എന്റെ പ്രിയപ്പെട്ട ദുബായിക്കാരേ ,
എന്റെ പേര് ഇനി “ ബുര്‍ജ് ദുബായി’ എന്നു വേണമോ അതോ ഇനി ‘ ബുര്‍ജ് ഖലീഫ ‘ എന്നു പറയണോ എന്നെനിക്കറിയില്ല്യ. ഈ കഴിഞ്ഞ ജനുവരി നാലിനായിരുന്നു എന്റെ ജനനം., ധനു മാസത്തിലെ ‘മകം’ നക്ഷത്രത്തില്‍...മനുഷ്യനും പെട്രോളിനും ഒരേ വിലയുള്ള ദുബായുടെ ‘എം.ജി. റോഡായ ‘ ഷേക് സായ് ദ് റോഡിന്റെ ഓരത്ത്. സത്യത്തില്‍ ഞാന്‍ ഒരു‘ മകം പിറന്ന മങ്ക’ യാണ്. നിങ്ങളറിഞ്ഞ് കാണും , ‘ രവി കുമാറ്’ എന്ന ഒരു മലയാളിയണത്രെ ,എന്റെ ജനനത്തിനും ലോകത്ത് വേറെങ്ങും ഒരു കെട്ടിടത്തിനും ഇല്ലാത്ത , ‘ തൃക്കാക്കരപ്പന്റെ’ മുകളില്‍ ചന്ദനത്തിരി കുത്തി വച്ചപോലെയുള്ള രൂപവും എനിക്കു നല്‍കിയതിനു പിന്നില്‍.! അപ്പോ എന്തായീ ?...ഞാനും ഒരു മലയാളിയായി !പക്ഷേ എന്ത് ചെയ്യാന്‍? എമിറാറ്റികളും , മലബറികളും , പിന്നെ ബാക്കിയുള്ള ‘സാമ്പത്തിക അഭയാര്‍ഥികളും‘ കൂടി എന്നെ പുതിയ പേരിട്ട് അറബിയാക്കി മാറ്റി. ആരുമില്ലേ ഇവിടെ ഇതൊന്നും ചോദിക്കാനും പറയാനും ? നാട്ടില്‍ ഒരുത്തനും വാങ്ങാത്ത റേഷനരിയുടെ വില കൂടിയാല്‍ ഹര്‍ത്താലും , പ്രൈവറ്റ് ബസ്സിനു മുകളില്‍ ‘സര്‍ക്കാര്‍ വക’ കാക്ക തൂറിയാല്‍ ബസ്സമരവും , എയറിന്ത്യയുടെ ഫ്ലൈറ്റില് ഫുഡ് വിളമ്പുന്ന എയര്‍ഹോസ്റ്റസുമാാരുടെ പ്രായം കൂടുതലാണെന്ന് പറഞ്ഞ് നാട്ടിലെത്തിയിട്ടും വിമാനത്തീന്നിറങ്ങാതെ കുത്തിയിരുപ്പ് സമരം നടത്തുകയും ചെയ്യുന്ന ഒരു‘ തനി‘ മലയാളി പോലും ഇല്ലെ ഇവിടെ ?!!
എന്തായിരുന്നു ഈ നാലാം തിയതി ഇവിടെ ബഹളം. എന്റെ തലക്ക് ചുറ്റും കറങ്ങുന്ന ഹെലികോപ്റ്ററുകളും, പിന്നെ ദേഹം മുഴുവന്‍ കെട്ടിവച്ച ലൈറ്റുകളും , മാലപടക്കങ്ങളും , ലേസര്‍ ബീമുകളും, പിന്നെ ഒന്നു കാല്‍ സ്ട്രെച്ച് ചെയ്ത് റ്ലാക്സ് ചെയ്യാന്‍ പോലും സമ്മതിക്കാതെ ചുറ്റും നാട്ടാരും. തൃശ്ശൂര്‍ പൂരത്തിന് നായ്കനാല്‍ പന്തലിന്റെ അതേ അവസ്ഥ!
