ദുബായിലെ ചൂടും തണുപ്പും , കേരളത്തിലെ ഇടത്-വലത് ഭരണത്തെപ്പോലെ ഒരുപോലെ സഹിച്ച് എല്ലാ മാസവും ഏഴാം തിയതിക്ക് മുന്‍പായി കമ്പനി സ്വന്തം അക്കൌണ്ടിലേക്ക് തട്ടിയിട്ട് തരുന്ന ശമ്പളവും വാങ്ങി സമാധാനമായി ജീവിക്കണ കാലം. ശരാശരി മലയാളിയെപോലെ ഞാനും ഏ.ടി.ഏം. മെഷീനില്‍ നിന്നും പൈസയെടുത്ത ശേഷം രണ്ട് പ്രവശ്യം എണ്ണിനോക്കുമായിരുന്നു..അല്ലാ വിശ്വസിക്കാന്‍ വയ്യ്യ്യെ...അതാ കാലം! കൊടുക്കാണ്നുള്ളതെല്ലാം കൊടുത്ത് തീര്‍ത്ത് ബാക്കിയുണ്ടെങ്കില്‍ അത് നാട്ടില്‍ ,എസ്.ബി.ടി. ഒല്ലൂര്‍ ബ്രഞ്ചിലെ എന്‍.ആര്‍.ഐ അക്കൌണ്ടിലേക്ക് ‘ എന്നു മനസ്സില്‍ ധ്യാനിച്ച് എക്സ്ചേഞ്ചില്‍ പൈസയടച്ച് വാങ്ങുന്ന റസീറ്റാണ് ആകെയുള്ള ‘ വിസിബിള്‍ ‘ ലാഭം അഥവാ..സമ്പാദ്യം. പിറന്ന മണ്ണ് വിട്ട് വന്നതിന്റെ പേരില്‍ നഷ്ടമായതും ,നഷ്റ്ടപ്പെട്ടുകൊണ്ടിരിക്കുന്നതുമായ എല്ലാത്തിനും ഈ മരുഭൂമിയുടെ വക ദുരിതാശ്വാസ സഹായം!
( മോളിലത്തെ പാരഗ്രഫ് വെറുതെ...., ഞാന്‍ ആള്‍ ഇത്തിരി സീരിയസ്സണെന്നും വല്യ പ്രാരബ്ദക്കാരനാണെന്നും,നാട്ടിലായിരുന്നെങ്കില്‍ വല്യ സംഭവമായേനേ എന്നും തെറ്റിദ്ദരിപ്പിക്കാന്‍ വേണ്ടി മാത്രം ! സത്യത്തില്‍ ദുബായില്‍ ഭയങ്കര സുഖാ...സത്യം ! )
അങ്ങനെ ബര്‍ദുബായിലെ ഞങ്ങടെ ഫ്ലാറ്റില്‍ ഡെയിലി രാത്രി ഏഷ്യാനെറ്റിലെ ‘ചിരിക്കുടുക്ക ‘ കണ്ട് , നല്ല കോമഡികളുടെ നോട്സ് എഴുതിയെടുക്കുന്ന ഒരു രാത്രിയിലാണ് ഞങ്ങടെ ക്യമ്പ് ബോസ് റോയേട്ടന്‍ ഒരു കക്ഷിയുമായി വന്നത്. ആളുടെ കൂട്ടൂകാരനാണത്രേ!..പേരു ..” പ്രശാന്ത്”.
