ഒരു അമ്പതിനായിരം ദിര്‍ഹംസ് ആവും ! ( അപ്പോഴത്തെ ഒരു ഐഡിയ വചു ഞാ‍ന്‍ കൂട്ടി നോക്കി- 50,000 * 12 = 6 ലക്ഷം ..ഹും ചുമ്മാതല്ല...’ വളരെ കുറച്ചു പേര്‍ക്കു മാത്രം ലൈസന്‍സ് ഉള്ളത് ! ). സംഗതി ചുള്ളന്‍ റുപീസിന് പകരം ദിര്‍ഹംസ് എന്ന് തെറ്റി പറഞ്ഞതാ !ഇതു പക്ഷെ സഹിക്കാം . വേറൊരു ദുഫായിക്കാരന്‍ “ നമ്മടെ അമ്പലത്തില്‍ ഇപ്പോഴും കതിന തന്നെയാണോ പൊട്ടിക്കണെ ?!!” എന്നു ചോദിക്കുന്നത് കേട്ടീട്ട് തീ കൊടുക്കാന്‍ റെഡിയായി നിന്ന വെടിക്കെട്ടുകാരന്‍ “ ഇനീപ്പോ ഇതു കത്തിക്കണോ “ എന്ന കണ്‍ഫ്യൂഷനില്‍ കുറച്ചു നേരം നിന്നു ! ഈ ചേട്ടന്റെ വേറൊരു കഥയും ഉണ്ട്. ഒരിക്കല്‍ ഉത്സവപിരിവിന് ഗഡീടെ വീട്ടില്‍ ചെന്നു, ഞാനടക്കം നാട്ടിലെ മെയിന്‍ ആള്‍ക്കാര്‍ (?)എല്ലാരും ഉണ്ട്.വീടിന്റെ ഉമ്മറത്തു തന്നെ, ചുവന്ന കളറില്‍ ‘ ദുബായി’ എന്ന് ഇങ്ലീഷില്‍ എഴുതിയ മഞ്ഞ ടീഷര്‍ട്ടും ഇട്ട് ഫൊറിന്‍ ലുങ്കിയുമുടുത്ത് ആള് നില്‍പ്പുണ്ട്. “ ചേട്ടാ , കാര്യായിട്ട് എന്തെങ്കിലും ചെയ്യണം , മൂന്ന് നാല്‍ ലക്ഷം ചിലവുള്ള കാര്യാണ് “ എന്ന സ്ഥിരം ഡയലോഗ് എടുത്തിട്ടു.അപ്പോ ചുള്ളന്‍ പറഞ്ഞ ഡയലോഗാണ് ..” എന്നാ ഒരു കാര്യം ചെയ്യ്...ഒരു മൂന്ന് ലക്ഷം എന്റെ പേരിലെഴുതിക്കോ...പിന്നെ ബാ‍ക്കി പിരിച്ചാല്‍ മതീലോ !”.ഞങ്ങള്‍ക്കു ത്രിപ്തിയായി, ഓസ്ട്രേലിയന്‍ പര്യടനത്തിനു പോയ അയര്‍ലണ്ട് ടീമിനെപ്പോലെ ‘വിജശ്രീലാളിതരായി’ ഞങ്ങള്‍ അവിടെ നിന്നും ‘യു’ ടേണ്‍ എടുത്തുപോന്നു. ഞാന്‍ ദുഫായിയില്‍ പോയാല്‍ ഒരിക്കലും ഈ ഡേഷിനെപോലെ ആകില്ലെന്നും , വളരെ സിമ്പളായ ഒരു “വല്യ പണക്കാരനായി“ ജീവിക്കുമെന്നും എന്റെ കയ്യിലുള്ള‘ ത്രിക്കുര്‍ മഹാദേവ്ക്ഷേത്രോത്സവം 2005’ എന്നെഴുതിയ നോട്ടീസുകളെ സാക്ഷിയാക്കി ഞാന്‍ തിരുമാനമെടുത്തു!
പക്ഷേ , ആ തിരുമാനം നടപ്പാക്കാന്‍ ഇങ്നു ദുഫായില്‍ വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എനിക്കു കഴിഞ്ഞില്ല്യാ...വേറൊന്നും കൊണ്ടല്ലാ, ഇതുവരെ “ പണക്കാരനായിട്ടില്ല !..അല്ലെങ്കില്‍ ഞാന്‍ നാട്ടുകാര്‍ക്കു കാണിച്ചു കൊടുത്തേനേ..ഒരു പണക്കാരനായ ദുബായിക്കാരന്‍ എങനെ നാട്ടുകാരോട് പെരുമാറണമെന്ന് !
കുറച്ചു മാസങ്ങള്‍ക്കു ശേഷം , കുഞ്ഞമ്മാവന്‍ , എന്റെ അമ്മയുടേയും ,നാട്ടുകാരുടേയും ശക്തമായ സമ്മര്‍ദ്ദം താങ്ങാനാവാതെ എനിക്കു ഒരു യു.എ.ഇ വിസിറ്റ് വിസ എടുത്തു.
അങ്ങനെ അച്ഛനേയും അമ്മയേയും ,തല്ലാനും ചീത്ത പറയാനും എനിക്കു ഫുള്‍ റൈറ്റ്സ് ഉള്ള എന്റെ അനിയത്തിയേയും ,ജനിച്ചു വളര്‍ന്ന വീടിനേയും, ത്രിക്കൂര്‍ അമ്പലവും അമ്പലനടയിലെ ആല്‍മരത്തണലിനേയും,എന്റെ കൂട്ടൂകാരേയും,ഒളിമ്പ്യ ജിം-നേഷ്യത്തേയും,ജീവിതത്തില്‍ ആദ്യമായി “ ഉം..എനിക്കും ഇഷ്ടാ.!” എന്ന സിഗ്നല്‍ തന്ന ലവളേയും വിട്ട് ...ഞാന്‍ , അമ്മയുടെ വള പണയം വച്ചെടുത്ത ഇന്‍ഡ്യന്‍ എയര്‍ലയന്‍സ് ടിക്കറ്റില്‍ ഷാര്‍ജയില്‍ ‍ വന്നിറങ്ങി.അവിടെ എയര്‍പോര്‍ട്ടിലെ ചടങ്ങുകള്‍ അറിയാത്തതുകൊണ്ട് ,അവിടെയുള്ള ഒരോ ക്യൂവിലും കയറിയിറങ്ങി. ഫ്ലൈറ്റില്‍ വച്ച് ഫുഡ് കഴിച്ച് ശേഷം , പതിവു പോലെ , “ കുറച്ചും കൂടി “ എന്നു ചോദിച്ചപ്പോള്‍ കണ്ണുരുട്ടിക്കാണിച്ച ആ എയര്‍ ഹോസ്റ്റസ് അവിടെ നില്‍പ്പുണ്ടായിരുന്നു..ഹും..അഹങ്കാരി !
ഒറിജിനല്‍ വിസ ഏതോ ഒരു കൌണ്ടറില്‍ നിന്നും ഇരന്നു വാങ്ങി, അതിനു ശേഷം കണ്ണ്, മൂക്ക് ടെസ്റ്റിങ്ങുകള്‍ എല്ലാം കഴിഞ്ഞ് എയര്‍പോര്‍ട്ടിന് പുറത്തിറങ്ങി. അവിടെ അജ്മാനില്‍ താമസിക്കുന്ന നമ്മടെ അമ്മാവന്‍ പുലിയും അമ്മായിയും ,‘കുട്ടി പുലി ‘ അപ്പുവും നില്‍പ്പുണ്ടായിരുന്നൂ.നാട് വിട്ട വിഷമവും ആദ്യത്തെ ആകാശയാത്രയുമായി അതുവരെ ഫുള്‍ റ്റെന്‍ഷനിലായിരുന്ന ഞാന്‍ ആശ്വാസത്തോടെ അവരുടെ അടുത്തേക്ക് ഓടിചെന്ന് ചോദിച്ചു..” അമ്മായീ , വീട്ടില്‍ എന്തൂട്ടാ കഴിക്കാനുള്ളേ ?!”.
അങ്ങനെ അവരുടെ അജ്മാനിലുള്ള വീട്ടില്‍ ഞാനും കൂടിയായി.വീട്ടുകരേയും നാട്ടൂകാരേയും പിരിഞ്ഞ വിഷമം ഞാന്‍ ടി.വി. കണ്ടും , ഉറങ്ങിയും ഫുഡ്ഡിന്റെ അളവു കൂട്ടിയും അമ്മാവന്റെ 8 വയസ്സുള്ള പയ്യനെ ചെസ്സില്‍ മലര്‍ത്തിയടിച്ചും അങ്ങു സഹിച്ചു..അവര്‍ എന്നേയും. ഓണക്കാലത്തിനു മുന്‍പ് അരിയും സാധനങ്ങളും സപ്പ്ലേകോ സംഭരിക്കുമ്പോലെ , ഞാന്‍ വരുന്നതിനു മുന്‍പ് ദീര്‍ഘദര്‍ശിനിയായ അമ്മായി
നേരത്തെ തന്നെ ഫൂഡൈറ്റംസ് സ് റ്റൊക്ക് ചെയ്തിരുന്നതുകൊണ്ട് വീട്ടില്‍ ഒരു ഭക്ഷ്യദുരന്തം ഒഴിവായി !
കുറച്ച് ദിവസങ്ങള്‍ക്കു ശേഷം , ഞാന്‍ ദുബായിലെ കരാമയിലുള്ള നമ്മടെ മറ്റൊരു അടുത്ത ബന്ധുവായ ജയന്‍ ചേട്ടന്റെ വീട്ടിലേക്ക് പറിച്ചു നടപ്പെട്ടു.ദുബായില്‍ എന്റെ ത്രിപ്പാദങ്ങള്‍ വച്ച്, മൂന്നാം നാള്‍ ദുബായി ഭരണാധികാരി ‘ ഹിസ് ഹൈനെസ് ഷൈഖ് മക് തൂം’ അന്തരിച്ചു!രണ്ടാഴ്ചത്തെ അവധിയും ദുഖാചരണവും...എല്ലാ കമ്പനികളും അവധി..സോ..നോ ചാന്‍സസ് ഓഫ് ഇന്റെര്‍വ്യൂസ്..!ബെസ്റ്റ്..‘എവിടെപ്പോ‍യാലും എനിക്കിതാണല്ലോ യോഗം ദൈവമേ ?‘ എന്നു ഞാന്‍ വെറുതെ വിചാരിച്ചു.പക്ഷെ , അതിനു ശേഷം രണ്ടാമത്തെ ഇന്റര്‍വ്യൂവില്‍ തന്നെ ത്രിക്കൂരപ്പന്‍ സഹായിച്ച് എനിക്കു പണി കിട്ടി ! ( അല്ലാ..ജോലി തന്നെ ).
അങനെ ഞാനും ഒരു ദുബായി വിസാക്കാരനായി. പണ്ട് മണിക്കുട്ടന്‍ പറഞ്ഞ പോലെ ,‘മൂട്ട’എന്ന ക്ഷുദ്രജീവിയുടെ നുഴഞ്ഞുകയറ്റ ഭീഷണിയുള്ള ഒരു ഏ.സി. റൂമില്‍, 6 അടി X 2 അടി സൈസിലുള്ള ഒരു ബെഡ്സ്പേസ് സ്വന്തമാ‍ക്കി , “ നാല്പതിനായിരം ദിര്‍ഹംസ്” ചിലവുള്ള ഡ്രൈസിങ് ലൈസന്‍സും ! ഇനി ഒരു വല്യ പണക്കാരനാവണം.....ഈശ്വരാ‍ാ...!!

Thursday, December 3, 2009

ഐ.ആര്‍ .എസ് കമ്പ്യൂടേഴ്സ് , നടുവിലാല്‍ , ത്രിശ്ശൂര്‍ !

'കമ്പ്യൂട്ടര്‍ പഠിച്ചില്ലെങ്കില്‍ സങ്കേതികമികവ് കൈവരിക്കാന്‍ കഴിയില്ലാ” എന്ന നമ്മുടെ വീടിന്റെ അടുത്തുള്ള റിട്ട. പുലി ശ്രീ.ശങ്കരങ്കുട്ട്യേട്ടന്റെ ഉപദേശപ്രകാരമാണ് നോം ആ സാധനം പഠിക്കന്‍ വേണ്ടി ശ്രമം തുടങിയത്.നല്ല ദിവസം നോക്കി, രാവിലെ തന്നെ 8 ഇഡ്ഡലിയും സാംബാറും ചായയും മാത്രം കഴിച്ച് 8 മണിയുടെ ശ്രീരാമ ലിമിറ്റെഡ് സ്റ്റോപ്ബസ്സില്‍ കയറി ത്രിശ്ശുര്‍ റൌണ്ടിലെത്തി.മണികണ്ടനാല്‍ സ്റ്റോപ്പില്‍ ഇറങ്ങി നടന്നു.ജയാ ഹോട്ട്ടലിന്റെ മുന്നിലെത്തിയപ്പോള്‍ ‘ ശൊ , രണ്ട് ഇഡ്ഡലി കൂടി കഴിക്ക്യാര്‍ന്നൂ’ എന്നു തോന്നി. തെറ്റായ തിരുമാനത്തില്‍ ഔട്ടായി പോകുന്ന ബാറ്റ്സ്ന്മാനെപ്പ്പ്പോലെ ഞാന്‍ ‘ജയയെ’ ഇടക്കു തിരിഞ്ഞു നോക്കിക്കൊണ്ട് മുന്നോട്ട് നടന്നു. അപ്പോഴാണ് ത്രിശ്ശുര്‍ ടൌണിന്റെ മുക്കിലും മൂലയിലും , നെഹ്രുപാര്‍ക്കിന്റെ ചുറ്റിലും , എന്തിന്‍...കപ്പലണ്ടി കച്ചോടക്കാരുടെ ഉന്തുവണ്ടിയില്‍ വരെ പരസ്യം കാണാറുള്ള “ ഐ.ആര്‍ .എസ്.‘ കമ്പ്യൂട്ടേഴ്സ് കണ്ണീല്‍പ്പെട്ടത്.എന്നാപിഒന്നെ , ഇവിടെ തന്നെ നോക്കാമെന്നു കരുതി അങോട്ട് കയറി. രണ്ട് നില കെട്ടിടമാണ് , തഴെ ഖാദി വ്യവസായ ബോര്‍ഡിന്റെ കട, അതിന്റെ മുകളിലാണ് ഓഫീസ് .നൂല്പാലം പോലെയുള്ള ഒരു കിടിലന്‍ ഗോവണി. അതിന്റെ ഒരോ പടിയിലും അവിടത്തെ ഒരൊ കോഴ്സുകളുടേയും പേരുകള്‍ എഴുതി വച്ചിരിക്കുന്നു.കഷ്ടം! പക്ഷെ , ഓഫീസില്‍ നല്ല സെറ്റപ്പാണ്‍..എ.സി.യുടെ മണമുള്ള ,ഉഗ്രന്‍ ഓഫീസ്,നല്ല കാറ്റ് , വെളിച്ചം , പിന്നെയോ..അടിപൊളി രണ്ട് റിസപ്ഷനിസ്റ്റുകളും...എനിക്കു അപ്പൊ തന്നെ ഉള്‍വിളി ഉണ്ടായീ...പഠിക്കാന്‍ പറ്റിയ അന്തരീക്ഷം! റിസപ്ഷനിസ്റ്റുകള്‍ കോഴ്സുകളുടെ വിവരണം തരാന്‍ തുടങ്ങി. രണ്ട് സങത്കളില്‍ ഒന്നു ഇരുനിരമുള്ള ഒരു ഉണ്ടകണ്ണീയും ,പിന്നെ അവശ്യത്തില്‍ കൂടുതല്‍ നിറമുള്ള ഒരു വെളുത്തു മെലിഞ്ഞ ക്ടാവും.അവരുടെ സംസാരത്തില്‍ നിന്നും , “ അതേല്ലോ ‘ , ‘ ശരീട്ടൊ’ ,” ആയിക്കോട്ടെ’ എന്നിങനെ സംസാരിക്കണ ഉണ്ടക്കണ്ണീയിലായിരുന്നു നമ്മടെ ശ്രദ്ധ മുഴുവനും.കോഴ്സിനെ കുറിച്ചും , ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുരിച്ചും ,ഫീസിനെക്കുറിച്ചും എന്തിന്‍..ആ ക്ടാവിന്റെ പെരും നാളും വീടും വരെ ഞാന്‍ ചോദിച്ചു മനസ്സിലാക്കി . അല്ലാ, കുടുമ്മത്തു നിന്നിറങ്ങുമ്പൊ തന്നെ അച്ഛന്‍ പറഞ്ഞിരുന്നു, ഡീറ്റയിത്സ് എല്ലാം ചോദിക്കണമെന്ന്...കോഴ്സിനെക്കുറിച്ചാണെന്നു മാത്രം !
അങ്ങിനെ ഫീസുമടച്ചു കമ്പ്യൂട്ടര്‍ പഠിത്തം തുടങ്ങി.
പക്ഷെ , കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് ക്ലാസുകള്‍ നടക്കുന്നതു എം.ജി. റോഡിന്റെ അപ്പുറത്തുള്ള , പെനിന്‍സുല ബാറിന്റേയും , നന്ദിലത്ത് ഷോറൂമിന്റേയും അടുത്തുള്ള ശ്രീ.രാംദാസ് തിയേറ്ററിന്റെ ഇടതു ഭാഗത്തുള്ള ബില്‍ഡിങിലായിരുന്നു.
3 നിലയുള്ള ബില്‍ഡിങിന്റെ രണ്ട് നിലയും ഐ.ആര്‍ .എസ്. തന്നെ!ഒരു നില മുഴുവന്‍ കമ്പ്യൂട്ടര്‍ ലാബ്..അതായത് പൂരപ്പറമ്പില്‍ കതിന നിരത്തിവച്ച പോലെ കുറെ 70 മോഡല്‍ അമ്പാസഡര്‍ പരുവത്തിലുള്ള കുറെ കമ്പ്യൂട്ടറുകളും , അതിനിടയിലൂടെ കത്തിപ്പിടിക്കത്ത തിരികള്‍ നോക്കി വെടിക്കെട്ടുകാര്‍ നടക്കുമ്പോലെ കുറെ കമ്പ്യൂട്ടര്‍ മാഷുമാരും!രണ്ടാമത്തെ നിലയിലാണ്‍ തിയറി ക്ലാസ്സുകള്‍ നടക്കണത്.‘അജിത്‘ എന്നയിരുന്നു , ഇരുപത്തഞ്ച് പെണ്‍പുലികളും അഞ്ച് ആണ്‍പുലികളും ഉള്ള ഞങ്ങടെ ബാച്ചിന്റെ നിര്‍ഭാഗ്യവാനായ മഷിന്റെ പേര്‍. തമസിയാതെ തന്നെ , എന്റെ പൊന്നു പോലത്തെ സ്വഭാവവും ,പെണ്‍കുട്ടികളോടുള്ള സഹകരണ മനോഭാവവും കൊണ്ട് ഞാന്‍ അങേരുടെ കണ്ണിലെ പൊന്നുണ്ണിയായിമാറി. ക്ലാസ് തുടങ്ങി, ഒരാഴ്ച കഴിഞ്ഞപ്പോഴാണ് , ബാറ്റും പാഡുമണിഞ്ഞ് പാര്‍ട്ണറില്ലാത്ത ഓപ്പണിങ് ബാറ്റ്സ്മാനെപോലെ ഇരുന്ന എന്റെ അടുത്തേക്ക് ഒരു ദിവസം അജിത് സാര്‍ ഒരുത്തനേയും കൊണ്ട് വരുന്നത്.ലവനാണ്, പിന്നീട് എന്റെ ഏറ്റവും നല്ല സുഹ്രുത്തും പാര്‍ട്ണറുമായി മാറിയ ശ്രീമാന്‍ .മോജിത്ത്.പോക്രിത്തരങ്ങളില്‍ ഒരേ ഫ്രീക്വന്‍സിയിലുള്ള ഞങ്ങള്‍ പെട്ടന്ന് തന്നെ ‘ക്ലിക്ഡ്’ ആ‍യി. അങനെ ഞാനും ലവനും ഒരു ടീമായി “ ഡോസില്‍” തുടങ്ങി, കമ്പ്യൂട്ടറുമായി പരീക്ഷണങ്ങള്‍ ആരംഭിച്ചു.”ഡോസ്’ സിസ്റ്റത്തില്‍ നെറ്റ് വര്‍ക്കില്‍ മെസ്സേജുകള്‍ വിടാന്‍ അവിടത്തെ ഒരു മാഷിനെ ചാക്കിട്ട് പഠിച്ചു.അതില്‍പ്പിന്നെ “ ഞങ്ങളോടു മുട്ടാനുണ്ടോ ? “ , “ ഇന്നത്തെ ക്ലാസ്സ് കഴിഞ്ഞു, എണീറ്റ് പോകൂ കുട്ടീ”, “ എനിക്കു വിശക്കുന്നേ ! “ എന്നിങ്ങനെയുള്ള മെസ്സേജുകള്‍ ഞങ്ങളുടെ ക്ലാസ് ടൈമില്‍ ,നെറ്റ് വര്‍ക്കില്‍ വരാന്‍ തുടങ്ങി.അതോടെ ഞങ്ങളുടെ കൂട്ടുകെട്ട് ‘ ഐ.ആര്‍ .എസ്സില്‍’ കുപ്രസിദ്ധമായി , അജിത് സാറിന്റെ കണ്ണീല്‍ അങ്ങിനെ “ രണ്ട് “ ഉണ്ണികളായി.കണിമങലത്തു നിന്നും വരണ നീണ്ട തലമുടിയുള്ള , മുടിക്കിടയില്‍ ഏതോ ചെടിയുടെ ഇലയും വച്ച് വരണ ഒരു ക്ടാവിനു സിനിമാനടി സംയുക്തയുടെ പോലെയുണ്ടേന്നും പറഞ്ഞു ചുള്ളന്‍ ,അതിനെ ആ പേരും വിളിചു നടന്നു.“ പോടാ ചെക്കാ , എന്റെ അടുത്ത് കളി വേണ്ടാ “ എന്നും പറഞ്ഞു അവളും തിരിഞ്ഞു നടന്നു.പക്ഷെ , ഒരിക്കല്‍ “റാംജീ‍ റാവു സ്പീകിങ്ങില്‍’ ഇന്നസെന്റ് സായികുമാറിനോട് ചോദിക്കുമ്പോലെ “ സത്യത്തില്‍ എനിക്കു സംയുക്തയുടെ കട്ടുണ്ടോ? “ എന്നു ആ ക്ടാവു എന്നോട് ചോദിച്ചു, ഇതു ഉടനടി ഞാന്‍ മോജിത്തിനോടും , മറ്റു പിള്ളേരോടും ചോര്‍ത്തികൊടുത്തു.അതിനു ശേഷം , ലാബ് സമയത്തു ഹാളിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തിരിക്കണ ഈ കുട്ടിയെ ‘ആരാധകര്‍’ ആ പേരും ചേര്‍ത്ത് വിളിക്കാന്‍ തുടങ്ങി , നെറ്റ് വര്‍ക്കില്‍ “ സംയുക്ത, ലാബ് വിട്ട് പോകേണ്ടതാണ് “ , “ സംയുക്തയുടെ ഇന്നത്തെ വേഷംകെട്ട് നന്നായിട്ടുണ്ട്” ..എന്നിങ്ങനെയുള്ള മെസേജുകളും വരാന്‍ തിടങ്ങി.ആരാണാവൊ ഈ ടൈപ്പ് മെസേജുകള്‍ വിടണത്!എവിടെ സ്ഫോടനമുണ്ടായാലും , അതിനി പൂരത്തിന്റെ വെടിക്കെട്ടയാലും , ഉത്തരവാ‍ദിത്തം ഏറ്റെടുക്കുന്ന അല്‍-കൊയിദയെപോലെ ഞങ്ങള്‍ ആ മെസേജുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു.
ഒരിക്കല്‍ പുതുതായി ഞങ്ങടെ ജൂനിയര്‍ ബാച്ചില്‍ വന്ന ബധിരയും മൂകയുമായ ഒരു സുന്ദരിക്കുട്ടിയെ കേള്‍പ്പിക്കാനാ‍യി ലാബില്‍ ഉറക്കെ ഫലിത ബിന്ദുക്കള്‍ പറഞ്ഞു ചിരിപ്പിക്കാന്‍ ശ്രമിച്ച കേസിലും ഞങ്ങള്‍ ‘ഐ.ആര്‍ .എസ്സില്‍’ നിന്നും അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങി.അതു പിന്നെ , ഞങ്ങളുടെ ‘എക്സ്പ്രഷന്‍ ‘ കണ്ട് ആ കുട്ടി തെറ്റിദ്ധരിച്ചതാ!
ഇന്റെര്‍നെറ്റ് ബ്രൌസിങ്ങ് പഠിച്ചതില്‍പ്പിന്നെ ഇന്‍ബോക്സ് നിറഞ്ഞു കവിയാതിരിക്കാന്‍ ‘മെയില്‍ ‘ ചെക് ചെയ്യനെന്നും പറഞ്ഞു ഞങ്ങള്‍ സ്ഥിരമായി ‘റിസപ്ഷന്‍ ‘ ഉള്ള ഓഫീസിലേക്ക് പൂവാന്‍ തൊടങ്ങി. ആകെ അറിയാവുന്ന ‘യാഹൂ’ മെയിലും തുറന്ന് വച്ച് , സെക്യൂരിറ്റി ക്യമറ പോലെ റിസപ്ഷനിലേക്ക് ഫോകസ് ചെയ്തിരിക്കാന്‍ തുടങ്ങിയതോടെ അവിടേയും ഞങ്ങള്‍ ഫേമസ്സായി.
ഒരിക്കല്‍ നമ്മുടെ ഉണ്ടക്കണ്ണീ ഇരിക്കണ “ ഓഫീസിലേക്ക് നമ്മുടെ ക്ലാസ് മാറ്റിയാലെന്താ ?” എന്നൊരു സജഷന്‍ ഞങ്ങള്‍ പറഞ്ഞത് അജിസാറ് തെറ്റിദ്ധരിക്കുകയും , “ നിങ്ങള്‍ രണ്ടെണ്ണത്തിനേയും ഇവിടെ നിന്നും ഒഴിവാക്കിയാലോ എന്നാണ് ഞാന്‍ ആലോചിക്കണത്!” എന്നും പറഞ്ഞ് ആള്‍ ഞങ്ങളെ ഒതുക്കി.നെരത്തെ പറഞ്ഞ പോലെ ലാബിലെ കമ്പ്യൂട്ടറുകളില്‍ നിരന്നിരിക്കുന്ന പെണ്‍കുട്ടികളുടെ ഇടയില്‍ നിന്നും , പുട്ടിന് ഇടക്ക് പീര ഇട്ട പോലെ ‘അച്ചടക്കത്തോടെ’ ഇരിക്കാറുള്ള ഞങ്ങളെ അജിസാര്‍ പലതവണ , “ നീയൊക്കെ ഇവിടെ ഇങനെ ഇരുന്നാലേ , എനിക്കു ഒരു മനസമാധാനം കിട്ടില്ല്യ !” എന്നും പറഞ്ഞ് പൊക്കിയെടുക്കാറുണ്ട്.പക്ഷെ , എനിക്കും മോജിത്തിനും അങിനെ ഇരുന്നാലേ ലാബില്‍ ‘കോണ്‍സന്റ്രേഷന്‍ ‘ കിട്ടുമായിരുന്നുള്ളൂ...ഒരോ ശീലങ്ങളേ ! അങ്ങനെയുള്ള ആ പവിത്രമായ ‘ അവിശുദ്ധ കൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്കു ശേഷം ഇങ്ങു ദുഫായിലും ഞങ്ങള്‍ തുടരുന്നു...!
പിന്നെ, 100 കിലൊ ഭാരവും ,അതിനൊത്ത ശരീര സൌന്ദര്യവും ഒത്തിണങ്ങിയ ഷൈന്‍ എന്നു പറഞ്ഞ പുലിയും, പെണ്‍കുട്ടികളുടെ ഇടയില്‍ നിന്നും ജെസ്ന, സീനത്ത്, ക്രിസ്റ്റി എന്നീ ക്ടാങ്ങള്ലെയും കൂട്ടി ഞങ്ങടെ ടീമിന്റെ ശക്തി വര്‍ദ്ധിപ്പിചു. അങ്ങിനെ ബാച്ചിലെ ഒരോരുത്തരുടേയും ഉഡായിപ്പുകളും , വഴക്കും വക്കണവും , പക്ക പിറന്നാളുകളും വരെ ആഘോഷിച്ച് ഞങ്ങള്‍ വിജയകരമായി കോഴ്സ് ഫിനീഷ് ചെയ്തു !..(സത്യായിട്ടൂം !)

