വായില്‍ വെള്ളീക്കരണ്ടീയുമായി ഞാന്‍ ഒരു വല്യ കുടുംബത്തേക്കണ് ഞാനെന്ന സംഭവം ജനിച്ചു വീണത് !. അല്ലെങ്കില്‍ വേണ്ടാ, എന്തിനാ നുണ പറയണേ....? .ഒരു വെറും സാധാരണ വീട്ടിലാണ് ഞാന്‍ ജനിച്ചതും , വളര്‍ന്നതും , പിന്നെ കയ്യും കാലും ഉറച്ചപ്പോള്‍ ജിമ്മിനു പോയതും. ( ശോ ...സത്യം!...ഓഫീസിന്റെ മച്ചിലിരുന്നു ഒരു പല്ലി ചിലച്ചു...ഹോ...ഇതൊക്കെ ശെരിക്കും ശാസ്ത്രം തന്നെ...). ഗൂഗിള്‍ മേപ്പില്‍ , ത്രിക്കൂര്‍ ഗ്രാമത്തിന്റെ തിലകക്കുറിയായ ‘ശ്രീ ത്രിക്കൂര്‍ മഹാദേവ ‘ ക്ഷേത്രത്തിന്റെ അമ്പലനടയ്കു സമീപം എന്‍.എസ്.എസ്. കരയോഗം ഷോപ്പിങ് മാളിന്റെ തൊട്ടടുത്ത് !.
എന്റെ തല കണ്ടപ്പോള്‍ തന്നെ മുത്തച്ച്ച്ഛന്‍ ഫോട്ടൊയായി മാറി , ത്രിക്കുര് മണലിപുഴയില്‍ വെള്ളം കയറി കോനിക്കര - പുലക്കാട്ടിക്കര പാടങ്ങള്‍ വെള്ളത്തിലായി, ഉത്സവത്തിനു കോണ്ടു വന്ന ആന ഇടഞ്ഞോടി , അമ്മക്കും അമ്മൂമ്മക്കും ശ്വാസം മുട്ട് കൂടി ...അങ്ങനെ നാടിനുംവീടിനും ‘ ഐശ്വര്യവും ‘ കൊണ്ടാണ് ഞാന്‍ അവതാരമെടുത്തത് .
എന്റെ അമ്മയും , അമ്മേടെ ഫ്രന്റ്സ് ആയ ശ്രീമതി മാാലതി ചേചി , ഭാരതി ചേചി എന്നിവരും മക്കളുടെ കാര്യത്തില്‍ നല്ല റ്റൈമിങ്ങില്‍ ആയിരുന്നു..... ഫസ്റ്റ് ബാച്ചില്‍ ഞാന്‍ , നിഷാദ് , രഭീഷ് എന്നിങ്ങനേയും സെകന്റ് ബാച്ചില്‍ എന്റെ അനിയത്തി ഗോപിക, സുനി, രജി എന്നീ ഒര്‍ഡറിലും. !!
ഫസ്റ്റ് ബാച്ചിലെ ഉഗ്രന്മാരായെ ഞങ്ങള്‍ , പിന്നെ അമ്മവന്റെ മക്കളായ കണ്ണന്‍, ജിതു, ജിനു എന്നിവരുമായിരുന്നു ഒരുമിച്ചു കളിച്ചു വളര്‍ന്നത്. എന്റേയും, നിഷാദിന്റേയും രഭീഷിന്റെയും വീടുകള്‍ മൂന്ന് കല്ലുകള്‍ വച്ചു അടുപ്പു കൂട്ട്യപോലെ ആയിരുന്ന്നു....” ഈസി ആക് സെസ് “ ! അതിന്റെ ഗുണവും ദോഷവും മൂന്ന് കുടുംബക്കരും അറിഞ്ഞിട്ടുണ്ട് .പക്ഷെ , ഞ്ഞങളുടെ ക്രിക്കറ്റ് ഗ്രൌണ്ട് എന്റെ വീടിന്റെ ഉമ്മറം ആയിരുന്നു , പൊട്ടിയ ഓടുകളും , ജനലുകളും സാക്ഷികള്‍ ! ഒരിക്കല്‍ അടുത്തുള്ള സൈക്കിള്‍ കടയില്‍ നിന്നും സൈകിള്‍ വാടകക്കെടുത്ത് സൈകിളോട്ടാന്‍ പഠിക്കാന്‍ തിരുമാനിച്ചു. പുറയങ്കാവ് അമ്പലത്തിനു സമീപമായിരുന്നു സംഗതി ഓടിച്ചു പഠിച്ചത് . പക്ഷെ , ഞങ്ങടെ ടീമിലെ ‘ ഗണേശന്‍ ‘ എന്ന പുലി ഒരിക്കല്‍ ഒരു വേലിയില്‍ സൈക്കിള്‍ കൊണ്ടൂ ഇടിക്കുകയും , ദേഹമാകെ പരിക്കുകളുമായി പിന്വാങ്ങുകയും ചെയ്തു.