വീണ്ടൂം ആ സുദിനം വന്നെത്തി .ഇന്ന് എന്റെ ‘എത്രാമെത്തേയൊ ‘ ഡ്രൈവിങ്ങ് ടെസ്റ്റാണ് , ദുഫായ് മെട്രോയിലെത്തിയ ശേഷം. എണ്ണം തെറ്റിയിരിക്കുന്നു , കുറേയേറെ ആവുമ്പോള്‍ എന്ത്തിന്റേതായാലും എണ്ണം തെറ്റുക എന്നത് സ്വാഭാവികം ! രാത്രി ഉറക്കവും ശെരിയായില്ല. അതെങ്ങനെ ? ഡ്രൈവിങ്ങ് സ്കൂളില്‍ ഫീസടച്ച് ഫീസടച്ച് ക്രെഡിറ്റ് കാറ്ഡിന്റെ ഷൈനിങ്ങ് വരെ നഷ്ട്ടപ്പെട്ടു . രാത്രി മുഴുവനും ഉറക്കത്തിനിടക്ക് ഡ്രൈവിങ്ങ് ടെസ്റ്റ് കൊടുക്കുന്നതും , അബദ്ധങ്ങള്‍ പറ്റുന്നതും , എക്സമിനര്‍ അറബി “ യൂ ഫെയില്‍ “ എന്നു അലറി , തെറി വിളിക്കുന്നതും സ്വപ്നം കണ്ടൂ ഞെട്ടി എഴുന്നേറ്റു , പലവട്ടം. !
രാവിലെ തന്നെ എഴുന്നേറ്റു കുളിച്ച് കുട്ടപ്പനായി , റൂമിന്റെ വാതിലില്‍ ഒട്ടിച്ചിരിക്കുന്ന ‘ ത്രിക്കൂരപ്പന്റെ ഫോട്ടൊ നോക്കി , “ ഇന്നെങ്കിലും !” എന്നു പ്രാര്‍ഥിച്ചു . ടെസ്റ്റിന് ‘നാദ്-അല്‍-ഹമ്മര്‍’ വരെ പോണം പണ്ടാരമടങ്ങാന്‍ !
റൂമില്‍ നിന്നും പുറത്തിറങ്ങി , ആദ്യം കണ്ട ഒരു ‘പഴുക്കാത്തവന്റെ ‘ ( പച്ച അഥവാ പാകിസ്താനി ) ടാക്സി പിടിചു . വണ്ടിയില്‍ കയറിയപ്പോഴോ ..അവന്‍ ദുബായിലെ ട്രാഫികിനെ കുറിച്ചും , ചൂടിനെ കുറിച്ചും , ടാക്സി ഓടിക്കനാവശ്യമായ കഴിവുകളെ കുറിചും വിവരിക്കാന്‍ തുടങ്ങി. ഞാന്‍ ടെസ്റ്റിനു പോകുവാണെന്നു അറിഞ്ഞപ്പോള്‍ , ചുള്ളന്റെ വക ഒരു ക്ലാസ്സും.! എന്നിട്ടു ഗെഡി വണ്ടി ഓടിക്കുന്നതു കണ്ടാലോ ...ഓരോ ട്രാക്കിന്റെയും വീതി അളന്നു , ട്രാഫിക് സിഗ്നലുകളുടേയും റഡാറുകളുടേയും ടൈമിങ്ങ് പരിശോധിച്ചും , മറ്റു വണ്ടികളുടെ ഹോണടികള്‍ - ഇലക്ഷനില്‍ ജയിചു വരുന്ന സ്ഥാനാര്‍ഥിയെ പോലെ ‘ ഏറ്റു വാങ്ങിക്കൊണ്ടൂം‘ ആയിരുന്നു ! വ്രിത്തികെട്ടവന്‍ .!
ഒരു പാകിസ്റ്റാന്‍കാരന്റെ ഉപദേശം കേട്ടപ്പോള്‍ സ്വാഭാവികമായും എന്റെ ചോര തിളച്ചു. പക്ഷേ , അതു പെട്ടന്നു മാറി , കാരണം ഇവന്മാറ്ക്കു ബോധം കുറവാണ് , വെറുതെ അവന്റെ കയ്യില്‍ നിന്നും തല്ല് മേടിച്ചു ഇന്ഡ്യയുടെ മാനം കളയണ്ടാ ‘ എന്നു കരുതി , അല്ലതെ ഇപ്പൊ അവനെ പേടിച്ചിട്ടൊന്നുമല്ല!.