Saturday, November 21, 2009

ഭണ്ഡാരകള്ളന് .... ഒരു ഭീഷണിക്കത്ത് !

( സ്ഥിരമായി ഞങ്ങളുടെ ത്രിക്കുര്‍ അമ്പലത്തില്‍ ഭണ്ഡാരം മോഷ്ടിക്കാന്‍ വരുന്ന ഒരു കള്ളനുണ്ട്. , പേര്‍ “ ശ്രീ.കൈനൂര്‍ വാസു “.കുറെ പ്രാവശ്യം ഞങ്ങള്‍ നാട്ടുകാര്‍ ഇവനെ പിടിച്ചു നല്ല പൂശു പൂശി പൊലിസില്‍ ഏല്‍പ്പിച്ചിട്ടൂണ്ട്.എന്തു ചെയ്യാന്‍ , എത്രയായാലും ഈ ഗെഡിക്ക് മനസ്സിലാവില്ല്യ. 3 മാസത്തെ ‘വിയ്യൂര്‍’ ടൂര്‍ കഴിഞ്ഞ് വന്നാല്‍ , പിറ്റേ ദിവസം തന്നെ ചുള്ളന്‍ വീണ്ടും ഹാജര്‍ .അങ്ങനെ നാട്ടൂകാരുടെ അഭ്യര്‍ഥനപ്രകാരം ‘ടി.എം.ബി.എസ്സിനു’ ( ത്രിക്കൂര്‍ മഹാദേവ ഷേത്ര ഭക്തജന സംഘടന) വേണ്ടി ,ഈ വിരുതനു ഒരു ഭീഷണിക്കത്ത് എഴുതാന്‍ ഞാന്‍ തിരുമാനിച്ചു.അതിന്റെ ചുരുക്കം ദേ കിടക്കണൂ...താഴെ ! )

From:bhakthan@TMBS.thrikkurmahadevakshethram.net To:kainoor.vasu@kshethrakavarchakal.net
Cc:si.puthukkad@keralapolice.gov.in
Subject :ഭീഷണി !

എടാ‍ ഡേഷ് വാസൂ‍ , ഭണ്ഡാരകള്ളാ,
ഇത് ഞാനാടാ, ത്രിക്കുര്‍ മെട്രൊയിലെ ഒരു പ്രധാന ഭക്തന്‍ .തറവാട് സ്വത്ത് പോലെ ,നീ ഇടക്ക് കക്കാന്‍ വരുന്ന ത്രിക്കുര്‍ അമ്പലത്തിന്റെ തൊട്ടടുത്ത് തന്നെയാടാ എന്റെയും വീട് .അമ്പലനടയില്‍ നിന്നും ഇടത്തോട്ട് തിരിയുമ്പോള്‍ എന്‍.എസ്.എസ് ടവറിന്റെ സൈഡിലുള്ള , ചുവന്ന പെയിന്റടിച്ച മതിലുള്ള, കറുത്ത ഗെയിറ്റുള്ള , ലോക്ക് കേടായ വെള്ള ഡോറുള്ള ,ഒരു വല്ല്യ ‘ ബംഗ്ലാവില്ലേ , അതാടാ എന്റെ വീട്. ഇല്ല്യാ, കൂടുതല്‍ ഡീറ്റയിത്സ് ഞാന്‍ പറയണില്ല്യ ( ഹും..എനിക്ക് ബുദ്ധിയുണ്ട് ).....എന്നിട്ടു വേണം ഇനി നീ എന്റെ കുടുമ്മത്ത് കൂടി കയറാന്‍ !
ഭണ്ഡാരത്തിന്റെ പൈസ ഇടാനുള്ള ചെറിയ ഗ്യാപ്പിലൂടെ ഈര്‍ക്കലിയില്‍ പശ തേച്ച് ഇറക്കി നോട്ടുകള്‍ അടിച്ചു മാറ്റുന്ന നിന്റെ കൂതറ പണിയുണ്ടല്ലോ , ഈ ഈമെയില്‍ കിട്ടി 24 മണിക്കൂറിനകം നിര്‍ത്തിക്കോണം.നിന്റെ വ്രിത്തികെട്ട കറുത്ത ശരീരത്തിനു അതാ നല്ലത് .പറഞ്ഞില്ലെന്നു വേണ്ടാ! എടാ, നാണമില്ലല്ലോടാ മഹാപാപി,നിനക്ക് അമ്പലത്തിലെ പൈസ മോഷ്ടിച്ച് ജീവിക്കാന്‍ ? നിന്നെ എത്ര പ്രാവശ്യം ഞ്ങ്ങള്‍ പിടിച്ചെടാ? എത്ര തല്ല് നീ കൊണ്ടു ? എത്ര തെറി വിളികള്‍ നീ കേട്ടൂ ? ഹോ , ആ ---സാമി വിളിച്ച ഉഗ്രന്‍ തെറികള്‍ ഇന്നും എന്റെ കാതുകളില്‍ മുഴങ്ങുന്നു!

നിന്റെ കേസ് ഞങ്ങള്‍ ക്ഷേത്രം വക സി.ഐ.ഡിയെ കൊണ്ട് അന്വേഷിപ്പിച്ചു , നിന്റെ ഫുള്‍ ഓപെറേഷന്‍ പ്ലാനും ഞങ്ങള്‍ക്കു കിട്ടി കഴിഞ്ഞു. വൈകീട്ട് ‘വടക്കന്‍ വീരഗാഥ’യിലെ മമ്മൂട്ടിയെ പോലെ നീ മണലിപുഴ നീന്തികടക്കും അല്ലേടാ? പിന്നെ പുറയങ്കാവ് കടവില്‍ വിസ്തരിച്ചു ഒരു കുളിച്ച് , അല്ലാ ആ കാര്യത്തില്‍ നീ ഡീസന്റാ...ചില ചുള്ളന്മാര്‍ ഉത്സവത്തിന് കൂതറ ബ്രാന്റ് മദ്യവുമടിച്ച് അമ്പലപറമ്പില്‍ സീനുണ്ടാക്കുന്ന കര്യം നിനക്കറിയാമല്ലോ ?
എന്നിട്ടു കുളി കഴിഞ്ഞ് ,ഏഷ്യാനെറ്റില്‍ എട്ട് മണീയുടെ കണ്ണീര്‍ സീരിയല്‍ എല്ലാ വീടുകളിലും പള്ളിയിലെ ‘ബാങ്ക്’വിളി പോലെ മുഴങ്ങുന്ന ഗ്യാപ്പില്‍ നീ പടിഞ്ഞാറു ഭാഗത്തെ വഴിയിലൂടെ കയറി വരും.എന്നിട്ട് ചുറ്റമ്പലത്തിന്റെ മുകളില്‍ കയറി , ഓട് പൊളിച്ചു നീ അകത്തു കടക്കും.എന്നിട്ടവടെ കിടന്നുറങ്ങും.ഒരു മണീക്ക് അലാറം വെച്ചെഴുന്നേറ്റ് അകത്തെ എല്ലാ ഭണ്ഡാരങ്ങളിലും പശ തേച്ച് ഈര്‍ക്കിലിയിട്ട് നീ നോട്ടുകള്‍ വലിച്ചെടുക്കും. പിന്നെ കിഴക്കേ നട വഴി ഇറങ്ങി , കൂളായി പോകും.കൊള്ളാം...സ്മാര്‍ട്ട് ഓപ്പറേഷന്‍ !
പക്ഷെ , നിനക്കു തെറ്റി കള്ളന്‍ വാസൂ....“ ത്രിക്കുര്‍ മേം ബുദ്ധിമാ‍ന്‍ കെ ലോഗ് രഹ്തേ ഹൈ ! “. എന്നു വച്ചാല്‍ , ഞങ്ങള്‍ ത്രിക്കൂരുകാര്‍ എല്ലാം ഒടുക്കത്തെ ബുദ്ധിമാന്മാരാണെന്ന് ! ഹും , ചുമ്മാതല്ലടാ‍ , നിന്നെ ഞങ്ങള്‍ മൂന്ന് പ്രാവശ്യം പിടിച്ചത്.
ഏറ്റവും ലേറ്റസ്റ്റായി , എന്റെ നേത്രുത്വത്തില്‍ ( ? )നിന്നെ പിടിച്ചതു നിനക്കു നല്ല ഓര്‍മ്മ ഉണ്ടാവുമാല്ലോ അല്ലെ ? ആദ്യത്തെ തവണ എനിക്കു ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റിയില്ല്യ.കാരണം , വീട്ടില്‍ വച്ച് തലയില്‍ ഒരു “ തെങ്ങിന്റെ ഇല “ വീണതിന്റെ ക്ഷീണത്തില്‍ ഞാന്‍ ‘ റെസ്റ്റ് ‘ എടുക്കുകയായിരുന്നൂ. നിന്റെ ഭാഗ്യം !പക്ഷെ ഇത്തവണ നീ പെട്ടു പോയീ .ഞാന്‍ മത്രമല്ലെടാ‍ാ..നിഷാദും , രാമക്രിഷ്ണേട്ടനും , സുനിയേട്ടനും , സജിയും , രെതീഷും ,ഗിരീഷേട്ടനും മനോജേട്ടനും ഒക്കെ ഇണ്ടാര്‍ന്നു...നിന്നെ പിടിക്കാനും നിന്റെ നടുമ്പുറത്ത് ‘മീറ്റിങ്ങ്’ കൂടാനും.( ഇവരുടെ ഒക്കെ അഡ്രെസ്സ് അറ്റാച്ച് ചെയ്തിട്ടൂണ്ട് ).ഒക്കെ എന്റെ ഗെഡികളാ‍ാ...നീ സൂക്ഷിച്ചോ !അന്നു ഒരു ഞങ്ങള്‍ ചുറ്റമ്പലം വളഞ്ഞ ശബ്ദം കേട്ട് നീ പേടിച്ചു വിറച്ച് പടിഞ്ഞാരെ നടയിലൂടെ തന്നെ തെറിക്കാന്‍ നോക്കിയില്ലേ? അപ്പൊ മുന്നില്‍ നിന്നും ആറാമതായി വെള്ള ഷറ്ട്ടും , കാവിമുണ്ടുമുടുത്ത് “ നിക്കടാ അവിടെ “ എന്ന് ആജ്ഞാപിച്ച ഗംഭീര ശബ്ദം നീ ഓര്‍ക്കണില്ലെ ?..ഹും , അതെന്റേയാ!
“ഒരോ ഇനിങ്സും എനിക്ക് ആദ്യ ഇനിങ്സ് പോലെത്തന്നെയാണ്‍” എന്നു സചിന്‍ ടെണ്ടുല്‍ക്കര്‍ പറയും പോലെ , നല്ല ഇടി കിട്ടുമ്പോള്‍ ‘ ഞാന്‍ ആദ്യായിട്ടാ, ഇനി ഇങനെ ഇണ്ടാവില്ല്യ!” എന്നും പറഞ്ഞു നീ നിലവിളിച്ചതു എനിക്ക് ഇപ്പോഴും നല്ല ഓര്‍മ്മയുണ്ടെടാ! അമ്പലകുന്നത്ത് നിന്നും നാട്ടുകാരെല്ലരും കൂടി നിന്നെ താഴേക്കുരുട്ടിയതും , പിന്നെ പോലിസിന് നിന്നെ ഏല്‍പ്പിച്ചപ്പോള്‍ അവന്മാര്‍ നിന്നെ സ്റ്റേഷനിലിട്ടുരുട്ടിയതും നീ മറക്കണ്ടാ.
എന്റെ ******കുട്ടീടെ കൂട്ടുകാരീടെ അമ്മൂമ്മയെ നീ ഇരുട്ടത്തിരുന്ന് പേടിപ്പിക്കും അല്ലേടാ? നിന്നെ പേടിച്ച് പെണ്‍കുട്ടികള്‍ സന്ധ്യക്ക് ദീപാരാധനക്ക് പോലും അമ്പലത്തില്‍ വരാണ്ടായീ...അതെനിക്ക് പൊറുക്കാനാ‍വില്ല്യാ വാസൂ!
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പോലും പേടിക്കുന്ന “ ടി.എം.ബി.എസ്സ് “ ആണെടാ ത്രിക്കുര്‍ അമ്പലം ഭരിക്കുന്നത്.അതു കൊണ്ട് ഇനി മേലാല്‍ നിന്റെ ‘ ഉഡായിപ്പുമായി “ ഞങ്ങടെ അമ്പലത്തിന്റെ റേഞില്‍ വന്നാല്‍ അന്നു ‘ നിന്റെ എന്റ് ഓഫ് ദ ഡേ “ ആയിരിക്കും..അതായതു നിന്റെ അവസാനമായിരിക്കുമെന്ന്! നിനക്ക് ഞങ്ങള്‍ പണി തന്നിരിക്കും വാസൂ...സൂക്ഷിച്ചോ!

ഭീഷണികളോടെ......
ബുദ്ധിപൂര്‍വ്വം...