ചുള്ളന്‍ പറയണത് ‘ ഞാനാ ആടിനെ രക്ഷിക്കാന്‍ വേണ്ടീ ചെയ്തതാ എന്റെ ഇഷ്ടാ ! “ എന്നാണ് .അതോടു കൂടി പഠിപ്പ് അവിടെ നിന്നും അമ്പലനടയിലോട്ട് മാറ്റി. “ബട്ട് ം ഇറ്റ് വാസ് മൈ റ്ടേണ്‍ “.. ഒരു ഇറക്കത്തു നിന്നും പുല്ലു പോലെ സൈക്കിളോടിച്ചു വന്ന ഞാന്‍ ബ്രേക് പിടിക്കാന്‍ മറന്നു പോവുകയും , നേരെ പോയി , ആല്‍ത്തറയില്‍ ചെന്നിടിക്കുകയുമായിരുന്നൂ...ഇടിയുടെ ശക്തിയില്‍ ഓര്‍മയുടെ റിലേ കട്ടായ ഞാന്‍ അവിടെ തന്നെ കുറച്ചു നേരം ഇരുന്നു റെസ്റ്റ് എടുത്തു .സിഗ്നല്‍ തിരിച്ചു വന്നപ്പോള്‍ , അമ്മ മുന്നില്‍ നില്‍ക്കുന്നു. അങ്ങനെ എന്റെ സൈക്കില്‍ പഠിത്തവും നിന്നു !
ക്രിക്ക്റ്റു കഴിഞ്ഞാല്‍ പിന്നെ ഞങ്ങളുടെ ടീമിന്റെ മയിന്‍ എന്റെര്‍റ്റൈന്മെന്റ് മീന്‍ പിടുത്തമായിരുന്നു. അതിനു പുഴക്കരയിലുള്ള ‘കണ്ണാമത്ത് കടവ് “ എന്നു പറയുന്ന സ്ഥലത്ത് പോകണം. പക്ഷെ , ഈ പരിപാടിയില്‍ അമ്മവന്റെ മക്കളായ കണ്ണന്‍ , ജിതു എന്നിവരായിരുന്നു ലീഡെഴ്സ് .വീട്ടില്‍ നിന്നും അമ്മയോട് കരഞ്ഞു കാലു പിടിച്ചിട്ടാണ് ഒന്നു പോകാന്‍ സമ്മതിക്കുക , അതും അച്ചന്‍ ഉറങ്ങി എഴുന്നേല്‍ക്കുന്ന വരെയുള്ള ക്രൂഷ്വല്‍ റ്റൈമില്‍ . അങ്ങനെ നേരെ അമ്മാവന്റെ വീട്ടില്‍ ചെല്ലും, അവിടെ നിന്നും അമ്മവന്റെ മക്കള്‍ - പുലികളേയും കൂട്ടി മീന്‍ പിടിക്കാന്‍ പോകും. പരല്‍, തവളകണ്ണന്‍ തുടങ്ങിയ വമ്പന്‍ സ്രാവുകളെയാണ് ഞങ്ങള്‍ പിടിക്കുക .എന്നിട്ടു അവിടെ തന്നെ ആരോ ക്രിഷി ചെയ്ത പോലെ വളരുന്ന ചേമ്പിന്റെ ഇല പറിച്ചു , അതില്‍ വെള്ളം നിറച്ച് മീനുകളെ എല്ലാം ഇട്ട് ഒരു വരവാണ് വീട്ടിലേക്ക് . പിടിച്ച മീനുകളെ എല്ലാം പിന്നെ വീട്ടിലെ ചെറിയ വെള്ളടാങ്കില്‍ ഇടും. ഏതാണ്ട് ചാകര കൊയ്ത്തു കഴിഞ്ഞ് വന്ന ഒരു ഭാവമായിരിക്കും അപ്പൊ എന്റെ മുഖത്തു..എന്റെ മുഖത്ത് മാത്രം....!