അങ്ങനെ അവസാാനം നമ്മുടെ സ്ഥലത്തെത്തി , കാശും കൊടുത്ത് കാറില്‍ നിന്നും ചാടിയിറങ്ങി , “ ജീവനോടെ എത്തിച്ചതിനു നന്ദി ഭായി “ എന്ന് മലയാളത്തില്‍ പറഞ്ഞു.
ടെസ്റ്റ് ഓള്രെഡി തുടങ്ങിയെന്നു തോന്നുന്നു , അല്ലാ ഇപ്പോ നേരത്തു വന്നിരുന്നിട്ടും വല്ല്യ വിശേഷമൊന്നുമില്ല്യാലൊ.!മുന്‍പൊക്കെ രവിലെ നേരത്തെ തന്നെ ഡ്രൈവിങ്ങ് സ്കൂളില്‍ ( ബെല്‍ഹാസ )എത്തി ലേണിങ്ങ് പെര്‍മിറ്റും കൊടുത്ത് കാത്തിരിക്കും. ഇപ്പൊ എക്സ്പീരിയന്‍സായി , ടെസ്റ്റ് ഗ്രൌണ്ടില്‍ കൂളായി ഇറങ്ങും. പതിവു പോലെ പേപ്പര്‍ എക്സാമിനേഴ്സ് റൂമില്‍ കൊടുത്ത ശെഷം നമ്മുടെ പേരും വിളിക്കുന്നതും കാത്തിരിപ്പയി , ഏറ്റവും പുറകിലെ നിരയില്‍ . വൈറ്റിങ്ങ് റൂം ഒരു ചെറിയ ഹാളാണ് , അവിടെ കുറേ പേര്‍ ഇരിപ്പുണ്ട് , പഴയതും പുതിയതുമായി.....കല്ല്യാണ ഹാളില്‍ ചെറുക്കനേയും പെണ്ണീനേയും കാത്തിരിക്കുന്ന നാട്ടുകാരെ പോലെ !
കുറെ കഴിഞ്ഞപ്പോള്‍ , ഒരു ചെറുപ്പക്കാരന്‍ അറബി വന്നു , എല്‍.പി.സ്കൂള്‍ വരെ മാത്രം പഠിച്ചവന്‍ ന്യൂസ് പേപ്പര്‍ വായിക്കും പോലെ , ഒരോ പേരുകള്‍ വിളിക്കാന്‍ തുടങ്ങി. “ ഗൂപാ..ഗൊപ...കുമാ..ര്‍ “...ഹുമ്മ്..നമ്മടേ പേരു വിളിച്ചതാണ്. ഞാന്‍ എഴുന്നേറ്റ് , ഏതാണ്ട് അവാര്‍ഡ് വാങ്ങാന്‍ സ്റ്റേജിലേക്കു പോകുന്ന പോലെ , ആ നിറഞ്ഞ സദസ്സിലൂടെ അയാളുടെ അടുത്തേക്കു ചെന്നു. 4 പേരെ ഒരുമിച്ചാണ് ഒരു ട്രിപ് ടെസ്റ്റിനു കൊണ്ടു പോകുന്നത് , “ ബാഹര്‍ ഗാഡി...ബൈത്തൊ “ എന്നു അറബി ചുള്ളന്‍ പറഞ്ഞു. ഞാനും പിന്നെ 2 തമിഴന്മാരും , വെറൊരു മലയാളിയുമായിരുന്നു ഒരു കാറില്‍. ഞാന്‍ ചെന്നു ബേക് സീറ്റില്‍ ഓര്‍ഡറനുസരിച്ചു ഏറ്റവും ലാസ്റ്റ് വരുന്ന രീതിയില്‍ ഇരുന്നു,,അല്ല നമുക്ക് തിരക്കില്ല്യലൊ.!