ഒരു ഭക്തന്‍
അമ്പലനട , ത്രിക്കൂര്‍

Thursday, November 19, 2009

പൊട്ടത്തരങ്ങള്‍ - പാര്‍ട്ട് 2

ഒരു കാലത്ത് വിദ്യാര്‍ഥി സമരങ്ങള്‍ക്കും അലമ്പുകള്‍ക്കും ത്രിശ്ശൂരില്‍ പേരുകേട്ട വിദ്യാപീഠങ്ങളായിരുന്നു ‘സി.എം.എസ്‘ , ‘വിവേകോദയം’ , ‘ മോഡല്‍ ബോയ്സ് “ എന്നീ സ്കൂളുകള്‍. ഇതില്‍ സി.എം.എസ്സിലായിരുന്നു ‘നോം’ പഠിച്ചിരുന്നത് (?). എന്റെ അമ്മാവന്റെ മോന്‍ ,കണ്ണന്‍ , എന്റെ സീനിയറ് , വിവേകോദയം സ്കൂളിലും.സമരങ്ങളുടെ എണ്ണങ്ങളിലും തമ്മില്‍തല്ലി തല പൊളിക്കുന്നതിലും ഈ സ്കൂളുകള്‍ തമ്മില്‍ ഒരു ആരൊഗ്യകരമായ ഒരു മത്സരം തന്നെ നിലനിന്നിരുന്നു.ആ സുവര്‍ണ്ണകാലഘട്ടത്തില്‍ പഠിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു , കൂടാതെ അതിനുള്ള സാഹചര്യം ഒരുക്കിത്തന്ന അച്ഛനും അമ്മക്കും ഞാന്‍ എന്റെ നന്ദി രേഖപ്പെടുത്തുന്നു.
ഞാന്‍ നാലാം ക്ലാസില്‍ ആ‍ണ് സി.എം.എസില്‍ ചേരുന്നത്.അന്ന് യൂണിഫോമില്‍ ‘ ടൈ’ കെട്ടുക എന്ന സഭവം ഉണ്ടായിരുന്നു.നാസം!.അന്നും ഇന്നും “ ടൈ ‘ എന്ന സാധനത്തെ ഞാന്‍ വെറുക്കുന്നു.ദൈവം സഹായിച്ചു ആ ഒരൊറ്റ വര്‍ഷം മത്രമേ ഈ മാരണം ഉണ്ടായിരുന്നുള്ളൂ. അക്കാലത്തു ഉച്ചക്കു ലഞ്ച് ബ്രേകില്‍ ക്രികറ്റ് കളിയായിരുന്നു പ്രധന വിനോദം. ഒന്നാം ക്ലാസിലെ പിള്ളേരെ പേടിപ്പിച്ചു ഒരു ബഞ്ചിന്റെ സപ്പോര്‍ട്ട് ഊരിയെടുത്ത് , ചേട്ടന്മാര്‍ക്കു അതിന്റെ പകുതി കൊടുത്ത് ബാറ്റ് പരുവത്തിലക്കിയെടുത്ത് , വിവേകൊദയം സ്കൂളിന്റെ അടുത്തുള്ള പെട്ടികടയില്‍ നിന്നും റബ്ബര്‍ബോളും വാങ്ങി ആയിരുന്നു കളി.എന്റെ കിടിലന്‍ ഷോട്ടുകള്‍ ( അല്ലാ, എല്ലവരുടേയും ) താങ്ങാന്‍ വയ്യാതെ ക്വളിറ്റിയില്‍ വെറും ‘ചൈനീസ് ‘ ആയ റബ്ബര്‍ബോളുകള്‍ പൊട്ടിതീരുമായിരുന്നു.അത്തരം സിറ്റുവേഷനുകളില്‍ “ മച്ചിങ്ങ “ ഉപയൊഗിച്ചു വരെ ഞ്ഞങ്ങള്‍ കളി കമ്പ്ലീറ്റ് ചെയ്യുമായിരുന്നു.അങ്ങനെ ഒരു ദിവസം , ‘കൂറ്റന്‍ സ്കോര്‍ ‘ ചേസ് ചെയ്യുകയായിരുന്ന ഞാന്‍ ഒരു സ്ക്വയര്‍ കട്ടടിക്കുകയും, അതു നേരെ ചെന്ന് ചോറ്റുപാത്രം കഴുകാന്‍ പോവുകായിയ്യിരുന്ന ഒരുത്തന്റെ നെറുംതലയില്‍ തന്നെ സ്കോര്‍ ചെയ്യുകയും ചെയ്തു . തലയും തിരുമ്മി തിരിഞ്ഞു നോക്കിയ ലവന്‍ കാണുന്നതു “ ഓ ഷിറ്റ് , ഒരു ബൌണ്ടറി മിസ്സായീ “ എന്നു പറഞ്ഞു കൂളായി നില്‍ക്കുന്ന എന്നെയാ‍ായിരുന്നു. പ്രതികാ‍ര ദാഹിയായിമാറിയ അവന്‍ അതേ ‘മച്ചിങ്ങ’യുമായി ഓടി വന്ന് എന്റെ തല ലഷ്യമാക്കി ഒരേറായിരുന്നു.ഒഴിഞ്ഞു മാറിയ എന്റെ ടൈമിങ്ങ് തെറ്റുകയും ,എന്റെ മുന്‍ വശത്തെ ഒരു പല്ലിന്റെ ഒരു പീസ് നഷ്ട്ടപ്പെടുകയും ചെയ്തു...ഇന്നും നികത്തപ്പെടാത്ത എന്റെ നഷ്ടം.അവന്റെ ആരോഗ്യവും ടീം ബേസും അറിയാവുന്ന ‘വിശാല മനസ്കനായ ‘ ഞാന്‍ അവനോടു ക്ഷമിചൂ...അല്ലാ പല്ലിന്റെ ഒരു പീസല്ലെ പോയുള്ളൂ..?!! ..ചാരിത്ര്യമൊന്നുമല്ലല്ലൊ ..!
വര്‍ഷങ്ങള്‍ നീങ്ങി...റാങ്കിങ്ങില്‍ ഒരിക്കലും ആദ്യ പത്തില്‍ നിന്നും പുറത്തു പോകാത്ത സച്ചിനെ പോലെ ഞാന്‍ ഒരോ ക്ലാസുകളിലും നല്ല കുട്ടികളുടെ പട്ടികയില്‍ (?) മുന്നേറി.പക്ഷെ , എട്ടാം ക്ലാസില്‍ വച്ച് ഞാന്‍ എന്റെ സി.എം.എസ് വിദ്യഭ്യാസ ചരിത്രത്തില്‍ ആദ്യമായി ‘ഹിറ്റ് വിക്കറ്റ് ‘ ആ‍ായി ഔട്ടായി. ഒന്നാമത്തെ കാരണം , എന്റെ അചന്റെ പെങ്ങളുടെ മകന്‍ രതീഷും ആ സ്കൂളില്‍ തന്നെ പഠിക്കുന്നുണ്ട്.രണ്ടാമത്തെ കാരണം, എട്ടാം ക്ലാസിലെ അരക്കൊല്ല പരീക്ഷ റിസള്‍ട്ട് വന്ന സമയം. ‘കണക്ക്’ എന്ന വിഷയത്തില്‍ നല്ല മാര്‍ക്ക് വാങ്ങുക എന്നത് എനിക്ക് , കെ.മുരളീധരന്‍ മുഖ്യമന്ത്രി ആകണമെന്ന് ആഗ്രഹിക്കുമ്പോലെ നടക്കത്ത കാര്യമായിരുന്നു.ഇപ്പ്രവശ്യമാണെങ്കില്‍ ചോദ്യപേപ്പറില്‍ ‘ ഔട്ട് ഓഫ് സിലബസ് ‘ ചോദ്യങ്ങള്‍ ഉണ്ടായിരുന്നതു കൊണ്ട് , ‘ ഡര്‍ക്ക് വര്‍ത്ത് ലൂയിസ്’ നിയമ പ്രകാരം ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ വെട്ടിചുരുക്കും പോലെ ടൊട്ടല്‍ മാര്‍ക്കിങ്ങ് കുറക്കുകയും ചെയ്തു.അല്ലെങ്കില്‍ ഞാന്‍ തകര്‍ത്തേനെ !. ‘കഷ്ട് കാല സമയത്ത് അണ്ടര്‍വയറിന്റെ വള്ളീ പോലും പാമ്പാകും ‘ എന്നു പറയും പോലെയായി എന്റെ അവസ്ഥ .മാര്‍ക്കു വന്നപ്പൊള്‍ ‘നെറ്റ് റണ്‍ റേറ്റ് ‘ പ്രകാരം ഞാന്‍ കണക്കു പെപ്പറില്‍ തോറ്റിരിക്കുന്നൂ!!! ആകാശത്തു ഇടി വെട്ടി,കനത്ത മഴ , കൊടുങ്കാറ്റ് , ഞങ്ങളുടെ എട്ടാം ക്ലാ‍ാസിന്റെ മേല്‍കൂര ഇളകി.....ഇല്ല്യ, ഒന്നും സംഭവിച്ചില്ല...പേടി കൊണ്ടു തോന്നിയതാ! എന്തായലും , ഞാന്‍ ഒന്നു തിരുമാനിച്ചു...വീട്ടില്‍ പറഞ്ഞ് ഒരു സീനുണ്ടാക്കണ്ടായെന്ന്. പെണ്‍കുട്ടികള്‍ വീട്ടുകരില്‍ നിന്നും തന്റെ പ്രണയം ഒളിപ്പിക്കുമ്പോലെ ഞാന്‍ കണക്കു പരീക്ഷയുടെ മാര്‍ക്ക് എന്റെ പുസ്തകതാളുകളില്‍ ഒളിപ്പിച്ചു വെച്ചു.
അടുത്ത ഞയറാഴ്ച് ഞാന്‍ അച്ച്ഛനും അമ്മയും കൂടി പറമേക്കവ് അമ്പലത്തില്‍ പോയി.അവിടെ വച്ച് , നേരെത്തെ പറഞ്ഞ, അച്ചന്റെ പെങ്ങളെ കണ്ടു.നാത്തൂന്മാരുടെ സംസാരം മക്കളുടെ പഠിപ്പിലേക്കു നീങ്ങുന്നു , പരീക്ഷയെ പറ്റി പറയാന്‍ തുടങ്ങിയപ്പോളേക്കും , ഞാന്‍ പതുക്കെ അവിടെ തളച്ചിരുന്ന പാറമേക്കവ് രാജെന്ദ്രന്റെ ( ആനേയ് !) അടുത്തെക്കു എന്തോ പറയാനുള്ളതു പോലെ പതുക്കെ നീങ്ങി . കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മ “ ഇങ്ങടു വന്നേടാ “ എന്നു വിളിച്ചു . യെസ് , ഞാന്‍ പേടിച്ചതു തന്നെ സംഭവിചിരിക്കുന്നു. ആ മഹാപാപി രതീഷ് എനിക്കു കണക്കു പരീക്ഷയുടെ റിസള്‍ട്ട് കിട്ടിയ വിവരം പാട്ടാക്കിയിരിക്കുന്നൂ. അങ്ങനെ പാറമേക്കവ് ക്ഷേത്രത്തില്‍ വച്ച് ഞാന്‍ അമ്മയോട് ‘ കുമ്പസാരിച്ചു’. അമ്പലത്തില്‍ വെച്ചായിരുന്നത് കൊണ്ട് അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല്യ. വീട്ടില്‍ എത്തിയ ഉടനെ ഞാന്‍ മാത-പിതാശ്രീകളുടെ കാലില്‍ വീണ് സംഭവം കോമ്പ്രമൈസ് ആക്കി.സത്യം പറയാമല്ലൊ , അതിനു ശെഷം , ഞാന്‍ പരീക്ഷകളില്‍ പരാജയമറിഞ്ഞിട്ടില്ല.
പിന്നെ, സ്കൂളിലെ സമരങ്ങളുടെ കാലം.ഞങ്ങള്‍ രാവിലെ സ്കൂളില്‍ എത്തിയാല്‍ ആദ്യം തന്നെ സ്കൂളിലെ സീനിയേഴ്സ് അഥവാ ‘മേട്ടകള്‍” ആയ ചേട്ടന്മാരുടെ ക്ലാസുകള്‍ക്കു മുന്‍പില്‍ , പ്രത്യേകിച്ചും 10എ മുതല്‍ 10ഡി വരെ, കുറച്ചു നേരം പാര്‍ക്കിങ്ങ് കിട്ടാത്ത കാറുകളെ പോലെ ‘ ഡബിള്‍ സിഗ്നലും’ ഇട്ട് വൈറ്റ് ചെയ്യും .സമരത്തിന്റെ വല്ല ലക്ഷണങ്ങളും ഉണ്ടോയെന്നറിയാന്‍! സമരത്തിന്റെ ലക്ഷണങ്ങല്‍ കിട്ടിയാല്‍ പിന്നെ, തിരിച്ചു ക്ലാസ് റൂമിലെത്തി ആദ്യത്തെ രണ്ട് പിരീഡിനുള്ള തയ്യറെടുപ്പുകള്‍ മാത്രം നടത്തും.പിന്നെ , പ്രയോരിറ്റി അനുസരിച്ച് ഒഴിവാക്കേണ്ട പിരീഡുകളുന്ണ്ടെങ്കില്‍ , ചേട്ടന്മാര്‍ക്ക് റിക്വസ്റ്റ് കൊടുത്ത് ആ പിരീഡിനു മുന്‍പാ‍യി സമരവുമായി ക്ലാസില്‍ എത്താന്‍ പറയും.നേരത്തെ സൂചിപ്പിച്ച എന്റെ അമ്മവന്റെ മകന്‍ കണ്ണന്‍ ചെട്ടന്‍ എന്റെ സീനിയറാണല്ലൊ, അപ്പൊ ചില ദിവസം ഗെഡി പറയും , “ ടാ ഗോപാ , ഇന്നു സമരാട്ടാ, രണ്ടു പിരീഡു കഴിയുമ്പോ ഞാന്‍ വരും , എന്നിട്ടൂ നമുക്ക് ഒരുമിച്ച് കുടുമ്മത്തേക്ക് പൂവാം “ . ഞാന്‍ ‘ശെരി ‘ എന്നു പറയും.പക്ഷെ , ചുള്ളന്‍ ഇതു വരെ ഞങ്ങടെ സ്കൂളില്‍ വന്നിട്ടില്ലാ, വേറെ ഒന്നും കൊണ്ടല്ല, സമരത്തിനിടക്ക് രണ്ടൂ സ്കൂളുകളും തമ്മിലുള്ള ഇഷ്യൂസ് സോള്‍വ് ചെയ്യന്‍ വേണ്ടീ ഇടി കൊള്ളാന്‍ താല്പര്യമില്ലാണ്ട് തന്നെ. ഗെഡിക്ക് ഭയങ്കര ധൈര്യമാ !
ഒരിക്കല്‍ സ്കൂള്‍ വിട്ടപ്പോഴാണ് അറിഞ്ഞതു...പ്രൈവറ്റ് ബസുകളുടെ മിന്നല്‍ പണിമുടക്ക്.എന്തു ചെയ്യും ? ഞാന്‍ നമ്മടെ കണ്ണന്‍ ചേട്ടന്റെ അടുത്തു ചെന്നു . ആളു പറഞ്ഞു , “ നമുക്കു നിന്റെ അച്ഛന്റെ തറവാട്ടില്‍ പൂവാം “. നല്ല ഐഡിയയാണെന്നു എനിക്കും തോന്നി , മാത്രമല്ല വിവേകോദയം സ്കൂളിന്റെ തൊട്ടടുത്തും.ഞങ്ങള്‍ നേരെ അവിടെ ചെന്നു.അല്ലാ, അപ്പൊ വീട്ടില്‍ അറിയിക്കണ്ടേ ? , ഞാന്‍ ചോദിച്ചു . അപ്പൊ ആള് പറഞ്ഞു ‘ ബസ്സമരമാണെന്നു വീട്ടുകാര്‍ക്കറിയാം.നമ്മള്‍ ഇവിടുണ്ടെന്നു അവര്‍ ഊഹിചോളും “ . എങ്കില്‍ ശെരിയെന്നും പറഞ്ഞു , ഞാനും കൂളായി വീട്ടില്‍ ചെന്നു ചായയും പലഹാരവുമൊക്കെ കഴിച്ചു അങനെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ‘ ഐഡിയ ‘ എന്നും പറഞ്ഞ് ചുള്ളന്‍ ചാടിയെഴുന്നേറ്റു. രണ്ടാളും പോയി കുളിയെല്ലം കഴിഞ്ഞ് പോയി വിളക്കിന്റെ മുന്നില്‍ ഇരുന്നു.നാട്ടിലെ ചുള്ളന്റെ മൈന്‍ ഷൈനിങ് ഐറ്റമായ ‘ ഭജന’ ആയിരുന്നു ആളുടെ ഉദ്ദേശം.പരിചയം ഉള്ള കാര്യമായതു കൊണ്ട് ഞാനും ആളുടെ കൂടെ വിളക്കിനു മുന്നില്‍ ചമ്രം പടിഞ്ഞിരുന്നു.ചുള്ളന്‍ പാടാന്‍ തിടങ്ങി , ഞാന്‍ ഒരു പിഞ്ഞാണവും എടുത്ത് ബാക്ഗ്രൌണ്ട് മ്യൂസിക്കും ‘കോറസും’ ആയി കൂ‍ടേയും.’ഭജന’ ആരംഭിചു . ഇങനൊരു പരിപാടി ടൌണിലെ വീടുകളില്‍ പ്അതിവില്ലത്തതു കൊണ്ട് അടുത്ത വീടുകളിലെ ആള്‍ക്കാര്‍ പതുക്കെ വന്നു എത്തി നോക്കാന്‍ തുടങ്ങി. ഞങ്ങള്‍ വീടിന്റെ കാര്യം മറന്നേ പോയീ.

ഈ സമയം ടൌണില്‍ നിന്നും പത്തു കി.മി. അകലെയുള്ള ത്രിക്കൂര്‍ ഗ്രമത്തില്‍ എല്ലാരും റ്റെന്‍ഷനില്‍ ആ‍ായിരുന്നു . കാരണം നാടിന്റെ പൊന്നോമനകളായ രണ്ടൂ പയ്യന്മാരെ കണ്മാനില്ല.” ത്രിക്കുരപ്പാ , എന്റെ മോനെ കാത്തോണേ “ എന്നു ഞങ്ങളുടെ രണ്ടൂ പേരുടേയും വീട്ടുകാരും , “ ഈശ്വരാ, കൊതിപ്പിക്കല്ലേ..” എന്നു ബാക്കിയുള്ള നാട്ടുകാരും പ്രാര്‍ഥിചു.രണ്ടു പേരും ഒരുമിച്ചായിരിക്കും , എന്ന നിഗമനത്തില്‍ , രണ്ടു വീട്ടുകാരും എത്തുകയും , എന്റെ അച്ഛ്ന്‍ ടൌണിലേക്ക് ഞങ്ങളെ അന്വെഷിക്കാനായി പുറപ്പെടുകയും ചെയ്തു. തരവാട്ടില്‍ ഒന്നു നോക്കിയേക്കാം , എന്ന് അച്ഛന് എന്തോ തോന്നി. അങനെ ആള്‍ അവിടെീത്തിയപ്പോല്‍ കണ്ട കാഴ്ച ..ഞങ്ങള്‍ രണ്ടാളും കൂടി ഉമ്മറത്തിരുന്ന് വിളക്കും കത്തിച്ചു വച്ച് ഭജന തകര്‍ക്കുന്നു.മരിച്ച വീട്ടില്‍ നില്‍ക്കുമ്പോലെ കുറച്ചു പേര്‍ മുന്നില്‍ താടിക്ക് കയ്യും കൊടുത്ത് നില്‍ക്കുന്നു. ആ‍ാഹഹ, സന്തോഷം കോണ്ട് കണ്ണ് നിരഞ്ഞു പോയ അച്ഛന്‍ ഓടി വന്നു എന്റെ പിന്‍ കഴുത്തില്‍ ആളുടെ ടിപ്പിക്കല്‍ സ്റ്റൈലില്‍ ‘രണ്ടെണ്ണം’ പൊട്ടിച്ചിട്ട് , ഒന്നും മിണ്ടാതെ അകത്തേക്കു കയറിപ്പോയീ. രണ്ടെണ്ണത്തില്‍, ഒരെണ്ണം എന്റെതും , രണ്ടാമത്തേത് നമ്മടെ കണ്ണന്‍ പുലിക്കുള്ളതും. കാരണം , അച്ചന് ചുള്ളനെ തല്ലാന്‍ ഉള്ള റൈറ്റ്സ് ഇല്ല്യലോ....അളിയന്റെ ചക്കനല്ലേ..? പക്ഷെ , ഭക്തിയില്‍ ആറാടുകയായിരുന്ന എനിക്കും കണ്ണന്‍ ചേട്ടനും അച്ഛന്‍ തല്ലിയതിന്റെ ഗുട്ടന്‍സ് പിടി കിട്ടിയില്ല്യ.പക്ഷെ , സംഗതികള്‍ എല്ലാം ക്ലിയറായി സസ്പന്‍സ് മാറിയ കാണികള്‍ പതുക്കെ അവിടെ നിന്നും സ്കൂട്ടായീ...
ഇന്നും എവിടെയെങ്കിലും വച്ച് ഭജന കേള്‍ക്കുമ്പോള്‍ , ഞാന്‍ ഓര്‍ക്കും ഈ സംഭവം !

