നട്ടിലെ മറ്റൊരു പ്രമണിയാണ് മി. രാമന്‍ കുട്ടി. നാലര അടി പൊക്കം , ഉത്രം നക്ഷതം .തെങു കയറ്റം,മരം മുറിചു തഴെയിടല്‍ എന്നിവയാണ് ചുള്ളന്റെ തൊഴില്‍.പക്ഷെ ഇതൊക്കെ വെറും നെരമ്പൊക്കും , ഞാന്‍ ഇതിലും ഒക്കെ വലിയ ഒരു സാംഭവം ആണെന്നണ് ഗെഡി പറയാറ് . തലക്കകത്ത് കുറച്ചു ചില്ലറ പൈസ കുറവാണ് എന്നതിലൊന്നും ഒരു അഹങ്കാരവും ഇല്ല്യത്ത രമന്‍ കുട്ടി.ഈയിടെയായി തനിക്കു മമ്മൂട്ടിയുടെ ഒരു വിദൂഎച്ചായ ഉണ്ടെന്നാണു ആളുടെ അവകാശവാദം.ഇക്കര്യത്തില്‍ ഞങളും കുറച്ചു അദ്ദെഹത്തെ പ്രൊത്സാഹിപ്പിച്ചു എന്ന്ത് സത്യം തന്നെ.
താന്‍ നട്ടില്‍ ഇല്ലെങ്കില്‍ , എല്ലാ തെങുകളും വിവരമരിയും എന്നാണ് അങ്ങെര് പറയണത് . ആളൊരു പരൊപകാരിയണെന്നതില്‍ സംശയമില്ല്യ. “ രാമന്‍ കുട്ട്യെ, ഒന്നു വീട്ടിലെക്കു വാട്ടാ...2 മാസായീ തെങു കെറിയിട്ട് “ എന്ന് പറഞാല്‍ , ചുള്ളന്‍ ഒന്നു ആലൊചിക്കും..എന്ന്ട്ട് “ ആ നൊക്കട്ടെ , ബിസിയാ, ടൈം കിട്റ്റിയ വരാം “ എന്നണു പറയുക. ത്രിക്കുര്‍ അംബലവുമായീ ചുള്ളന് വല്യ സെന്റിമെന്‍സ് ആണു ഉള്ളത്. “ ഞനും ത്രിക്ക്ക്കുരപ്പനും തമ്മിലുള്ള് ബന്ധം നിങള്‍ക്കൊന്നും അറിയില്ല്യ “ , “ എല്ലാതിനും ഈ രാമന്‍ കുട്ടി തന്നെ വെണം” എന്നിങനെ ഉള്ള ഡയലൊഗുകള്‍ ഗെഡി ഇടക്ക്ക്കു പറയാറുണ്ട്.
പക്ഷെ ആളുദെ അപകടകരമായ ഒരു സ്വഭാവം ഉള്ളത് , ഇപ്പൊ പറഞ്ഞ കര്യവുമായി ഒരു ബന്ധ്വുമില്ലത്ത കാര്യമാവും പറയുന്നതും , ചെയ്യുന്നതും. എന്താ ചെയ്യാ ? ആള്‍ക്കു മമൂട്ടിയുടെ സ്വഭാവമല്ലെ?! ..അങനെ ഉള്ള ഈ ചുള്ളന്‍ ഒരിക്കല്‍ വീട്ടില്‍ തെങു കയറാന്‍ വന്നു . “ രാമുട്ടെട്ടാ , അതെയ് 2 കരിക്കും ഇട്ടൊട്ടാ “ എന്നു ഒരു അപെക്ഷ അമ്മയറിയതെ പാസ് ചെയ്തിട്ട് ഞന്‍ രാവിലെ ഉണ്ടാക്കിയതില്‍ പെന്റിങ് വന്ന ദൊശ തീര്‍ക്കാന്‍ പൊയീ .