( ഗഡീടെ സ് പെസിഫികേഷന്‍ : ആറടിക്ക് ഒരു ഒന്ന്-ഒന്നര അടി കുറവ് , നല്ല കറുത്ത് തുടുത്ത ശരീരം , കറുത്ത ബെല്‍റ്റിട്ട് അരയില്‍ ടീഷര്‍ട്ടും ജീന്‍സും ചേര്‍ത്ത് ലോക്കിട്ടിരിക്കുന്നു, ‘തായ്-ലാന്റ്’ എന്നു തായ് ഭാഷയില്‍ എഴുതിയ രണ്ട് ബേഗുകള്‍ കൂടെ.( ഇത് അങേര്‍ തന്നെ പറഞ്ഞുള്ള അറിവാണ്..അല്ലാണ്ട്, കേരളപാഠ്യപദ്ധതിയില്‍ ‘തായ്’ ഭാഷ ഇല്ലല്ലൊ , ഞങ്ങള്‍ക്ക് മനസ്സിലാവാനായിട്ട് ! )
റോയേട്ടന്‍ ചുള്ളനെ എല്ലാര്‍ക്കും ഇണ്ട്രൊഡ്യൂസ് ചെയ്തു.നല്ല വിനയകുനിയന്‍..തായ്-ലാന്റ് എംബസ്സിയിലാണ് ജോലി. സത്യന്‍ അന്തിക്കാടിന്റെ സിനിമ പോലെ വളരെ ശാന്തമായിരുന്ന് തുടക്കം..പക്ഷെ , വളരെപ്പെട്ടന്ന് ഒരു ഷാജികൈലാസ് ചിത്രം പോലെ ആള്‍ടെ സ്വഭാവം മാറി. വെറുതെ വഴിയില്‍കിടന്ന ചേനത്തണ്ടനെയാണ് എടുത്ത് കഴുത്തിലിട്ട് കുടുമ്മത്തേക്ക് കൊണ്ട്വന്നതെന്ന് പാവം റോയേട്ടന്‍ അറിഞ്ഞില്ലാ..ഞങ്ങളും!
തായ്-ലാന്റിനെ കുറിച്ചുള്ള സ്റ്റഡിക്ലാസായിരുന്നു തുടക്കം.ആദ്യമൊക്കെ ഞങ്ങള്‍ ആളെ വിശ്വസിക്കുകയും ആള് പറയണത് മുഴുവന്‍ ശ്രദ്ധിക്കുകയുമൊക്കെ ചെയ്തു. പക്ഷേ , കാലക്രമേണ ചുള്ളന്‍ കഥകളുടെ ‘കാഠിന്യം’ വര്‍ദ്ധിപ്പിച്ചു. ജുമയിറയിലാണ് ഈ തായ്ലാന്റ് എമ്പസ്സി എന്നു പറയണ സ്ഥലം.അവിടത്തെ മെയിന്‍ ആളാത്രെ ..ഇദ്ദേഹം!ആളില്ല്ലെങ്കില്‍ ഒരു തായ്ലാന്റ് വിസ പോലും പാസാവില്ലാത്രെ!ഓഫീസിലെ ആളുടെ ടേബിളിന്റെ മുന്നില്‍ ‘ക്യൂ’വാണത്രെ,വിസക്കപേക്ഷിച്ച് നില്‍ക്കുന്നവരുടെ !
ഇങ്ലീഷാണ് ചുള്ളന്റെ ഒരു വീക്ക്നസ്സ്...ഇങ്ലീഷിലാണ് സംസാരം കൂടുതലും....ഇങ്ലീഷറിയാത്തവരോടാണെന്നു മാത്രം ! റൂമില്‍ വരണ പാവം ലോണ്ട്രിക്കാരന്‍ അണ്ണനോട് , കുടിവെള്ളം സപ്പ്ലേ ചെയ്യാന്‍ വരണ ആള്‍ക്കാരോട് , പിന്നെ ഫ്രീ ഹോം ഡെലിവറിക്ക് വരുന്ന ‘ഡൊക്ടറോട്‘ ( എന്നു വച്ചാല്‍ വെറുമൊരു മിസ്-കോള്‍ കൊടുത്താല്‍ മതി, ലാപ്ടോപ്പ് ബേഗില് കള്ളൂം കൊണ്ടു വരുന്ന ആളുടെ ഓമനപേര്‍.). അങ്ങനെ തിരിച്ചു ഇങ്ലീഷില്‍ ഒന്നും ചോദിക്കില്ലെന്നുറപ്പുള്ള ആരോടും ചുള്ളന്‍ ഇങ്ലീഷേ മിണ്ടുള്ളൂ !