828 മീറ്ററാണത്രെ എന്റെ ഉയരം.എനിക്കു വല്യ ഉറപ്പില്ല, കാരണം ഇതില്‍ 100 മീറ്ററോളം നേരത്തെ പറഞ്ഞ ‘ ചന്ദനത്തിരി’യാണ്. ..ബാക്കിയേ ശെരിക്കും ഞാനുള്ളൂ! എന്നാലും ഈ ഉയരത്തില്‍ നിന്നും നോക്കുമ്പോ , എനിക്കു തന്നെ പേടിയാവുന്നു! എന്റെ തലക്കു തൊട്ടൂ മുകളിലൂടെ ഒരോ ഫ്ലൈറ്റുകളും മൂളിപറക്കുമ്പോള്‍ , എന്റെ നെഞിടിക്കുന്നത് ആരെങ്കിലും അറിയുന്നുണ്ടോ? അമേരിക്കയിലെ ട്രേഡ് സെന്ററിനെപോലെ എന്നെ ഏതെങ്കിലും തീവ്രവാദിപുലികള്‍ കണ്ണ് വെച്ചിട്ടുണ്ടോയെന്ന് ആര്‍ക്കറിയാം?
ഉല്‍ഘാടനദിവസം എന്തായിരുന്നു, ഒരോരുത്ത്തരുടേയും സ്നേഹപ്രകടനങ്ങള്‍?! എന്റെ മുന്നില്‍ നിന്ന് ഫോട്ടോയെടുക്കാനും, ടിക്കറ്റെടുത്ത് ലിഫ്റ്റ് വഴി എന്റെ നെഞ്ഞത്ത് കയറി ദുബായിയുടെ ‘സങ്ങതികള്‍ ‘ കാണാനും എന്തായിരുന്നു തിരക്ക് ? രണ്ടേ രണ്ട് ദിവസം കൊണ്ട് എന്റെ പുതുന്മോടി കഴിഞ്ഞു. മുന്‍പ് , ഷേക് സായിദ് റോഡിലൂടെ പോണ നാട്ടാര് മൊത്തം പേരും ഏതോ അന്യഗ്രഹ ജീവിയെപ്പോലെ എന്നെത്തന്നെ തലചെരിച്ച് നോക്കി പോകുമായിരുന്നു. എന്നാല്‍ ഇപ്പോഴോ , ഒരിക്കല്‍ ‘പെരിഞേരി ടവര്‍’ കണ്ട് ‘ ഹോ , എന്തൂട്ടാ ബില്‍ഡിങ്ങ്..ല്ലേ?” എന്നു പറയാറുള്ള ചില തൃശ്ശൂരുകാര്‍ പോലും എന്നെ മൈന്റ് ചെയ്യുന്നില്ലാ! ഞാനെന്ത് തെറ്റ് ചെയ്തു ?
എന്നെ ദുഖിപ്പിക്കുന്ന വേറൊരു കാര്യം , “ അവള്‍ നിനക്കുള്ളതാണ് “ എന്നു പറഞ്ഞ് പണ്ട് കാലത്ത് ആമ്പിള്ളേരെ പറഞ്ഞ് പറ്റിക്കുമ്പോലെ , “ ഇതാണ് ബുര്‍ജ് ദുബായി,ഇതു വളര്‍ന്ന് വലുതാവുമ്പോള്‍ ലോകത്തിലെ ഏറ്റവുംവലിയ കെട്ടിടമാകും, ദുബായിയുടെ അഭിമാനമാകും” എന്നൊക്കെയാണ് എല്ലാരേയും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഇപ്പോ എന്തായീ, എന്റെ പേരും മാറ്റി., ചില കുബുദ്ധികള്‍ പറയണത് സാമ്പത്തിക മാന്ദ്യം കാരണം എന്നെ അബുദാബിക്ക് വിറ്റ് കാശാക്കിയെന്നണ്.ഇത് സത്യമാണോ ?...ഇതിനു വേണ്ടിയാണോ എന്നെ നിങ്ങള്‍ ദുബായിക്കാര്‍ വളര്‍ത്തി വലുതാക്കിയത് ?....നേരത്തെ അറിഞ്ഞുരുന്നെങ്കില്‍ എന്നെ ‘അബോര്‍ഷന്‍’ ചെയ്യമായിരുന്നില്ലേ ? ശെരിക്കും എന്നെ നിങ്ങള്‍ക്ക് വേണ്ടേ ? വേണ്ടെങ്കില്‍ എന്നെ വല്ല അനാഥാലയത്തിലും കൊണ്ടാക്കൂ!..പ്ലീസ്...എനിക്കു പോണ്ടാ അബുദാബിക്ക്!