ഈ സമയം നമ്മുടെ ഗെഡി അങനെ തെങില്‍ കയറി, കുറചു കഴിഞപ്പൊള്‍ പതിവില്‍ കൂടുതല്‍ തെങാ വീഴുന്ന ശബ്ധം കേട്ടു . ഓടി ചെന്ന് നൊക്കുമ്പൊള്‍ ആകെയുള്ള 3 തെങും ഒരൊറ്റ തെങ പൊലും ഇല്ല്യതെ , “ ഇതെന്നൊടു വേണ്ടായിരുന്നു “ എന്ന റൊളില്‍ നില്‍ക്കുന്നു. “ എന്തു പണിയാടൊ ഈ കാണിച്ചേ ? “ എന്നു ചൊദിച്ച അച്ചനൊട് “ അതെയ് , അടുത്ത മാസം ഞാന്‍ ചിലപ്പൊ ബിസിയാവും...അതു കൊണ്ടാ ഇങനെ !...ഹും...ഞാനാരാ മൊന്‍ ! “ എന്നും പറഞു ചുള്ളന്‍ സ്കൂട്ടായീ...!!! അച്ചാനും അമ്മയും എന്തു പറയാന്‍ എന്നറിയതെ മുഖത്തൊടു മുഖം നൊക്കി നിന്നിട്ട്. 2 വഴിക്കു പൊയീ. ഞാന്‍ ദൊശയെ ലക്ഷ്യമാക്കി വീണ്ടും നടന്നു. അല്ലതെന്ത് ചെയ്യന്‍ ?!!
പിന്നീടൊരിക്കല്‍ എന്റെ കൂട്ടുകരന്റെ വീട്ടില്‍ ആളെ പണിക്കു വിളിചു...മരം മുറിക്കാന്‍ . ആളു ഒറ്റക്കാണു പരിപാടി.മുറിചു മുറിചു പകുതിയായപ്പൊള്‍ നമ്മുടെ ചുള്ളനു ചായ കുടിക്കനുള്ള ഒരു ടെമ്പ്ടേഷന്‍ ഉണ്ടായീ.രാമന്‍ കുട്ടി ഉടനടി മരതില്‍ നിന്നും താഴെ ഇരങി , “ ഇനി ചായ കുദിക്കതെ കൊന്‍സണ്ട്രഷന്‍ കിട്ടില്ല്യാ!! .. ഞാന്‍ ദേ വരണു ” എന്നും പറഞ്ഞ് ഒറ്റ മുങ്ങല്‍ ആയിരുന്നു.
ഗെഡി ചയ കുടിയെല്ലാം കഴിഞു തിരിചു വന്നപ്പൊള്‍ മരത്തിന്റെ തഴെ ആളുകള്‍ കൂടി നില്‍ക്കണു.സംഭവം എന്താണെന്നു വച്ചാല്‍, രാമന്‍ കുട്ടിക്കു വെണ്ടി വൈറ്റ് ചെയ്ത് ബൊറടിച്ച് മരം സ്വയം വീഴുകയായിരുന്നു. വീട്ടുകരുടെ ഭാഗ്യത്തിനു പുരപ്പുറത്തൊട്ടു വീണില്ല , രാമന്‍ കുട്ടിയുടെയും ! പക്ഷെ, “ മരം ഒരു മതിരി മറ്റേ പരിപടി കാണിചു “ എന്നയിരുന്നു ഗെഡിയുദെ എക്സ്പ്ലാനേഷന്‍ .,,അടിപൊളി ! അവിടേയും ആളുടെ തലയില്‍ കുറവുള്ള ചില്ലറ പൈസകള്‍ ആയിരുന്നു വര്‍ക്ക് ചെയ്തത് .
എന്തായലും , ഈ സംഭവത്തിനു ശെഷം , ചുള്ളന്‍ നാട്ടിലെ എല്ലാ മരങളുമായും ഉടക്കുകയും , “ഇനി സ്വന്തം നട്ടില്‍ മരം മുറിക്കില്ല്യ “ എന്ന സ്റ്റാന്റില്‍ എന്തുകയും ചെയ്തു !
Thursday, November 12, 2009
Subscribe to:
Post Comments (Atom)
ithanu mone nammude trikkurinte uruku manushyan ennu aparanamathil ariyappedunna Mr.Ramankutty
ReplyDelete