അതുകൊണ്ട് തന്നെ എന്റെ വിസിറ്റ് വിസാ കാലാവധിതീരാറവുമ്പോ കമ്പനി എന്നെ മറ്റൊരു വിസിറ്റ്വിസക്കായി 500 ദിര്‍ഹംസ് ചിലവാക്കി ‘കിഷ്’ എന്നറിയപ്പെടുന്ന ‘സുഖവാസം + വിസമാറല്‍ കേന്ദ്ര‘ത്തിലേക്ക് പറഞ്ഞുവിടും. വലിപ്പത്തില്‍ നമ്മടെ മുകുന്ദപുരം താലൂക്കിന്റെ വലിപ്പമുള്ളൂ ഈ ‘കിഷ്’ എന്നു പറയണ ദ്വീപിന് ! ഇറാന്റെ ഭരണത്തിലുള്ള , പൂവാനും വരാനും വിസ എന്ന സാധനം ആവശ്യമില്ലാത്ത , ദിര്‍ഹംസ് കൊടുത്താല്‍ പതിനായിരക്കണക്കിനു ഉറുപ്പ്യേടെ ലോക്കല്‍ കറന്‍സി ഒറ്റ നോട്ടായി കിട്ടുന്ന , ട്രാഫിക് സിഗ്നലുകള്‍ എന്ന സങ്ങതിയേ ഇല്ലാത്ത റോഡുകളുള്ള , നാട്ടൂകാരേക്കാള്‍ കൂടുതല്‍ ടൂറിസ്റ്റുകളും ഷോപ്പിങ് മാളുകളുമുള്ള ‘കിഷ്’ എന്ന അല്‍ഭുതദ്വീപ് . ഇതൊന്നും നമ്മടെ ‘വിനയന്‍‘ സാറ് അറിയണ്ടാ...’ അല്‍ഭുതദ്വീപ് - പാര്‍ട്ട് 2 ‘ അങേരു എടുത്തുകളയും., ഒന്നാം പാര്‍ട്ട് തന്നെ അവസാനിപ്പിക്കാന്‍ ആളു പെട്ടപാട് ആ പടത്തിന്റെ ക്ലൈമാക്സ് കണ്ടവര്‍ക്കറിയാം...പാവം !
അങ്ങനെയുള്ള ‘കിഷി ഐലാന്റില്‍ രണ്ട് തവണ ‘വിസ മാറി വരാാനുള്ള സൌഭാഗ്യം അടിയനു കിട്ടി (ഈശ്വരാ!). ‘ആ ദിവസങ്ങളില്‍’ ..‘ഒരു ജാതി‘ ടെന്‍ഷനാര്‍ന്നൂ..... റെന്റിനെടുത്ത ബൈക്കിന്റെ കണ്ടീഷനിലുള്ള കുഞ്ഞു ഫ്ലൈറ്റാണ് കിഷിലോട്ട് ഷട്ടില്‍ സര്‍വീസ് നടത്തുന്നത് , ഇതു സേഫായി കിഷിലെത്തുമോ ? മുകളിലെങ്ങാനും വെച്ച് ‘ഓഫായിപ്പോകുമോ ?ഇനിയിപ്പോ അവിടെയെത്തിയാലും ഇറങ്ങാന്‍ നേരം ബ്രേക്ക് കിട്ടൂമോ ? എനിക്കു തിരിച്ചു വരാന്‍ വിസ കിട്ടുമോ ? ..ഇങ്ങനെ ഒരോ ചിന്തകളാ !
