Sunday, February 21, 2010

“ ദേ കെടക്കണൂ ! “

ത്രിക്കൂരിലെ  മറ്റൊരു വ്യക്തിത്വത്തെക്കൂടി നോം പരിചയപ്പെടുത്തിക്കോട്ടേ?....ഇണ്ട്രൊഡ്യൂസിങ്ങ്....മിസ്റ്റര്‍ ശ്രീജിത്, ഹും...വെറും ശ്രീജിത്തല്ലാ,,..’മൊയലന്‍ ‘ ശ്രീജിത്ത്.! ‘മൊയലന്‍’ മെഡിക്കത്സിലേയും , ‘ആമയും മുയലു’മിലേയും അതെ ‘മുയല്‍’. പക്ഷേ, ഈ ഗെഡിക്കെങ്ങനെ ഈ പേര്‍ വന്നൂന്ന് ഗൂഗിളിലും യാഹൂവിലും 'ബിങ്ങി’ലും വരെ തപ്പി നോക്കിയിട്ടും പിടികിട്ടിയില്ല. നല്ല ഉയരവും , അതിനൊത്ത തൂക്കവും ഭീമന്‍ രഘു മുടി ‘സ്പൈക്’ ചെയ്യിച്ച പോലെയുള്ള ഹെയര്‍ സ്റ്റൈലും , എല്ലം കൂടി ഒരു ‘കിടു’ ഡാവ്. പക്ഷേ, സ്വഭാവം  കൊണ്ടും ‘ബുദ്ധിശക്തി’ കൊണ്ടും ചിലപ്പോള്‍ ചുള്ളന്‍  ഒരു കൊച്ചു കുട്ടിയെപ്പോലെയാവും....ആയിട്ടുണ്ട് , പലവട്ടം !
              വീട്ടുകാര്  തൃശൂര്  നല്ല പേരുള്ള ഒരു സ്കൂളില് കൊണ്ട് ചേര്‍ത്തെങ്കിലും, സ്കൂളിന്റെ ‘നല്ല’- പേര് പോയെങ്കിലും നമ്മുടെ മൊയലന് ‘ഒന്നും ‘ സംഭവിച്ചില്ല്യ...തൃക്കൂരുകാരുടെ ഭാഗ്യം. ഹോം ഗ്രൌണ്ട് വിട്ട് പൂവാന്‍ ഗെഡിക്ക് തീരെ താല്പര്യമില്ലായിരുന്നു...എന്ത് ചെയ്യാം..വീട്ടില്  സൌര്യം കിട്ടണ്ടേ ? അങ്ങനെ , വീട്ടുകാര്‍ക്ക് വേണ്ടി , വലിയ ചൊറ്റുപാത്രവുമായി ‘ മൊയലന്‍ ഡെയിലി തൃശൂര്‍ക്ക് പൂവാന്‍ തുടങ്ങി....ഉന്നതവിദ്യാഭ്യാസം നേടാന്‍. പക്ഷേ, നേടിയതു മുഴുവനും മാഷുമാരുടേയും പിളേരുടേയും തല്ലും , ഭീഷണികളും മാത്രം !
ഓരോ അധ്യായനവര്‍ഷത്തിലും അവനെ മിസ്’ ചെയ്യുന്നത് സഹിക്കാന്‍ വയ്യത്ത അധ്യാപകര്‍ നെ തന്റെ ക്ലാസ്സില്‍ രണ്ടു വര്‍ഷമെങ്കിലും ഇരുത്തിയേ ചുള്ളനെ  അടുത്ത ക്ലാസിലേക്ക് കയറ്റി വിടാറുള്ളൂ! ഗുട്ടന്‍സ് പിടികിട്ടിയ ചുള്ളന്‍ ഒരു ദിവസം ക്ലാസ് മാഷോട്  ബ്ലാക്-ബോര്‍ഡിന്റെ അടുത്തേക്ക്  മാറ്റി നിര്‍ത്തിയിട്ട്  പറഞ്ഞു..” ഒരു മാതിരി മറ്റേ പരിപാടി കാണിക്കരുത് !”  . അതേറ്റു ,...  മൊയലന് ‘വീടിന് തൊട്ടടുത്തുള്ള’ പഞ്ചായത്ത് വക ഹൈസ്കൂളിലേക്ക്   സ്ഥലമാറ്റം കിട്ടി !!

