'കമ്പ്യൂട്ടര്‍ പഠിച്ചില്ലെങ്കില്‍ സങ്കേതികമികവ് കൈവരിക്കാന്‍ കഴിയില്ലാ” എന്ന നമ്മുടെ വീടിന്റെ അടുത്തുള്ള റിട്ട. പുലി ശ്രീ.ശങ്കരങ്കുട്ട്യേട്ടന്റെ ഉപദേശപ്രകാരമാണ് നോം ആ സാധനം പഠിക്കന്‍ വേണ്ടി ശ്രമം തുടങിയത്.നല്ല ദിവസം നോക്കി, രാവിലെ തന്നെ 8 ഇഡ്ഡലിയും സാംബാറും ചായയും മാത്രം കഴിച്ച് 8 മണിയുടെ ശ്രീരാമ ലിമിറ്റെഡ് സ്റ്റോപ്ബസ്സില്‍ കയറി ത്രിശ്ശുര്‍ റൌണ്ടിലെത്തി.മണികണ്ടനാല്‍ സ്റ്റോപ്പില്‍ ഇറങ്ങി നടന്നു.ജയാ ഹോട്ട്ടലിന്റെ മുന്നിലെത്തിയപ്പോള്‍ ‘ ശൊ , രണ്ട് ഇഡ്ഡലി കൂടി കഴിക്ക്യാര്‍ന്നൂ’ എന്നു തോന്നി. തെറ്റായ തിരുമാനത്തില്‍ ഔട്ടായി പോകുന്ന ബാറ്റ്സ്ന്മാനെപ്പ്പ്പോലെ ഞാന്‍ ‘ജയയെ’ ഇടക്കു തിരിഞ്ഞു നോക്കിക്കൊണ്ട് മുന്നോട്ട് നടന്നു. അപ്പോഴാണ് ത്രിശ്ശുര്‍ ടൌണിന്റെ മുക്കിലും മൂലയിലും , നെഹ്രുപാര്‍ക്കിന്റെ ചുറ്റിലും , എന്തിന്‍...കപ്പലണ്ടി കച്ചോടക്കാരുടെ ഉന്തുവണ്ടിയില്‍ വരെ പരസ്യം കാണാറുള്ള “ ഐ.ആര്‍ .എസ്.‘ കമ്പ്യൂട്ടേഴ്സ് കണ്ണീല്‍പ്പെട്ടത്.എന്നാപിഒന്നെ , ഇവിടെ തന്നെ നോക്കാമെന്നു കരുതി അങോട്ട് കയറി. രണ്ട് നില കെട്ടിടമാണ് , തഴെ ഖാദി വ്യവസായ ബോര്‍ഡിന്റെ കട, അതിന്റെ മുകളിലാണ് ഓഫീസ് .നൂല്പാലം പോലെയുള്ള ഒരു കിടിലന്‍ ഗോവണി. അതിന്റെ ഒരോ പടിയിലും അവിടത്തെ ഒരൊ കോഴ്സുകളുടേയും പേരുകള്‍ എഴുതി വച്ചിരിക്കുന്നു.കഷ്ടം! പക്ഷെ , ഓഫീസില്‍ നല്ല സെറ്റപ്പാണ്‍..എ.സി.യുടെ മണമുള്ള ,ഉഗ്രന്‍ ഓഫീസ്,നല്ല കാറ്റ് , വെളിച്ചം , പിന്നെയോ..അടിപൊളി രണ്ട് റിസപ്ഷനിസ്റ്റുകളും...എനിക്കു അപ്പൊ തന്നെ ഉള്‍വിളി ഉണ്ടായീ...പഠിക്കാന്‍ പറ്റിയ അന്തരീക്ഷം! റിസപ്ഷനിസ്റ്റുകള്‍ കോഴ്സുകളുടെ വിവരണം തരാന്‍ തുടങ്ങി. രണ്ട് സങത്കളില്‍ ഒന്നു ഇരുനിരമുള്ള ഒരു ഉണ്ടകണ്ണീയും ,പിന്നെ അവശ്യത്തില്‍ കൂടുതല്‍ നിറമുള്ള ഒരു വെളുത്തു മെലിഞ്ഞ ക്ടാവും.അവരുടെ സംസാരത്തില്‍ നിന്നും , “ അതേല്ലോ ‘ , ‘ ശരീട്ടൊ’ ,” ആയിക്കോട്ടെ’ എന്നിങനെ സംസാരിക്കണ ഉണ്ടക്കണ്ണീയിലായിരുന്നു നമ്മടെ ശ്രദ്ധ മുഴുവനും.കോഴ്സിനെ കുറിച്ചും , ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുരിച്ചും ,ഫീസിനെക്കുറിച്ചും എന്തിന്‍..ആ ക്ടാവിന്റെ പെരും നാളും വീടും വരെ ഞാന്‍ ചോദിച്ചു മനസ്സിലാക്കി . അല്ലാ, കുടുമ്മത്തു നിന്നിറങ്ങുമ്പൊ തന്നെ അച്ഛന്‍ പറഞ്ഞിരുന്നു, ഡീറ്റയിത്സ് എല്ലാം ചോദിക്കണമെന്ന്...കോഴ്സിനെക്കുറിച്ചാണെന്നു മാത്രം !
അങ്ങിനെ ഫീസുമടച്ചു കമ്പ്യൂട്ടര്‍ പഠിത്തം തുടങ്ങി.
പക്ഷെ , കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് ക്ലാസുകള്‍ നടക്കുന്നതു എം.ജി. റോഡിന്റെ അപ്പുറത്തുള്ള , പെനിന്‍സുല ബാറിന്റേയും , നന്ദിലത്ത് ഷോറൂമിന്റേയും അടുത്തുള്ള ശ്രീ.രാംദാസ് തിയേറ്ററിന്റെ ഇടതു ഭാഗത്തുള്ള ബില്‍ഡിങിലായിരുന്നു.
3 നിലയുള്ള ബില്‍ഡിങിന്റെ രണ്ട് നിലയും ഐ.ആര്‍ .എസ്. തന്നെ!ഒരു നില മുഴുവന്‍ കമ്പ്യൂട്ടര്‍ ലാബ്..അതായത് പൂരപ്പറമ്പില്‍ കതിന നിരത്തിവച്ച പോലെ കുറെ 70 മോഡല്‍ അമ്പാസഡര്‍ പരുവത്തിലുള്ള കുറെ കമ്പ്യൂട്ടറുകളും , അതിനിടയിലൂടെ കത്തിപ്പിടിക്കത്ത തിരികള്‍ നോക്കി വെടിക്കെട്ടുകാര്‍ നടക്കുമ്പോലെ കുറെ കമ്പ്യൂട്ടര്‍ മാഷുമാരും!രണ്ടാമത്തെ നിലയിലാണ്‍ തിയറി ക്ലാസ്സുകള്‍ നടക്കണത്.‘അജിത്‘ എന്നയിരുന്നു , ഇരുപത്തഞ്ച് പെണ്‍പുലികളും അഞ്ച് ആണ്‍പുലികളും ഉള്ള ഞങ്ങടെ ബാച്ചിന്റെ നിര്‍ഭാഗ്യവാനായ മഷിന്റെ പേര്‍. തമസിയാതെ തന്നെ , എന്റെ പൊന്നു പോലത്തെ സ്വഭാവവും ,പെണ്‍കുട്ടികളോടുള്ള സഹകരണ മനോഭാവവും കൊണ്ട് ഞാന്‍ അങേരുടെ കണ്ണിലെ പൊന്നുണ്ണിയായിമാറി. ക്ലാസ് തുടങ്ങി, ഒരാഴ്ച കഴിഞ്ഞപ്പോഴാണ് , ബാറ്റും പാഡുമണിഞ്ഞ് പാര്‍ട്ണറില്ലാത്ത ഓപ്പണിങ് ബാറ്റ്സ്മാനെപോലെ ഇരുന്ന എന്റെ അടുത്തേക്ക് ഒരു ദിവസം അജിത് സാര്‍ ഒരുത്തനേയും കൊണ്ട് വരുന്നത്.ലവനാണ്, പിന്നീട് എന്റെ ഏറ്റവും നല്ല സുഹ്രുത്തും പാര്‍ട്ണറുമായി മാറിയ ശ്രീമാന്‍ .മോജിത്ത്.പോക്രിത്തരങ്ങളില്‍ ഒരേ ഫ്രീക്വന്‍സിയിലുള്ള ഞങ്ങള്‍ പെട്ടന്ന് തന്നെ ‘ക്ലിക്ഡ്’ ആയി. അങനെ ഞാനും ലവനും ഒരു ടീമായി “ ഡോസില്‍” തുടങ്ങി, കമ്പ്യൂട്ടറുമായി പരീക്ഷണങ്ങള്‍ ആരംഭിച്ചു.”ഡോസ്’ സിസ്റ്റത്തില്‍ നെറ്റ് വര്‍ക്കില്‍ മെസ്സേജുകള്‍ വിടാന്‍ അവിടത്തെ ഒരു മാഷിനെ ചാക്കിട്ട് പഠിച്ചു.അതില്‍പ്പിന്നെ “ ഞങ്ങളോടു മുട്ടാനുണ്ടോ ? “ , “ ഇന്നത്തെ ക്ലാസ്സ് കഴിഞ്ഞു, എണീറ്റ് പോകൂ കുട്ടീ”, “ എനിക്കു വിശക്കുന്നേ ! “ എന്നിങ്ങനെയുള്ള മെസ്സേജുകള്‍ ഞങ്ങളുടെ ക്ലാസ് ടൈമില്‍ ,നെറ്റ് വര്‍ക്കില്‍ വരാന്‍ തുടങ്ങി.അതോടെ ഞങ്ങളുടെ കൂട്ടുകെട്ട് ‘ ഐ.ആര്‍ .എസ്സില്‍’ കുപ്രസിദ്ധമായി , അജിത് സാറിന്റെ കണ്ണീല്‍ അങ്ങിനെ “ രണ്ട് “ ഉണ്ണികളായി.കണിമങലത്തു നിന്നും വരണ നീണ്ട തലമുടിയുള്ള , മുടിക്കിടയില്‍ ഏതോ ചെടിയുടെ ഇലയും വച്ച് വരണ ഒരു ക്ടാവിനു സിനിമാനടി സംയുക്തയുടെ പോലെയുണ്ടേന്നും പറഞ്ഞു ചുള്ളന്‍ ,അതിനെ ആ പേരും വിളിചു നടന്നു.“ പോടാ ചെക്കാ , എന്റെ അടുത്ത് കളി വേണ്ടാ “ എന്നും പറഞ്ഞു അവളും തിരിഞ്ഞു നടന്നു.പക്ഷെ , ഒരിക്കല്‍ “റാംജീ റാവു സ്പീകിങ്ങില്‍’ ഇന്നസെന്റ് സായികുമാറിനോട് ചോദിക്കുമ്പോലെ “ സത്യത്തില്‍ എനിക്കു സംയുക്തയുടെ കട്ടുണ്ടോ? “ എന്നു ആ ക്ടാവു എന്നോട് ചോദിച്ചു, ഇതു ഉടനടി ഞാന്‍ മോജിത്തിനോടും , മറ്റു പിള്ളേരോടും ചോര്‍ത്തികൊടുത്തു.അതിനു ശേഷം , ലാബ് സമയത്തു ഹാളിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തിരിക്കണ ഈ കുട്ടിയെ ‘ആരാധകര്‍’ ആ പേരും ചേര്‍ത്ത് വിളിക്കാന്‍ തുടങ്ങി , നെറ്റ് വര്‍ക്കില്‍ “ സംയുക്ത, ലാബ് വിട്ട് പോകേണ്ടതാണ് “ , “ സംയുക്തയുടെ ഇന്നത്തെ വേഷംകെട്ട് നന്നായിട്ടുണ്ട്” ..എന്നിങ്ങനെയുള്ള മെസേജുകളും വരാന്‍ തിടങ്ങി.ആരാണാവൊ ഈ ടൈപ്പ് മെസേജുകള്‍ വിടണത്!എവിടെ സ്ഫോടനമുണ്ടായാലും , അതിനി പൂരത്തിന്റെ വെടിക്കെട്ടയാലും , ഉത്തരവാദിത്തം ഏറ്റെടുക്കുന്ന അല്‍-കൊയിദയെപോലെ ഞങ്ങള്‍ ആ മെസേജുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു.
ഒരിക്കല്‍ പുതുതായി ഞങ്ങടെ ജൂനിയര്‍ ബാച്ചില്‍ വന്ന ബധിരയും മൂകയുമായ ഒരു സുന്ദരിക്കുട്ടിയെ കേള്‍പ്പിക്കാനായി ലാബില്‍ ഉറക്കെ ഫലിത ബിന്ദുക്കള്‍ പറഞ്ഞു ചിരിപ്പിക്കാന്‍ ശ്രമിച്ച കേസിലും ഞങ്ങള്‍ ‘ഐ.ആര്‍ .എസ്സില്‍’ നിന്നും അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങി.അതു പിന്നെ , ഞങ്ങളുടെ ‘എക്സ്പ്രഷന്‍ ‘ കണ്ട് ആ കുട്ടി തെറ്റിദ്ധരിച്ചതാ!
ഇന്റെര്‍നെറ്റ് ബ്രൌസിങ്ങ് പഠിച്ചതില്‍പ്പിന്നെ ഇന്‍ബോക്സ് നിറഞ്ഞു കവിയാതിരിക്കാന്‍ ‘മെയില്‍ ‘ ചെക് ചെയ്യനെന്നും പറഞ്ഞു ഞങ്ങള്‍ സ്ഥിരമായി ‘റിസപ്ഷന്‍ ‘ ഉള്ള ഓഫീസിലേക്ക് പൂവാന്‍ തൊടങ്ങി. ആകെ അറിയാവുന്ന ‘യാഹൂ’ മെയിലും തുറന്ന് വച്ച് , സെക്യൂരിറ്റി ക്യമറ പോലെ റിസപ്ഷനിലേക്ക് ഫോകസ് ചെയ്തിരിക്കാന്‍ തുടങ്ങിയതോടെ അവിടേയും ഞങ്ങള്‍ ഫേമസ്സായി.
ഒരിക്കല്‍ നമ്മുടെ ഉണ്ടക്കണ്ണീ ഇരിക്കണ “ ഓഫീസിലേക്ക് നമ്മുടെ ക്ലാസ് മാറ്റിയാലെന്താ ?” എന്നൊരു സജഷന്‍ ഞങ്ങള്‍ പറഞ്ഞത് അജിസാറ് തെറ്റിദ്ധരിക്കുകയും , “ നിങ്ങള്‍ രണ്ടെണ്ണത്തിനേയും ഇവിടെ നിന്നും ഒഴിവാക്കിയാലോ എന്നാണ് ഞാന്‍ ആലോചിക്കണത്!” എന്നും പറഞ്ഞ് ആള്‍ ഞങ്ങളെ ഒതുക്കി.നെരത്തെ പറഞ്ഞ പോലെ ലാബിലെ കമ്പ്യൂട്ടറുകളില്‍ നിരന്നിരിക്കുന്ന പെണ്‍കുട്ടികളുടെ ഇടയില്‍ നിന്നും , പുട്ടിന് ഇടക്ക് പീര ഇട്ട പോലെ ‘അച്ചടക്കത്തോടെ’ ഇരിക്കാറുള്ള ഞങ്ങളെ അജിസാര്‍ പലതവണ , “ നീയൊക്കെ ഇവിടെ ഇങനെ ഇരുന്നാലേ , എനിക്കു ഒരു മനസമാധാനം കിട്ടില്ല്യ !” എന്നും പറഞ്ഞ് പൊക്കിയെടുക്കാറുണ്ട്.പക്ഷെ , എനിക്കും മോജിത്തിനും അങിനെ ഇരുന്നാലേ ലാബില്‍ ‘കോണ്‍സന്റ്രേഷന്‍ ‘ കിട്ടുമായിരുന്നുള്ളൂ...ഒരോ ശീലങ്ങളേ ! അങ്ങനെയുള്ള ആ പവിത്രമായ ‘ അവിശുദ്ധ കൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്കു ശേഷം ഇങ്ങു ദുഫായിലും ഞങ്ങള്‍ തുടരുന്നു...!
പിന്നെ, 100 കിലൊ ഭാരവും ,അതിനൊത്ത ശരീര സൌന്ദര്യവും ഒത്തിണങ്ങിയ ഷൈന്‍ എന്നു പറഞ്ഞ പുലിയും, പെണ്‍കുട്ടികളുടെ ഇടയില്‍ നിന്നും ജെസ്ന, സീനത്ത്, ക്രിസ്റ്റി എന്നീ ക്ടാങ്ങള്ലെയും കൂട്ടി ഞങ്ങടെ ടീമിന്റെ ശക്തി വര്‍ദ്ധിപ്പിചു. അങ്ങിനെ ബാച്ചിലെ ഒരോരുത്തരുടേയും ഉഡായിപ്പുകളും , വഴക്കും വക്കണവും , പക്ക പിറന്നാളുകളും വരെ ആഘോഷിച്ച് ഞങ്ങള്‍ വിജയകരമായി കോഴ്സ് ഫിനീഷ് ചെയ്തു !..(സത്യായിട്ടൂം !)
Thursday, December 3, 2009
Subscribe to:
Post Comments (Atom)
mmm anginneyannu nee avane parichayapedunnathu alle any ways ...ChakIKOTHA cHAKARAN MATHIRI AA KOOTUKEETU POKUNNATHIL CONGRATS
ReplyDeletekollam ketto!!!! super
ReplyDelete