അങ്ങനെ , അവസാനം ശല്യം സഹിക്കാന്‍ വയ്യാതെ പണ്ടാരമടങ്ങാനായിട്ട് , ഇവനു എമ്പ്ലോയ്മെന്റ് വിസ കൊടുത്തുകളയാം ‘ എന്നു കമ്പനി തിരുമാനിച്ചു . വീണ്ടൂമൊരു കിഷ്’ യാത്രക്ക് ഞാന്‍ ടെന്‍ഷനോടെ തയ്യാറെടുത്തു. അപ്പോഴാണ്, മറ്റൊരു ഗുഡ്-ന്യൂസ്.. ഇത്തവണ ഖത്തറിലെ ദോഹയിലേക്കാണ് വിസമാറല്‍’ ചടങ്ങിനായി പോകേണ്ടത് . അതും ഖത്തര്‍ എയര്‍വേയ്സിന്റെ കിടിലന്‍ ബൊയിങ്ങ് ഫ്ലൈറ്റില്‍..അടിപൊളി ! ഹോ..ഏറ്റവുമടുത്ത ബാറ് പൊളിക്കാന്‍പോണെന്ന ദുഖവാര്‍ത്തക്ക് പിന്നാലെ ആ സ്ഥാനത്ത് ബിവറേജ് കോര്‍പ്പറേഷന്റെ ‘മാവേലി സ്റ്റൊര്‍’ വരാന്‍ പോണേന്ന വാര്‍ത്ത കേട്ടപോലെ !
പി.ആര്‍.ഓ. അറബിയുടെ തിരക്കഥ പ്രകാരം പരിപാടി ഇത്രയേയുള്ളൂ...രാവിലെ ഖത്തര്‍ എയര്‍വേയ്സില്‍ ദോഹക്ക് പോകുന്നു , എയര്‍പോര്‍ട്ടിലിറങ്ങുന്നു, അവിടെയിരിക്കുന്നു, നെക്സ്റ്റ് അവൈലബിള്‍ ഫ്ലൈറ്റില്‍ തിരിച്ചു ദുബായിലേക്ക് തെറിക്കുന്നു...ഇവിടെ എയര്‍പോര്‍ട്ടീല്‍ എന്നെ കാത്ത് എനിക്കുള്ള വിസ ഇരിപ്പുണ്ടാവും... സിമ്പിള്‍. അങ്ങനെ രാവിലെത്തന്നെ ദുബായി ടെര്‍മിനല്‍ 1ല്‍ എത്തി , കമ്പനി കൊടുക്കുമെന്നുള്ളതുകൊണ്ട് മാത്രം 17 ദിര്‍ഹംസിന്റെ ഒരു ‘കയ്ക്കണ ‘ കാപ്പി കുടിച്ചു , ഒന്നും കൊടുക്കണ്ടാ എന്ന കാരണം ഫ്ലൈറ്റീന്ന് നല്ല ഫുഡും കഴിച്ചു.. പിന്നെ ഫ്ലൈറ്റ് കേറി അരമണിക്കൂറ് കൊണ്ട് ദോഹയെത്തി, അവിടെ ഇരിപ്പു തുടങ്ങി. കാരണം , ബുക്കും പേപ്പറുമില്ലാതെ എയര്‍പോര്‍ട്ടീന് പുറത്തേക്ക് ഇറങ്ങാന്‍ പറ്റില്ല്യ,.അങ്ങനെ , വേറെ വഴിയൊന്നുമില്ലാത്തകൊണ്ട് , അവടെത്തന്നെ കുത്തിയിരുന്നു .
തിരിച്ചു ദുബായിലോട്ടുള്ള വണ്ടി കിട്ടീയതു വൈകീട്ടാണ് . ഫ്ലൈറ്റ് ലാന്റ് ചെയ്തതും ഓടിയിറങ്ങി എമിഗ്രേഷന്റേയും , കണ്ണ് മൂക്ക് ടെസ്റ്റിനു ശേഷം ‘എന്റെ വിസ’ വാങ്ങാനയി കളക്ഷന്‍ കൌണ്ടറിലെത്തി , ‘ ഒരു വിസ കിട്ടാന്‍ണ്ടാര്‍ന്നൂലോ “ എന്നു കൂളായി പറഞ്ഞു., അവിടെ നില്‍പ്പുണ്ടായിരുന്ന വെളുത്ത അറബിപ്പെണ്ണൂം ഒരു ചെക്കനും എന്തോ പറഞ്ഞ് ഒന്ന് ആക്കിച്ചിരിച്ചു. ‘ഹും , ഹു കെയേഴ്സ് ?’ ഞാനൊന്നും മൈന്റെ ചെയ്തില്ല , പാസ്പോറ്ട്ട് കൊടുത്തു , എന്റെ വിസ എടുക്കാനായിട്ട്. പക്ഷേ , അവിടെ കിട്ടിയിട്ടുള്ള വിസകളുടെ കെട്ട് നോക്കിയിട്ട് ആ ഗെഡി പറയ്യാ ..” നൊ വിസാ ഫോര്‍ യൂ ഹിയര്‍ !” . ആകെ തളര്‍ന്നു പോയ എന്നോട് ലവന്‍ പറഞ്ഞ്ഞൂ അവിടെയെവടെയെങ്കിലും പോയിരിക്ക്യാന്‍ , കുറച്ചു കഴിഞ്ഞ് നോക്കാം...കിട്ട്യ്യാ കിട്ടി..അത്രന്നെ !