എന്നോട് അധികം കളിച്ചാല്‍ , ഞാന്‍ ഒരൂട്ടം തിരുമാനിച്ചിട്ടുണ്ട്...കമഴ്ന്നടിച്ച് ഒറ്റ വീഴ്ച്ചയാണ് ..ദുബായിയുടെ മുകളിലൂടെ ! പക്ഷെ , ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ലല്ലോ ? അതു കൊണ്ട് ,വേറെ ഒരു ഓപ്ഷനില്ലത്തത് കൊണ്ട് മാത്രം,ഞാന്‍ ഇവിടെത്തന്നെ കാണും..പൂരത്തിന് റോഡിന് കുറുകെ കുരുത്തോല കെട്ടിയപോലെ “ സാലിക്’ ഗെറ്റുകളുള്ള ഈ ഷേക് സായിദ് റോഡില്‍. ഞനൊരു പാവം മിണ്ടാപ്രാണിയായിപ്പോയില്ലേ ?!!
എണ്ണൂറ്റീരുപത്തെട്ട് മീറ്റര്‍ ഉയരത്തു നിന്നും..നിങ്ങളുടെ സ്വന്തം...
ബുര്‍ജ് ദുബായി !
Thursday, January 7, 2010
Subscribe to:
Post Comments (Atom)
ചുള്ളാ,, കിടുക്കന്‍ പോസ്റ്റ്.. സാക്ഷാല്‍ ബ്ലോഗ് പുലി കള്‍ക്ക് പോലും കമന്റ് പൂശാത്ത ഞാന്‍. "തൃക്കാക്കര അപ്പന് മുകളില്‍ ചന്ദനത്തിരി കത്തിച്ചു വെച്ച പോലെ". വൌവ്. കിടിലന്‍. പൂരത്തിന് കുരുത്തോല കെട്ടിയ പോലെ സാലിക്... ക്വോട്ടാന്‍ വയ്യ. ഇതിനു മുന്‍പത്തെ പോസ്റ്റുകളും ഞാന്‍ വായിച്ചിട്ടുണ്ട്.
ReplyDeleteha ha ha kalakki..!!
ReplyDeleteഹ ഹ. കൊള്ളാം ട്ടോ
ReplyDeleteadipoli..this is my 1st comment in boologam...
ReplyDeleteകൊള്ളംട്ടോ അടിപൊളി
ReplyDeleteഇഷ്ടായി
adipoli mone!
ReplyDeleteellaarkkum nandi !!!
ReplyDeleteഗെഡീ കിണുക്കനായിട്ടുണ്ട് ട്ടാ. തുടര്‍ന്നും അങ്ങട് പൂശിക്കൊട് ! ആശംസകളോടെ......
ReplyDeletehaaa..haaa ayyooo kalakki daasaaaa ..kalakki
ReplyDeletekidilan post...thrikkakara appan,chandhanathiri...hayyooo...chirikkaan vayyishtaaa....!!!idhu vareyulladhil ettavum nalla post..congrats!!!keep it up
സംഭവം കലക്കി!!
ReplyDeleteവേറിട്ട ചിന്ത
(നേരത്തെ വായിച്ചിരുന്നു, ഓഫീസിലിരുന്നു കമന്‍റിടാന്‍ പറ്റിയില്ല:()