എന്നിട്ടെന്തായി , മേല്‍പ്പരഞ്ഞ എല്ലാരേയും പുള്ളീ വെറുപ്പിച്ചു... “ അന്താ കൂള്ളന്‍ സാര്‍ ഇങ്ലീഷില് തെറി പറഞ്ചൂ ! “ എന്നു പറഞ്ഞ് അണ്ണന്‍ തുണിയെടുക്കാന്‍ വരണ്ടായീ, “ ആ ഡേഷ് ഇല്ലാത്തപ്പോ വരാം “ എന്നു പറഞ്ഞു കുടിവെള്ളക്കാരനും , ‘ ഡോക്ടറും‘ ഉടക്കി.
ഒരു ദിവസം , ഞങ്ങടെ അയല്‍ക്കരി സര്‍ദാര്‍ ചേച്ചി , റോയേട്ടനെ വിളിച്ച് ഭീഷണി മുഴക്കുന്നു..” അരെ , ഉസ് ബേവ്കൂഫ് കോ നികാലോ , നഹീ തോ , മേ ഉസ്കോ മാര്‍-മാര്‍കേ നില്കാലേഗാ ”. സങതി എന്താന്ന് വെച്ചാല്‍, നമ്മടെ ചുള്ളന്‍ ഒരു ദിവസം സര്‍ദാരിന്റെ അഭ്യര്‍ഥന മാനിച്ച് അവിടുത്തെ ‘ഡിഷ് ടിവി. ‘ നന്നാക്കാന്‍ പോയി . “ വോവ്, ദിസ് ഇസ് നത്തിങ്ങ് “ എന്നും പറഞ്ഞ് റിസ്സിവറില്‍ കൈ വച്ച ഗെഡി കുറച്ച് സമയത്തിനു ശേഷം ‘ ഇതു ഞാന്‍ ഉദ്ദേശിച്ച സാധനല്ലാട്ടാ “ എന്നും പറഞ്ഞു അവിടുന്ന് ഒറ്റ മുങ്ങല്‍! വേറെ ടെക്നീഷ്യനെ വിളിച്ച് നോക്കിച്ചപ്പോ , അയാള്‍ പറഞൂത്രെ, “ ഇതൊക്കെ എന്തിനാ പിള്ളേരുടെ കയ്യില്‍ കളിക്കാന്‍ കൊടുക്കണേ സര്‍ദാറേ”ന്ന് . അപ്പോ, ചേച്ചിയുടെ പ്രതികരണം..തികച്ചും സ്വാഭാവികം !
‘അണമുട്ടിയാല്‍ ചേരയും കടിക്കും ‘ എന്ന പ്രപഞ്ചസത്യം ഫോളോ ചെയ്തു കോണ്ട് , ഒരു വ്യാഴാഴ്ച ദിവസം ശെരിക്കും ‘ ചേനത്തണ്ടന്‍ ‘ പരുവമായ ചുള്ളനെ ‘ചിലര്‍’ ( ആരൊക്കെയാണെന്ന് എനിക്കറിയില്ല്യ..സത്യായിട്ടും!) എടുത്ത് കോണ്ട് പോയി ഏതോ ഒരു ബാറില്‍ , മൂലക്ക് ഇരിക്ക്യായിരുന്ന ഒരു ആഫ്രിക്കക്കരി ‘വീട്ടമ്മയുടെ ‘ കസേരയില്‍ കൊണ്ട് ചാരി വെച്ച് മുങ്ങി. കുറെ സമയത്തിനു ശേഷം ഗെഡി റൂമില്‍ തിരിച്ചെത്തിയത് “ അടിയേറ്റ “ മൂര്‍ഖനെപ്പോലെയായിരുന്നു...ഒരു വാക്കും മിണ്ടാാതെ..ഇഴഞ്ഞിഴഞ്ഞ് ! കുറച്ചു ദിവസം മുന്പ് തായ്-മസ്സാജിനു പോയി തിരിച്ചു വന്ന അതെ വരവ് !