ഓഫീസിലെ പി.ആര്‍.ഓ. പുല്ലനെ വിളിച്ചിട്ട് കിട്ടണില്ല. അങ്ങനെ ആറാട്ട്പുഴപൂരത്തിന് തേവരുടെ വരവും കാത്ത് പൂരപ്പാടത്തിരിക്കുമ്പോലെ ഞാന്‍ എന്റെ വിസയെയും കാത്ത് അവിടെത്തന്നെ ഇരിപ്പായി. എനിക്കു ശേഷം പലരും വന്നു , അവരുടെ വിസയും കൊണ്ട് പോയി , എന്റെ മാത്രം , ‘വിസ’ പോയിട്ട് ഒരു ‘വി’ പോലും വന്നില്ല. രാത്രിയായപ്പൊ , ഒരാള്‍ വന്ന് എന്നെപ്പോലെ അവിടെ ഇരിപ്പുണ്ടായിരുന്ന ചിലരോട് ആളുടെ കൂടെ വരിയായി’ ചെല്ലാന്‍ പറഞ്ഞു . എല്ലാരേയുംകൂടി ഒരു കൌണ്ടറിലെത്തിച്ചു , എന്തോ ഭാഗ്യത്തിനാണ് എനിക്ക് ബോസിനെ വിളിക്കാന്‍ തോന്നിയത് . ‘ആ വരി പിശകാ മോനേ , നീ സ്കൂട്ടായിക്കോ “ എന്നാണ് ആള്‍ പറഞ്ഞത്. വിസയില്ലാതെ ഇരിക്കുന്നവന്മാരെ തിരിച്ചു കയറ്റിവിടല്‍ ചടങ്ങായിരുന്നൂ അത് ! കിട്ടാവുന്ന സ്പീഡില്‍ അവിടന്നു തെറിച്ച ഞാന്‍ പിന്നെ അവിടെ സ്ഥലങ്ങള്‍ മാറിയിരുന്നും , ചെക്കിങ്ങിന് ആള്‍ വരുമ്പോള്‍ ബാത്രൂമില്‍ കയറിയും ‘ട്രന്‍സിറ്റ് ‘ ഏരിയായില്‍ ഒരു കടപോലും ഇല്ലാത്തതിനാല്‍ ചില്ലറപൈസ ഇടുമ്പോ ചൊക്ലേറ്റ് മാത്രം വരുന്ന ഓടോമാറ്റിക് മെഷീനില്‍നിന്നും ‘ഫുഡും’ കഴിച്ച് ആ രാത്രി അങ്ങ് അഡ്ജസ്റ്റ് ചെയ്തു. ഇതിനെല്ലാം കാരണക്കാരനയ എന്റെ പ്രിയപ്പെട്ട പ്.ആര്‍.ഓ.ക്കും കുടുംബത്തിനു വേണ്ടി പ്രത്യേകം പ്രാര്‍ഥിക്കാനും മറന്നില്ല !