ആദ്യം ഒരു തമിഴന്‍ ആണ് വണ്ടി എടുത്തത്. ചുള്ളന്‍ ആകെ റ്റെന്‍ഷനില്‍ ഹന്റ് ബ്രേക്ക് എടുക്കാതെ , വണ്ടി എടുക്കനുള്ള റോളിലായിരുന്നു...അറബി ഏതോ തെറിയും പറഞ്ഞു , അയാള്‍ തന്നെ ബ്രേക്കു റിലീസ് ചെയ്തു. ഉടനെ നമ്മടെ തമിഴന്‍ വണ്ടീ ഒറ്റ എടുക്കലായിരുന്നു..വണ്ടീ ഒരു ചാട്ടം..അറബിയിടെ സണ്‍ഗ്ലാസ് ദേ കിടക്കുന്നു താഴെ. ഉടനെ അവന്‍ ആടുതോമായെപോലെ “ എന്റെ പുതിയ സണ്‍ഗ്ലാസ് നീ ഇപ്പൊ പൊട്ടിച്ചേനേ , മതി , നിര്‍ത്ത് , “ നെക്സ്റ്റ് “ എന്നലറി.( ഇംഗ്ലീഷില്‍ ) .അടുത്തവന്‍ കയറി സീറ്റിലിരുന്നു. “ യള്ളാ ജാവൊ “ അറബി ചുള്ളന്‍ അലറി.അവന്‍ വണ്ടീ എടുത്ത് ,വലതു മാറി ഇടതു മാറി അങിനെ പാര്‍കിങ്ങ് യാര്‍ഡിന് പുറത്തെത്തി. പക്ഷെ പുറത്തെത്തിയ പാടെ ചുള്ളന്‍ നേരെ വണ്ടീയുടുത്ത് , മെയിന്‍ റൊഡിലെ സ്പീഡ് ട്രാക്കിലോട്ട് നേരിട്ട് കയറി. “ സ്റ്റുപിഡ് , യൂ വാണ്ട് റ്റു കില്‍ മി ? “ എന്ന് അറബി ഗറ്ജിച്ചു. അതോടു കൂടി ഓടിച്ചിരുന്നവന്‍ തന്റെ മിസ്റ്റേക് മനസ്സിലാക്കുകയും കൂളായി നേരെ രണ്ട് ട്രാക്ക് മാറി സ്ലോ ട്രാക്കിലേക്കു ഒരെടുക്കലായിരുന്നു. പുറകില്‍ വരികയായിരുന്ന ഒരു ഫുള്‍ലോഡ് പികപ് വാന്‍ “ ഓ , ജസ്റ്റ് മിസ്ഡ് “ എന്നും പറഞ്ഞ് തൊട്ടടുത്തുകൂടി പാഞ്ഞു പോയി .പേടിച്ചരണ്ട രണ്ട് കിളികള്‍ ഒരുമിച്ച് എന്റെ നെഞ്ഞത്തു നിന്നും ചിറകടിച്ച് പറന്നു പോയീ. ആരും പറയാതെ തന്നെ വണ്ടീ ഓടിച്ചുരുന്നവന്‍ വേഗം അടുത്ത അവൈലബിള്‍ സ്പോട്ടില്‍ പാര്‍ക്ക് ചെയ്ത് ഡോറ് തുറന്ന് ചാടിയിറങ്ങി . മാന്യനായ ആ അറബി “ നെക്സ്റ്റ് “ എന്നു മാത്രം പറഞ്ഞു , തന്റെ ഫോണെടുത്ത് ആരെയോ വിളിച്ചു. എന്റെ ഒരു കണക്കുകൂട്ടല്‍ പ്രകാരം ചുള്ളന്‍ കെട്ടിയോളെ വിളിച്ചു “ നീ ഇപ്പൊ വിധവയായേനെ “ എന്നു പറഞ്ഞതായിരിക്കാനാണ് സാധ്യത .അങനെ മൂന്നമത്തവന്‍ കയറി . വണ്ടീ എടുത്തു , അറബി പറഞ്ഞ പോലെ ട്രാക്കുകള്‍ മാറി, പെര്‍ഫെക്ട് ! കുറചു ദൂരം കഴിഞ്ഞപ്പോള്‍ ഒരു പാര്‍ക്കിങ്ങ് സ്പോട്ടില്‍ കിടക്കുന്ന ബി.എം.ഡബ്ല്യൂ വിന്റെ പുറകില്‍ പാര്‍ക്കു ചെയ്യാന്‍ പറഞ്ഞു .ആത്മവിശ്വസം കൂടിയതിനാലാവാം , വിചാരിചതിനും കൂടുതല്‍ സ്പീഡില്‍ ആയിരുന്നു ഗെഡി പാര്‍ക്കിങ്ങിലേക്കു കയറിയത് . എന്തോ കുരുത്തത്തിന് നമ്മുടെ അറബി ചുള്ളന്‍ അവന്റെ സൈഡിലെ ബ്രേക്കില്‍ ഒറ്റചവിട്ടായിരുന്നു...