ഇന്ന് ഞാായറാഴ്ചയയത് നന്നായീ. അല്ലെങ്കീ ഇന്നത്തെ സുപ്രധാനമായ ക്രിക്കറ്റ് മാച് മിസ്സയേനേ! രാവിലെ തന്നെ എണീറ്റ് വീട്ടില്‍ അവൈലബിളായ ഫുഡായഫുഡെല്ലാം കഴിച്ച് , കാലിന്മേല്‍ കാലും കേറ്റിവെച്ച് രണ്ട് കസേരകളില്‍മേലായുള്ള, ടി.വിയുടെ മുന്നിലുള്ള ഇരുപ്പിന്റെ സുഖം , ഓഫീസില് ബാര്‍ബര്‍ഷാപ്പിലേതു പോലെയുള്ള തടിച്ച കസേരയിലിരിക്കുമ്പോള്‍ പോലും കിട്ടാറില്ല...ബാബു തിരിച്ചറിഞ്ഞു.
ക്രിക്കറ്റ്കളി തുടങ്ങാറയീ, ഇന്ന് നമ്മുടെ ശ്രീശാന്ത്മോന്റെ ലാസ്റ്റ് മേച്ചാണ്. ..എന്ന്വച്ചാല്‍ ഇതോടുകൂടി ചുള്ളന്‍ ക്രിക്കറ്റ് കളി നിര്‍ത്താണത്രെ! ..ഇന്നലെ ഗോപുമോന്റെ അമ്മ ഗുരുവായൂരില്‍ വെച്ച് പത്രസമ്മേളനത്തില്‍ തന്റെ മോന്‍ കളി നിര്‍ത്തണ കാര്യം പ്രഖ്യാപിക്കുകയായിരുന്നു! “ അതേയ് , എന്റെ മോന്‍ , ന്റെ ശ്രീക്രിഷ്ണന്‍ , ഇന്നും കൂടിയെ ഇന്ത്യക്കു വേണ്ടീ ബോളേറിയുള്ളൂട്ടാ...ഹും , ഇനി ‘എന്റെ കുട്ടി എറിഞ്ഞിട്ടാ മറ്റ് ടീമുകള്‍ റണ്ണടിക്കണത് ‘ എന്നാരും പറഞ്ഞ്ണ്ടാക്കില്ല്യാലോ ..? എന്റെ കുട്ടി ഒന്നു കൊഞ്ഞനം കുത്ത്യതിന് അവന്റെ കവിളടിച്ചു പോട്ടിച്ചില്ലേ ഒരിക്കെ ? ശബ്ദം പോലും കേള്‍പ്പിക്കതെ , ആരെം കാണിക്കാതെ ന്റെ ഉണ്ണി കരഞ്ഞപ്പോ , ‘ ഒന്നൂടിയാവായിരുന്നൂ!’ എന്നല്ലേ നിങ്ങളൊക്കെ പറഞ്ഞത്?! ഇനി മേലാക്കം അവന്‍ കളിക്കനൂല്ല്യ , അടി കൊള്ളാനൂല്ല്യ !” - അമ്മ നാടകീയമായി പറഞ്ഞു നിര്‍ത്തി.