വീട്ടില്‍ മിക്കവാറും ദോശ അല്ലെങ്കില്‍ ഇഡ്ഡലി ആയിരിക്കും രാവിലെ , “ ഈ അമ്മക്കു വേറെ ഒന്നും ഉണ്ടാക്കാനറിയില്ലേ ? നിഷാദിന്റെ വീട്ടില്‍ ഇന്നു ഇറ്ച്ചിയും അപ്പവുമാണ് “ എന്നും പറഞ്ഞു അലമ്പുണ്ടാക്കി , ഇഡ്ഡലിയാണെങ്കില്‍ 5-6 , ദോശയാണെകില്‍ 8-10 മാത്രം കഴിച്ചിട്ട് പിണങ്ങി എണീറ്റ് പോകും. അല്ല പിന്നെ ? എനിക്കു ഭയങ്കര വാശിയാ! എന്നാല്‍ എന്റെ ഡയലോഗുകള്‍ ഒന്നും അച്ചന്‍ കേള്‍ക്കതിരിക്കാന്‍ ഞാന്‍ ശ്രദ്ധിചിരുന്നു. അനിയത്തിയണെങ്കില്‍ ഒന്നും മിണ്ടാതെ അവിടെ ഇരുന്നു കഴിച്ചിട്ട് എണീറ്റ് പോകും..തീറ്റിപണ്ടാരം! എല്ലരും കഴിച്ച ശേഷം , അമ്മ വെള്ളച്ചോറ് (തലേ ദിവസത്തെ ) കഴിക്കുന്നത് കാണുമ്പോള്‍ ഞാന്‍ വിചാരിച്ചിരുന്നത് അമ്മക്കു ദോശയും ഇഡ്ഡലിയുമൊന്നും ഇഷ്ടമല്ലാത്തതു കൊണ്ടാണെന്നണ്‍. ! പക്ഷെ വളരെ വൈകി എനിക്കു മനസ്സിലായി....ബ്രേക്ഫാസ്റ്റിലെ അമ്മയുടെ പങ്കും അമ്മ എനിക്കു വേണ്ടി ഡെഡികേറ്റ് ചെയ്യുകയായിരുന്നൂ...!.
സ്കൂളിലും ങ്ങങടെ ‘ റോയല്‍ ടീം ‘ ഒരു ക്ലാസിലായിരുന്നു , ത്രിക്കുര്‍ ഗവ. എല്‍.പി. സ്കൂളില്‍ . ക്ലാസ് സയത്തു പോലും , ഡസ്കില്‍ കാലും കയറ്റി വച്ച് ഹൈ പിച്ചില്‍ കൂര്‍ക്കം വലിയില്‍ പ്രശസ്തനായ ശ്രീ . ദാമോദരന്‍ മാഷുടെ ക്ലാസില്‍ . ആളുടെ പീഡനമുറകള്‍ രസകരമാണ്.. - ക്ലാസില്‍ ഇരുന്ന് വര്‍ത്തമാനം പറഞ്ഞ് ആളെ ഉറക്കത്തില്‍ ശല്ല്യപ്പെടുത്തുന്നവനെ പിടിച്ച് പെണ്‍കുട്ടികളുടെ ഇടയില്‍ കൊണ്ടീരുത്തുക ( ഹും, ഞാന്‍ അന്നു കുട്ടിയാര്‍ന്നൂ ) , ഏറ്റവും പുറകില്‍ ഇട്ടിട്ടുള്ള മണല്‍ പൊടിയില്‍ കുട്ടികളെ എഴുത്തിനിരുത്തും പോലെ മുട്ട് കുത്തി നിര്‍ത്തുക , പെണ്‍കുട്ടികള്‍ ഇരിക്കുന്ന സൈഡില്‍ നിര്‍ത്തി ട്രൌസര്‍ പൊക്കി തല്ലുക എന്നിങ്ങനെ....