Wednesday, November 18, 2009

കുട്ടിക്കാലത്തെ പൊട്ടത്തരങ്ങള്‍ - പാര്‍ട്ട് 1

വായില്‍ വെള്ളീക്കരണ്ടീയുമായി ഞാന്‍ ഒരു വല്യ കുടുംബത്തേക്കണ് ഞാനെന്ന സംഭവം ജനിച്ചു വീണത് !. അല്ലെങ്കില്‍ വേണ്ടാ, എന്തിനാ നുണ പറയണേ....? .ഒരു വെറും സാധാരണ വീട്ടിലാണ് ഞാന്‍ ജനിച്ചതും , വളര്‍ന്നതും , പിന്നെ കയ്യും കാലും ഉറച്ചപ്പോള്‍ ജിമ്മിനു പോയതും. ( ശോ ...സത്യം!...ഓഫീസിന്റെ മച്ചിലിരുന്നു ഒരു പല്ലി ചിലച്ചു...ഹോ...ഇതൊക്കെ ശെരിക്കും ശാസ്ത്രം തന്നെ...). ഗൂഗിള്‍ മേപ്പില്‍ , ത്രിക്കൂര്‍ ഗ്രാമത്തിന്റെ തിലകക്കുറിയാ‍യ ‘ശ്രീ ത്രിക്കൂര്‍ മഹാദേവ ‘ ക്ഷേത്രത്തിന്റെ അമ്പലനടയ്കു സമീപം എന്‍.എസ്.എസ്. കരയോഗം ഷോപ്പിങ് മാളിന്റെ തൊട്ടടുത്ത് !.
എന്റെ തല കണ്ടപ്പോള്‍ തന്നെ മുത്തച്ച്ച്ഛന്‍ ഫോട്ടൊയായി മാറി , ത്രിക്കുര്  മണലിപുഴയില്‍ വെള്ളം കയറി കോനിക്കര - പുലക്കാട്ടിക്കര പാടങ്ങള്‍ വെള്ളത്തിലായി, ഉത്സവത്തിനു കോണ്ടു വന്ന ആന ഇടഞ്ഞോടി , അമ്മക്കും അമ്മൂമ്മക്കും ശ്വാസം മുട്ട് കൂടി ...അങ്ങനെ നാടിനുംവീടിനും ‘ ഐശ്വര്യവും ‘ കൊണ്ടാ‍ണ് ഞാന്‍ അവതാരമെടുത്തത് .
എന്റെ അമ്മയും , അമ്മേടെ ഫ്രന്റ്സ്  ആയ ശ്രീമതി മാ‍ാലതി ചേചി , ഭാരതി ചേചി എന്നിവരും മക്കളുടെ കാര്യത്തില്‍ നല്ല റ്റൈമിങ്ങില്‍ ആയിരുന്നു..... ഫസ്റ്റ് ബാച്ചില്‍  ഞാന്‍ , നിഷാദ് , രഭീഷ്  എന്നിങ്ങനേയും  സെകന്റ് ബാച്ചില്‍ എന്റെ അനിയത്തി ഗോപിക, സുനി, രജി എന്നീ ഒര്‍ഡറിലും. !!
ഫസ്റ്റ് ബാച്ചിലെ  ഉഗ്രന്മാരായെ ഞങ്ങള്‍ , പിന്നെ അമ്മവന്റെ മക്കളായ കണ്ണന്‍, ജിതു, ജിനു  എന്നിവരുമായിരുന്നു  ഒരുമിച്ചു കളിച്ചു വളര്‍ന്നത്. എന്റേയും, നിഷാദിന്റേയും രഭീഷിന്റെയും വീടുകള്‍ മൂന്ന് കല്ലുകള്‍ വച്ചു അടുപ്പു കൂട്ട്യപോലെ ആയിരുന്ന്നു....” ഈസി  ആക് സെസ് “ ! അതിന്റെ ഗുണവും ദോഷവും മൂന്ന് കുടുംബക്കരും അറിഞ്ഞിട്ടുണ്ട് .പക്ഷെ , ഞ്ഞങളുടെ ക്രിക്കറ്റ് ഗ്രൌണ്ട് എന്റെ വീടിന്റെ ഉമ്മറം ആയിരുന്നു , പൊട്ടിയ ഓടുകളും , ജനലുകളും സാക്ഷികള്‍ ! ഒരിക്കല്‍ അടുത്തുള്ള സൈക്കിള്‍ കടയില്‍ നിന്നും സൈകിള്‍ വാടകക്കെടുത്ത് സൈകിളോട്ടാന്‍ പഠിക്കാന്‍ തിരുമാനിച്ചു. പുറയങ്കാവ് അമ്പലത്തിനു സമീപമായിരുന്നു സംഗതി ഓടിച്ചു പഠിച്ചത് . പക്ഷെ , ഞങ്ങടെ ടീമിലെ ‘ ഗണേശന്‍ ‘ എന്ന പുലി ഒരിക്കല്‍ ഒരു വേലിയില്‍ സൈക്കിള്‍ കൊണ്ടൂ ഇടിക്കുകയും , ദേഹമാകെ പരിക്കുകളുമായി പിന്വാങ്ങുകയും ചെയ്തു.ചുള്ളന്‍ പറയണത് ‘ ഞാനാ ആടിനെ രക്ഷിക്കാന്‍ വേണ്ടീ ചെയ്തതാ എന്റെ ഇഷ്ടാ‍ ! “ എന്നാണ് .അതോടു കൂടി പഠിപ്പ്  അവിടെ നിന്നും അമ്പലനടയിലോട്ട് മാറ്റി. “ബട്ട് ം ഇറ്റ് വാസ് മൈ റ്ടേണ്‍ “.. ഒരു ഇറക്കത്തു നിന്നും പുല്ലു പോലെ സൈക്കിളോടിച്ചു വന്ന ഞാന്‍ ബ്രേക് പിടിക്കാന്‍ മറന്നു പോവുകയും , നേരെ പോയി , ആല്‍ത്തറയില്‍ ചെന്നിടിക്കുകയുമായിരുന്നൂ...ഇടിയുടെ ശക്തിയില്‍ ഓര്‍മയുടെ റിലേ കട്ടായ ഞാന്‍ അവിടെ തന്നെ കുറച്ചു നേരം ഇരുന്നു റെസ്റ്റ് എടുത്തു .സിഗ്നല്‍ തിരിച്ചു വന്നപ്പോള്‍ , അമ്മ മുന്നില്‍ നില്‍ക്കുന്നു. അങ്ങനെ എന്റെ സൈക്കില്‍ പഠിത്തവും നിന്നു !



 ക്രിക്ക്റ്റു കഴിഞ്ഞാല്‍ പിന്നെ ഞങ്ങളുടെ ടീമിന്റെ മയിന്‍ എന്റെര്‍റ്റൈന്മെന്റ്  മീന്‍ പിടുത്തമായിരുന്നു. അതിനു പുഴക്കരയിലുള്ള ‘കണ്ണാമത്ത് കടവ് “ എന്നു പറയുന്ന സ്ഥലത്ത് പോകണം. പക്ഷെ , ഈ  പരിപാടിയില്‍ അമ്മവന്റെ മക്കളായ കണ്ണന്‍ , ജിതു എന്നിവരായിരുന്നു ലീഡെഴ്സ് .വീട്ടില്‍ നിന്നും അമ്മയോട് കരഞ്ഞു കാലു പിടിച്ചിട്ടാണ് ഒന്നു പോകാന്‍ സമ്മതിക്കുക , അതും അച്ചന്‍ ഉറങ്ങി എഴുന്നേല്‍ക്കുന്ന വരെയുള്ള ക്രൂഷ്വല്‍ റ്റൈമില്‍ . അങ്ങനെ നേരെ അമ്മാവന്റെ  വീട്ടില്‍ ചെല്ലും, അവിടെ നിന്നും അമ്മവന്റെ മക്കള്‍ - പുലികളേയും കൂട്ടി മീന്‍ പിടിക്കാന്‍ പോകും. പരല്‍, തവളകണ്ണന്‍ തുടങ്ങിയ വമ്പന്‍ സ്രാവുകളെയാണ് ഞങ്ങള്‍ പിടിക്കുക .എന്നിട്ടു അവിടെ തന്നെ ആരോ ക്രിഷി ചെയ്ത പോലെ വളരുന്ന ചേമ്പിന്റെ ഇല പറിച്ചു , അതില്‍ വെള്ളം നിറച്ച്  മീനുകളെ എല്ലാം ഇട്ട് ഒരു വരവാണ് വീട്ടിലേക്ക് . പിടിച്ച മീനുകളെ എല്ലാം പിന്നെ വീട്ടിലെ ചെറിയ വെള്ളടാങ്കില്‍  ഇടും. ഏതാണ്ട്  ചാകര കൊയ്ത്തു കഴിഞ്ഞ് വന്ന ഒരു ഭാവമായിരിക്കും അപ്പൊ എന്റെ മുഖത്തു..എന്റെ മുഖത്ത് മാത്രം....!
വീട്ടില്‍ മിക്കവാറും ദോശ അല്ലെങ്കില്‍ ഇഡ്ഡലി ആയിരിക്കും രാവിലെ ,  “  ഈ അമ്മക്കു വേറെ ഒന്നും ഉണ്ടാക്കാനറിയില്ലേ ? നിഷാദിന്റെ വീട്ടില്‍ ഇന്നു ഇറ്ച്ചിയും അപ്പവുമാണ് “ എന്നും പറഞ്ഞു അലമ്പുണ്ടാക്കി , ഇഡ്ഡലിയാണെങ്കില്‍ 5-6 , ദോശയാണെകില്‍ 8-10 മാത്രം കഴിച്ചിട്ട്  പിണങ്ങി എണീറ്റ് പോകും. അല്ല പിന്നെ ? എനിക്കു ഭയങ്കര വാശിയാ! എന്നാല്‍ എന്റെ ഡയലോഗുകള്‍ ഒന്നും അച്ചന്‍ കേള്‍ക്കതിരിക്കാന്‍ ഞാന്‍ ശ്രദ്ധിചിരുന്നു. അനിയത്തിയണെങ്കില്‍ ഒന്നും മിണ്ടാതെ അവിടെ ഇരുന്നു കഴിച്ചിട്ട് എണീറ്റ് പോകും..തീറ്റിപണ്ടാരം! എല്ലരും കഴിച്ച ശേഷം , അമ്മ വെള്ളച്ചോറ് (തലേ ദിവസത്തെ ) കഴിക്കുന്നത്  കാ‍ണുമ്പോള്‍ ഞാന്‍ വിചാരിച്ചിരുന്നത് അമ്മക്കു ദോശയും ഇഡ്ഡലിയുമൊന്നും ഇഷ്ടമല്ലാത്തതു കൊണ്ടാണെന്നണ്‍. ! പക്ഷെ  വളരെ വൈകി എനിക്കു മനസ്സിലായി....ബ്രേക്ഫാസ്റ്റിലെ അമ്മയുടെ പങ്കും അമ്മ എനിക്കു വേണ്ടി ഡെഡികേറ്റ് ചെയ്യുകയായിരുന്നൂ...!.


സ്കൂളിലും ങ്ങങടെ  ‘ റോയല്‍ ടീം ‘  ഒരു   ക്ലാസിലായിരുന്നു , ത്രിക്കുര്‍ ഗവ. എല്‍.പി. സ്കൂളില്‍ . ക്ലാസ് സയത്തു  പോലും , ഡസ്കില്‍ കാലും കയറ്റി വച്ച്  ഹൈ പിച്ചില്‍ കൂര്‍ക്കം വലിയില്‍ പ്രശസ്തനായ ശ്രീ . ദാമോദരന്‍ മാഷുടെ ക്ലാസില്‍ . ആളുടെ പീഡനമുറകള്‍ രസകരമാണ്.. - ക്ലാസില്‍ ഇരുന്ന് വര്‍ത്തമാനം പറഞ്ഞ് ആളെ ഉറക്കത്തില്‍ ശല്ല്യപ്പെടുത്തുന്നവനെ പിടിച്ച്   പെണ്‍കുട്ടികളുടെ  ഇടയില്‍ കൊണ്ടീരുത്തുക ( ഹും, ഞാന്‍ അന്നു  കുട്ടിയാര്‍ന്നൂ ) , ഏറ്റവും പുറകില്‍ ഇട്ടിട്ടുള്ള മണല്‍ പൊടിയില്‍ കുട്ടികളെ എഴുത്തിനിരുത്തും പോലെ മുട്ട് കുത്തി നിര്‍ത്തുക  , പെണ്‍കുട്ടികള്‍ ഇരിക്കുന്ന സൈഡില്‍ നിര്‍ത്തി ട്രൌസര്‍ പൊക്കി തല്ലുക എന്നിങ്ങനെ.... 
ഒരിക്കല്‍  മൂന്നാം ക്ലാസില്‍ വച്ചു എന്നെ ‘ ഇന്‍സള്‍ട്ട്’ ചെയ്തു സംസാരിച്ചെന്നും പറഞ്ഞു ഒരുത്തനെ ഞാന്‍  സ്കൂളില്‍  ഉപ്പുമാവുണ്ടാക്കുന്ന റൂമില്‍ “ കോമ്പ്രമൈസിനെന്നും “ പറഞ്ഞു വിളിച്ചു വരുത്തിയിട്ട്  ചൊറിയുന്ന ചേമ്പിന്റെ ഇല മുഖത്തു വച്ച്  തേച്ചു.  എന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കൊണ്ട് അവന്റെ മുഖം ആകെ വീര്‍ത്ത്  ‘കവിയൂര്‍ പൊന്നമ്മയുടെ ‘ മുഖം പോലെയായി . ആകെ പേടിച്ചു പോയ ഞാന്‍ , ഇനി ക്ലാസില്‍ ചെന്നിരുന്നല്‍ ഒരു മനസ്സമാധാനം കിട്ടില്ല്യായെന്നും പറഞ്ഞ്  സ്കൂളില്‍ നിന്നും മുങ്ങി.’  എന്റെ വിദ്യാഭ്യാസ ജീവിതത്തിലെ ആദ്യത്തെ ‘ ക്ലാസ് കട്ട് ‘ .പക്ഷെ , പിറ്റേ ദിവസം തന്നെ അവന്‍ അതേ  രീതിയില്‍ പ്രതികാരം ചെയ്യുകയും ,  അന്നു മുഴുവനും ഞാന്‍ എല്ലരോടും “ മുഖം വീര്‍പ്പിച്ചിരിക്കുകയും “ ചെയ്തു ! ഒരിക്കല്‍ , നാലാം ക്ലാസില്‍ വച്ചുള്ള ഗേങ്  വാര്‍ സമയത്ത് നമ്മടെ അമ്മവന്റെ മോന്‍ ജിതു ഒരു ദിവസം  ഒരു ‘കത്തി’യുമായി , അതെ ഒറിജിനല്‍   സാധനം  തന്നെ , സ്കൂളില്‍ എത്തി . ഒരു ചുള്ളനെ പൂശാനാണത്രെ! . സംഗതി ഹെഡ്മാഷ് അറിയുകയും അമ്മാവന്റെ മോന്‍ പുലിയെ  ടി.സി. കോടുത്ത് ബഹുമാനിക്കുകയും , സ്കൂളില്‍ നിന്നും തെറിപ്പിക്കുകയും ചെയ്തൂ . 
ഞാന്‍ പിന്നെ നെരത്തേ തന്നെ ആ സ്കൂള്‍ വിട്ട്  ത്രിശ്ശൂര്  സി.എം.എസ്സില്‍ പോയി ചേരുകയും ചെയ്തു. ..ഏയ് , എന്നെ പുറത്താക്കിയതൊന്നുമല്ലാ,,,,ഞാന്‍ ടി.സി.  ചോദിച്ചു വാങ്ങിയതാ !

കാര്യം വല്യ് സ്നേഹമൊക്കെയാണെങ്കിലും സ്കൂളില്‍ പരീക്ഷാ സമയമായാല്‍ , അമ്മ വളരെ സ്ടിക് റ്റ് ആവും. പിന്നെ ഒരോ പരീക്ഷകള്‍ വരുമ്പോളും എന്റെ പേടി പരീക്ഷയെ ആയിരുന്നില്ല്യ, അതു കഴിഞ്ഞ് വീട്ടില്‍ ചെല്ലുമ്പോള്‍ ഉള്ള അമ്മയുടെ ചോദ്യപേപ്പര്‍ കയ്യില്‍ പിടിച്ചുള്ള് ചോദ്യം ചെയ്യലായിരുന്നു. വീട്ടില്‍ ഇടനാഴിയില്‍ സാമി പടങ്ങള്‍ വച്ചിട്ടുള്ള റൂമായിരുന്നു ചോദ്യം ചെയ്യല്‍ കേന്ദ്രം. പരീക്ഷ രാവിലെ ആണെങ്കില്‍ ഉച്ചക്കും , അല്ലാ ഉച്ചക്കണെങ്കില്‍ വൈകീട്ടും എന്റെ നിലവിളികള്‍ വീ‍ടിനുള്ളില്‍ അലയടിക്കുമായിരുന്നു .! ഒരിക്കല്‍ എന്റെ കാറല്‍ കേട്ടിട്ട് അപ്പുറത്തെ പറ്മ്പില്‍ നിന്നും “ ഇന്നു ഒന്നാം തിയതി ആയിട്ട് എന്താ സതിചേച്ച്യേ കോഴിയെ കൊല്ലണെ ? “ എന്നു  പാല്‍ സൊസൈറ്റിയിലെ ചന്ദ്രേട്ടന്‍ വിളിച്ചു ചോദിച്ചു. അതില്‍ പിന്നെ തല്ലും മുന്‍പെ “ വായ പൊത്തെടാ !”  എന്നും പറഞ്ഞായിരുന്നു അമ്മ തല്ലിയിരുന്നത്.... ഈ അമ്മെടെ ഒരു കാര്യം !


       ത്രിശ്ശൂര്‍ പഠിക്കാന്‍ പോക്ക് തുടങ്ങിയതില്പിന്നെ സ്കൂളില്‍ന്റെ മുന്നില്‍ വരുന്ന ഐസ് ഫ്രൂട്ട് , അമ്പാടി ഹോട്ടലില്‍ നിന്നും വാങ്ങുന്ന ‘കിറ്റ്കാറ്റ്’ , വിവേകോദയം സ്കൂളിന്റെ അടുത്തെ പെട്ടീകടയില്‍ നിന്നും വാങ്ങുന്ന നേം സ്ലിപ്പുകള്‍ എന്നീ അത്യാവശ്യ ചിലവുകള്‍ക്കു കാശില്ലാതെ ഞാന്‍ സാമ്പത്തിക മാന്ദ്യത്തില്‍ ആയിരുന്ന കാലം. പൈസ ചോദിച്ചു അച്ചനെ ബുദ്ധിമുട്ടിക്കെണ്ടാ എന്നു കരുതി , ഞാന്‍ ‘സ്വന്തമായി ‘  ഹങറില്‍ കിടക്കുന്ന ഷര്‍ട്ടിന്റെ  പോക്കറ്റില്‍ നിന്നും , അലമാരിയിലെ ഡയറിയുടെ ഉള്ളില്‍ നിന്നും പൈസ അടിച്ചു മാറ്റി സമ്പാദ്യശീലം വളര്‍ത്തിയെടുത്തു. ഒരിക്കല്‍ ഈ ഡയറി ഓപെറേഷന്‍ കഴിഞു നോക്കുമ്പോള്‍ അച്ച്ഛ്ന്‍  എന്റെ പുറകില്‍ , എന്നെ അഭിനന്ദിക്കാന്‍ തയ്യറായി നിക്കുന്നു , ഒരു പട്ടവടിയുമായി ! കുറച്ചു നേരത്തെ എന്റെ നിലവിളികള്‍ക്കും , മതാ-പിതാ ശ്രീകളുടെ ഉപദേശങ്ങള്‍ക്കും ശേഷം , രംഗം ശാന്തമായി. അനിയത്തി അപ്പോഴും സംഭവം ക്ലിയറാകതെ , വായും പൊളിച്ചു അവിടെ നില്‍പ്പുണ്ടായിരുന്ന്....” ഹും..ഹു കെയേഴ്സ് ? “ .  പക്ഷെ , എനിക്കു എന്റെ മിസ്റ്റേക്ക് മനസ്സിലായി...” കുറച്ചു കൂടി കെയര്‍ഫുള്‍ “ ആകേണ്ടിയിരിക്കുന്നു  .! എന്തായാലും ,  ആ  സംഭവത്തിനു  , ഞാന്‍ ഈ പരിപാടി നിര്‍ത്തി,  പകരം സ്കൂളിലേക്കും , കടകളില്‍ നിന്നും ഉള്ള പര്‍ച്ചേസില്‍ “ ഫ്രോഡ് “ കാണിക്കാന്‍ തുടങ്ങി.

