കാക്കയ്ക്കും തന്‍ കുഞ്ഞ് പൊങ്കുഞ്ഞ് എന്നു പറയും പൊലെ നാട്ടിലെ കുട്ടിപുലികളായ ഞങള്‍ക്കു വലിയ ഒരു സംഭവമായിരുന്നു “ എരുമ പറമ്പ് ഇന്റെര്‍നാഷനല്‍ സ്റ്റേഡിയം” . നാട്ടിലെ എല്ലാ പ്രായക്കാര്‍ക്കും ഈ പറമ്പുമായി ചില ഓര്‍മകള്‍ കാണും.
ഞങള്‍ക്ക് ഈ പറമ്പ് കലൂര്‍ സ്റ്റെഡിയം പൊലെയായിരുന്നു ഈ ഒരേക്കര്‍ സ്തലം.പരമ്പിന്റെ ഒത്ത നടുക്കയിരുന്നു ക്രിക്കറ്റ് പിച്ച്. പക്ഷെ കഷ്ടകാലതിനു അതെ നടുവിലൂടെ തന്നെ ഒരു ചെറിയ റോഡും ഉണ്ടായിരുന്നു.കളി മൂത്തിരിക്കുന്ന സമയത്തയിരിക്കും വല്ലവനും ആ വഴി , സൈക്കിളൊ ഒട്ടോറിക്ഷയൊ കൊണ്ടു വരുന്നതു..എന്തു ചെയ്യാന്‍/?കളി നിര്‍ത്തി കൊടുക്ക്കെണ്ടി വരും . അപ്പൊള്‍ എല്ലാവരും കൂടി വഴിയെ പൊകുന്നവനെ നൊക്കി “ ആരുടെ എവിടെക്കണാവൊ ഡേഷു പോകുന്നതു ? “ എന്നു ആലൊചിചു അവരെ വിഷ് ചെയ്യറുണ്ട് .
ഈ പറമ്പ് 4 ചുറ്റിലും നിന്നും വേലിയുല്ലതാണു.ഞങളുടെ ഇമ്പൊര്‍ടന്റ് ബൊണ്ടറികള്‍ ..പക്ഷെ ഇതില്‍ ഒരു ഭാഗത്തെ ബൌണ്ടറി ചെറുതായി വരുന്ന പൊലെ ഒരു ഫീലിങ്..പലര്‍ക്കും.ആദ്യം ഞങള്‍ വിചാരിചതു ബാറ്റിങ് ഇമ്പ്രൂവ് ചെയ്യുന്നതണെന്നണ് . പിന്നെയണു സങതി പിടി കിട്ടിയത്. ആ വീട്റ്റിലെ ചുള്ളന്‍ ഇടക്കു വേലി കേറ്റി കളിക്കുന്നതാണെന്ന് .ഊടന്‍ തന്നെ ഈ ഹോട്ട് നൂസ് നട്ടിലെ പ്രധാന വാര്‍ത്താപ്രക്ഷെപണ കേന്ദ്രങളായ ചിലരെ അറിയിക്കുകയും , ഇതിനെ തുടര്‍ന്നു വീട്ടുകാരനു ചൊദ്യങള്‍ നേരിടെണ്ടി വരികയും ചെയ്തു.എന്തായലും ഇതില്‍ പുള്ളീ ഇത്തിരി പേടിക്കുകയും റീവാലുവേഷനു ശെഷം വേലി വീണ്ടും തിരിചു പോവുകയും ചെയ്തു...അങനെ ബൌണ്ടറികള്‍ വീണ്ടൂം എനിക്ക് മരീചികയായി മാറി.
കളിക്കിടയിലെ മറ്റൊരു രംങമാണു വൈകീട്ടു ബസ് ഇറങി വരുന്ന പെണ്കുട്ടികളുടെ വരവ് .ഞങളുറ്റെ സ്റ്റേഡിയം ക്രോസ് ചെയ്തു പോകെണ്ട ഈ കുട്ടികളിലാണു ഞങള്‍ പലരുടെയും പ്രതീക്ഷകള്‍ .റ്റ്വന്റി-റ്റ്വന്റി കളിക്കിടയില്‍ ആവെശം കൊള്ളിക്കുന്ന ചിയര്‍ ഗെള്‍സിനെ പോലെയായിരുന്നു ഈ പൊക്കു കാണുമ്പൊള്‍ ഞങള്‍ക്കും ഫീല്‍ ചെയ്തിരുന്നത്.ആ സമയതു ഗ്രൌണ്ടില്‍ ഒരു പ്രത്യേക തരം ശന്തതയും സന്തോഷവും കളിയാടും....എന്താണാവോ ? അവര്‍ നടന്നു പൊയി തീരും വരെ നല്ല വാക്കുകളും ചര്‍ചകളും മാത്രമേ എല്ലാരും ഉപയോഗിക്കറുള്ളു , ചെയ്യറുള്ളൂ!