ഭക്ഷണം കഴിഞ്ഞാല്‍ പിന്നെ ക്രിക്കറ്റിലായിരുന്നു, അവന്റെ ശ്രദ്ധ് മുഴുവനും. തൃക്കുരില്‍ ക്രിക്കറ്റിന്റെ സമഗ്രവികസനത്തിനായി അദ്ദേഹം ബാറ്റുകളും ബോളുകളും വാങ്ങിക്കൂട്ടി , വീടിന്റെ വേലിയില്‍ നിന്നും നല്ല ഷേപ്പിലുള്ള കുറ്റികള്‍ ഊരിയെടുത്ത് വിക്കറ്റുകളുണ്ടാക്കി, ( കുറ്റികള്‍ എല്ലാം ഊരിതീര്‍ന്നപ്പോള്‍ , വീടിന്റെ ചുറ്റും ‘മാറാല’ കൊണ്ട് വേലി കെട്ടീയപോലെയായി! ) എല്ല അവധിദിവസങ്ങളീലും നട്ടിലെ ഞനടക്കമുള്ള ക്രിക്കറ്റ്പ്രേമികളെ കൂട്ടി രാവിലെ ആറര മുതല്‍ ക്രിക്കറ്റ് മാച്ചുകള്‍ ആരംഭിച്ചു. എല്ലാം ആളു തന്നെ സംഘടിപ്പിച്ചോളും , ഒറ്റ ഉറപ്പിന്മേല്‍ , ചുള്ളന് ബോളിങ്ങും , ബാറ്റിങ്ങും കൊടുക്കണം..അതു മസ്റ്റ് ! മാത്രല്ലാ, ആളുടെ ബോളിങ്ങില് ബൌണ്ടറി അടിക്കാനും പാടില്ല്യ.....സഹിക്കില്ല്യ അത് ! ഒരിക്കല്‍ ഗെഡീടെ ഒരു ഓവറില്‍ അടുപ്പിച്ച് രണ്ട് ഫോറുകളടിച്ചശേഷം ഒരു സിങ്ങ്ങിളെടുത്ത്  ബോളിങ്ങ് എന്റില്‍ നെഞ്  വിരിച്ച് നില്‍ക്കായിരുന്ന നിഷാദിനോട്  ചുള്ളന്‍ പറയാ..” സിബീ‍ല് ( സ്റ്റേഷനികടേടെ പേരാ ) ഞാന്‍ കടം പറഞ്ഞിട്ടാ ഈ ബോള് വാങ്ങീത്...ന്നിട്ട് ഒരുമാതിരി മറ്റേ പരിപാടി കാണിക്കരുത് ..!” . ചുള്ളന്റെ അടുത്ത ഓവര്‍ ‘മൈഡന്‍’ ആയിരുന്നൂ....ബാറ്റ്സ്മാന്‍ നിഷാദ് തന്നെ !
ഒരിക്കല്‍ ഇന്ത്യ -പാകിസ്റ്റാന്‍ വണ്‍-ഡേ മാച് ലൈവ് കാണായിരുന്നു നമ്മുടെ പുലി. , കൂടെ അടുത്ത വീടുകളിലെ ചില ക്രിക്കറ്റ്പ്രേമികളും. അവനവന്റെ വീട്ടിലിരുന്ന് കാണാമെന്നുവച്ചാല്‍ ഗെഡി സമ്മതിക്കണ്ടേ ? ...”മ്മക്ക് എന്റെ വീട്ടില് കാണാടക്ക്യേ...എല്ലാര്‍ക്കും കൂടി ഒരുമിച്ച് കാ‍ണാം, ഒരു ജാതി ഐമല്ലേ ?” എന്നും പറഞ്ഞ് .  അങ്ങനെ എല്ലാരും കൂടി ആകെ ത്രില്ലില് കളി കണ്ടോണ്ടീരിക്കുന്നു....റ്റീവീല്  രവിശാസ്ത്രി കമന്ററി തകര്‍ക്കുന്നു.
ആ മുഹൂര്‍ത്തത്തിലാണ് നമ്മുടെ പുലിയുടെ മാതാശ്രീ “ ഡാ മോനെ , പോയി കുറച്ച് കോഴിമുട്ട വാങ്ങീട്ട് വാടാ !” എന്ന അഭ്യര്‍ഥനയുമായി എത്തീത്.
‘ സച്ചിന്‍ തൊണ്ണൂറടിച്ച്  നില്‍ക്കുമ്പഴാ അമ്മെടെ ഒരു കോഴിമുട്ട !.പോ  അവിടുന്ന്!”  ചുള്ളന്‍ ചൂടായി.
“ പെറ്റതള്ളയേക്കാളും വലുത് അവന് ആ ബോംബേക്കാരനാ ! , നിന്നെകൊണ്ട് കുടുമ്മത്ത് എന്തെങ്കിലും ഉപകാരണ്ടോടാ?” എന്ന സ്ഥിരം ഡയലോഗുകള് അമ്മ പ്രയോഗിച്ചു .
അതിനുശേഷം  , സെന്റിയും ഭീഷണിയും മിക്സ് ചെയ്ത് പെറ്റതള്ള  വീണ്ടൂം  ഡയലോഗുകള്‍ തുടര്‍ന്നു.  സൊര്യക്കേട് സഹിക്കാതെ അവസാനം ‘ ഹോ തൊയിരക്കേട് , എന്നാ വേഗം സഞ്ചിയും പൈസയും എട് , പണ്ടാരടങ്ങാന്‍!” എന്നും പറഞ്ഞ് മൊയലന്‍ പുറപ്പെട്ടു.
കഷ്ടകാലത്തിന്  നമ്മടെ പുലി കടയീന്ന്  എത്താന്‍  കുറച്ചു വൈകി , പക്ഷേ അപ്പോഴേക്കും സംഭവിക്കേണ്ടത്  സംഭവിച്ചു കഴിഞ്ഞിരുന്നു...സചിന്‍ സെഞ്ച്വറി അടിച്ചു കഴിഞ്ഞിരിക്കുന്നു. ദേഷ്യം വന്ന്  ഫുള്‍ കണ്ട്രോളും പോയ ചുള്ളന്‍ കോഴുമുട്ട നിറച്ച സഞ്ചിയെടുത്ത് ഒറ്റയേറായിരുന്നു...തറയിലോട്ട്...“ ..ദേ കെടക്കണൂ നിങ്ങടെ  മൊട്ട !!!!” .
അമ്മയും , റ്റീവീ കണ്ടുകൊണ്ട്രുന്ന ക്രിക്കറ്റ്പ്രേമികളും , എന്നുവേണ്ടാ ,  കമന്ററി പറഞ്ഞിരുന്ന രവിശാസ്ത്രി വരെ ഞെട്ടി.......പക്ഷേ താഴെ വീണ കോഴിമുട്ടകള്‍ മാത്രം ഞെട്ടിയില്ലാ !!!