അങനെയുള്ള ഞാനാണ്  ഇന്നു ദുഫായില്‍ , കമ്പനിയിലേക്കു സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന ഡിപ്പര്‍ടുമെന്റില്‍ പണിയെടുക്കുന്നത് ....ദൈവത്തിന്റെ ഒരോ കളികളേ...!! 

Tuesday, November 17, 2009

യേസ് ..ഐ പാസ് !!!

വീണ്ടൂം ആ സുദിനം വന്നെത്തി .ഇന്ന് എന്റെ ‘എത്രാമെത്തേയൊ ‘  ഡ്രൈവിങ്ങ്  ടെസ്റ്റാണ് , ദുഫായ് മെട്രോയിലെത്തിയ  ശേഷം. എണ്ണം തെറ്റിയിരിക്കുന്നു , കുറേയേറെ ആവുമ്പോള്‍ എന്ത്തിന്റേതായാലും എണ്ണം തെറ്റുക എന്നത് സ്വാഭാവികം ! രാത്രി ഉറക്കവും ശെരിയായില്ല. അതെങ്ങനെ ? ഡ്രൈവിങ്ങ് സ്കൂളില്‍ ഫീസടച്ച് ഫീസടച്ച് ക്രെഡിറ്റ് കാറ്ഡിന്റെ ഷൈനിങ്ങ് വരെ നഷ്ട്ടപ്പെട്ടു . രാത്രി മുഴുവനും ഉറക്കത്തിനിടക്ക് ഡ്രൈവിങ്ങ് ടെസ്റ്റ് കൊടുക്കുന്നതും , അബദ്ധങ്ങള്‍ പറ്റുന്നതും , എക്സമിനര്‍ അറബി “ യൂ ഫെയില്‍ “ എന്നു അലറി , തെറി വിളിക്കുന്നതും സ്വപ്നം കണ്ടൂ ഞെട്ടി എഴുന്നേറ്റു , പലവട്ടം. !
രാവിലെ  തന്നെ എഴുന്നേറ്റു കുളിച്ച്  കുട്ടപ്പനായി , റൂമിന്റെ വാതിലില്‍ ഒട്ടിച്ചിരിക്കുന്ന ‘ ത്രിക്കൂരപ്പന്റെ ഫോട്ടൊ നോക്കി , “ ഇന്നെങ്കിലും !” എന്നു പ്രാര്‍ഥിച്ചു . ടെസ്റ്റിന് ‘നാദ്-അല്‍-ഹമ്മര്‍’ വരെ പോണം പണ്ടാരമടങ്ങാന്‍ !
റൂമില്‍ നിന്നും പുറത്തിറങ്ങി , ആദ്യം കണ്ട ഒരു ‘പഴുക്കാത്തവന്റെ ‘ ( പച്ച അഥവാ പാകിസ്താനി ) ടാക്സി പിടിചു . വണ്ടിയില്‍ കയറിയപ്പോഴോ ..അവന്‍  ദുബായിലെ ട്രാഫികിനെ കുറിച്ചും , ചൂടിനെ കുറിച്ചും , ടാക്സി ഓടിക്കനാവശ്യമായ കഴിവുകളെ കുറിചും വിവരിക്കാന്‍ തുടങ്ങി. ഞാന്‍  ടെസ്റ്റിനു പോകുവാണെന്നു അറിഞ്ഞപ്പോള്‍ , ചുള്ളന്റെ വക ഒരു ക്ലാസ്സും.!  എന്നിട്ടു ഗെഡി വണ്ടി ഓടിക്കുന്നതു കണ്ടാലോ ...ഓരോ ട്രാക്കിന്റെയും  വീതി അളന്നു , ട്രാഫിക് സിഗ്നലുകളുടേയും റഡാറുകളുടേയും ടൈമിങ്ങ് പരിശോധിച്ചും , മറ്റു വണ്ടികളുടെ ഹോണടികള്‍ - ഇലക്ഷനില്‍ ജയിചു വരുന്ന സ്ഥാനാര്‍ഥിയെ പോലെ ‘ ഏറ്റു വാങ്ങിക്കൊണ്ടൂം‘ ആയിരുന്നു ! വ്രിത്തികെട്ടവന്‍ .!
                ഒരു പാകിസ്റ്റാന്‍കാരന്റെ ഉപദേശം കേട്ടപ്പോള്‍ സ്വാഭാവികമായും എന്റെ ചോര തിളച്ചു. പക്ഷേ , അതു പെട്ടന്നു മാറി , കാരണം ഇവന്മാറ്ക്കു ബോധം കുറവാണ് , വെറുതെ അവന്റെ  കയ്യില്‍  നിന്നും തല്ല് മേടിച്ചു ഇന്ഡ്യയുടെ മാനം കളയണ്ടാ ‘ എന്നു കരുതി , അല്ലതെ ഇപ്പൊ അവനെ പേടിച്ചിട്ടൊന്നുമല്ല!.
അങ്ങനെ അവസാ‍ാനം നമ്മുടെ സ്ഥലത്തെത്തി ,  കാശും കൊടുത്ത് കാറില്‍ നിന്നും ചാടിയിറങ്ങി , “ ജീവനോടെ എത്തിച്ചതിനു നന്ദി ഭായി “ എന്ന് മലയാളത്തില്‍ പറഞ്ഞു.
ടെസ്റ്റ് ഓള്രെഡി തുടങ്ങിയെന്നു തോന്നുന്നു , അല്ലാ ഇപ്പോ നേരത്തു വന്നിരുന്നിട്ടും വല്ല്യ വിശേഷമൊന്നുമില്ല്യാലൊ.!മുന്‍പൊക്കെ രവിലെ നേരത്തെ തന്നെ ഡ്രൈവിങ്ങ് സ്കൂളില്‍ ( ബെല്‍ഹാസ )എത്തി ലേണിങ്ങ് പെര്‍മിറ്റും കൊടുത്ത് കാത്തിരിക്കും. ഇപ്പൊ എക്സ്പീരിയന്‍സായി , ടെസ്റ്റ് ഗ്രൌണ്ടില്‍ കൂളായി ഇറങ്ങും. പതിവു പോലെ പേപ്പര്‍ എക്സാമിനേഴ്സ് റൂമില്‍ കൊടുത്ത ശെഷം നമ്മുടെ പേരും വിളിക്കുന്നതും കാത്തിരിപ്പയി , ഏറ്റവും പുറകിലെ നിരയില്‍ . വൈറ്റിങ്ങ് റൂം ഒരു ചെറിയ ഹാളാണ് , അവിടെ കുറേ പേര്‍ ഇരിപ്പുണ്ട് , പഴയതും പുതിയതുമായി.....കല്ല്യാണ ഹാളില്‍ ചെറുക്കനേയും പെണ്ണീനേയും കാത്തിരിക്കുന്ന നാട്ടുകാരെ പോലെ !
കുറെ കഴിഞ്ഞപ്പോള്‍ , ഒരു ചെറുപ്പക്കാരന്‍ അറബി വന്നു ,  എല്‍.പി.സ്കൂള്‍ വരെ മാത്രം പഠിച്ചവന്‍ ന്യൂസ് പേപ്പര്‍ വായിക്കും പോലെ , ഒരോ പേരുകള്‍ വിളിക്കാന്‍ തുടങ്ങി. “ ഗൂപാ..ഗൊപ...കുമാ..ര്‍ “...ഹുമ്മ്..നമ്മടേ പേരു വിളിച്ചതാണ്. ഞാന്‍ എഴുന്നേറ്റ് , ഏതാണ്ട് അവാര്‍ഡ്  വാങ്ങാന്‍ സ്റ്റേജിലേക്കു പോകുന്ന പോലെ , ആ നിറഞ്ഞ സദസ്സിലൂടെ അയാളുടെ അടുത്തേക്കു ചെന്നു. 4 പേരെ ഒരുമിച്ചാണ് ഒരു ട്രിപ് ടെസ്റ്റിനു കൊണ്ടു പോകുന്നത് , “ ബാഹര്‍ ഗാഡി...ബൈത്തൊ “ എന്നു അറബി ചുള്ളന്‍ പറഞ്ഞു. ഞാനും പിന്നെ 2 തമിഴന്മാരും , വെറൊരു മലയാളിയുമായിരുന്നു ഒരു കാറില്‍. ഞാന്‍ ചെന്നു ബേക് സീറ്റില്‍ ഓര്‍ഡറനുസരിച്ചു ഏറ്റവും ലാസ്റ്റ് വരുന്ന രീതിയില്‍ ഇരുന്നു,,അല്ല നമുക്ക് തിരക്കില്ല്യലൊ.!
ആദ്യം ഒരു തമിഴന്‍ ആണ് വണ്ടി എടുത്തത്. ചുള്ളന്‍ ആകെ റ്റെന്‍ഷനില്‍ ഹന്റ് ബ്രേക്ക് എടുക്കാതെ , വണ്ടി എടുക്കനുള്ള റോളിലായിരുന്നു...അറബി ഏതോ തെറിയും പറഞ്ഞു , അയാള്‍ തന്നെ ബ്രേക്കു റിലീസ് ചെയ്തു. ഉടനെ നമ്മടെ തമിഴന്‍ വണ്ടീ ഒറ്റ എടുക്കലായിരുന്നു..വണ്ടീ ഒരു ചാട്ടം..അറബിയിടെ സണ്‍ഗ്ലാസ് ദേ കിടക്കുന്നു താഴെ. ഉടനെ അവന്‍ ആടുതോമായെപോലെ “ എന്റെ പുതിയ സണ്‍ഗ്ലാസ് നീ ഇപ്പൊ  പൊട്ടിച്ചേനേ  , മതി , നിര്‍ത്ത് , “ നെക്സ്റ്റ് “ എന്നലറി.( ഇംഗ്ലീഷില്‍ ) .അടുത്തവന്‍ കയറി സീറ്റിലിരുന്നു. “ യള്ളാ ജാവൊ “ അറബി ചുള്ളന്‍ അലറി.അവന്‍ വണ്ടീ എടുത്ത് ,വലതു മാറി ഇടതു മാറി അങിനെ പാര്‍കിങ്ങ് യാ‍ര്‍ഡിന് പുറത്തെത്തി. പക്ഷെ പുറത്തെത്തിയ പാടെ ചുള്ളന്‍ നേരെ വണ്ടീയുടുത്ത്  ,  മെയിന്‍ റൊഡിലെ സ്പീഡ് ട്രാക്കിലോട്ട് നേരിട്ട് കയറി. “ സ്റ്റുപിഡ് , യൂ വാണ്ട് റ്റു കില്‍ മി ? “ എന്ന് അറബി ഗറ്ജിച്ചു. അതോടു  കൂടി ഓടിച്ചിരുന്നവന്‍ തന്റെ മിസ്റ്റേക് മനസ്സിലാക്കുകയും കൂളായി നേരെ രണ്ട് ട്രാക്ക് മാറി സ്ലോ ട്രാക്കിലേക്കു ഒരെടുക്കലായിരുന്നു. പുറകില്‍ വരികയായിരുന്ന ഒരു ഫുള്‍ലോഡ് പികപ് വാന്‍ “ ഓ , ജസ്റ്റ് മിസ്ഡ് “ എന്നും പറഞ്ഞ് തൊട്ടടുത്തുകൂടി പാഞ്ഞു പോയി .പേടിച്ചരണ്ട  രണ്ട് കിളികള്‍ ഒരുമിച്ച് എന്റെ നെഞ്ഞത്തു നിന്നും ചിറകടിച്ച് പറന്നു പോയീ. ആരും പറയാതെ തന്നെ വണ്ടീ ഓടിച്ചുരുന്നവന്‍ വേഗം അടുത്ത അവൈലബിള്‍  സ്പോട്ടില്‍  പാര്‍ക്ക് ചെയ്ത് ഡോറ് തുറന്ന് ചാടിയിറങ്ങി . മാന്യനായ ആ അറബി “ നെക്സ്റ്റ് “ എന്നു മാത്രം പറഞ്ഞു , തന്റെ ഫോണെടുത്ത്  ആരെയോ വിളിച്ചു. എന്റെ ഒരു കണക്കുകൂട്ടല്‍ പ്രകാരം ചുള്ളന്‍ കെട്ടിയോളെ വിളിച്ചു “ നീ ഇപ്പൊ വിധവയായേനെ “ എന്നു പറഞ്ഞതായിരിക്കാനാണ് സാധ്യത .അങനെ മൂന്നമത്തവന്‍ കയറി . വണ്ടീ എടുത്തു ,  അറബി പറഞ്ഞ പോലെ ട്രാക്കുകള്‍ മാറി, പെര്‍ഫെക്ട് !  കുറചു ദൂരം കഴിഞ്ഞപ്പോള്‍ ഒരു പാര്‍ക്കിങ്ങ് സ്പോ‍ട്ടില്‍ കിടക്കുന്ന ബി.എം.ഡബ്ല്യൂ വിന്റെ പുറകില്‍ പാര്‍ക്കു ചെയ്യാന്‍ പറഞ്ഞു .ആത്മവിശ്വസം കൂടിയതിനാലാവാം , വിചാരിചതിനും കൂടുതല്‍ സ്പീഡില്‍ ആയിരുന്നു ഗെഡി പാര്‍ക്കിങ്ങിലേക്കു കയറിയത് . എന്തോ കുരുത്തത്തിന് നമ്മുടെ അറബി ചുള്ളന്‍ അവന്റെ സൈഡിലെ ബ്രേക്കില്‍ ഒറ്റചവിട്ടായിരുന്നു...അല്ലെങ്കില്‍ ഞങ്ങളുടെ ‘സണ്ണി’ആ ‘ ബി.എം.ഡബ്ല്യൂവിന്റെ’ പുറകിലിടിച്ചു ‘രണ്ടും “ ഒന്നായേനെ “ ! അങ്ങനെ അവന്റെ കാര്യവും തിരുമാനമായി. അടുത്ത “ നെക്സ്റ്റ് “ ഞാനായിരുന്നു . ത്രിക്കൂരപ്പനേയും , മാതാ-പിതാ ശ്രീകളേയും , എന്റെ ഡ്രൈവിങ്ങ് മാഷായ - ഒരിക്കല്‍ ഞാന്‍ റൌണ്ട് എബൌട്ട് എടുക്കുന്നതു കണ്ടീട്ട്  “ മേരെ ചോട്ടെ ചോട്ടേ ബച്ചെ ഹൈ “ എന്ന് എന്നെ ഓര്‍മ്മിപ്പിച്ച സഹിദ് ഭായിയേയും , മനസ്സില്‍ ധ്യാനിചു ഞാന്‍ വണ്ടീയെടുത്തു....ഓകെ...വീണ്ടൂം പെര്‍ഫെക്ട് .! മൂന്നു നാല്‍ പ്രാവശ്യം അറബി പറഞ്ഞ പൊലെ ട്രാക്കുകള്‍ ഞാന്‍ പുഷ്പം പോലെ മാ‍ാറി...കാരണം എന്റെ ചാത്തന്മാര്‍ എനിക്കു അപ്പോല്‍ വണ്ടികള്‍ ഒന്നും വരാതെ റോഡ് ക്ലിയറാക്കിതന്നു. എനിക്കു ആത്മവിശ്വാസം കൂടി . അപ്പോഴാണു “ റൌണ്ടബൌട്ട് യൂ ടേണ്‍ “ എന്ന് അറബി പറഞ്ഞത് , എന്റെ ഡ്രൈവിങ്ങ് മാഷിന്റെ ഫേവരൈറ്റ് “ ഇനം. “ പടച്ചോനേ കാത്തോളീ “ എന്നും പറഞ്ഞു ഞാന്‍ വിജയകരമായി റൌന്ണ്ടബൌട്ട് പൂര്‍ത്തിയാക്കി. “ റൈറ്റ് പാര്‍ക്കിങ്ങ് “ എന്നും പറഞ്ഞ്  അറബി ‘ ഇനി അബദ്ധം പറ്റരുത് ‘ എന്നും മനസ്സില്‍ വിചാരിച്ച് ബ്രേകില്‍ കാല്‍ വച്ചു.പക്ഷെ , മുന്നില്‍ വേറെ വണ്ടീയൊന്നും ഇല്ലാത്തതിനാലും, സ്പേസ് ഇഷ്ടം പോലെ ഉണ്ടായിരുന്നതിനാലും ഞാന്‍ കൂളായി പാര്‍ക്കു ചെയ്തു . “ ഓകെ, ബേക് ടു യാര്‍ഡ് “ എന്നു അറബി പറഞ്ഞു...അങനെ വീണ്ടൂം ടെസ്റ്റ് യാര്‍ഡില്‍ എത്തി. അറബി തന്റെ  കയ്യിലെ ചാര്‍ട്ടില്‍ ഒരോരുത്തരുടേയും റിസള്‍ട്ട് എഴുതാന്‍ തുടങി. ശേഷം , വിതരണം ആരംഭിച്ചു...”  ഫെയില്‍ , ഫെയില്‍ ,ഫെയില്‍ ...ഗൂപ..കൂമാര്‍ ..യൂ പാസ് “ എന്നു പറഞ്ഞു അറബി. “യെസ്” ..അറ്റ് ലാസ്റ്റ് ഞാന്‍ പാസ്സായിരിക്കുന്നൂ...ഹൊ..എനിക്കു വയ്യാ!.
" വന്ദനം” സിനിമയില്‍ “ എന്തോ “ കണ്ട് ബോധം പോയി വീട്ടില്‍ നിന്നും ഇറങ്ങി റോഡ് ക്രോസ്സ് ചെയ്ത് പോകുന്ന മോഹന്‍ലാലിനെ പോലെ ഞാന്‍ അറബിയുടെ  കയ്യില്‍ നിന്നും “ PASS"  എന്നെഴുതിയ പേപ്പറുമായി വായും പൊളിച്ചു കാറില്‍ നിന്നും ഇറങ്ങി നടന്നു.!

Monday, November 16, 2009

ശ്രീരാമ ബസ്സ്....ചില ഓര്‍മ്മകള്‍ !

