കുട്ടീക്കാലം മുതലേ എനിക്ക് ഭയങ്കര ബുദ്ധിശക്തിയും ‘എല്ലാം‘ കണ്ട്രോള്‍ ചെയ്യാനുള്ള കഴിവും ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ഒരു സിമ്പിള്‍ കഥയിതാ .
കൊറേ കൊല്ലങ്ങള്‍ക്ക് മുന്‍പ്, എന്ന്വച്ചാ ആയിരത്തിതൊള്ളായിരത്തി എണ്‍പത്തി....എത്ര്യാങ്ങാണ്ട് കൊല്ലം. അച്ഛനും അമ്മേം , ഞാനും എന്റെ അനിയത്തിയും അടങ്ങുന്ന ‘റോയല്‍‘ കുടുംബം തൃശ്ശൂര് അയ്യന്തോളില്‍ ‘വാടക’ വീട്ടില്‍ താമസിക്കണ കാലം.അനിയത്തി അന്നു ഇത്തിരിയേയുള്ളൂ...ഹും, കുഞ്യ ക്ടാവ്!. പക്ഷേ ഞാന്‍ രണ്ടാം ക്ലാസ്സില് പഠിക്കണ വല്ല്യ ചെക്കനും .
ഞങ്ങടെ ഹൌസ് ഓണറുടേത് ഒരു കര്‍ഷക കുടുംബം ആയിരുന്നു.എനിക്ക് ഇതെങിനെയാ മനസ്സിലായതെന്നു വെച്ചാല്‍ , അവരുടെ വീടിന്റെ ഉമ്മറത്ത് ഒരു വല്ല്യ വയ്ക്കോല്‍കൂന ഇണ്ടാര്‍ന്നൂ , പിന്നെ കൊറെ കോഴികളും . അപ്പൊപ്പിന്നെ , അവര്‍ക്ക് അതായിരിക്കും പണീ..ല്ലേ?
ഈ കോഴികള്‍ നിസ്സാര സങതികളൊന്നുമല്ലാ...ഒരു ജാതി സൈസാ ! എന്തൂട്ടാ ഒരു വലിപ്പം ? അവരുടെ വീട്ടില്‍ വന്ന ഉടനെ , നോര്‍മ്മലി നാടന്‍ കോഴികളെ കാണുമ്പോള്‍ ചെയ്യണ പോലെ “ ഒന്നു പേടിപ്പിച്ചുകളയാം !” എന്നു കരുതി , ആദ്യം നിലത്ത് കണ്ട ഒരു വടിയെടുത്ത് ഞാന്‍ അവറ്റകള്‍ക്കിട്ട് ഒരേറ് കൊടുത്തു . എല്ലരുടേയും ഒരു കൂട്ടനിലവിളിയും കൂട്ടപ്പറക്കലും പ്രതീക്ഷിച്ച് ഞാന്‍ നോക്കിയപ്പൊ , എല്ലാ പ്രകൃതി നിയമങ്ങളും തെറ്റിച്ച് അതിലൊരുത്തന്‍ ദേ എന്റെ നേരെ വരണു! ഓടി അകത്തു കേറി ,അമ്മേടേ പിന്നില്‍ സേഫായി ഒളിച്ചില്ലായിരുന്നെങ്കില്‍ , ‘കോഴി കൊത്തിക്കൊന്ന ആദ്യ മനുഷ്യ ജീവി” എന്ന വിശേഷണം എനിക്കു തന്നെ കിട്ട്യ്യേനേ ..!
ഈ സംഭവത്തിനു ശേഷം , എനിക്ക് ഈ ജന്തുക്കളെ പേടിയായി ....ഹോ , സത്യായിട്ടും വെറുത്തുപോയീ ! അതില്‍പ്പിന്നെ , ഈ വക സാധനങ്ങള്‍ മുറ്റത്തുണ്ടെങ്കി ഞാന്‍ ഒറ്റക്ക് പുറത്തിറങ്ങറേയില്ല. എന്തിനാ വെറുതെ ...എന്റെ കൈ കൊണ്ട് അവറ്റകളെ.....!!!