ആള്‍ക്ക് മനസ്സിലായീ...” പണി കിട്ടീത്തുടങ്ങി’.
ഒരു ദിവസം നോക്കിയപ്പോള്‍ , ആള്‍ വല്യ സങ്കടത്തില്‍ ഇരിക്കുന്നു..ആളുടെ വീട്ടിലെ “ ജിമ്മി’ എന്ന നായ പടമായിരിക്കുന്നു...(അതായത്, മരണമടഞ്ഞു). “ എന്റെ ജിമ്മീ, എന്റെ ഈ കയ്യീ കിടന്നാ അവന്‍ വളര്‍ന്നത് , അച്ചനെപ്പോലെയായിരുന്നൂ ഞാന്‍ അവന് ,“....ഗേഡി ഫുള്‍ സെന്റി!
കിട്ടിയ ചാന്‍സ് മിസ്സക്കാതെ , “ പ്രശാന്തേട്ടാ , എങെനെയയിരുന്നു സംഭവം ? എന്തയിരുന്നൂ അസുഖം ? എപ്പോഴാ ചടങ്ങ് ? പൂറത്തുള്ള ആരെങ്കിലും വരാനുണ്ടോ ? അടിയന്തിരം നടത്തുണ്ടോ , അതൊ പുലകുളി മാത്രമേയുള്ളോ ? “ എന്നിങ്ങനെ ചോദ്യങ്ങളെകോണ്ട് ആളെ ‘ശെരിക്കും ‘ ആശ്വസിപ്പിച്ചു!
അങ്ങനെ'രാഹു'ദശ ആളുടെ ഫുള്‍ഫോമില്‍ നില്‍ക്കണ ടൈമില്‍ മറ്റൊരു കണ്ടുപിടുത്തം കുടി നടന്നത് .എമ്പസ്സി ഓഫിസില്‍ ചുള്ളന്റെ ടേബിളില്‍ ഒരേ ഒരു സാധനം മാത്രേ ഉള്ളു ..ഒരു റബ്ബര്‍ സ്റ്റാമ്പ് . മാറ്റ് പേപ്പര്‍ വര്‍ക്കുകളെല്ലാം കഴിഞ്ഞവര്‍ സ്റാമ്പ് അടിക്കാന്‍ ഇങ്ങേരുടെ മുന്നില്‍ വരാതെ വേറെ വഴിയില്ലാല്ലോ ! ഈ കണ്ടുപിടുത്തത്തോട് കൂടി ടോട്ടലീ തളര്‍ന്നു പോയ നമ്മടെ പുലി ഒരു ദിവസം ആരോടും ഒന്ന് മിണ്ടാതെ റൂമില്‍ നിന്നും ..":ബും " ..അപ്രത്യക്ഷനായി ! പിറ്റേ ദിവസം മുതല്‍ ഞങ്ങടെ റൂമില്‍ വിണ്ടും ശാന്തിയും സമാധാനവും വിളയാടി!
= ശുഭം =
Thursday, January 14, 2010
Subscribe to:
Post Comments (Atom)
ആദ്യ തേങ്ങ എന്റേതു തന്നെയാകട്ടെ.
ReplyDeleteപുലി പോയിടത്ത് പൊടി പോലും ഇല്ലാണ്ടായി അല്ലെ. സമാധാനമായല്ലോ...ഇനി തമാശിക്കാന്‍ ആരാ?
കൊള്ളാം സുഹ്രത്തെ,നന്നായി.
:)
ReplyDeleteHahahahhahahaahahahaha
ReplyDeleteChirichu Chavum Aliya
ഈ രാഹുദശയുടെ ലിങ്ക് എവിടെനിന്നാ മോനെ കിട്ടിയത്......എല്ലാ റൂമിലും ഉണ്ടാകും ഇതു പോലൊരെണ്ണം ...പക്ഷെ നേരമ്പോകാൻ എളുപ്പമാണ്
ReplyDelete