  ‘ സി.എം.എസ് ഹൈസ്കൂള്‍ ‘ - ത്രിശ്ശൂരിലെ  സ്വരാജ് റൌണ്ടില്‍ അംബാടി ഹോട്ടലിനു സമീപം ( ?!! ) സ്ഥിതി ചെയ്യുന്ന  പ്രശസ്തമായ വിദ്യാലയം.  ഇവിടെയാണ്  ഞാനെന്ന മിടുക്കന്‍ ( അതു പിന്നെ , എന്നെ പറ്റി  തന്നെ ആവുമ്പോള്‍....) പഠിച്ചിരുന്നത്  , അഥവാ  പഠിക്കാനെന്നും പറഞ്ഞു എന്നും രാവിലെ ഒരു വലിയ ചോറ്റു പാത്രവും , കുറച്ചു പുസ്തകങ്ങളുമായി 8 മണിയുടെ “ ശ്രീരാം “ ലിമിറ്റെഡ് സ്റ്റോപ് ഫാസ്റ്റ് പാസ്സഞറില്‍ പോയിരുന്നത് . ഫയര്‍ഫോഴ്സ് വണ്ടിയെപ്പോലെ ഫുള്‍ ചുവപ്പായിരുന്നു  നമ്മുടെ വണ്ടീയുടെ നിറം.   ബസ്സില്‍ കയറിയാല്‍ ഏറ്റവും പുറകില്‍ ചാരി നിര്‍ത്തി സ്ക്രൂ ചെയ്തു വച്ചിട്ടുള്ള തേഞ്ഞു തേഞ്ഞു പകിസ്താനിറൊട്ടി പൊലെയായ “ സ്റ്റെപ് നി” ടയറില്‍ പിടിച്ചാണു ഞാനടക്കമുള്ള ത്രിക്കൂരിന്റെ “ നാളത്തെ “ അഭിമാന താരങ്ങളുടെ നില്പ് . അതായതു ബസ്സുകളീല്‍ മുന്‍ഭാഗതുള്ള  സ്ത്രീ-പുരുഷ സെക്ഷനുകളെ വേര്‍തിരിക്കുന്ന ആ “ ഇന്‍ വിസിബിള്‍ “ ബോര്‍ഡറിനെ പറ്റി ഒരു അറിവും ഇല്ലതിരുന്ന കാലം.! പിന്നെ,  ഈ ബസ്സിന്റെ വേഗതയെപറ്റി പറയുകയാണെങ്കില്‍ ,  ഒല്ലൂര്‍ - ത്രിശ്ശൂര്‍ ഹൈവേയില്‍ വച്ചിട്ടുള്ള റഡാറുകള്‍ അടിക്കാതിരിക്കാന്‍ മണിക്കൂറില്‍ 30 കി.മി. ആയിരുന്നു ബസിന്റെ മാക്സിമം സ്പീഡ് !
ബസ്സിലെ പഴയ കേബിന്‍ ക്രൂസ് ഇവരൊക്കെയാണ് -
ഡ്രൈവര്‍ - ശ്രീ. രാമേട്ടന്‍  , ബസ്സു ഓടി തുടങ്ങിയ കാലം മുതല്‍ അതിന്റെ സാരഥി. ആളുടെ അഭിപ്രായത്തില്‍ ,  ഇത്രയും നല്ല കോന്‍ഫിഗറേഷനുള്ള ഒരു ബസ് ത്രിശ്ശൂര്‍ ജില്ലയില്‍തന്നെ ഇല്ല്യ!  ഭയങ്കര പിക് അപ് ആണ് ,  ചില സമയത്തു അവന്റെ ( ബസിന്റെ ) പോക്കു കണ്ടിട്ട് ആളു തന്നെ പേടിച്ചിട്ടുണ്ടത്രെ ! അതു ശെരിയാ, ആ വണ്ടിയുടെ അവസ്ഥ കണ്ടാല്‍ ആര്‍ക്കായാലും പേടി തോന്നും.
കണ്ടക്ടര്‍ - ശ്രീമാന്‍ മത്തായി , ആളു ആകെ ഇത്തിരി വലിപ്പമേ ഉള്ളുവെങ്കിലും ഭയങ്കര എനെര്‍ജെറ്റിക് ആണ് . ഫുള്‍ റ്റൈം ഡയലോഗുകളും വിട്ട് ബസിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ചുള്ളന്‍ ട്രിപ് അടിച്ചുകൊണ്ടേയിരിക്കും. ആളെ ഇടക്കു ചൂടാക്കാനായി തിരക്കിനിടയില്‍ പിന്നില്‍ നിന്നും “ ടോ മത്തായീ “ എന്നു പിള്ളെര്‍ വിളിച്ചു കൂവും. ഉടനടി ആള് ബസിന്റെ ഏതു സെക്ഷനിലായാലും  നല്ല മുട്ടന്‍ തെറികള്‍ വിളിചു പറഞ്ഞു പിള്ളെരോട് ചൂടാവും.
കിളി + ടിക്കറ്റ് ചെക്കര്‍ - ഇങ്ങേരുടെ ശെരിക്കുമുള്ള പേര്‍ എനിക്കിന്നും അഞ്ജാതമാണ് .പക്ഷെ , എല്ലാരും  “ ഷാരടിമാന്‍ “ എന്നാണ്  ആളെ വിളിക്കറുള്ളത് .ഞങ്ങളുടെ റൂട്ടില്‍ പ്രൈവറ്റ് ബസിലെ ആദ്യത്തെ ചെക്കര്‍ എന്ന റിക്കാര്‍ഡ് ആളുടെ പേരിലാണ് .  ഷാരടിമാന്‍ ഒരു മിണ്ടാപ്രാണിയും , നിരുപദ്രവകാരിയുമാണ്.
പക്ഷെ ചെക്കിങ്ങിനിടക്കു ചുള്ളനും നമ്മടെ മത്തായേട്ടനുമായി ചില്ലറ ഇഷ്യൂസ് ഉണ്ടാവറുണ്ടെങ്കിലും , സാധാരണ നിലക്കു അവര്‍ സചിനേയും സേവാഗിനേയും പോലെ നല്ല ജോഡികളായിരുന്നു.

പക്ഷെ എന്തൊക്കെയായലും , ശ്രീരാമിലെ ‘ യാത്ര സേഫായിട്ടയിരുന്നു എല്ലാരും അംഗീകരിച്ചത്. ഒരിക്കല്‍ ത്രിക്കൂര്‍ - കോനിക്കര പാലം വളവില്‍ വച്ച് സ്റ്റിയറിങ്ങ് വലത്തോട്ട് ഫുള്‍ ഒടിച്ച്  ശെഷം തിരിച്ചൊടിക്കന്‍ പൈലറ്റ് മറന്നു പോവുകയും , തുടര്‍ന്നു വണ്ടി അതിന്റെ സ്വന്തം ഇഷ്ടപ്രകാരം അടുത്ത പാടത്തേക്ക്  കൂളായി ഇറങ്ങി പോവുകയും ചെയ്ത സംഭവം ഒഴിച്ച് .!
അങ്ങനെയുള്ള നമ്മുടെ ബസ് ,  വഴിയില്‍ കാണുന്ന എല്ലാ സ്റ്റോപ്പുകളിലും , കൂടാതെ 4 ആളുകള്‍ കൂടി നില്‍ക്കുന്നിടത്തെല്ലം നിര്‍ത്തി - അതിനി കല്ല്യാണ വീടായാലും മരണവീടായാലും ആളുണ്ടോയെന്നെല്ലാം
തിരക്കി  ,  ത്രിശ്ശൂരിലെക്കു 10 കി.മി. ദൂരം വെറും 1 മണിക്കൂറു  കൊണ്ട്  ഞങ്ങള്‍ എത്തി ചേരുമായിരുന്നു.
ആമ്പല്ലൂര്‍ ഭാഗത്ത് നിന്നും വരുന്ന ബസ്സുകളിലെ നമ്മുടെ സ്കൂളിലെ തന്നെ ഉള്ള ഗെഡികളുമാ‍ായുള്ള മത്സരം ആയിരുന്നു ആ‍ യാത്രകളിലെ മറ്റൊരു രസകരമായ കാര്യം. ഏതു ബസ് ആദ്യം ത്രിശ്ശൂര്‍ റൌണ്ടില്‍ കടക്കുന്നു എന്നതായിരുന്നു, മത്സര ഇനം.പക്ഷെ , സ്വാഭാവികമായും , നമ്മടെ ബസ്സ് തന്നെയായിരുന്നു ഏറ്റവും അവസാനമായി ഫിനീഷിങ് പോയന്റില്‍ എത്താറുള്ളത് . ബസിനെ ഓവര്‍ടേക് ചെയ്തു പോകുന്ന ഓടോറിക്ഷകളേയും , കൈനെറ്റിക് ഹോണ്ടകളേയും  നോക്കി ഞാന്‍ നെടുവീര്‍പ്പെടുമായിരുന്നു.  അങ്ങനെ , അവസാനം  ” വടക്കന്‍ വീരഗാഥ’യിലെ മമ്മൂട്ടിയെ പോലെ  തോല്‍ വികള്‍ ഏറ്റു വാങ്ങിക്കൊണ്ട് ഞങ്ങള്‍ സ്കൂളിലെത്തും.
 
ഒരു കാലത്തു നോര്‍മല്‍ സര്‍വീസുകള്‍ക്കു പുറമെ ചില സ്പെഷല്‍ ഓട്ടങ്ങള്‍ക്കും ‘ശ്രീരാമ ‘ പോയിരുന്നു. അതായത് കല്യണം , പാര്‍ട്ടി സമ്മേളനം , തുടങ്ങിയ കാര്യങ്ങള്‍ക്കു ഈ ബസ് രാശിയുള്ളതാണെന്നു ഒരു വിശ്വസവും ത്രിക്കൂരുകാര്‍ക്ക് ഉണ്ടായിരുന്നു. കല്ല്യാണ സീസണില്‍ , ഗുരുവായൂര്‍ അമ്പലം പോലെ ബിസി ഷെഡ്യൂളായിരിക്കും നമ്മുടെ ബസ്സിന്റേത് .
കൂടാതെ ബസ്സിന്റെ മുന്‍ വശത്തു നില്‍ക്കുന്ന ചേച്ചിമാരും , പുറകിലായി ഒരു സേഫെ ഡിസ്റ്റന്‍സില്‍ അവരുടെ നോട്ടത്തിന്റെ  കവറേജ് ഏരിയാക്കുള്ളില്‍ നിന്ന്  ഞങ്ങളുടെ സീനിയര്‍ ചെട്ടന്മാരും   “ ബ്ലൂ ടൂത്ത് “ സിസ്റ്റം വഴിയുള്ള പ്രണയങ്ങള്‍ ആരംഭിച്ചതും ഇതിനകത്തു തന്നെ. 
വര്‍ഷങ്ങള്‍ക്കു ശെഷം , ഞങ്ങളുടെ ബസിനും മാറ്റങ്ങള്‍ സംഭവിചു..പെയിന്റ്ങ് കളര്‍ഫുള്ളായി , യാത്രക്കരുടെഎന്റെര്‍റ്റൈന്മെന്റിനു വേണ്ടീ  സി.ഡി. പ്ലേയര്‍ സ്ഥാപിചു,മക്സിമം സ്പീഡ് ലിമിറ്റ് 40 ആക്കി ഉയര്‍ത്തി.എല്ലാം നല്ലതിന്‍.!
അങ്ങനെ ദശാബ്ദങ്ങള്‍ക്കു ശെഷവും , ഇന്നും  ത്രിക്കൂരിന്റെ ഗ്രാമവീഥികളെ പുളകമണിയിച്ചു കൊണ്ട് , രാവിലെ 8 മണിക്കു അമ്പലനട ബസ്സ്റ്റോ‍ാപ്പിലെത്തുന്നു...നമ്മുടെ സ്വന്തം ശ്രീരാമ ! പക്ഷെ  , ഞാന്‍ എന്റെ യാത്ര മാറ്റി....ബസ്സില്‍ നിന്നും ,  15 പേരെയൊക്കെ പുഷ്പം പോലെ വലിക്കുന്ന, ദുബായിയുടെ ലക്ഷ്വറി വണ്ടിയായ “ ടൊയൊട്ടാ ഹയാസി’ലേക്ക് .പക്ഷെ , അതിന്റെ “ സ്റ്റെപ് നി ടയര്‍ “ താ‍ഴെയാ !

Sunday, November 15, 2009

ഒളിമ്പ്യയിലെ ആശാന്‍ !!

ഒരു “ ജിമ്മന്‍ “ അഥവാ ഒരു “ കട്ട” ആവുക എന്നതു എന്റെ ഒരു ജീവിതാഭിലാഷമായിരുന്നു. ഇന്നും അങ്ങനെ തന്നെ .. ! ‘ പക്ഷേ ,എന്റെ കഷ്ട കാലത്തിനു ത്രിക്കൂരില്‍ ഒരു “ ജിമ്മ്നേഷ്യം “ പോലും ഇല്ലായിരുന്നു.പിന്നെ അടുത്തു എന്നു പറയാനയിട്ടു ഒരു ജിം ഉണ്ടായിരുന്നത് 2 കി.മി. അകലെയുള്ള “ ഒളിമ്പ്യ “ ജിം ആയിരുന്നു. പക്ഷേ , അണ്‍ഫോര്‍ചുണേറ്റ് ലി , വീട്ടുകാര്‍ സമ്മതിക്കണില്ല്യാ.ഇപ്പോല്‍ തന്നെ നിന്നെ തീറ്റിപ്പോറ്റാന്‍ ബുദ്ധിമുട്ടാണെന്നും , ഇനി ‘ ജിമ്മെടുക്കാന്‍ ‘ കൂടി പോയാല്‍ , നിന്നെ സഹിക്കന്‍ പറ്റാതാവുമെന്നു പറഞ്ഞു എന്നിലെ മാംസപേശികളെ തളര്‍ത്തിക്കളഞ്ഞു .പിന്നീട് ഒരു പാടു ഫൈറ്റിങിനു ശെഷം , അവസാനം പെര്‍മിഷനായി.

അങനെ ഞാനും ‘ ഒളിമ്പ്യായില്‍ ‍‘ എത്തി. ആദ്യമായിട്ടയിരുന്നു ഞാന്‍ ഒരു ജിം നേരിട്ടു കാണുന്നതു . ആദ്യമായി ദുബായിയില്‍  വന്നിട്ട്  ‘ഷൈക് സായിദ്  റോഡിലോ , ഡാന്‍സ് ബാറിലോ ‘കയറുന്ന ഒരു മലബാറിയെ പോലെ ഞാന്‍ ജിമ്മിലെ കാഴ്ചകള്‍ കണ്ടൂ വായും പൊളിച്ചു നോക്കി നിന്നു!. ഓള്രെഡി കട്ടകളായ കുറെ ചുള്ളന്മാര്‍ പല പൊസിഷനുകളില്‍ വെയിറ്റുകള്‍ എടുത്തടിക്കുന്നു. ‘ഹമ്മറിന്റേയും ‘ ‘ ലാന്റ്ക്രൂയിസറിന്റേയും ഇടയില്‍ പാര്‍ക്ക് ചെയ്ത ‘ടൊയോട എക്കോ’യെ പോലെ ഞാന്‍ അവിടെ അന്തം വിട്ടു നിന്നു.  ഞാനൊഴിച്ചു ഈ നാട്ടിലെ എല്ലവന്മാരും കട്ടകളണോ എന്നു ഞാന്‍ സംശയിച്ചു. ജോഷി എന്ന ഒരു കട്ടയാണു അവിടുത്തെ ആശാന്‍ , ചെന്ന് ആളുടെ കാല്‍ തൊട്ടു വന്ദിചു ദക്ഷിണ വച്ചു.. ജൊഷിയേട്ടന്‍ എന്നാണു എല്ലാരും അദ്ദെഹത്തെ വിളിക്കുന്നതു. ഞാന്‍ ആളോട് ചോദിചു , “ ജോഷിയേട്ടാ , ഒരു നല്ല കട്ടയാവാന്‍ ഏകദേശം എത്ര ദിവസം എടുക്കും ? , അല്ലാ, നാട്ടില്‍ പോയി പറയാനാണെയ് , എല്ലാരും കാത്തിരിക്ക്യാണു“!” .  ' തിളക്കം “ സിനിമയില്‍ കവ്യമാധവന്റെ ബോഡി ഷേപിലുള്ള എന്നെ ഒന്നു അടിമുടി നോക്കിയിട്ടു ജൊഷിയേട്ടന്‍ പറഞ്ഞു , “ ഉമ്ം ..നീ ഉടനെ തന്നെ കട്ടയാകും...ആകുമ്പോള്‍ ഞാന്‍ പറയാം “ . എന്താണാവോ ആള്‍ ഉദ്ദേശിചത് ? 
അങ്ങനെ ഞാനും ഇരുമ്പു പൊക്കാന്‍ തുടങി. പക്ഷെ സങ്ങതി നമ്മള്‍ വിചാരിക്കും പോലെ സിമ്പിള്‍ അല്ല .ഇരുമ്പു പൊക്കല്‍ ,തുടക്കം വല്യ പാടായിരുന്നു. ഡംബെത്സും , ഇരുമ്പ് റാഡുകളുമായി ബലം പിടിച്ചു പിടിചു , പതിയെ പതിയെ ഞാനും ഇവയെ സ്നേഹിക്കാന്‍ തുടങ്ങി. വൈകീട്ടത്തെ ഈ അഭ്യാസം കഴിഞ്ഞ് വീട്ടില്‍ ചെന്നു അവൈലബിളായിട്ടുള്ള എല്ലാം തിന്ന്തീര്‍ത്ത് ഒരു ഉറക്കമാണ് . ഹോ...ആ ഉറക്കത്തിന്റെ ഒരു സുഖം !!!

എന്റെ നാട്ടില്‍ നിന്നും വേറേയും ‘കട്ട ദാഹികള്‍ “ ഒളിമ്പ്യയില്‍ വന്നിരുന്നു. ഷാബിന്‍ , മണികണ്ഠന്‍ , നിഷാദ് , ജിതു എന്നിവരായിരുന്നു ഇവരില്‍ പ്രമുഖര്‍ .അങ്ങനെ ഞങ്ങള്‍ അവിടെ കട്ടകളുടെ ഒരു ടീമായി., ജോഷിയേട്ടനു തലവേദനയും! പക്ഷെ ആളൊരു നല്ല മനുഷ്യനായിരുന്നു, ഞങ്ങളെ വല്ല്യ കാര്യമായിരുന്നു.. ജോഷിയേട്ടന്റെ ട്രൈനിങില്‍ ഞങ്ങള്‍ ഇമ്പ്രൂവ് ചെയ്യാന്‍ തുടങ്ങി. 

മാസങ്ങള്‍ കടന്നു പോയീ. അല്‍ഭുതമെന്നു പറയട്ടെ , എന്റെ ബോഡിയിലും മാറ്റങ്ങള്‍ കണ്ടൂ തുടങി ( ശെരിക്കും!) .
പഴയ ചേട്ടന്മാര്‍ പോയതോടെ പിന്നെ ഞങ്ങളുടെ ടീമായി അവിടുത്തെ സീനിയേഴ്സ്. ഞ്ങ്ങളുടെ ടൈമില്‍  പുതുതായി വരുന്ന പിള്ളേരെ വാം അപ് പഠിപ്പിക്കാനും , നിയന്തിക്കാനും ഉള്ള  ഭാരിച്ച ചുമതല ജോഷിയേട്ടന്‍  ഞങ്ങള്‍ക്കു തന്നു. അതോടെ ആവശ്യമുള്ളിടത്തും , ഇല്ലത്തിടത്തും ഞങ്ങള്‍ ജൂനിയെഴ്സിനെ കേറി ഭരിക്കാന്‍ തുടങ്ങി.


വൈകീട്ടൂ നാലരയോടെ കോളേജ് വിട്ടു വന്ന് ഞാനായിരിക്കും ജിം തുറക്കുന്നത് . അടുതത ചായക്കടയില്‍ ജോഷിയേട്ടന്‍ താക്കോല്‍ എല്‍പ്പിച്ചു പോയിട്ടുണ്ടാകും.അവിടെ നിന്നും താക്കോല്‍ എടുത്ത് ശേഷം , അമ്പലത്തിലെ ശ്രീകോവില്‍ തുറക്കും പോലെ ഭക്തിയോടെ ഞാ‍ന്‍ ഡോറ് തുറക്കും.എന്നിട്ട് സി.ഡി. പ്ലേയറില്‍ പുതിയ കിടിലന്‍ തമിഴ് പാട്ടുകള്‍ ഇടും , എന്നിട്ടു ജോഷിയേട്ടന്റെ കസേരയില്‍ കയറിയിരുന്ന്  കുരച്ചു നേരം മുന്‍പിലുള്ള ബസ് സ്റ്റോപ്പിലേക്കു നോക്കിയിരിക്കും . രാവിലെ കോളെജില്‍ പോയ കുട്ടികള്‍ എല്ലാരും സമയത്തിനു തന്നെ പതിവു ബസ്സുകളില്‍ തിരിച്ചെത്തിയെന്നു ഉറപ്പു വരുത്തും. അപ്പോഴേക്കും നമ്മുടെ ടീം എത്തും. പിന്നെ സീരിയസായുള്ള എക്സര്‍സൈസുകള്‍ മാത്രം. ആഗസ്റ്റ് 15 ആണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം  ക്ലബിന്റെ പ്രധാന ദിവസം.കാരണം അന്നു എല്ലാ മെംബര്‍മാര്‍ക്കും ജൊഷിയേട്ടന്റെ വക നോണ് വെജ് ട്രീറ്റ് ഉണ്ട്. ക്ലബ്ബിന്റെ മുന്നില്‍ കൊടി ഉയര്‍ത്തല്‍ ചടങ്ങും ഉണ്ടാകും. അതിനു ശെഷം ,  കുര്‍ബാന കഴിഞ്ഞ് ‘മരത്താക്കര പള്ളി ‘വിടുന്ന സമയം നോക്കി ഞങ്ങള്‍ മുട്ടായി വിതരണത്തിനും ഇറങ്ങും...അല്ലാ , സ്വതന്ത്ര്യദിനമല്ലെ ?!!  മാക്സിമം എയര്‍ പിടിച്ച് ടൈറ്റ് ബനിയനുമിട്ടാണ്  ഞങ്ങളുടെ ഈ പ്രകടനം.ഈ ചടങ്ങ് ഇപ്പോഴും ഉണ്ടാകുമോ ആവോ ?