അയ്യന്തോള്‍ ‘നിര്‍മല’ കോണ്വന്റിലായിരുന്നു , എന്റെ രണ്ടാം ക്ലാസ് വിദ്യാഭ്യാസം . ടൈയും -കുടയും -ബാഗും-പുസ്തകങ്ങളും, ഈ കോമ്പിനേഷനില്‍ ഞാന്‍ ആകെ ഈ രണ്ടാം ക്ലാസില്‍ മാത്രേ പഠിച്ചിട്ടുള്ളൂ ! “ വേദേശം” ക്ലാസുകളില്‍ നസ്രാണിപ്പിള്ളാരെ കടത്തിവെട്ടി , ‘നായര് ചെക്കനായ‘ ഞാന്‍ അവിടുത്തെ എന്റെ ‘മൊട്ടച്ചി’ ( കന്യസ്ത്രീ ) ക്ലാസ് ടീചറെ ഞെട്ടിച്ചു ! വീട്ടിലെ കളര്‍ റ്റിവി., ഫ്രിഡ്ജ് , വല്യ സോഫ , വയ്കോല്‍കൂന , വല്യ കോഴികള്‍ ...എന്നിങ്ങനെ ഞങ്ങടെ ഹൌസോണറുടെ വീട്ടിലെ എല്ലാം എന്റെ വീട്ടിലെ എന്നും പറഞ്ഞ് ടീച്ചറെ ഞാന്‍ പിന്നേയും ഞെട്ടിച്ചു !
ഒരിക്കെ , ഒരു കുട്ടീടെ ‘ഹാപ്പി ബര്‍ത്ഡേക്ക്” കേക്ക് കൊണ്ടൂ വന്നത് ബാക്കിയായപ്പൊ , അതു ഞാനേറ്റെടുത്തു , എന്നിട്ട് ഞാന്‍ ഒറ്റക്ക് ‘ പ്രൊജക്ട് ബാക്കി വന്ന കേക്ക് ‘ വിജയകരമായി പൂര്‍ത്തിയാക്കിയപ്പോഴും ടീച്ചറുടെ ഞെട്ടല്‍ തുടര്‍ന്നു. പക്ഷെ , ഉച്ചയൂണിന്റെ ചെറുപയര്‍ കൂട്ടാന്‍ കഴിച്ച് “ വീട്ടില്‍ കാപ്പിക്കെന്താവും ?” എന്ന് ചിന്തിച്ചിരുന്ന എനിക്ക് എന്റെ കുഞു വയറിലെ സമ്മര്‍ദ്ദം താങ്ങാനാവുന്നതിനും അപ്പുറത്തായിരുന്നു . ക്ലാസ് റൂമില്‍ നിന്നും ‘മറ്റേ’ റൂമിലേക്കുള്ള ദൂരം അളന്നും , ക്ലാസിലെ ബെഞ്ചുകള്‍ക്കിടയില്ലൂടെ ഏതു ഷോര്‍ട്കട്ടീലൂടെ പോയാല്‍ , എത്രയും പെട്ടന്ന് ‘അവിടെ’ എത്താനാകും എന്നും ഞാന്‍ ബുദ്ധിപൂര്‍വം ചിന്തിച്ചു!...പക്ഷേ, എന്റെ ചിന്തകളേക്കാള്‍ വേഗം ‘സങതിക്കു’ ഉണ്ടാായിരുന്നു.! ഒരു ദുര്‍ഭലനിമിഷത്തില്‍ സങതി ട്രൌസറിലെത്തി ...പിന്നെ ഞാന്‍ ഒന്നും നോക്കിയില്ലാ , ഒരു താല്‍കാലിക ‘ഹേന്റ് ബ്രേക്ക്” ട്രൌസറിന്റെ പുറകില്‍ ഇട്ട ശേഷം ഒറ്റ വിടലായിരുന്നു...മറ്റോടത്തയ്ക് !! പക്ഷെ , ബേക് വ്യൂവില്‍ നിന്നും കാര്യം പിടികിട്ടിയവരുടെ ആഹ്ലാദപ്രകടനം ഓട്ടത്തിനിടക്ക് എനിക്ക് കേള്‍ക്കാമായിരുന്നു !
ഈ നിര്‍മല കോണ്വന്റിലെ സിസ്റ്റര്‍മാര്‍ക്ക് ഞായറാഴ്ചകളില്‍ ഒരു വിനോദമുണ്ട് . അതായത് , അവരുടെ ക്ലസ്സുകളിലെ “ കണ്ണീലുണ്ണികളായ” പിള്ളേരുടെ വീട്ടില്‍ കേറിച്ചെന്ന് ചായയും കുടിച്ച് ഇതേ പിള്ളേരെപ്പറ്റി ‘ഉള്ള’ പരാതികളും പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും നിര്‍ദ്ദേശിക്കുക ...ഇതന്നെ !
അങ്ങനെ ഒരു ദിവസം , കോഴികള്‍ പുറത്തില്ലെന്നു ഉറപ്പു വരുത്തി ഞാന്‍ വല്ലോരുടെയും പറമ്പീക്കൂടെ അങനെ നടക്കുമ്പോളാണ് ,....ദേ വേലീടെ അപ്പറത്തൂടെ രണ്ട് കന്യാസ്ത്രീ വേഷങ്ങള്‍ വരണു. ഇതു നേരത്തെ പറഞ്ഞ പരിപാടിക്കായിട്ട് ഇറങ്ങിയ ടീമുകളാണെന്ന് എനിക്ക് മനസ്സിലായീ. ഈശ്വരാാാ , ‘എന്റേത് ‘ , ‘എനിക്ക്’ , “ എന്റോടെ” എന്നെല്ലാം തുടങ്ങിയ വാചകങ്ങളില്‍ പറഞ്ഞ ‘സത്യങ്ങള്‍’ മുഴുവന്‍ ‘ദേ നുണകളായി‘ മാറാന്‍ പോണൂ!