അപ്പോ പത്രക്കാരുടേയും നാട്ടാരുടേയും ഒരു സന്തോഷം കാണേണ്ടതായിരുന്നൂ.....’ മുല്ലപ്പെരിയാര്‍ അണക്കെട്ട് പുതുക്കിപ്പണിയാന്‍ പോണൂ !” എന്ന് കേട്ടപോലെ.! ..അത്രക്കുണ്ടായിരുന്നു ത്വൊയിരക്കേട് .. കുറച്ചു കാലായിട്ട് ! ‘പ്രഖ്യാപനം‘ വന്ന മുഹൂര്‍ത്തത്തില്‍ ചെറുതായി മഴ പെയ്തൂവത്രേ , ഗജരത്നം പദ്മനാഭന്‍ ചിന്നംവിളിച്ച് ‘ ഹാവൂ!” എന്ന ശബ്ദമുണ്ടാക്കീ...അമ്പലത്തില്‍ കീഴ്-ശാന്തി തിരുന്മേനി പൂജക്ക് രണ്ടു മണി കൂടുതല്‍ അടിച്ചു! ( പിന്നല്ലാണ്ട് , ചെറുക്കന്റെ പേരില്‍ വഴിപാടിന് പാല്പായസമുണ്ടാക്കി ശീലമായിട്ട് ,ആള് ഇപ്പൊ എന്തുണ്ടാക്കീയാലും പാല്പായസം’ പരുവത്തിലാവും അവസാനം ! )
എന്തായാലും ഇന്നത്തെ കളിക്കുള്ള പതിനൊന്നു പുലികളില്‍ ഗെഡീഡെ പേരും ഉണ്ട്. ചാനല്‍ മാറ്റി നോക്കിയപ്പോ , ഏഷ്യാനെറ്റില് ‘ ലൈവ്’ , ഗോപുമോന്റെ കുടുമ്മത്ത് നിന്നും ! കുടുമ്മക്കാരെല്ലാരും “ ഇന്നെന്റെ മോന്‍ ആരുടെ കയ്യീന്നാവോ മേടിച്ചു കൂട്ടുക? “ എന്ന ടെന്‍ഷനില്‍ റ്റീവീടെ മുന്നില്‍ കുത്തിയിരിക്കുന്നു.
കളി തുടങ്ങി...എല്ലാം വളരെ സ്വാഭാവികം...ധോണിക്ക് ടോസ്സ് കിട്ടുന്നു...ബൊളിങ്ങ് തിരഞ്ഞെടുക്കുന്നു....ഗോപുമോനെ വിളിക്കുന്നൂ....ബോള്‍ ഏല്‍പ്പിക്കുന്നു.തുടക്കം വളരെ ‘ശാന്തമായിരുന്നു....ചുള്ളന്‍ വരുന്നു...എറിയുന്നു..പതിവുപോലെ ബാറ്റ്സ്മാന്‍ പന്ത് ബൌണ്ടറിക്കപ്പുറം അടിച്ചു കളയുന്നു. ഗോപുമോന്‍ തന്റെ ‘പൊന്നുപോലത്തെ നാക്ക് കൊണ്ട് എന്തൊക്കെയോ പറയുന്നു..മലയാളത്തിലായിരിക്കണം....കാരണം ബാറ്റ്സ്മന്‍ മൈന്റ് ചെയ്യണില്ല.
ഒരു വിക്കറ്റ് വീണു, പിന്നെ വന്നത് ചുള്ളന്റെ ഫേവറൈറ്റ് ബാറ്റ്സ്മാന്‍ ‘സൈമണ്ട്സ് ‘! പക്ഷെ , ഇത്തവണ പയ്യന്‍സിന്റെ കിടിലന്‍ ബോളുകള്‍ക്ക് മുന്നില്‍ സാക്ഷാല്‍ സൈമണ്ട്സ് പരുങ്ങുന്നു, തുടര്‍ച്ചയായി രണ്ട് ബോളുകള്‍ ബീറ്റണായീ...