ജൂനിയെഴ്സിനു വേണ്ടീ ചിലപ്പോള്‍ ഞങ്ങള്‍ ജിമ്മില്‍ വിവിധ തരം വൈയ്റ്റടികളെ കുറിച്ച്  ഡെമോണ്‍സ്റ്റ്രഷനുകള്‍ നടത്താറുണ്ട് , ജോഷിയെട്ടന്‍ അറിയാതെ! ..പക്ഷെ ഒരിക്കല്‍ ഈ പരിപടി , എന്റെ മാനം കളഞ്ഞു.ശാസ്ത്രീയമായി എങിനെ കാലിലെ മാസപേശികള്‍ വലുതാക്കാം എന്നതിന്റെ ക്ലാസ് അന്നു ഞാനായിരുന്നു എടുത്തിരുന്നത് . എനിക്കു നല്ല ആത്മവിശ്വാസം ഉള്ള ഒരു ഇനമായിരുന്നു ....അതു വരെ ! “ സ്കോട്ടിങ്ങ് “  എന്നണ് ഈ ഇനത്തിന്റെ പേര് .  നല്ല കനമുള്ള ഇരുമ്പ് റാഡാണ്  ഇതിനു ഉപയോഗിക്കണത് . റാഡിന്റെ രണ്ടൂ വശത്തും വേയ്റ്റ്  ഡിസ്കുകള്‍ ഇട്ട ശെഷം , ഷോല്‍ഡെറില്‍ വെച്ച്  കൈകള്‍ ഷോല്‍ഡെര്‍ ലെവലില്‍ റാഡ് സപ്പോര്‍ട്ട് ചെയ്ത് ഇരുന്നെഴുന്നെല്‍ക്കണം. പതിവിലും കുറച്ചു കൂടുതല്‍ വെയ്റ്റ് ഞാന്‍ എന്തിനാണാവൊ അന്ന് ഇട്ടത് ?! റാഡ് ഷോള്‍ഡറില്‍ വച്ച് ഇരുന്നതേ എനിക്കോര്‍മയുള്ളു.., പിന്നെ ഡിസ്കുകള്‍ താഴെ വീഴുന്ന ശബ്ദം കേട്ടൂ . നടുവേദനയുമായി എഴുന്നേറ്റപ്പോള്‍ ഷോള്‍ഡെറില്‍ റാഡ് മാത്രമായി കുരിശില്‍ ക്രൂശിക്കപ്പെട്ട യെശു ക്രിസ്തിവിന്റെ പൊസിഷനില്‍ ആയിരുന്നു ഞാന്‍ . കണ്ടൂ നിന്നവരുടെ റിപ്പോര്‍ട്ട്  പ്രകാരം , ആദ്യം വയിറ്റ്  ബാ‍ലന്‍സ് പോയി ഒരു സൈഡിലെ  ഡിസ്കുകള്‍ എല്ലാം താഴെ വീഴുകയും , തുടര്‍ന്ന് മറ്റേ സൈഡിലേക്കു റാഡ് ചരിഞ്ഞ് ആ സൈഡിലേയും ഡിസ്കുകള്‍ താഴെ വീണു.  എല്ലാരും ഓടികൂടി . “ എയ് , ഒന്നും പറ്റിയിട്ടില്ല്യ !” എന്നും പറഞ്ഞു ഞാന്‍ പതുക്കെ റിലാക്സ്ഡ് ആകാന്‍ ശ്രമിച്ചു. പക്ഷെ നടു വേദന കാരണം നേരെ നില്‍ക്കാന്‍ പറ്റണില്ല. അപ്പോഴെക്കും ജോഷിയേട്ടന്‍ ഓടി വന്നു , “ പറ്റാത്ത പണിക്കു എന്തിനാടാ പോണെ ?” എന്ന് എന്നൊടും , “ നീയൊക്കെ എവിടെ നോക്കി നില്‍കാര്‍ന്നൂ‍ടാ ?“ എന്നു സപ്പൊര്‍ട്ടു ചെയ്യാനെന്നും പറഞ്ഞു നില്‍ക്കുന്നവന്മാരോടും ചൂടായി. നല്ല ഉഗ്രന്‍ തെറികളോടു കൂടിയ ഉപദേശം എല്ലാര്‍ക്കും ജോഷിയേട്ടന്റെ കയ്യില്‍ നിന്നും കിട്ടി. അതിനു ശെഷം , കാലിലെ മാംസപെശികള്‍ക്കു ഉള്ള വലിപ്പം തന്നെ മതി എന്നു ഞാന്‍ തിരുമാനിച്ചു. പക്ഷെ , ആ നടുവേദന എന്നെ ദിവസങ്ങളോളം പിന്തുടര്‍ന്നു. ഈ സംഭവത്തിനു ശെഷം , ജൂനിയെഴ്സിന് ക്ലാസെടുത്ത് ആളാകുന്ന പരിപാടിയും ഞാന്‍ നിര്‍ത്തി. അത്  ജോഷിയേട്ടന്‍ പറഞ്ഞിട്ടൊന്നുമല്ലാ..വെറുതെ !!!

Dedicated to :
Olympia Health Club
PO Marathakara , Ollur
Thrissur.
Instructor : Joshi

Saturday, November 14, 2009

യദുക്രിഷ്ണന്‍ !!

ജനുവരി - ഫെബ്രുവരി മാസങളിലാണു ലോകപ്രശസ്തമായ ത്രിക്കൂര്‍ മഹാദേവ ക്ഷേത്രൊത്സവം . എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഗംഭീര പരിപാടികളാണു ഉത്സവത്തിനു ഉണ്ടാവുക.പാഞ്ചാരി മേളം, പഞ്ചവാദ്യം,തായമ്പക , പിന്നെ കുറെ സ്റ്റേജ് പരിപാടികളും ചെര്‍ന്നതാണു ഉത്സവം പേക്കേജ്. ത്രിക്കൂരിലെ സ്ത്രീജനങ്ങള്‍ ടി.വി. സീരിയലുകള്‍ ഉപേക്ഷിച്ച്  പടിക്കു പുറത്തിറങ്ങുന്ന ഒരു വര്‍ഷത്തിലെ 8 ദിവസങ്ങള്‍ .
പ്രായഭേദമനുസരിച്ചും , ഉദ്ദേശശുധി അനുസരിച്ചും , ഞങ്ങളുടെ ഉത്സവപറമ്പിലെ ജനവിഭാഗങ്ങളെ താഴെക്കണും വിധം തിരിക്കാം...
കുട്ടികള്‍  - അമ്പലപറമ്പില്‍ ഒളിചു കളിക്കുക, ബലൂണുകളും പൊക്കിപ്പിടിച്ച് ഓടി നടക്കുക, കത്തിച്ചു വച്ച ചിരാതുകള്‍ ചവിട്ടിപ്പൊട്ടിക്കുക, സ്റ്റേജിന്റെ കര്‍ട്ടന്‍ പൊക്കി നോക്കുക തുടങ്ങിയ കുരുത്തക്കെടുകള്‍ കാണിക്കുയാണു ഇവരുടെ മെയിന്‍ പരിപാടി .
യുവരക്തങ്ങള്‍ ( ആണ്‍ വിഭാഗം ) - ജിമ്മില്‍ പോകുന്നവര്‍ക്ക് ബോഡി ഷോ നടത്താനുള്ള സുവര്‍ണ്ണാവസരം , നാട്ടിലെ  അപ്കമിങ് സുന്ദരിക്കുട്ടികളെ കണ്ടെത്തുക , പരസ്പരം മെസ്സേജുകള്‍ നല്‍കി പെമ്പിള്ളേരുടെ ഡാറ്റബേസ്  അപ്ഡേറ്റ് ചെയ്യുക  എന്നിവയ്ക്കുള്ള എറ്റവും നല്ല സമയം..മദ്യപാനം സ്റ്റാര്‍ട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സീനിയെര്‍സിനൊപ്പം ഹരിശ്രീ കുറിക്കനുള്ള അവസരവും ഇതു തന്നെ.
യുവരക്തങ്ങള്‍ ( പെണ്‍ വിഭാഗം ) - ‘എനിക്കു കല്യാണപ്രായമായിക്കൊണ്ടിരിക്കുന്നു ‘ എന്നു നാട്ടുകാരെയും വീട്ടുകാരേയും അറിയിക്കനുള്ള ചാന്‍സാണിത്. പിന്നെ കൂട്ടം കൂടി നിന്നു ഓരൊരുത്തര്‍ക്കും ഓരൊ നൊട്ടം വീതം നല്‍കി നാട്ടിലെ ആമ്പിള്ളേരെ മൊത്തം കണ്‍ഫൂഷനിലാക്കുക , നാട്ടിലെ കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളേരുടെ റാങ്കിങില്‍ ( ഈ റാങ്കിങ് ഉണ്ടാക്കുന്നത് നട്ടീലെ വേറെ ഒരു പണിയുമുല്ല്യാത്ത ചുള്ളന്മരുടെ പണിയാണ്‍ ) സ്വന്തം പൊസിഷന്‍ മെച്ചപ്പെടുത്തുക എന്നതും ഇവരുടെ ഉദ്ദേശങളില്‍ പെടും.
സീനിയെഴ്സ് ( ആണുങ്ങള്‍ ) -  ഉത്സവതിന്റെ പേരും പറഞ്ഞ്  അമ്പലതിനടുത്തുള്ള വാട്ടെര്‍ ടാങ്കിനു മുകളിലിരുന്ന്  ബ്രാന്റ്  ഭേദമില്ലതെയുള്ള കള്ളുകുടി , അതു തന്നെ റോള്‍!
സീനിയെഴ്സ് ( പെണ്‍ വിഭാഗം ) - വല്ലവന്റേയും വീട്ടിലെ കുറ്റവും കുറവും ഡിസ്കസ് ചെയ്യുക, അതിനു സൊലൂഷന്‍ കണ്ടു പിടിക്കുക എന്നതാണു പ്രധാന ഉദ്ദെശം .പക്ഷെ ഇവര്‍ക്കു സ്വന്തം വീട്ടിലെ കാര്യങ്ങള്‍ ‘ കല്ലിവല്ലി ‘ ആണ്.
 മോസ്റ്റ് സീനിയര്‍ സിറ്റിസണ്‍സ്  - “ അടുത്ത ഉത്സവത്തിനു ഉണ്ടാ‍ായില്ലെങ്കിലോ ? “  എന്ന റ്റെന്‍ഷനില്‍ എല്ലാം കണ്ടൂ ത്രിപ്തിയടയുന്നവര്‍ .

അങ്ങനെയുള്ള ഒരു ഉത്സവ കാലത്താണ് ഈ കുഞ്ഞ്യ സംഭവം ഉണ്ടാകുന്നത് . മേല്പറഞ്ഞ ലീസ്റ്റില്‍ രണ്ടാം വിഭാഗത്തില്‍ പെടുന്ന ഞാനും , എന്റെ കൂട്ടുകാരായ നിഷാദ്,കണ്ണന്‍ ‍,ജിതു,കുമാര്‍ എന്നീ  മാന്യന്മാരുടെ ടീം ( അതേന്നയ് ) അമ്പലപറമ്പില്‍ ഉത്തരവാദിത്ത ബോധത്തോടെ നില്‍ക്കുകയായിരുന്നു.അന്നു ‘ ആറാട്ടു “ ദിവസമായിരുന്നു. 5 ഗജവീരന്മാര്‍ നിരന്നു നില്‍ക്കുന്നു , എയ് ഞങ്ങളല്ല , എഴുന്നള്ളിച്ചു നില്‍ക്കുന്ന ഒറിജിനല്‍ ആനകള്‍ തന്നെ . ഉത്സവത്തിന്റെ ലാസ്റ്റ് ഡെ ആയതു കൊണ്ടൂ ഞങ്ങള്‍ അവസാന വട്ട കണക്കെടുപ്പിലായിരുന്നു....പെമ്പിള്ളേരുടെ...അല്ലാണ്ടൂ പിന്നെ ? അപ്പോഴാണു കമ്മിറ്റിക്കരരനും, ചെണ്ടക്കരനുമായ മോഹനേട്ടന്‍ ഓടി വന്നതു . “ ടാ ഗോപാ , നിഷാദേ , ഒരാനപ്പുറത്തു കേറാന്‍ ആളില്ലെടാ , ആകെ മോശമാകും . നിങ്ങള്‍ക്കു കേറാന്‍ പറ്റോ ? “ . ഞാനും നിഷാദും പരസ്പരം നോക്കി “ നോ” എന്നു പറ്ഞ്ഞു. പക്ഷെ പിന്നെയും അങേരു പറഞ്ഞു നിര്‍ബന്ധിച്ചപ്പൊള്‍ , “ ഉം. ..ശെരിയെന്നാ !” എന്നും പറഞ്ഞ് ആനപ്പുറതു കയറാന്‍  ഞങ്ങള്‍തയ്യറായി. അടുത്ത് ചെന്ന് ആനയുടെ കഴുത്തിലെ നമ്പര്‍ പ്ലേറ്റില്‍ പേരു നോക്കി - “ യദുക്രിഷ്ണന്‍ “ . “ ആഹാ, നല്ല പേരു, “ ഞാന്‍ നിഷാദിനോടു പറഞ്ഞു. എവിടെയോ കേട്ടിട്ടുള്ള പോലെ !
അങിനെ ആനപ്പുറതു വലിഞ്ഞു കയറി , ഞാന്‍ കുടയും പിടിചു മുന്നില്‍ തന്നെ ഇരുന്നു.നിഷാ‍ദ് എന്റെ പുറകില്‍ വെണ്‍ചാമരവും , വേറൊരുത്തന്‍ ആലവട്ടവുമായി ഇരുന്നു.ഞങ്ങളാ‍ണെങ്കില്‍ ജീവിതത്തില്‍ ആദ്യമയാണു ആനപ്പുറതു കേറണത് , ഫുള്‍ റ്റെന്‍ഷന്‍ ! കുട എങിനെ പിടിച്ചിട്ടും നേരെ നില്‍ക്കണില്ല്യ. ‘ അതു നേരെ തന്നെയാട ഡേഷെ, നിനക്കു പേടി കൊണ്ട്  തോന്നണതാ “ എന്നു നിഷാദ് പറഞ്ഞപ്പോളാണ് ഒരു സമാധാനമായത് . ആനയാണെങ്കില്‍ ഇപ്പൊ സ്റ്റെപ് ഔട്ട് ചെയ്തു സിക്സറടിക്കും എന്ന റോളിലാണ് നില്‍ക്കണത്.അച്ചടക്കമില്ല്യത്ത ജന്തു ! പക്ഷെ , മുകളില്‍ നിന്നുള്ള വ്യു രസകരം ആയിരുന്നു. സങ്ങതികളെല്ലാം ക്ലിയര്‍ .അമ്പലപറമ്പു മുഴുവന്‍ ഞങ്ങള്‍ സ്കാന്‍ ചെയ്തു കൊണ്ടിരുന്നു . എന്നാല്‍ നാട്ടുകാര്‍ “ ഇവന്മാറ്ക്കിതെന്തിന്റെ കേടാ ? “ എന്ന പോലെ ആനയേയും ഞങ്ങളേയും നോക്കുന്നുണ്ടായിരുന്നു. .
സമയം കടന്നു പോയീ.എന്തായലും അങിനെ ഞ്ങ്ങള്‍ വിജയകരമായീ ആനപ്പുറതു നിന്നും തിരിച്ചിറങ്ങി .
അപ്പോളാണ്  അനിലേട്ടന്‍ ഞങ്ങളുടെ അടുത്തു വന്നത് .’ എടാ , നിനക്കൊക്കെ വല്ല പ്രന്തും ഉണ്ടാ ആ ആനേടെ  പുറത്തു തന്നെ കയറാന്‍ ? കഴിഞ്ഞ ആഴ്ച ചേര്‍പ്പില്‍ വചു രണ്ടൂ പേരെ ചവിട്ടി കൂട്ടിയ ആനയാടാ അതു “ എന്ന് ആള് ചോദിച്ചു. ഇതു കേട്ടു ഞാനും നിഷാദും ‘കിലുക്കം’ സിനിമയില്‍ ഇന്നസെന്റിനെ പോലെ “ എന്താ പറഞ്ഞെ ?” എന്നു പരസ്പരം ചോദിചു. -- “ ആളുകളുടെ നോട്ടം,ആനയുടെ ആടിയുള്ള നില്‍പ്പ് , പത്രത്തില്‍ കണ്ടു മറന്ന ആനയുടെ പേരും പടവും..” എല്ലാം ഞങ്ങള്‍ക്കു ക്ലിയര്‍ ആയി !  ഞങ്ങള്‍ കുറെ നേരം മോഹനേട്ടനെ അന്വേഷിചു നടന്നെങ്കിലും കണ്ടു കിട്ടിയില്ല...വെറുതെ ആളെ ഒന്നു കാണാന്‍ , വേറെ ഒന്നിനുമല്ല..!

“ ഓം  ഗണപതയെ നമഹ ! “

ആനക്കൊരു ശങ്ക !

ഞങളുറ്റെ നാട്ടിലെ ഏറ്റവും പുരാതനവും മഹനീയവുമായ ഒരു ഹൊട്ടലാണു “ ക്രിഷ്ണ കഫ്ടെരിയ ”. ഫിലിപ്പിനോസിനു ‘പിസാ ഹട്ട് “ പൊലെയും , ദുഫായിലെ മലബാറികള്‍ക്കു “ KFC " പോലെയും ആയിരുന്നു ഒരു കാലത്തു ത്രിക്കുര്‍കര്‍ക്കു ഈ ഫുഡ് സെന്റര്‍ . പക്ഷെ ദൌര്‍ഭാഗ്യമെന്നു പറയട്ടെ , ഈ “ പുരാതനം “ എന്ന സങതി ഇതിന്റെ പ്രൊപ്രൈറ്റര്‍ മി.ക്രിഷ്ണന്‍  അവിടത്തെ ഫുഡ് ഐറ്റെംസിലും കാണിചിരുന്നു .അതായതു അവിടെ സ്രിഷ്ടിക്കപ്പെട്ടീരുന്ന പലഹാരങള്‍ക്കും ഈ “പഴമയുടെ  പുതുമ “ ഉണ്ടായിരുന്നു. തലേ ദിവസത്തെ പല സങതികളും പിറ്റെ ദിവസം , ലലെട്ടന്‍ പറയും പോലെ “ പല ഷേപ്പില്‍ , പല ഭാവത്തില്‍ , പിടക്കണ  “  വെറൈറ്റി ഐറ്റെംസായി  ഇന്റ്രൊഡ്യൂസ്  ചെയ്യപ്പെടുമായിരുന്നു. ദോഷം പറയരുതല്ലോ , നട്ടുകാര്‍ ഇതിനോടു യൂസ്ഡ്  ആ‍ാവുകയും , ഏതു പ്രശ്നത്തേയും നെരിടാനുള്ള ധൈര്യം നേടുകയും ചെയ്തു. ഇവിടത്തെ പരിപ്പു വട, ഉഴുന്നു വട , സുഖിയന്‍ എന്നീ ഐറ്റെംസിന് ത്രിശ്ശൂരില്‍ തന്നെ വെറെ എവിടേയും കാണാന്‍ പറ്റാത്ത ഷേയ്പ്പും , വലിപ്പവും ആയിരുന്നു.“ കിലുക്കത്തില്‍” ജഗതി പറഞ്ഞ പോലെ “ ചായയുടെ കര്യം പിന്നെ പറയണ്ട!” . ഒരിക്കല്‍ , തലക്കു കുറചു മിസ്സിങ് ഉള്ള നമ്മുടെ  രാമന്‍ കുട്ടി  ഈ കഫ്റ്റേരിയായില്‍ കയറുകയും ചായക്കും , വടക്കും പകരം “ ക്രിഷ്ണെട്ടാ , ഒരു ഔണ്‍സ് ടോണിക്കും 2 ഗുളികയും എടുത്തെ ! “ എന്നു സിമ്പളായി പറയുകയും , തുടര്‍ന്നു ക്രിഷ്ണേട്ടനും ചുള്ളനുമായി ശക്തമായ ഡിബേറ്റ് ഉണ്ടാവുകയും , ശെഷം രാമന്‍ കുട്ടിക്കു കടയില്‍ “ നോ എന്റ്രി “ അടിചു കൊടുക്കുകയും ചെയ്തു! ഇതില്‍ പ്രതിഷേധിചു കൊണ്ട് , പഴമയുടെ “ കാഠിന്യമുള്ള “ ഒരു പപ്പട വട കയ്യിലെടുത്ത്  “ തന്റെ തല ഞാന്‍ തല്ലി പൊളിക്കുമെടൊ “ എന്നു ഭീഷണിപ്പെടുത്തി രാമന്‍ കുട്ടി അവിടുന്നും സ്കൂട്ടായീ.
ഞങളുടെ നട്ടിലെ ഒരു പ്രധാന സംഭവമാണു “ മതിക്കുന്ന് പൂരം “ . ദേശത്തെ പല ഭാഗങളില്‍ നിന്നുമായി 17 ആനകളുടെ കൂട്ടി എഴുന്നെള്ളിപ്പാണ് പൂരത്തിന്റെ പ്രധാന ആകര്‍ഷണം.ഞങളുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു ഒരു ആനപ്പുറതു എഴുന്നള്ളിപ്പ്.നല്ല നട്ടൂച്ച സമയത്താണു ഇതു തുടങുന്നത് .നട്ടിലെ പണിയൊന്നുമില്ലതെ ഇരിക്കുന്ന എല്ലാ അവന്മാരും ( ഞാനും ! ) അവിടെ സന്നിഹിതരായിരിക്കും. പതിവു പോലെ തെച്ചിക്കോട്ടു രമചന്ദ്രന്‍ ( ആന) എക്ഷ്ഹുന്നെള്ളിപ്പിന്റെ മേക്കപ്പും ഇട്ടു ഹാജരാ‍യി., മേളം തുടങി. പെട്ടന്നണു നമ്മുടെ ക്രിഷ്ണേട്ടന്റെ ഉള്ളില്‍ ഉറങി കിടന്നിരുന്ന ആനപ്രേമി ചാടി എഴുന്നേറ്റത്. ആള്‍ ഉടന്‍ തന്നെ കടയിലെ പഴമയുടെ ഗുണമേന്മ മുദ്രണം ചെയ്ത , ചിലവാകതെ പെന്റിങില്‍ കിടന്നിരുന്ന പലഹാരങളുമായി ആ‍നയെ ലക്ഷ്യമാക്കി നടന്നു...ടുംടും..ടും..!കന്ണ്ടു നിന്നിരുന്ന എല്ലാരും “ ഇങേരിതു എന്തു ഭാവിച്ചാണാവൊ ദൈവമെ ? “ എന്ന കണ്‍ഫ്യൂഷനില്‍ നിന്നു. ക്രിഷ്ണേട്ടന്‍ നേരെ ആനക്കരന്റെ പെര്‍മിഷനും വാങി ഒരു വലിയ ഇലയില്‍ ഈ പോഷകാഹാരം ഇട്ടു കൊടുത്തു. “ ഈ നട്ടുച്ച നേരത്തു എന്തിനാണാവൊ ഇഡ്ഡലിയും വടയും തരണെ ? “  എന്നു  ഡൌട്ടാടിചെങ്കിലും കിട്ടിയ അവസരം മിസ്സക്കണ്ട എന്നു കരുതി  ആന എല്ലം ഫിനീഷ് ചെയ്തു. പക്ഷെ “ആനപ്രെമി “ അവിടെ നിന്നും അപ്രത്യക്ഷനായി .മേളം പിന്നെം മുറുകി.
പക്ഷെ താമസിയാതെ , നെരത്തെ കഴിച പനമ്പട്ടയും , ശര്‍ക്കരയും , പിന്നെ ലേറ്റസ്റ്റായി കഴിച പോഷകാഹരതിന്റെയും കെമികല്‍ റിയാക്ഷന്‍ ആനയില്‍ കണ്ടു തുടങി.മറ്റൊന്നുല്മല്ല , ഒരു “നാച്ചുറല്‍ കോള്‍ “..! ആനയുറ്ടെ സമയം  തീരെ മോശമായതിനാലവണം , കറക്റ്റ് റ്റൈമിങില്‍ ആരൊ മാലപ്പടക്കത്തിനു തീ കൊടുത്തു. അതോടു കൂടി സകല കണ്ട്രോളും പോയ ആന ,  ബര്‍ദുബായില്‍ “ഫാല്‍കണ്‍” സിഗ്നല്‍ തുറന്ന പോലെ തന്റെ പിറകു വശം തുറക്കുകയും കാര്യം സാധിക്കുകയും ചെയ്ത്തു. ഉള്ളതു പറയണമല്ലൊ , ഇത്രയും ആനപ്പിണ്ടം ഒരുമിചു , ഇതിനു മുന്‍പു ഞാന്‍ കന്ണ്ടീട്ടില്ലയിരുന്നു.!
“ അപ്പോ ഇതു വയര്‍ ക്ലീന്‍ ചെയ്യാനും ഉപയോഗിക്കാം ...ല്ലേ? “  എന്നായിരുന്നു രാമന്‍ കുട്ടിയുടെ ചോദ്യം,,,ആനയോട് !
ഒന്നും മിണ്ടാതെ ആന തന്റെ അടുത്ത പറയെടുക്കല്‍ സ്റ്റോപ്പിലേക്കു നീങ്ങി....അതൊരു പാവം മിണ്ടാപ്രാണി ആണല്ലൊ ?!!