ഒരിക്കല്‍ മൂന്നാം ക്ലാസില്‍ വച്ചു എന്നെ ‘ ഇന്‍സള്‍ട്ട്’ ചെയ്തു സംസാരിച്ചെന്നും പറഞ്ഞു ഒരുത്തനെ ഞാന്‍ സ്കൂളില്‍ ഉപ്പുമാവുണ്ടാക്കുന്ന റൂമില്‍ “ കോമ്പ്രമൈസിനെന്നും “ പറഞ്ഞു വിളിച്ചു വരുത്തിയിട്ട് ചൊറിയുന്ന ചേമ്പിന്റെ ഇല മുഖത്തു വച്ച് തേച്ചു. എന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കൊണ്ട് അവന്റെ മുഖം ആകെ വീര്‍ത്ത് ‘കവിയൂര്‍ പൊന്നമ്മയുടെ ‘ മുഖം പോലെയായി . ആകെ പേടിച്ചു പോയ ഞാന്‍ , ഇനി ക്ലാസില്‍ ചെന്നിരുന്നല്‍ ഒരു മനസ്സമാധാനം കിട്ടില്ല്യായെന്നും പറഞ്ഞ് സ്കൂളില്‍ നിന്നും മുങ്ങി.’ എന്റെ വിദ്യാഭ്യാസ ജീവിതത്തിലെ ആദ്യത്തെ ‘ ക്ലാസ് കട്ട് ‘ .പക്ഷെ , പിറ്റേ ദിവസം തന്നെ അവന്‍ അതേ രീതിയില്‍ പ്രതികാരം ചെയ്യുകയും , അന്നു മുഴുവനും ഞാന്‍ എല്ലരോടും “ മുഖം വീര്‍പ്പിച്ചിരിക്കുകയും “ ചെയ്തു ! ഒരിക്കല്‍ , നാലാം ക്ലാസില്‍ വച്ചുള്ള ഗേങ് വാര്‍ സമയത്ത് നമ്മടെ അമ്മവന്റെ മോന്‍ ജിതു ഒരു ദിവസം ഒരു ‘കത്തി’യുമായി , അതെ ഒറിജിനല്‍ സാധനം തന്നെ , സ്കൂളില്‍ എത്തി . ഒരു ചുള്ളനെ പൂശാനാണത്രെ! . സംഗതി ഹെഡ്മാഷ് അറിയുകയും അമ്മാവന്റെ മോന്‍ പുലിയെ ടി.സി. കോടുത്ത് ബഹുമാനിക്കുകയും , സ്കൂളില്‍ നിന്നും തെറിപ്പിക്കുകയും ചെയ്തൂ .
ഞാന്‍ പിന്നെ നെരത്തേ തന്നെ ആ സ്കൂള്‍ വിട്ട് ത്രിശ്ശൂര് സി.എം.എസ്സില്‍ പോയി ചേരുകയും ചെയ്തു. ..ഏയ് , എന്നെ പുറത്താക്കിയതൊന്നുമല്ലാ,,,,ഞാന്‍ ടി.സി. ചോദിച്ചു വാങ്ങിയതാ !
കാര്യം വല്യ് സ്നേഹമൊക്കെയാണെങ്കിലും സ്കൂളില്‍ പരീക്ഷാ സമയമായാല്‍ , അമ്മ വളരെ സ്ടിക് റ്റ് ആവും. പിന്നെ ഒരോ പരീക്ഷകള്‍ വരുമ്പോളും എന്റെ പേടി പരീക്ഷയെ ആയിരുന്നില്ല്യ, അതു കഴിഞ്ഞ് വീട്ടില്‍ ചെല്ലുമ്പോള്‍ ഉള്ള അമ്മയുടെ ചോദ്യപേപ്പര്‍ കയ്യില്‍ പിടിച്ചുള്ള് ചോദ്യം ചെയ്യലായിരുന്നു. വീട്ടില്‍ ഇടനാഴിയില്‍ സാമി പടങ്ങള്‍ വച്ചിട്ടുള്ള റൂമായിരുന്നു ചോദ്യം ചെയ്യല്‍ കേന്ദ്രം. പരീക്ഷ രാവിലെ ആണെങ്കില്‍ ഉച്ചക്കും , അല്ലാ ഉച്ചക്കണെങ്കില്‍ വൈകീട്ടും എന്റെ നിലവിളികള്‍ വീടിനുള്ളില്‍ അലയടിക്കുമായിരുന്നു .! ഒരിക്കല്‍ എന്റെ കാറല്‍ കേട്ടിട്ട് അപ്പുറത്തെ പറ്മ്പില്‍ നിന്നും “ ഇന്നു ഒന്നാം തിയതി ആയിട്ട് എന്താ സതിചേച്ച്യേ കോഴിയെ കൊല്ലണെ ? “ എന്നു പാല്‍ സൊസൈറ്റിയിലെ ചന്ദ്രേട്ടന്‍ വിളിച്ചു ചോദിച്ചു. അതില്‍ പിന്നെ തല്ലും മുന്‍പെ “ വായ പൊത്തെടാ !” എന്നും പറഞ്ഞായിരുന്നു അമ്മ തല്ലിയിരുന്നത്.... ഈ അമ്മെടെ ഒരു കാര്യം !