ഗോപുമോന്‍ തന്റെ സ്വതസിദ്ധമായ ആക്ഷനുകള്‍ ആരംഭിച്ചു. അതിനു മറ്പടിയെന്നോണം പിന്നിട് എറിഞ്ഞ രണ്ട് ബോളുകളും ബൌണ്ടറിക്കപ്പുറത്തു നില്‍ക്കണ പിള്ളേരായിരുന്നു, ചുള്ളന് തിരിച്ച് എറിഞ്ഞ്കൊടുത്തത്. ഭ്രാന്ത് കയറിയ ഗോപുമോന്‍ ഓടിച്ചെന്ന് സൈമണ്ട്സിന്റെ മുടിയില്‍ പിടിച്ച് ഒറ്റവലി !... “ ആ അമ്മെ !” എന്നലറിക്കൊണ്ട് ബാബുമോന്‍ ചാടിയെഴുന്നേറ്റു! തന്റെ മുടിയില്‍ പിടിച്ചു ആഞ്ഞ് വലിക്കുന്ന, തന്റെ പെങ്ങളുടെ ഒന്നര വയസ്സുള്ള ക്ടാവിനെയാണ് ഗെഡി കാണണത്! കുട്ടിയുടെ പ്രായവും ,ബോധവും , ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് സ്വയം കണ്ട്രോള്‍ ചെയ്ത് ഒരു ചെറിയ നുള്ളില് ബാബു തന്റെ പ്രതികാരം അഡ്ജസ്റ്റ് ചെയ്തു കൊടുത്തു. ക്ടാവാണെങ്കില് കിട്ടിയപാടെ, സമയം ഒട്ടും കളയാതെ , തന്നെക്കൊണ്ടാവുന്ന മാക്സിമം സൌണ്ടില് കരച്ചില്‍ ആരംഭിച്ചു... “ എടിയേയ് , ദേ മോള് കരയണു...വേഗം വന്നെടുക്ക് ! ” എന്ന് പെങ്ങളോടും , “ കരയണ്ടാ ചക്കരേ , അമ്മ ഇപ്പൊ വരൂട്ടാ “ എന്നു കൊച്ചിനോടും പറഞ്ഞ് വീണ്ടും , ‘വിശാലഹൃദയനല്ലാത്ത’ ഒരു ശരാശരി ക്രിക്കറ്റ്പ്രേമിയായ ബാബു തന്റെ സ്വപ്നത്തിലേക്ക് യൂടേണെടുക്കാന്‍ ശ്രമിച്ചു...!!!
( ഈ സ്വപ്നം ബാബു മനപ്പൂര്‍വം കണ്ടതല്ലെന്നും, ഉറക്കത്തിനിടക്ക് അറിയാതെ സംഭവിച്ചുപോയതാണെന്നും പിന്നീട് സമ്മതിച്ചിട്ടുള്ളതാണ് . അതിന്റെ പേരില്‍ ആരും ആ പാവത്തിനെ കുറ്റപ്പെടുത്തരുത് ..പ്ലീസ് )
Monday, February 1, 2010
Subscribe to:
Post Comments (Atom)
ക്രിക്കെറ്റ് എന്ന ഭ്രാന്തന്‍ കളിയെപ്പറ്റി എന്തുപറയാന്‍ !!!
ReplyDeleteആശംസകള്‍ ...!!!
ഗോപുമോന്‍ കളി നിര്‍ത്തിയതു തന്നെ
ReplyDeleteഎന്നാലും ഗോപാ .. ഞാന്‍ നെറ്റിലെ പേപ്പറായ പേപ്പര്‍ ഒക്കെ തിരഞ്ഞു നോക്കി. ലദ്ദേഹം കളി ശരിക്കും നിര്‍ത്തിയോ എന്നറിയാന്‍. പോസ്റ്റ് ഇന്നലത്തെ ആയത് കൊണ്ട് ഏകദേശം അങ്ങോട്ട് ഉറപ്പിക്കുകയും ചെയ്തു. ചമ്മിയത് പോട്ടെ ന്ന്‍ വെക്കാം. മോഹഭംഗം; അതൊട്ടുംസഹിക്കാന്‍ വയ്യ.
ReplyDeleteപോസ്റ്റ് കലക്കി.
ദീപുമോനെ എന്താ ഗോപുമോനോട് ഇത്ര ദേഷ്യം..
ReplyDeleteഎന്നാലും ഒരുവേള ചുമ്മാ കൊതിപ്പിച്ചു....
കൊള്ളാം നന്നായി എഴുതിയിരിക്കുന്നു
gOOD gOPA ..KEEP IT UP WTH bABU
ReplyDeleteബാബുവിന്റെ ചില കൊതിപ്പിക്കുന്ന സ്വപ്‌നങ്ങള്‍,
ReplyDeleteനന്നായി എഴുതി, തുടരട്ടങ്ങനെ.