11 comments:

 1. അവിടെ പൊട്ടിച്ചത്‌ മുട്ടയാണെങ്കിൽ ഇവിടെ ഞാൻ തേങ്ങ ഉടക്കുന്നു. ഈ പുള്ളിക്കാരൻ ഇപ്പോഴും ഉണ്ടോടെയ്‌...നീ ഇങ്ങനെ നാട്ടുകാരെ കുറ്റം പറഞ്ഞാൽ തിരിച്ചു പോകുന്നില്ലേ നീ...

  ReplyDelete
 2. മൊയലന്‍ അമ്മയോട് പറഞ്ഞത് എനിക്കിഷ്ടായീ.
  അമ്മക്കറിയില്ലല്ലോ ക്രിക്കറ്റിന്‍റെ ഭ്രാന്ത്

  ReplyDelete
 3. തിരിച്ചു പോകുമ്പോള്‍ ഇടി ഉറപ്പാ മോനേ..

  ReplyDelete
 4. ഹ...ഹ..ഹ...
  ഇമ്മാതിരി ക്രിക്കറ്റ്‌ ഭ്രാന്തന്മാർ എന്റെ നാട്ടിലും ഉണ്ട്‌..,
  ഏതായാലും നല്ല വായനാസുഖം പകരുന്നു..,
  അഭിനന്ദനങ്ങൾ

  ReplyDelete
 5. അഭീ, റ്റോംസ് , ലംബന്‍,കമ്പര്‍ ,....എല്ലാ ചുള്ളന്മാര്‍ക്കും ഒരോ താങ്ക്സ് ഇണ്ട്ട്ടാ.....!
  :D

  ReplyDelete
 6. കമന്ററി പറഞ്ഞിരുന്ന രവിശാസ്ത്രി വരെ ഞെട്ടി.

  ഹ.ഹ.

  ReplyDelete
 7. മുട്ടയുടെ അവസ്ഥയും നിന്റെ അവസ്ഥയും രണ്ടും കൂടി നോക്കുംബോള്‍ വിഷമം ഉണ്ടെട സത്യം ....എന്തായാലും നീ ഒരു പുഷ്പാഞ്ജലി കഴിച്ചേകൂ

  ReplyDelete
 8. അമ്മയും , റ്റീവീ കണ്ടുകൊണ്ട്രുന്ന ക്രിക്കറ്റ്പ്രേമികളും , എന്നുവേണ്ടാ , കമന്ററി പറഞ്ഞിരുന്ന രവിശാസ്ത്രി വരെ ഞെട്ടി.......പക്ഷേ താഴെ വീണ കോഴിമുട്ടകള്‍ മാത്രം ഞെട്ടിയില്ലാ !!

  അവ പൊട്ടി, തുടര്‍ന്ന് അവനിട്ട് കിട്ടി :)

  ReplyDelete
 9. കൊള്ളാം, രവി ശാസ്ത്രി ഞെട്ടിയത് ഗംഭീരമായിട്ടുണ്ട്.

  ReplyDelete
 10. വീടിന്റെ ചുറ്റും ‘മാറാല’ കൊണ്ട് വേലി കെട്ടീയപോലെയായി! ) -ബെസ്റ്റ്‌...:D

  ReplyDelete