പിറ്റേന്ന് രാവിലെ വീണ്ടൂം വിളിച്ചപ്പോ , കുറച്ച് ടെന്‍ഷനോടെ ചുള്ളന്‍ പറയാ , “ ഓ , ഐ ഫോര്‍ഗോട്ട് മൈ ഫ്രണ്ട് ‘ എന്ന് . “ ഇറ്റ്സ് ആള്‍ റൈറ്റ് സാര്‍ , നായിന്റെ മോനെ’ എന്നും പറഞ്ഞ് ഞാന്‍ പെട്ടന്ന് വിസായിടാന്‍ ലവനോട് അഭ്യര്‍ഥിച്ചു. കുറേ സമയത്തിനു ശേഷം കമ്പനിയിലെ ഡ്രൈവര്‍ രഞ്ജിത്ത് വിളിച്ചു പറഞ്ഞു , ‘ ഗഡീ , സങ്ങതി ഇട്ട്ണ്ട് ട്ടാ!” . അങ്ങനെ ഉച്ചയോട് കൂടി വിസായും വാങ്ങി ക്ലിയറന്‍സും കഴിഞ്ഞ് , ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയേപ്പോലെ , എമ്പ്ലോയ്മെന്റ് വിസായുമായി അവസാനം ഞാന്‍ പുറത്തിറങ്ങി , ഡ്യൂട്ട്ഫ്രീയില്‍ നിന്നും വാങ്ങിയ റൂമിലെ ചാത്തന്മാര്‍ക്കുള്ള ‘വഴിപാടു‘മായി.
പുറത്ത് വണ്ടിയുമായി കാത്തു നിന്ന ലവനോട് ഒരു വാക്കും മിണ്ടാതെ ഞാന്‍ നേരെ വണ്ടീക്കകത്ത് കേറിയിരുന്നു . അപ്പോ അവന്റെ വക ചോദ്യം , “ എന്തൂട്ട ഗഡ്യേ , ഖത്തര്‍ വരെ പോയതിന് ഒരു ജാതി റോള് ? “ ...സത്യായിട്ടൂം ഞാന്‍ ഒന്നും മിണ്ടീല്ല്യ....ഒരു തെറിവാക്ക് പോലും !
-----------------------------------------------------------
Nice presentaion
ReplyDeletegulf karante orooo kashtappadee !!
ReplyDeleteഇഷ്ട്ടായി
ReplyDeleteനന്നായി അവതരിപ്പിച്ചിരിക്കുന്നു.അഭിനന്ദനങ്ങള്‍
ReplyDeleteഅപ്പോ അവന്റെ വക ചോദ്യം , “ എന്തൂട്ട ഗഡ്യേ , ഖത്തര്‍ വരെ പോയതിന് ഒരു ജാതി റോള് ? “ ...സത്യായിട്ടൂം ഞാന്‍ ഒന്നും മിണ്ടീല്ല്യ....ഒരു തെറിവാക്ക് പോലും !
ReplyDeleteഉവ്വ..ഉവ്വുവ്വേ....മനസ്സിലായി..
നല്ല രസികൻ വായന...
Dear raveesh , koothara hashim , kumar, kambar....ellla gedikalkkum ente nandi rekhappeduththunnu ! sathyaayittum ! :D
ReplyDeleteവിസ കിട്ടിയതുകൊണ്ട് ഈ അനുഭവം രസമായി വായിച്ച് തീർത്തു. അല്ലെങ്കിൽ എന്തായേനെ സ്ഥിതി?
ReplyDeleteനല്ല എഴുത്ത്.
അഭിനന്ദനങ്ങൾ.
ഡേയ് നീയെങ്ങിനെ ആ എയർപ്പോർട്ടിൽ കഴിച്ചു കൂട്ടിയെടേയ്
ReplyDeleteചാത്തന്മാരുടെ വഴ്പാടിന്റെ വല്ലതും ബാക്കി കിട്ടാനുണ്ടോ?
ReplyDeleteസംഗതി കലക്കി.
നൈസ്.
ReplyDeleteഅഭിപ്രായം നേരിട്ട് പറഞ്ഞതാണേ :)
ReplyDeleteപുരോഗമനം ഉണ്ട് ട്ടോ :)
കൊള്ളാം ആശംസകള്‍....
ReplyDeleteനന്നായെഴുതീഷ്ടാ...!
ReplyDeleteആശംസകൾ!