അല്ലെങ്കില്‍ ഞങ്ങളുടെ ‘സണ്ണി’ആ ‘ ബി.എം.ഡബ്ല്യൂവിന്റെ’ പുറകിലിടിച്ചു ‘രണ്ടും “ ഒന്നായേനെ “ ! അങ്ങനെ അവന്റെ കാര്യവും തിരുമാനമായി. അടുത്ത “ നെക്സ്റ്റ് “ ഞാനായിരുന്നു . ത്രിക്കൂരപ്പനേയും , മാതാ-പിതാ ശ്രീകളേയും , എന്റെ ഡ്രൈവിങ്ങ് മാഷായ - ഒരിക്കല്‍ ഞാന്‍ റൌണ്ട് എബൌട്ട് എടുക്കുന്നതു കണ്ടീട്ട് “ മേരെ ചോട്ടെ ചോട്ടേ ബച്ചെ ഹൈ “ എന്ന് എന്നെ ഓര്‍മ്മിപ്പിച്ച സഹിദ് ഭായിയേയും , മനസ്സില്‍ ധ്യാനിചു ഞാന്‍ വണ്ടീയെടുത്തു....ഓകെ...വീണ്ടൂം പെര്‍ഫെക്ട് .! മൂന്നു നാല്‍ പ്രാവശ്യം അറബി പറഞ്ഞ പൊലെ ട്രാക്കുകള്‍ ഞാന്‍ പുഷ്പം പോലെ മാാറി...കാരണം എന്റെ ചാത്തന്മാര്‍ എനിക്കു അപ്പോല്‍ വണ്ടികള്‍ ഒന്നും വരാതെ റോഡ് ക്ലിയറാക്കിതന്നു. എനിക്കു ആത്മവിശ്വാസം കൂടി . അപ്പോഴാണു “ റൌണ്ടബൌട്ട് യൂ ടേണ്‍ “ എന്ന് അറബി പറഞ്ഞത് , എന്റെ ഡ്രൈവിങ്ങ് മാഷിന്റെ ഫേവരൈറ്റ് “ ഇനം. “ പടച്ചോനേ കാത്തോളീ “ എന്നും പറഞ്ഞു ഞാന്‍ വിജയകരമായി റൌന്ണ്ടബൌട്ട് പൂര്‍ത്തിയാക്കി. “ റൈറ്റ് പാര്‍ക്കിങ്ങ് “ എന്നും പറഞ്ഞ് അറബി ‘ ഇനി അബദ്ധം പറ്റരുത് ‘ എന്നും മനസ്സില്‍ വിചാരിച്ച് ബ്രേകില്‍ കാല്‍ വച്ചു.പക്ഷെ , മുന്നില്‍ വേറെ വണ്ടീയൊന്നും ഇല്ലാത്തതിനാലും, സ്പേസ് ഇഷ്ടം പോലെ ഉണ്ടായിരുന്നതിനാലും ഞാന്‍ കൂളായി പാര്‍ക്കു ചെയ്തു . “ ഓകെ, ബേക് ടു യാര്‍ഡ് “ എന്നു അറബി പറഞ്ഞു...അങനെ വീണ്ടൂം ടെസ്റ്റ് യാര്‍ഡില്‍ എത്തി. അറബി തന്റെ കയ്യിലെ ചാര്‍ട്ടില്‍ ഒരോരുത്തരുടേയും റിസള്‍ട്ട് എഴുതാന്‍ തുടങി. ശേഷം , വിതരണം ആരംഭിച്ചു...” ഫെയില്‍ , ഫെയില്‍ ,ഫെയില്‍ ...ഗൂപ..കൂമാര്‍ ..യൂ പാസ് “ എന്നു പറഞ്ഞു അറബി. “യെസ്” ..അറ്റ് ലാസ്റ്റ് ഞാന്‍ പാസ്സായിരിക്കുന്നൂ...ഹൊ..എനിക്കു വയ്യാ!.
" വന്ദനം” സിനിമയില്‍ “ എന്തോ “ കണ്ട് ബോധം പോയി വീട്ടില്‍ നിന്നും ഇറങ്ങി റോഡ് ക്രോസ്സ് ചെയ്ത് പോകുന്ന മോഹന്‍ലാലിനെ പോലെ ഞാന്‍ അറബിയുടെ കയ്യില്‍ നിന്നും “ PASS" എന്നെഴുതിയ പേപ്പറുമായി വായും പൊളിച്ചു കാറില്‍ നിന്നും ഇറങ്ങി നടന്നു.!
Tuesday, November 17, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment