Thursday, February 25, 2010
സച്ചിനെതിരെയും സുകുമാരന്‍ !
“ എന്നോട് വേണ്ടാ , ഈ അഹങ്കാരത്തിന്റെ ഇന്നിങ്ങ്സ് “ -
സുകുമാരന്‍ അന്തിക്കാട് ( ‘സാംസ്കാരിക നായകന്‍ & ബുദ്ധിജീവി ‘ ..രണ്ടും ! )
---------------------------------------------------------------------------------------------------
‘സൂപ്പര്‍സ്റ്റാറുകള്‍‘ എന്നു ബുദ്ധിയും വിവേകവുമില്ലാത്ത ജനങ്ങള്‍ വിശേഷിപ്പിക്കുന്ന മോഹന്‍ലാല്‍, മമ്മൂട്ടി എന്ന രണ്ട് ‘മനുഷ്യരെ’ ഞാന്‍ എന്റെ വാക്സാമര്‍ഥ്യം കൊണ്ട് നിഷ്പ്രഭമാക്കിയ കാര്യം എല്ലാരും അറിഞ്ഞു കാണുമല്ലോ! അപ്പോഴാണ് ‘സച്ചിന്‍’ എന്ന മറ്റൊരു പയ്യന്‍ എന്നെ എതിര്‍ക്കാന്‍ ധൈര്യം കാണിച്ചിരിക്കുന്നത്. ഇന്നലെ അവന്‍ ക്രിക്കറ്റ് എന്നു പറയുന്ന , മുതലാളിത്തത്തിന്റെ കളിയില്‍ 200 റണ്‍സ് അടിച്ചിരിക്കുന്നുവത്രേ! ഇത് എനിക്കു നേരെയുള്ള ഒരു കായികവും സാംസ്കാരികവുമായ ഒരു ആക്രമണമായേ എനിക്ക് വീക്ഷിക്കന്‍ കഴിയൂ! ഈ പയ്യന്‍ എന്തിനു ഈ നടന്മാരുടെ പക്ഷം പിടിച്ചു എന്നോടെതിര്‍ക്കാന്‍ വരുന്നൂ , എന്നാണ് എനിക്കു മനസ്സിലാകാത്തത് ! എന്നെപ്പോലൊരു ബുദ്ധിജീവിയെ എതിര്‍ക്കാനുള്ള അറിവും , സാഹിത്യവും ഈ ചെക്കനുണ്ടോ ? എന്നെപ്പറ്റി ഇവനെന്തറിയാം ? നാല്‍പ്പതോളം മഹത്തായ പുസ്തകങ്ങള്‍ ഞാന്‍ എഴുതിയിട്ടുണ്ട് . പക്ഷേ , പുരസ്കാരങ്ങളും മറ്റും എനിക്ക് താല്പര്യമില്ല. , അതുകൊണ്ടാവാം , ഇതൊന്നും ഒരുത്തനും വായിക്കാതേയും അറിയാതേയും പോയത്. എന്റെ ഈ പുസ്തകങ്ങള്‍ ഇല്ലയിരുന്നുവെങ്കില്‍ ഈ നാടിന്റേയും സമൂഹത്തിന്റേയും ഗതിയെന്താകുമായിരുന്നൂ , എന്നാലോചിക്കുമ്പോള്‍ ഞാന്‍ അസ്വസ്ഥനാകുന്നു .
ഹും..ഇന്നലെ കളി കഴിഞ്ഞുള്ള ഇടവേളയില്‍ അവന്‍ എന്നെ വിളിച്ചിരിക്കുന്നു., എന്നിട്ട് മലയാളമല്ലാത്ത ഏതോ ഒരു ഭാഷയില്‍ എന്നെ അപമാനിക്കുന്ന രീതിയില്‍ , എന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചു. ഇതു ‘തിലകന്‍’ വിഷയത്തില്‍ എന്നെപ്പോലൊരു ഭയങ്കരന്‍ ഇടപെട്ടതിന്റെ ഒരു പ്രതികാരമെന്നാണ് ഞാന്‍ വീക്ഷിക്കുന്നത്. ലാലിനേയും മമ്മൂട്ടിയേയ്യും പോലെ സച്ചിനേയും തിലകന്റെ സാന്നിദ്ധ്യം ഭയപ്പെടുത്തിയിരുന്നൂ..എന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത് .
ഈ പയ്യനു ധൈര്യമുണ്ടെങ്കില്‍ എന്റെ വീടിന്റെ കോലായിലോ വടക്കേപറമ്പിലോ വരട്ടേ , എന്നെ നേരിടാനുള്ള മനസ്സാനിദ്ധ്യവും വിവേകവും നേടിയതിന്ശേഷം.
ഇവനൊറു പേടിച്ചുതൂറിയാണെന്ന് എനിക്കറിയാം. അല്ലെങ്കില്‍ എതിനാണ് ഈ ചെറിയ പേരക്കാ വലിപ്പമുള്ള പന്തുകളെ നേരിടാന്‍ ഒരു ഹെല്‍മറ്റും കയ്യിലും കാലില്‍ വെച്ചുകെട്ടൂമായി ഇറങ്ങിപ്പുറപ്പെടുന്നത് ?ഒരു വലിയ കടല്‍ ഇളകിവന്നാലും എന്റെ അറിവും കഴിവും പിന്നെ പൊന്നുപോലത്തെ എന്റെ നാക്കും കൊണ്ട് ഞാന്‍ നേരിടും , അതിനുള്ള തന്റേടം എനിക്കുണ്ട്. സംശയമുണ്ടെങ്കില്‍ ഒരു മഹാസാഗരം തന്നെ വരട്ടേ എന്റെ വീട്ടുമുറ്റത്തേക്ക് .
അതിഥികളോട് പെരുമാറാനുള്ള മര്യാദയും വിനയവും ഉണ്ടോ ഈ ചെക്കന് ? ഇന്നലെത്തന്നെ , നിങ്ങള്‍ നോക്കൂ , നമ്മുടെ നാട്ടിലേക്ക്, ഒരുകാലത്ത് തൊഴിലാളികളും കറുത്തവര്‍ഗ്ഗക്കാരും അടിച്ചമര്‍ത്തപ്പെട്ട ദക്ഷിണാഫ്രിക്കയില്‍നിന്നും വന്ന ഒരു പറ്റം ചെറുപ്പക്കാരെ ഒരു ദയ-ദാക്ഷീണ്യവുമില്ലതെയല്ലേ ഈ അഹങ്കാരിപ്പയ്യനും സംഘവും ചേര്‍ന്ന് പരാജയപ്പെടുത്തി അപമാനിച്ചത് ? ഈ വിജയം മുതലാളിത്തവും ക്യാപിറ്റലിസവും ചേര്‍ന്ന് സോഷ്യലിസത്തിന് നേരെ നടത്തിയ ഒരാക്രമണമാണ്. എന്നിട്ട് ഇതഘോഷിക്കുന്നു , ചില ബുദ്ധിയില്ലാത്ത ക്രിക്കറ്റ്ഭ്രാന്തന്മാര്‍ . ലാലിനോടും മമ്മൂട്ടിയോടും പറഞ്ഞതുപോലെ ഈ ക്രിക്കറ്റ്കളി ഈ വര്‍ഷത്തോടെ നിര്‍ത്താന്‍ ഞാനിതാ സച്ചിനോട് ആഞ്ജാപിക്കുന്നു !
ഇത്തിരി കടുപ്പമാണെങ്കിലും എനിക്കിതു ചെയ്യാതെ വയ്യാ, കാരണം ഈ സമൂഹത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും എനിയ്കാണല്ലോ! എന്നാലും നിങ്ങള്‍ ഭയത്തിന്റെയും അനിശ്ചിതാവസ്ഥയുടേയും അന്ധകാരത്തില്‍ ഒറ്റപ്പെടുമോയെന്ന് ആശങ്കപ്പെടേണ്ടതില്ല.കാരണം ഞാന്‍ തിരുമാനിച്ചുറപ്പിച്ച് ഇറങ്ങിക്കഴിഞ്ഞു...ഈ സമൂഹത്തെ ശുദ്ദീകരിച്ചിട്ടേ എനിക്കിനി വിശ്രമമുള്ളൂ. കയ്യില്‍ കാശുള്ളവരെ എനിക്കു വെറുപ്പാണ്..അറപ്പാണ് . അതിനി ലാലായാലും ,മമ്മൂട്ടിയായാലും , ഈ ‘കൊച്ചന്‍’ സച്ചിനായാലും ...ഇവരൊന്നും എനിക്ക് ഒരു ഇരയേയല്ല ! ഞാനാണ് ഈ സമൂഹത്തിലെ എല്ല പ്രശ്നങ്ങളും പരിഹരിക്കുന്ന പുലി. എനിക്കു പിടിക്കാത്ത ഒരുത്തനേയും ഞാന്‍ വെറുതെ വിടില്ല. എനിക്കു തോന്നിയതൊക്കെ ഞാന്‍ എഴുതും, വായില്‍ തോന്നിയതൊക്കെ പറയും , എനിക്കതിനുള്ള അവകാശമുണ്ട്, ..കാരണം ഞാന്‍ നാല്പതോളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് , 7500 വേദികളില് ഞാന്‍ പ്രസംഗിച്ചിട്ടുണ്ട് . ഞാന്‍ പറയുന്നത് സമ്മതിക്കാന്‍ മനസ്സില്ലത്തവര്‍ക്ക് ഈ സമൂഹം വിട്ട് പുറത്ത് പോകാവുന്നതാണ് , കാരണം ഞാനാണിവിടുത്തെ സമൂഹ്യ-സാംസ്കാരിക നായകന്‍ !
( ഈ എഴുതിയതിന്റെ കാശ് എത്രയാണെന്നുവെച്ചാ , എന്റെ വീട്ടിലേക്ക് മണിഓര്‍ഡറായി അയച്ചാല്‍ മതി , ഞാന്‍ നേരിട്ട് വാങ്ങുന്നത് നിര്‍ത്തി. . കാരണം , ചില കാപാലികര്‍ പറയുന്നൂ , ഞാന്‍ കൂലിക്ക് പ്രസംഗിക്കാന്‍ പോകുന്നവനാണെന്ന് .. ദ്രോഹികള്‍ ! )
Subscribe to:
Post Comments (Atom)
തകര്‍പ്പന്‍,ഒരു തരക്കേടുമില്ല.ഇതുപോലെ നിരവധി കിട്ടണം,ഈ അഭിനവ ഹിപ്പോക്രാറ്റിനു......അഭിനന്ദനങ്ങള്‍.
ReplyDeleteഡെയ് ..അയാൾക്ക് പ്രാന്താണ്..അല്ല പിന്നെ....
ReplyDeleteഇങ്ങേര്‍ക്കിട്ടൊന്ന് താങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നു, അത് ഇങ്ങനങ്ങ് സാധിച്ച് തന്നതിനു നന്ദി ഗോപാ, അല്ല പിന്നെ
ReplyDeleteLalettanu panni koduthavanu panni kodutha gaopaa....ninaku orayiram aashamsakal...
ReplyDeletedifferent presentation dear
kollada,narmathil chalicha ambu. Payendathu chirichukondu nee paranjukeep it up
ReplyDeleteസ്വന്തം പുസ്തകം മഹത്തരം, അതുപോലെ വേറെ ഒന്നില്ല എന്ന് പറഞ്ഞ ആ നിമിഷം സുകുമാര്‍ അഴീക്കോട് എനിക്ക് വെറും ഒരു 'ചെറിയ മനുഷ്യനായി'...
ReplyDeleteഗോപന്‍ കലക്കി...!
athiyanu braanthada.... :)
ReplyDeleteThis comment has been removed by the author.
ReplyDeleteella suhruththukkalkkum nandi..nandi :D
ReplyDeleteഇങ്ങനെ പല സാംസ്ക്കാരിക നായകരുമുണ്ട് ഗോപാ. അവർ പറയുന്നത് അപ്പടി വിഴുങ്ങുന്ന ഒരുപാട് നിഷ്ക്കളങ്കരുമുണ്ട്.
ReplyDeleteഎഴുത്തും ശൈലിയും മനോഹരമായിരിയ്ക്കുന്നു. അഭിനന്ദനങ്ങൾ.
"ഈ വിജയം മുതലാളിത്തവും ക്യാപിറ്റലിസവും ചേര്‍ന്ന് സോഷ്യലിസത്തിന് നേരെ നടത്തിയ ഒരാക്രമണമാണ്.."
ReplyDeleteനന്നായിരിക്കുന്നു ഗോപന്‍..
അഭിനന്ദനങ്ങള്‍... എഴുത്ത് തുടരുക..