ത്രിശ്ശൂര്‍ പഠിക്കാന്‍ പോക്ക് തുടങ്ങിയതില്പിന്നെ സ്കൂളില്‍ന്റെ മുന്നില്‍ വരുന്ന ഐസ് ഫ്രൂട്ട് , അമ്പാടി ഹോട്ടലില്‍ നിന്നും വാങ്ങുന്ന ‘കിറ്റ്കാറ്റ്’ , വിവേകോദയം സ്കൂളിന്റെ അടുത്തെ പെട്ടീകടയില്‍ നിന്നും വാങ്ങുന്ന നേം സ്ലിപ്പുകള്‍ എന്നീ അത്യാവശ്യ ചിലവുകള്‍ക്കു കാശില്ലാതെ ഞാന്‍ സാമ്പത്തിക മാന്ദ്യത്തില്‍ ആയിരുന്ന കാലം. പൈസ ചോദിച്ചു അച്ചനെ ബുദ്ധിമുട്ടിക്കെണ്ടാ എന്നു കരുതി , ഞാന്‍ ‘സ്വന്തമായി ‘ ഹങറില്‍ കിടക്കുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും , അലമാരിയിലെ ഡയറിയുടെ ഉള്ളില്‍ നിന്നും പൈസ അടിച്ചു മാറ്റി സമ്പാദ്യശീലം വളര്‍ത്തിയെടുത്തു. ഒരിക്കല്‍ ഈ ഡയറി ഓപെറേഷന്‍ കഴിഞു നോക്കുമ്പോള്‍ അച്ച്ഛ്ന്‍ എന്റെ പുറകില്‍ , എന്നെ അഭിനന്ദിക്കാന്‍ തയ്യറായി നിക്കുന്നു , ഒരു പട്ടവടിയുമായി ! കുറച്ചു നേരത്തെ എന്റെ നിലവിളികള്‍ക്കും , മതാ-പിതാ ശ്രീകളുടെ ഉപദേശങ്ങള്‍ക്കും ശേഷം , രംഗം ശാന്തമായി. അനിയത്തി അപ്പോഴും സംഭവം ക്ലിയറാകതെ , വായും പൊളിച്ചു അവിടെ നില്‍പ്പുണ്ടായിരുന്ന്....” ഹും..ഹു കെയേഴ്സ് ? “ . പക്ഷെ , എനിക്കു എന്റെ മിസ്റ്റേക്ക് മനസ്സിലായി...” കുറച്ചു കൂടി കെയര്‍ഫുള്‍ “ ആകേണ്ടിയിരിക്കുന്നു .! എന്തായാലും , ആ സംഭവത്തിനു , ഞാന്‍ ഈ പരിപാടി നിര്‍ത്തി, പകരം സ്കൂളിലേക്കും , കടകളില്‍ നിന്നും ഉള്ള പര്‍ച്ചേസില്‍ “ ഫ്രോഡ് “ കാണിക്കാന്‍ തുടങ്ങി.
അങനെയുള്ള ഞാനാണ് ഇന്നു ദുഫായില്‍ , കമ്പനിയിലേക്കു സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന ഡിപ്പര്‍ടുമെന്റില്‍ പണിയെടുക്കുന്നത് ....ദൈവത്തിന്റെ ഒരോ കളികളേ...!!
Wednesday, November 18, 2009
Subscribe to:
Post Comments (Atom)
കണ്ണാമത്ത് കടവാണോ? അതോ കണ്ണമ്മാത്ത് കടവോ?
ReplyDeleteപണ്ട് ചൂണ്ടയിട്ട് നടന്നവന്‍, ക്രിക്കറ്റ് കളിച്ച് നടന്നവന്‍, മണിയടിച്ച് മാറ്റിയവന്‍, ഇന്ന് ദുഫായില്‍.
ReplyDeleteആ കമ്പനി എന്ന് പൂട്ടും?
അത് ഫുള്‍ ചൂണ്ടിയോ?
:)