Thursday, November 12, 2009

ത്രിക്കുര്‍ സ്റ്റേഡിയം !!

കാക്കയ്ക്കും തന്‍ കുഞ്ഞ്  പൊങ്കുഞ്ഞ് എന്നു പറയും പൊലെ നാട്ടിലെ കുട്ടിപുലികളായ ഞങള്‍ക്കു വലിയ ഒരു സംഭവമായിരുന്നു “ എരുമ പറമ്പ് ഇന്റെര്‍നാഷനല്‍ സ്റ്റേഡിയം” . നാട്ടിലെ എല്ലാ പ്രായക്കാര്‍ക്കും ഈ പറമ്പുമായി ചില ഓര്‍മകള്‍ കാണും.
ഞങള്‍ക്ക് ഈ പറമ്പ്  കലൂര്‍ സ്റ്റെഡിയം പൊലെയായിരുന്നു ഈ ഒരേക്കര്‍ സ്തലം.പരമ്പിന്റെ ഒത്ത നടുക്കയിരുന്നു ക്രിക്കറ്റ് പിച്ച്. പക്ഷെ കഷ്ടകാലതിനു അതെ നടുവിലൂടെ തന്നെ ഒരു ചെറിയ റോഡും ഉണ്ടായിരുന്നു.കളി മൂത്തിരിക്കുന്ന സമയത്തയിരിക്കും വല്ലവനും ആ വഴി , സൈക്കിളൊ ഒട്ടോറിക്ഷയൊ കൊണ്ടു വരുന്നതു..എന്തു ചെയ്യാന്‍/?കളി നിര്‍ത്തി കൊടുക്ക്കെണ്ടി വരും . അപ്പൊള്‍ എല്ലാവരും കൂടി വഴിയെ പൊകുന്നവനെ നൊക്കി “ ആരുടെ എവിടെക്കണാവൊ ഡേഷു പോകുന്നതു ? “ എന്നു ആലൊചിചു അവരെ വിഷ് ചെയ്യറുണ്ട് .
ഈ പറമ്പ് 4 ചുറ്റിലും നിന്നും വേലിയുല്ലതാണു.ഞങളുടെ ഇമ്പൊര്‍ടന്റ്  ബൊണ്ടറികള്‍ ..പക്ഷെ ഇതില്‍ ഒരു ഭാഗത്തെ ബൌണ്ടറി ചെറുതായി വരുന്ന പൊലെ ഒരു ഫീലിങ്..പലര്‍ക്കും.ആദ്യം ഞങള്‍ വിചാരിചതു ബാറ്റിങ് ഇമ്പ്രൂവ് ചെയ്യുന്നതണെന്നണ് . പിന്നെയണു സങതി പിടി കിട്ടിയത്. ആ വീട്റ്റിലെ ചുള്ളന്‍ ഇടക്കു വേലി കേറ്റി കളിക്കുന്നതാണെന്ന് .ഊടന്‍ തന്നെ ഈ ഹോട്ട് നൂസ് നട്ടിലെ പ്രധാന വാര്‍ത്താപ്രക്ഷെപണ കേന്ദ്രങളായ ചിലരെ അറിയിക്കുകയും , ഇതിനെ തുടര്‍ന്നു വീട്ടുകാരനു ചൊദ്യങള്‍ നേരിടെണ്ടി വരികയും ചെയ്തു.എന്തായലും  ഇതില്‍ പുള്ളീ ഇത്തിരി പേടിക്കുകയും റീവാലുവേഷനു ശെഷം വേലി വീണ്ടും തിരിചു പോവുകയും ചെയ്തു...അങനെ ബൌണ്ടറികള്‍ വീണ്ടൂം എനിക്ക് മരീചികയായി മാറി.
കളിക്കിടയിലെ മറ്റൊരു രംങമാണു വൈകീട്ടു ബസ് ഇറങി വരുന്ന പെണ്കുട്ടികളുടെ വരവ് .ഞങളുറ്റെ സ്റ്റേഡിയം ക്രോസ് ചെയ്തു പോകെണ്ട ഈ കുട്ടികളിലാണു ഞങള്‍ പലരുടെയും പ്രതീക്ഷകള്‍ .റ്റ്വന്റി-റ്റ്വന്റി കളിക്കിടയില്‍ ആവെശം കൊള്ളിക്കുന്ന ചിയര്‍ ഗെള്‍സിനെ പോലെയായിരുന്നു ഈ പൊക്കു കാണുമ്പൊള്‍ ഞങള്‍ക്കും ഫീല്‍ ചെയ്തിരുന്നത്.ആ സമയതു ഗ്രൌണ്ടില്‍ ഒരു പ്രത്യേക തരം ശന്തതയും സന്തോഷവും കളിയാടും....എന്താണാവോ ? അവര്‍ നടന്നു പൊയി തീരും വരെ നല്ല വാക്കുകളും ചര്‍ചകളും മാത്രമേ എല്ലാരും ഉപയോഗിക്കറുള്ളു , ചെയ്യറുള്ളൂ!
 നേരത്തേ തന്നെയുള്ള അഡ്ജസ്റ്റ്മെന്റ് പ്രകാരം , ഒരോ പെണ്കുട്ടിയും പോകുമ്പൊള്‍, ഞങള്‍ കളിക്കുന്നവരിലെ ഒരൊരുത്തരുടെയും പെര് എടുത്തു വിളിച്ച് , പരസ്പരം പുകഴ്ത്താന്‍ വളരേ ശ്രധിച്ചിരുന്നു.ചുമ്മാ‍ാ ! ഇനി നമ്മളായിട്ടു ട്രൈ ചെയ്തില്ലെന്നു വരരുതല്ലൊ ! ഹൊവവര്‍ , ദൈവം സഹായിചു ഒരു പെണ്‍കുട്ടി പോലും നമ്മളെ ശ്രധിക്കാറില്ല.
 പക്ഷെ ഒരാള്‍ മാത്രം അപ്പൊളും ബാറ്റിങില്‍ മത്രം ശ്രധിചു കളിക്കുന്നുണ്ടായിരിക്കും..ഞാന്‍ തന്നെ...സത്യം !

എന്നാല്‍ വൈകീട്ട്  ഒരു 7 മണിക്കു ശെഷം , നമ്മുടെ സ്ടേഡിയത്തിന്റെ  സ്കോപ്പ് മാറും.സീനിയര്‍ ചെട്ടന്മാര്‍ പൈന്റു കുപ്പികളുമായി എത്തും.ഗ്രൌന്ണ്ടിന്റെ ഒരു മൂലക്കു വലിയ കുറെ വലിയ ഇരുമ്പ് പൈപ്പുകള്‍ ഇട്ടിട്ടുണ്ട്. ആര്‍ക്കൊ എവിടെയൊ കണക്ഷന്‍ കൊടുക്കനെന്നും പരഞ്ഞ് പഞായത്തു വകയാണിത്. ഈ പൈപ്പുകള്‍ ഇന്നും നാട്ടുകാര്‍ക്ക് ഒരു പിടികിട്ടാത്ത പ്രതിഭാസമായി ,  മലമ്പുഴയിലെ യക്ഷി പ്രതിമ പൊലെ ഇന്നും അവിടെ കിടക്കുന്നു. അപ്പോള്‍ ഈ ചെട്ടന്മര്‍ ഈ പൈപ്പുകളില്‍ ഇരുന്നു കുപ്പികള്‍ കാലിയാക്കുകയും , തുടര്‍ന്നു ഇതേ പൈപ്പുകളെ തന്നെ വെല്ലുവിളിചും , തെറികള്‍ പറഞ്ഞു ഭീഷണിപ്പെടുത്തിയും ഗ്രൌണ്ടിനെ വീണ്ടും സജീവമാക്കും.

കാലം മാറിയപ്പോള്‍ , നാട്ടിലും അതിന്റെ ആ‍ാഫ്റ്ററെഫക്റ്റ്സ് ഉണ്ടായീ. - തൊഴില്‍രഹിതരുടെ എണ്ണം കുറഞ്ഞു,ബൈക്കുകളുടെ എണ്ണം കൂടി,  പ്രൈവറ്റ് ബസുകളില്‍ മുന്‍ഭാഗത്തെ തിരക്കു കുറഞ്ഞു, ഗ്രൌണ്ടിലെ ക്രിക്കറ്റ് കളി കുറഞ്ഞു, അതിലെ പോയിരുന്ന പെണ്‍കുട്ടികള്‍ വളര്‍ന്നു വലുതായീ കല്യാണവും കഴിഞ്ഞു ഒക്കത്ത് കൊചുങളുമായി പോകാന്‍ തുടങി , ഗ്രൌണ്ടില്‍ പൈപ്പില്‍ ഇരിന്നുള്ള കള്ളു കുടി നിന്നു..എരുമ പറമ്പ്ഗ്രൌണ്ടിലും നാട്ടിലും ശാന്തത പരന്നു... തെറ്റിധരിക്കരുതു ..പ്ലീസ്..എല്ലാരും മധ്യപാനം  ഒല്ലൂര്‍ , ആമ്പല്ലൂര്‍ ഭാഗങളിലുള്ള ബാറുകളിലെക്കു മാറ്റി...അല്ല പിന്നെ !!!

ഞാന്‍ ദെ വരണൂ....!!

നട്ടിലെ മറ്റൊരു പ്രമണിയാണ് മി. രാമന്‍ കുട്ടി. നാലര അടി പൊക്കം , ഉത്രം നക്ഷതം .തെങു കയറ്റം,മരം മുറിചു തഴെയിടല്‍ എന്നിവയാണ് ചുള്ളന്റെ തൊഴില്‍.പക്ഷെ ഇതൊക്കെ വെറും നെരമ്പൊക്കും , ഞാന്‍ ഇതിലും ഒക്കെ വലിയ ഒരു സാംഭവം ആണെന്നണ് ഗെഡി പറയാറ് . തലക്കകത്ത് കുറച്ചു ചില്ലറ പൈസ കുറവാണ് എന്നതിലൊന്നും ഒരു അഹങ്കാരവും ഇല്ല്യത്ത രമന്‍ കുട്ടി.ഈയിടെയായി തനിക്കു  മമ്മൂട്ടിയുടെ  ഒരു വിദൂഎച്ചായ ഉണ്ടെന്നാണു ആളുടെ അവകാശവാദം.ഇക്കര്യത്തില്‍ ഞങളും കുറച്ചു അദ്ദെഹത്തെ പ്രൊത്സാഹിപ്പിച്ചു എന്ന്ത് സത്യം തന്നെ.
താന്‍ നട്ടില്‍ ഇല്ലെങ്കില്‍ , എല്ലാ തെങുകളും വിവരമരിയും എന്നാണ് അങ്ങെര് പറയണത് . ആളൊരു പരൊപകാരിയണെന്നതില്‍ സംശയമില്ല്യ. “ രാമന്‍ കുട്ട്യെ, ഒന്നു വീട്ടിലെക്കു വാട്ടാ...2 മാസായീ തെങു കെറിയിട്ട് “ എന്ന് പറഞാല്‍ , ചുള്ളന്‍ ഒന്നു ആലൊചിക്കും..എന്ന്ട്ട് “ ആ നൊക്കട്ടെ , ബിസിയാ, ടൈം കിട്റ്റിയ വരാം “ എന്നണു പറയുക. ത്രിക്കുര്‍ അംബലവുമായീ ചുള്ളന് വല്യ സെന്റിമെന്‍സ് ആണു ഉള്ളത്. “ ഞനും ത്രിക്ക്ക്കുരപ്പനും തമ്മിലുള്ള് ബന്ധം നിങള്‍ക്കൊന്നും അറിയില്ല്യ “ , “ എല്ലാതിനും ഈ രാമന്‍ കുട്ടി തന്നെ വെണം” എന്നിങനെ ഉള്ള ഡയലൊഗുകള്‍ ഗെഡി ഇടക്ക്ക്കു പറയാറുണ്ട്.
പക്ഷെ ആളുദെ അപകടകരമായ ഒരു സ്വഭാവം ഉള്ളത് , ഇപ്പൊ പറഞ്ഞ കര്യവുമായി ഒരു ബന്ധ്വുമില്ലത്ത കാര്യമാവും പറയുന്നതും , ചെയ്യുന്നതും. എന്താ ചെയ്യാ ? ആള്‍ക്കു മമൂട്ടിയുടെ സ്വഭാവമല്ലെ?! ..അങനെ ഉള്ള ഈ ചുള്ളന്‍ ഒരിക്കല്‍ വീട്ടില്‍ തെങു കയറാന്‍ വന്നു . “ രാമുട്ടെട്ടാ , അതെയ് 2 കരിക്കും ഇട്ടൊട്ടാ “ എന്നു ഒരു അപെക്ഷ അമ്മയറിയതെ  പാസ് ചെയ്തിട്ട് ഞന്‍ രാവിലെ ഉണ്ടാക്കിയതില്‍ പെന്റിങ് വന്ന ദൊശ തീര്‍ക്കാന്‍ പൊയീ .ഈ സമയം നമ്മുടെ ഗെഡി അങനെ തെങില്‍ കയറി, കുറചു  കഴിഞപ്പൊള്‍ പതിവില്‍ കൂടുതല്‍ തെങാ വീഴുന്ന ശബ്ധം കേട്ടു . ഓടി ചെന്ന് നൊക്കുമ്പൊള്‍ ആകെയുള്ള 3 തെങും ഒരൊറ്റ തെങ പൊലും ഇല്ല്യതെ , “ ഇതെന്നൊടു വേണ്ടായിരുന്നു “ എന്ന റൊളില്‍ നില്‍ക്കുന്നു. “ എന്തു പണിയാടൊ ഈ കാണിച്ചേ ? “  എന്നു ചൊദിച്ച അച്ചനൊട് “ അതെയ് , അടുത്ത മാസം ഞാന്‍ ചിലപ്പൊ ബിസിയാവും...അതു കൊണ്ടാ ഇങനെ !...ഹും...ഞാനാരാ മൊന്‍ ! “ എന്നും പറഞു ചുള്ളന്‍ സ്കൂട്ടായീ...!!! അച്ചാനും അമ്മയും എന്തു പറയാന്‍ എന്നറിയതെ മുഖത്തൊടു മുഖം നൊക്കി നിന്നിട്ട്. 2 വഴിക്കു പൊയീ. ഞാന്‍ ദൊശയെ ലക്ഷ്യമാക്കി വീണ്ടും നടന്നു. അല്ലതെന്ത് ചെയ്യന്‍ ?!!

പിന്നീടൊരിക്കല്‍ എന്റെ കൂട്ടുകരന്റെ വീട്ടില്‍ ആളെ പണിക്കു വിളിചു...മരം മുറിക്കാന്‍ . ആളു ഒറ്റക്കാണു പരിപാടി.മുറിചു മുറിചു പകുതിയായപ്പൊള്‍ നമ്മുടെ ചുള്ളനു ചായ കുടിക്കനുള്ള ഒരു ടെമ്പ്ടേഷന്‍ ഉണ്ടായീ.രാമന്‍ കുട്ടി ഉടനടി മരതില്‍ നിന്നും താഴെ ഇരങി , “ ഇനി ചായ കുദിക്കതെ കൊന്‍സണ്ട്രഷന്‍ കിട്ടില്ല്യാ!! .. ഞാന്‍ ദേ  വരണു ” എന്നും പറഞ്ഞ് ഒറ്റ മുങ്ങല്‍ ആയിരുന്നു.
ഗെഡി ചയ കുടിയെല്ലാം കഴിഞു തിരിചു വന്നപ്പൊള്‍ മരത്തിന്റെ തഴെ ആളുകള്‍ കൂടി നില്‍ക്കണു.സംഭവം എന്താണെന്നു വച്ചാല്‍, രാമന്‍ കുട്ടിക്കു വെണ്ടി വൈറ്റ് ചെയ്ത് ബൊറടിച്ച് മരം സ്വയം വീഴുകയായിരുന്നു. വീട്ടുകരുടെ ഭാഗ്യത്തിനു പുരപ്പുറത്തൊട്ടു വീണില്ല , രാമന്‍ കുട്ടിയുടെയും ! പക്ഷെ, “ മരം ഒരു മതിരി മറ്റേ പരിപടി കാണിചു “ എന്നയിരുന്നു ഗെഡിയുദെ എക്സ്പ്ലാനേഷന്‍ .,,അടിപൊളി ! അവിടേയും ആളുടെ തലയില്‍ കുറവുള്ള ചില്ലറ പൈസകള്‍ ആയിരുന്നു വര്‍ക്ക് ചെയ്തത് .

എന്തായലും , ഈ സംഭവത്തിനു ശെഷം , ചുള്ളന്‍ നാട്ടിലെ എല്ലാ മരങളുമായും ഉടക്കുകയും , “ഇനി സ്വന്തം നട്ടില്‍ മരം മുറിക്കില്ല്യ “ എന്ന സ്റ്റാന്റില്‍ എന്തുകയും ചെയ്തു !