നേരത്തേ തന്നെയുള്ള അഡ്ജസ്റ്റ്മെന്റ് പ്രകാരം , ഒരോ പെണ്കുട്ടിയും പോകുമ്പൊള്‍, ഞങള്‍ കളിക്കുന്നവരിലെ ഒരൊരുത്തരുടെയും പെര് എടുത്തു വിളിച്ച് , പരസ്പരം പുകഴ്ത്താന്‍ വളരേ ശ്രധിച്ചിരുന്നു.ചുമ്മാാ ! ഇനി നമ്മളായിട്ടു ട്രൈ ചെയ്തില്ലെന്നു വരരുതല്ലൊ ! ഹൊവവര്‍ , ദൈവം സഹായിചു ഒരു പെണ്‍കുട്ടി പോലും നമ്മളെ ശ്രധിക്കാറില്ല.
പക്ഷെ ഒരാള്‍ മാത്രം അപ്പൊളും ബാറ്റിങില്‍ മത്രം ശ്രധിചു കളിക്കുന്നുണ്ടായിരിക്കും..ഞാന്‍ തന്നെ...സത്യം !
എന്നാല്‍ വൈകീട്ട് ഒരു 7 മണിക്കു ശെഷം , നമ്മുടെ സ്ടേഡിയത്തിന്റെ സ്കോപ്പ് മാറും.സീനിയര്‍ ചെട്ടന്മാര്‍ പൈന്റു കുപ്പികളുമായി എത്തും.ഗ്രൌന്ണ്ടിന്റെ ഒരു മൂലക്കു വലിയ കുറെ വലിയ ഇരുമ്പ് പൈപ്പുകള്‍ ഇട്ടിട്ടുണ്ട്. ആര്‍ക്കൊ എവിടെയൊ കണക്ഷന്‍ കൊടുക്കനെന്നും പരഞ്ഞ് പഞായത്തു വകയാണിത്. ഈ പൈപ്പുകള്‍ ഇന്നും നാട്ടുകാര്‍ക്ക് ഒരു പിടികിട്ടാത്ത പ്രതിഭാസമായി , മലമ്പുഴയിലെ യക്ഷി പ്രതിമ പൊലെ ഇന്നും അവിടെ കിടക്കുന്നു. അപ്പോള്‍ ഈ ചെട്ടന്മര്‍ ഈ പൈപ്പുകളില്‍ ഇരുന്നു കുപ്പികള്‍ കാലിയാക്കുകയും , തുടര്‍ന്നു ഇതേ പൈപ്പുകളെ തന്നെ വെല്ലുവിളിചും , തെറികള്‍ പറഞ്ഞു ഭീഷണിപ്പെടുത്തിയും ഗ്രൌണ്ടിനെ വീണ്ടും സജീവമാക്കും.
കാലം മാറിയപ്പോള്‍ , നാട്ടിലും അതിന്റെ ആാഫ്റ്ററെഫക്റ്റ്സ് ഉണ്ടായീ. - തൊഴില്‍രഹിതരുടെ എണ്ണം കുറഞ്ഞു,ബൈക്കുകളുടെ എണ്ണം കൂടി, പ്രൈവറ്റ് ബസുകളില്‍ മുന്‍ഭാഗത്തെ തിരക്കു കുറഞ്ഞു, ഗ്രൌണ്ടിലെ ക്രിക്കറ്റ് കളി കുറഞ്ഞു, അതിലെ പോയിരുന്ന പെണ്‍കുട്ടികള്‍ വളര്‍ന്നു വലുതായീ കല്യാണവും കഴിഞ്ഞു ഒക്കത്ത് കൊചുങളുമായി പോകാന്‍ തുടങി , ഗ്രൌണ്ടില്‍ പൈപ്പില്‍ ഇരിന്നുള്ള കള്ളു കുടി നിന്നു..എരുമ പറമ്പ്ഗ്രൌണ്ടിലും നാട്ടിലും ശാന്തത പരന്നു... തെറ്റിധരിക്കരുതു ..പ്ലീസ്..എല്ലാരും മധ്യപാനം ഒല്ലൂര്‍ , ആമ്പല്ലൂര്‍ ഭാഗങളിലുള്ള ബാറുകളിലെക്കു മാറ്റി...അല്ല പിന്നെ !!!
Thursday, November 12, 2009
Subscribe to:
Post Comments (Atom)
hello sahodhara...
ReplyDelete"Yakshi" is in Malampuzha.. not at shankumugham..
Shankumugham is honored with "Matsya kanyaka"
pls correct
എരുമ പറമ്പല്ലല്ലോ, ഗോപാ. അത് പോത്തോട്ടപ്പറമ്പല്ലേ?
ReplyDelete