അച്ഛനും അമ്മേം എന്നെ അടിക്കാന്‍ ഓടിക്കുമ്പോ ഞാന്‍ ഒളിവില്‍ പോവാറുള്ള “ വയ്കോല്‍കൂനയില്‍ ഞാന്‍ അഭയം തേടി . താഴെക്കിടക്കുന്ന കോഴിക്കാട്ടത്തില്‍ ചവിട്ടി , വയ്ക്കോല്‍ മറയാക്കി ഞാന്‍ വീട്ടിലേക്ക് ഒളിഞ്ഞുനോക്കി. അതെ , ആ കന്യാസ്ത്രീകള്‍ വീട്ടിലേക്ക് കയറി . ബെസ്റ്റ് !...ഭാഗ്യത്തിന് അച്ഛന്‍ കുടുമ്മത്തില്ല. അമ്മേടെ ശബ്ദം കേള്‍ക്ക്ണ് ണ്ട്.
നടാടെ , വീട്ടിലേക്ക് കേറിവന്ന കന്യാസ്ത്രീകളെ അമ്മ തൊഴുകയും ബഹുമാനിക്കുകയും ഒക്കെ ചെയ്യണ് ണ്ട് . ഇതിന്റെ വല്ല കാര്യണ്ടാ ?! ശോ , ഇപ്പൊ , എന്റെ വീട്ടിലെ ‘ ആക്ച്ച്വല്‍’ റ്റീ.വി , ഫ്രിഡ്ജ് , സോഫസെറ്റ് ഒക്കെ കണ്ട് അവര് ഞെട്ടീക്കാണും. അവര് അമ്മയോട് ചോദിക്ക്യോ ആവോ ? പിന്നെ, ട്രൌസറില്‍ ‘ഷിറ്റ്’ ഇട്ട സംഭവം എങാനും അവറ്റകള്‍ എഴുന്നള്ളീക്ക്യോ എന്തോ ? ,,ഹും...ഈ കോഴിക്കാട്ടത്തിന്റെ മണമാണെങ്കില്‍ ....അയ്യേ , വീട്ടിലെ കാര്യങ്ങള്‍ ആലോചിക്കണ റ്റെന്‍ഷനില്‍ താഴെക്കിടന്നതു മുഴുവന്‍ ചവിട്ടിക്കൂട്ടി ആകെ ‘ചപ്പിളിപിളി’ ആയീ! പുറത്തിറങ്ങാന്ന് വച്ചാ , ദേ നിക്കണൂ പണ്ട് ‘ഇഷ്യൂ’ ഇണ്ടായ അതേ പൂവന്‍ , ഉമ്മറത്തു തന്നെ !
അങ്ങനെ കുറെ സമയത്തെ കാത്തിരിപ്പിനു ശേഷം ആ രണ്ട് കന്യാസ്ത്രീരൂപങ്ങളും വീട്ടീന്നിറങ്ങി. “ ഇടക്കു വരൂട്ടോ !” അമ്മ താണുകേണു പറയ്ണ്ട് . “ എന്ത് കാര്യത്തിന് ? “ - വയ്ക്കോല്‍കൂനയിലിരുന്ന് ഞാന്‍ ചോദിക്കുന്നുണ്ടായിരുന്നു.
അവര് റേഞ്ച് വിട്ടുപോയി എന്നുറപ്പ് വരുത്തിയിട്ട് ഞാന്‍ പതുക്കെ വീട്ടിലേക്ക് ചെന്നു . “എവട്യാര്‍ന്നൂടാ ?” അമ്മ . “ ഞാന്‍ കക്കൂസിലാര്‍ന്നു “ ഞാന്‍ വെറുതെ പറഞ്ഞു .
“ ഹ ഹ , അവരും അതന്ന്യാ പറഞ്ഞേ !” അമ്മ .
“എന്തൂട്ട് ? “
“ നിങ്ങടെ മോന്‍ സ്കൂളിലെത്ത്യാ കൂടുതലും കക്കൂസിലാന്ന് ! ”
....................... എനിക്ക് പെട്ടന്ന് പിന്നേം ‘പൂവാന്‍‘ മുട്ടി !!
Sunday, May 9, 2010
Subscribe to:
Posts (Atom)